ലളിതമ്മ (85) അന്തരിച്ചു
ആറ്റിങ്ങൽ ലളിത വിലാസത്തിൽ ലളിതമ്മ 85 അന്തരിച്ചു. ഭർത്താവ് ഭാസ്കരാപിള്ള (late) മക്കൾ: പദ്മകുമാരി (late)
കുമാർ (late) ഗിരിജ (late)
രാജമണി,ബേബിറാണി, രാജു, സന്തോഷ്‌കുമാർ, മിനി, ബഹുലേയൻ
ആറ്റിങ്ങൽ ലളിത വിലാസത്തിൽ ലളിതമ്മ 85 അന്തരിച്ചു. ഭർത്താവ് ഭാസ്കരാപിള്ള (late) മക്കൾ: പദ്മകുമാരി (late)
കുമാർ (late) ഗിരിജ (late)
രാജമണി,ബേബിറാണി, രാജു, സന്തോഷ്‌കുമാർ, മിനി, ബഹുലേയൻ
ന്യൂഡല്‍ഹി: ലോകത്തെ വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ( ഇയു) സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ സൂചിപ്പിച്ചു.
നീണ്ട 18 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ അന്തിമ രൂപത്തിലെത്തിയത്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള എഫ്ടിഎ ചര്‍ച്ച ഇന്ത്യ വേഗത്തിലാക്കിയത്. കരാര്‍ ഈ വര്‍ഷം അവസാനം ഒപ്പിട്ടേക്കും.
അടുത്ത വര്‍ഷം മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. കരാറുകളില്‍ ഇരുകൂട്ടരും തമ്മില്‍ വ്യാപാരം നടത്തുന്ന ഉത്പന്നങ്ങളുടെ 90 ശതമാനത്തിലധികം എണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 110 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ കരാറിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും. എന്നാല്‍ കരാര്‍ പ്രഖ്യാപിച്ചാലും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. 2007ല്‍ ആരംഭിച്ച് 2022ല്‍ പുനഃരാരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയത്. കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.
വക്കം സ്വദേശി ചെന്നയിലെ ലോഡ്ജിൽ മരിച്ചനിലയിൽ. കീടനാശിനി ശ്വസിച്ചാണ് മരിച്ചത്. ശ്രീദാസ് സത്യൻ താമസിച്ചിരുന്ന മുറിയിൽ മൂട്ടയെ അകറ്റാൻ കീടനാശിനി തളിച്ചിരുന്നു. ശ്രീദാസിൻ്റെ അനുമതിയില്ലാതെയാണ് കീടനാശിനി തളിച്ചത്. സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വയർ എഞ്ചീനിയറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പരാതി നൽകി
കിളിമാനൂർ പാപ്പാല വാഹന അപകടത്തിലെ പോലീസ് വീഴ്ചയും ചികിത്സ പിഴവും ചൂണ്ടി കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ജി.ഗിരികൃഷ്ണൻ, കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ പുല്ലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിൽകെപിസിസി വൈസ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ പങ്കാളിയായി.
ബന്ധുക്കളും, നാട്ടുകാരും ആരോപിക്കുന്ന മറ്റ് രണ്ട് പ്രതികളെയും അടിയന്തിരമായി അറസ്റ്റ് ചെയ്യുക.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വലിയ ചികിത്സ പിഴവ് ആണ് രജിത്തിന്റെ മരണത്തില്ലേക്ക് നയിച്ചത്.മൂന്നു തവണ ചികിത്സയ്ക്ക് ചെന്നിട്ടും, എക്സ് റേ ഉൾപ്പെടെ എടുത്തിട്ടും രജിത്തിന്റെ വാരിയെലിന്റെയും നട്ടലിന്റെയും പൊട്ടൽ കണ്ടെത്താൻ മെഡിക്കൽ കോളേജ് ചികിത്സയിൽ സാധിച്ചില്ല. 15 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ചികിത്സാ പിഴവ് മനസിലാക്കുന്നതും അന്ന് തന്നെ രജിത്ത് മരണപെടുകയും ചെയ്തു.
മുഖ്യമന്ത്രിക്ക് കുടുംബം നൽകിയ പരാതിയിൽ ഈ ചികിത്സ പിഴവും ചൂണ്ടി കാട്ടിയിട്ടും നാളിതുവരെ ആയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ആയതിനാൽ മേൽ വിഷയങ്ങൾ സർക്കാർ അടിയന്തിരമായി പരിഹരിക്കണം,ഒപ്പം ഒന്നരയും അഞ്ചും വയസുമുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുക്കുക, കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കുക തുടങ്ങീയ ആവശ്യങ്ങൾ ഉന്നയിച്ചു സമരം തുടരുന്നു.
ഇനിയും സർക്കാരും ഭരണകൂടവും സമരത്തിനെ വെല്ലുവിളിക്കുന്ന സമീപനവുമായി മുന്നോട്ട് പോയാൽ മന്ത്രി മാരെ വഴിയിൽ തടഞ്ഞും എംസി റോഡ് ഉപരോധവും വരും ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കും.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില്‍ തീരുമാനിച്ചേക്കും. സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായേക്കും.
സിറ്റിങ്ങ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തിനും വീണ്ടും സീറ്റ് ലഭിച്ചേക്കും. പാലക്കാട് മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കില്ല. ലൈംഗികപീഡനക്കേസില്‍പ്പെട്ട രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചയായേക്കും. ആശയക്കുഴപ്പമുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടേക്കും.
തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച വരെ നീണ്ടു നില്‍ക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായം അറിയാന്‍ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. കൊച്ചിയിലെ മഹാപഞ്ചായത്ത് യോഗത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ എംപി തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. തരൂരിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.
തിരുവനന്തപുരം : മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്നു തുടരും. ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച സഭ പിരിയുകയായിരുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം ഭയക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും മന്ത്രി രാജേഷ് പറഞ്ഞു.
സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും, അത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണവും പ്രതിപക്ഷം സിപിഎമ്മിനെതിരെ നിയമസഭയില്‍ ഉന്നയിച്ചേക്കും.
Recent Comments