രാജ്ഭവൻ മാർച്ച്; സി.പി.ഐ എം ആറ്റിങ്ങൽ ഏര്യാക്കമ്മിറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥയുടെ കുഴിമുക്ക് സ്വീകരണക്കമ്മിറ്റിയുടെ സംഘാടകയോഗം നടന്നു

രാജ്ഭവൻ മാർച്ച്; സി.പി.ഐ എം ആറ്റിങ്ങൽ ഏര്യാക്കമ്മിറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥയുടെ കുഴിമുക്ക് സ്വീകരണക്കമ്മിറ്റിയുടെ സംഘാടകയോഗം നടന്നു

കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥം സി.പി.ഐ എം ആറ്റിങ്ങൽ ഏര്യാക്കമ്മിറ്റി 2025 ഫെബ്രുവരി 21,22,23 തീയതികളിൽ നടത്തുന്ന കാൽനട പ്രചരണ ജാഥയുടെ കുഴിമുക്ക് സ്വീകരണക്കമ്മിറ്റിയുടെ സംഘാടകയോഗം വിദ്യാധിരാജ സ്കൂളിൽ ഏര്യാ ക്കമ്മിറ്റി അംഗം ആർ രാജു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ലോക്കൽക്കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, ഏര്യാ ക്കമ്മിറ്റി അംഗം സി ദേവരാജൻ, ലോക്കൽകമ്മിറ്റി അംഗങ്ങളായ എസ് സതീഷ് കുമാർ,അജിൻ പ്രഭ,ജോയി, സംഗീത്,വി വിശ്വംഭരൻ, വാർഡ് കൗൺസിലർ ജി ലേഖ എന്നിവർ സംസാരിച്ചു.

ചാത്തൻപാറയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ചാത്തൻപാറയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ദേശീയപാതയിൽ ചാത്തൻപാറയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം ശരത്ത് മന്ദിരത്തിൽ ശ്യാംകുമാർ (27)ആണ് മരണപ്പെട്ടത്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സിൽ എതിർ ദിശയിൽ വന്ന ശ്യാം കുമാറിന്റെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്വീകരണ കമ്മിറ്റി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം നടന്നു

സ്വീകരണ കമ്മിറ്റി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം നടന്നു

കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള രാജ്ഭവൻ മാർച്ചിന്റെ ഭാഗമായി സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥയ്ക്ക് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജംഗ്ഷനിലെ സ്വീകരണയോഗം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്വീകരണ കമ്മിറ്റി രൂപീകരണ യോഗം ആറ്റിങ്ങൽ ഏര്യാകമ്മിറ്റി അംഗം ആർ രാജു ഉദ്ഘാടനം ചെയ്തു. ലോക്കൽകമ്മിറ്റി അംഗം സി.ജെ രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. വെസ്റ്റ് ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, ഏര്യാകമ്മിറ്റി അംഗം സി ദേവരാജൻ, ലോക്കൽകമ്മിറ്റി അംഗങ്ങളായ എസ് സതീഷ് കുമാർ, പി സന്തോഷ്, എസ് സുഖിൽ, വി.എസ് അജി, വാർഡ് കൗൺസിലർ എസ് ഷീജ എന്നിവർ സംസാരിച്ചു.

സി സരോജനി അമ്മ (86) അന്തരിച്ചു

സി സരോജനി അമ്മ (86) അന്തരിച്ചു

ആറ്റിങ്ങൽ: എം.ജി റോഡ് സായ് കൃപയിൽ (വി.ആർ.എ:95) സുകുമാര പിള്ളയുടെ (റിട്ടയേർഡ് റെയിൽവേ) സഹധർമ്മിണി (ആറ്റിങ്ങൽ ഉണ്ണിയുടെ സഹോദരി) സി സരോജനി അമ്മ (86) അന്തരിച്ചു.

മക്കൾ: സുരേഷ് കുമാർ കെ.എസ് (എൻ.ഐ.റ്റി കോഴിക്കോട്),പത്മകുമാരി കെ (റിട്ടയേർഡ് യുണൈറ്റഡ് ഇൻഷുറൻസ്), രമേഷ് കുമാർ കെ.എസ്(റിട്ടയേർഡ് സ്റ്റേഷനറി ഡിപ്പാർട്ട്മെന്റ്), അനിൽ കുമാർ കെ.എസ് (എസ്.റ്റി ഡവലപ്മെന്റ് കോർപ്പറേഷൻ).

മരുമക്കൾ: വിനോദ് കുമാർ ജി (റിട്ടയേർഡ് എസ്.റ്റി ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്), ഷീജ മോൾ ആർ, സെമി ഗോപിനാഥ് (ഡെപ്യൂട്ടി സെക്രട്ടറി, കേരള സെക്രട്ടറിയേറ്റ്), ആശ എൻ.

ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു.

പൊങ്കാല ഉത്സവം മാര്‍ച്ച് 5 മുതല്‍ 14 വരെയാണ്.മാർച്ച് 13നാണ് പൊങ്കാല. അന്നേദിവസം, തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചു.

ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ ബലാത്സംഗം ചെയ്തു; നടന് 136 വര്‍ഷം കഠിനതടവ്

ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ ബലാത്സംഗം ചെയ്തു; നടന് 136 വര്‍ഷം കഠിനതടവ്

കോട്ടയം: സീരിയല്‍ നടിക്കൊപ്പം സിനിമ ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സിനിമ-സീരിയല്‍ നടന് 136 വര്‍ഷം കഠിന തടവും 1,97,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടില്‍ എം കെ റെജിയെയാണ്(52) ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്.

ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസാണ് വിധി പറഞ്ഞത്. പ്രതി പിഴ അടച്ചാല്‍ 1,75000 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോ ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2023 മെയിലായിരുന്നു സംഭവം. സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിച്ച് നല്‍കുന്നയാളുമാണ് പ്രതി. സിനിമ ചിത്രീകരണത്തിനെത്തിയ മുത്തശ്ശിയുടെ കൂടെ ഷൂട്ടിങ് കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ചിത്രീകരണത്തിനിടെ മഴ പെയ്ത സമയം ലൊക്കേഷനില്‍ നിന്ന് കുട്ടിയെ മുത്തശ്ശിയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് വാനില്‍ കയറ്റിക്കൊണ്ടു പോയി. യാത്രയ്ക്കിടയില്‍ ശാരീരികമായി ഉപദ്രവിച്ച ശേഷം ഈരാറ്റുപേട്ട തിടനാട്ടുള്ള ആളില്ലാത്ത വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അവശയായ പെണ്‍കുട്ടിയെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.

അന്നത്തെ ചങ്ങനാശ്രേി സ്റ്റേഷന്‍ എസ്എച്ച്ഒയായിരുന്ന റിച്ചാര്‍ഡ് വര്‍ഗീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് തിടനാട് എസ്എച്ച്ഒ ആയിരുന്ന പി ജി രാജേഷ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തിടനാട് എസ്എച്ച്ഒയായിരുന്ന കെ കെ പ്രശോകാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.