തൃശൂര്‍ മതിക്കുന്ന് ക്ഷേത്രത്തില്‍ ആന ഇടഞ്ഞു, പരിഭ്രാന്തിപരത്തി

തൃശൂര്‍ മതിക്കുന്ന് ക്ഷേത്രത്തില്‍ ആന ഇടഞ്ഞു, പരിഭ്രാന്തിപരത്തി

തൃശൂര്‍: തൃശൂര്‍ മതിക്കുന്ന് ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്. അല്പനേരം പരിഭ്രാന്തി പരത്തിയ ആന പിന്നീട് ശാന്തനായി. തുടര്‍ന്ന് പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചു.

രാവിലെ എഴുന്നള്ളിപ്പിന് മുന്‍പ് ഇടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ആനയെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു. ഇടച്ചങ്ങലയിട്ടതിനാല്‍ ആനയ്ക്ക് ഓടാനായില്ല. ക്ഷേത്രമുറ്റത്ത് ചാടിനടന്ന ആനയെ വൈകാതെ തളച്ചതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല.

രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍

രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ജനുവരിയിലെ പെന്‍ഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്‍ഷന്‍ ഈ സാമ്പത്തിക വര്‍ഷവും അടുത്തസാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നല്‍കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെന്‍ഷന്‍ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സര്‍ക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പാകുന്നത്. പെന്‍ഷന്‍ വിതരണത്തിന് ആദ്യ മുന്‍ഗണന ഉറപ്പാക്കുന്നു.

ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ റേഷന്‍ വ്യാപാരികളുടെ സംയുക്ത കോര്‍ഡിനേഷന്‍ തീരുമാനിച്ചത്.

വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇപ്പോള്‍ നല്‍കുന്ന 18,000 രൂപ 30,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ആറുമാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇനിയും നീട്ടിവെക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഏഴു വര്‍ഷം മുമ്പ് നിശ്ചയിച്ച വേതന പാക്കേജ് പോലും കിട്ടാത്ത സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അതുകൊണ്ടു തന്നെ സമരവുമായി മുന്നോട്ടുപോകാന്‍ സംഘടന തീരുമാനിച്ചതായി നേതാവ് ജോണി നെല്ലൂര്‍ അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കുക ലക്ഷ്യമിട്ടാണ് ഭക്ഷ്യമന്ത്രി സംഘടനകളുമായി ചര്‍ച്ച നടത്തിയത്.

തിരിച്ചുകയറി രൂപ; 400 പോയിന്റ് കുതിച്ച് സെന്‍സെക്‌സ്

തിരിച്ചുകയറി രൂപ; 400 പോയിന്റ് കുതിച്ച് സെന്‍സെക്‌സ്

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. 86.46 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയെ സ്വാധീനിച്ചത്. ഏഷ്യന്‍ വിപണിയിലെ അനുകൂല സാഹചര്യത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച രൂപ 86.60 എന്ന നിലയിലാണ് വിനിമയം അവസാനിപ്പിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന് മുകളിലാണ്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസഇ സെന്‍സെക്‌സ് ഇന്ന് 400 പോയിന്റ് ആണ് മുന്നേറിയത്. കഴിഞ്ഞയാഴ്ച നഷ്ടത്തിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 77000 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. റിലയന്‍സ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

‘നിറം കുറവെന്ന് അവഹേളനം’; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് പിടിയില്‍

‘നിറം കുറവെന്ന് അവഹേളനം’; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് പിടിയില്‍

മലപ്പുറം: മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് പിടിയിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്. 19 കാരി ഷഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല തുടങ്ങിയ കാര്യംപറഞ്ഞ് ഷഹാനയെ അബ്ദുള്‍ വാഹിദ് നിരന്തരം അവഹേളിച്ചിരുന്നുവെന്നും, ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഈ ബന്ധത്തിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും ഷഹാനയോട് അബ്ദുൾ വാഹിദിന്റെ മാതാവ് ചോദിച്ചിരുന്നു.

തട്ടിപ്പിന്റെ മായിക ലോകത്തില്‍ ഇരയായി വിദ്യാസമ്പന്നരും

തട്ടിപ്പിന്റെ മായിക ലോകത്തില്‍ ഇരയായി വിദ്യാസമ്പന്നരും

തൃശൂര്‍: സമീപ കാലത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നതില്‍ വിദ്യാസമ്പന്നരായ പ്രഫഷണലുകളും ഉള്‍പ്പെടുന്നുണ്ടെന്ന് തൃശൂര്‍ സിറ്റി പൊലീസ്. ഔദ്യോഗിക പേജിലൂടെയാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പ്രതികരണം. പത്രമാധ്യമങ്ങളിലും ചാനലുകളിലും പോലീസ് ഔദ്യോഗിക പേജുകളിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും സൈബര്‍ തട്ടിപ്പിനെ കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗത്തെ കുറിച്ചുമുള്ള തുടരെയുള്ള ബോധവത്കരണങ്ങളെ വേണ്ട വിധത്തില്‍ പരിഗണിക്കാത്തതാണ് സൈബര്‍ തട്ടിപ്പുകളില്‍ അകപ്പെടുന്നതിന് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.

ഷെയര്‍ ട്രേഡിങ്ങ്, വെര്‍ച്വല്‍ അറസ്റ്റ്, ജോബ് സ്‌കാം, ഹണിട്രാപ്പ്, ലോണ്‍ ആപ്പ്, ഓണ്‍ലൈന്‍ ട്രേഡിങ്ങ്, ഒ.എല്‍.എക്‌സ്. ഫ്രോഡ് എന്നിങ്ങനെ പല കെണികളെ കുറിച്ചും ഇവര്‍ക്ക് വ്യക്തമായ അറിവില്ല. അജ്ഞാത ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ഒ.ടി.പി. സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ ഷെയര്‍ ചെയ്യുക എന്നീ സൈബര്‍ തട്ടിപ്പുകാരുടെ കുതന്ത്രങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കാത്തതും സൈബര്‍ തട്ടിപ്പുകാരുടെ കെണിയിലകപ്പെടാന്‍ കാരണമാകുന്നു.