by Midhun HP News | Jan 20, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. 86.46 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയെ സ്വാധീനിച്ചത്. ഏഷ്യന്‍ വിപണിയിലെ അനുകൂല സാഹചര്യത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച രൂപ 86.60 എന്ന നിലയിലാണ് വിനിമയം അവസാനിപ്പിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന് മുകളിലാണ്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസഇ സെന്‍സെക്‌സ് ഇന്ന് 400 പോയിന്റ് ആണ് മുന്നേറിയത്. കഴിഞ്ഞയാഴ്ച നഷ്ടത്തിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 77000 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. റിലയന്‍സ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
by Midhun HP News | Jan 20, 2025 | Latest News, കേരളം
മലപ്പുറം: മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് പിടിയിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്. 19 കാരി ഷഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല തുടങ്ങിയ കാര്യംപറഞ്ഞ് ഷഹാനയെ അബ്ദുള്‍ വാഹിദ് നിരന്തരം അവഹേളിച്ചിരുന്നുവെന്നും, ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഈ ബന്ധത്തിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും ഷഹാനയോട് അബ്ദുൾ വാഹിദിന്റെ മാതാവ് ചോദിച്ചിരുന്നു.
by Midhun HP News | Jan 20, 2025 | Latest News, കേരളം
തൃശൂര്‍: സമീപ കാലത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നതില്‍ വിദ്യാസമ്പന്നരായ പ്രഫഷണലുകളും ഉള്‍പ്പെടുന്നുണ്ടെന്ന് തൃശൂര്‍ സിറ്റി പൊലീസ്. ഔദ്യോഗിക പേജിലൂടെയാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പ്രതികരണം. പത്രമാധ്യമങ്ങളിലും ചാനലുകളിലും പോലീസ് ഔദ്യോഗിക പേജുകളിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും സൈബര്‍ തട്ടിപ്പിനെ കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗത്തെ കുറിച്ചുമുള്ള തുടരെയുള്ള ബോധവത്കരണങ്ങളെ വേണ്ട വിധത്തില്‍ പരിഗണിക്കാത്തതാണ് സൈബര്‍ തട്ടിപ്പുകളില്‍ അകപ്പെടുന്നതിന് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.
ഷെയര്‍ ട്രേഡിങ്ങ്, വെര്‍ച്വല്‍ അറസ്റ്റ്, ജോബ് സ്‌കാം, ഹണിട്രാപ്പ്, ലോണ്‍ ആപ്പ്, ഓണ്‍ലൈന്‍ ട്രേഡിങ്ങ്, ഒ.എല്‍.എക്‌സ്. ഫ്രോഡ് എന്നിങ്ങനെ പല കെണികളെ കുറിച്ചും ഇവര്‍ക്ക് വ്യക്തമായ അറിവില്ല. അജ്ഞാത ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ഒ.ടി.പി. സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ ഷെയര്‍ ചെയ്യുക എന്നീ സൈബര്‍ തട്ടിപ്പുകാരുടെ കുതന്ത്രങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കാത്തതും സൈബര്‍ തട്ടിപ്പുകാരുടെ കെണിയിലകപ്പെടാന്‍ കാരണമാകുന്നു.
by Midhun HP News | Jan 20, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്തൊൻപതുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്. രണ്ട്മാസം മുമ്പാണ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത്. കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭർത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Jan 20, 2025 | Latest News, കേരളം
ചെങ്ങന്നൂർ: പ്രദർശന വിപണന ഭക്ഷ്യ മേളയായ കുടുംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ തിരി തെളിയും. പ്രധാന വേദിയിൽ വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ പങ്കെടുക്കും
ചലച്ചിത്രതാരം മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂർ പുരസ്കാരം നടൻ മോഹൻലാലിന് സമ്മാനിക്കും. സ്റ്റീഫൻ ദേവസി ഷോയും നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ചലച്ചിത്ര താരങ്ങൾ, പിന്നണിഗായകർ തുടങ്ങിയവർ നയിക്കുന്ന വിവിധ കലാപരിപാടികൾ, മെഗാഷോകൾ, സെമിനാറുകൾ, ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സാംസ്‌കാരിക പരിപാടികൾ, ഫ്ളവർ ഷോ, പെറ്റ്ഷോ, റോബോട്ടിക് ഷോ പുസ്‌തകമേള തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ അരങ്ങേറും.
കുടുംബശ്രീ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് 250 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ 100 സ്റ്റാളുകളും ഉണ്ട് .കൂടാതെ 35 ഭക്ഷണ ശാലകളും സജ്ജമാകും. മേള 31 ന് സമാപിക്കും. ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളക്കാണ് ചെങ്ങന്നൂർ സാക്ഷിയാകുന്നത്. സരസ്‌മേളയില്‍ പ്രവേശനം സൗജന്യമാണ്.
by Midhun HP News | Jan 20, 2025 | Latest News, കേരളം
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം കൂട്ടി. 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായാണ് ദൈര്‍ഘ്യം ഉയർത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ അഭ്യർഥന കണക്കിലെടുത്താണ് റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറഞ്ഞു. യൂട്യൂബ് ഷോർട്‌സിന്റേതിന് സമാനമായ ദൈർഘ്യമാണ് പുതിയ അപ്‌ഡേറ്റിൽ ഇൻസ്റ്റഗ്രാം റീൽസിന്.
Recent Comments