by Midhun HP News | Jan 20, 2025 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ: പള്ളിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി. പള്ളിക്കൽ ഗവൺമെന്റ് എച്ച്.എസ്. എസിലെ വിദ്യാർഥി റയ്ഹാനാണ് പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനമേറ്റതായി പരാതിപ്പെട്ടത്. തലയ്ക്കും കഴുത്തിനും കാലിനും മർദ്ദനമേറ്റ റയ്ഹാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിയാണ്.
മൂന്നു മാസങ്ങൾക്ക് മുൻപ് ഫുട്ബോളിനെ ചൊല്ലി ഒരു തർക്കം നിലനിന്നിരുന്നു. ഹൈസ്കൂളിനും ഹയർ സെക്കൻഡറി സ്കൂളിനും ഓരോ ഫുട്ബോൾ സ്കൂൾ നൽകിയിരുന്നു. എന്നാൽ ഹയർ സെക്കൻഡറി വിഭാഗം ഹൈസ്‌കൂളിൻ്റെ ഫുട്‌ബോൾ കൂടി എടുത്തു കൊണ്ടു പോയി. റയ്ഹാന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ സീനിയർ വിദ്യാർത്ഥികളോട് ഇത് ചോദ്യം ചെയ്യുകയും ഫുട്ബോൾ തിരികെ വാങ്ങുകയും ചെയ്തു. ഇത് സംബന്ധിച്ച് തർക്കം നിലനിൽക്കുകയും റയ്ഹാനെ പലതവണ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നതായും മാതാപിതാക്കൾ പറയുന്നു.
ഇക്കഴിഞ്ഞ പതിനാറാം തീയതി ഉച്ചയ്ക്ക് റയ്ഹാൻ ഭക്ഷണം കഴിച്ച് ശേഷം ശുചിമുറിയിലേക്ക് പോകുമ്പോൾ അവിടെ കാത്തുനിന്ന ഏഴോളം വരുന്ന പ്ലസ് ടു വിദ്യാർത്ഥികൾ റയ്ഹാനെ സംഘചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. അല്പസമയത്തിനുശേഷം സഹപാഠികൾ ഓടിയെത്തിയാണ് മുറിവേറ്റ റയ്ഹാനെ ഓഫീസ് റൂമിൽ എത്തിച്ചത്.
by Midhun HP News | Jan 20, 2025 | Latest News, ജില്ലാ വാർത്ത
നഗരൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. നഗരൂർ പുല്ലുതോട്ടം ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടവരിൽ ഒൻപതോളം സ്ത്രീകൾക്കാണ് കടന്നൽ കുത്തേറ്റത്.
പത്മിനി (66), ബിന്ദു (44), വിനി (49),വൈജയന്തി (70), മിനി (44), വസന്ത (75), ഷെർലി (52),ബിജി (43), സുധർമ്മിണി(70) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
by Midhun HP News | Jan 20, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ വണ്‍ പരീക്ഷകള്‍ 22,23,24,28,29 തീയതികളിലാണ് നടക്കുന്നത്. പേപ്പര്‍ 2 പരീക്ഷ ജനുവരി 30ന് ആണ്. ആദ്യഘട്ടമായി 22,23,24 തീയതികളില്‍ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞ ദിവസമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടത്.
ബിടെക് / ബിഇ പ്രവേശനത്തിനുള്ള പേപ്പര്‍ വണ്‍ പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായാണ് നടത്തുന്നത്. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറുമണിവരെയുമാണ് പരീക്ഷ. ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്റ്റ് (B.Arch and B.Planning) പ്രവേശനത്തിനുള്ള പേപ്പര്‍ 2 പരീക്ഷ ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറര വരെയാണ്. jeemain.nta.nic.in.ല്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഡൗണ്‍ലോഡ് ചെയ്യുന്ന വിധം?
jeemain.nta.nic.in.സന്ദര്‍ശിക്കുക
ഹോംപേജില്‍ കാണുന്ന ‘Download JEE Main 2025 Admit Card’ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കുക
സ്‌ക്രീനില്‍ തെളിയുന്ന അഡ്മിറ്റ് കാര്‍ഡില്‍ നോക്കി നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് ഉറപ്പാക്കുക
തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം പ്രിന്റ് എടുക്കുക
പരീക്ഷയ്ക്ക് എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
അഡ്മിറ്റ് കാര്‍ഡ് എടുക്കാന്‍ മറക്കരുത്
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അംഗീകരിച്ച അസല്‍ തിരിച്ചറിയല്‍ രേഖയും കൈവശം വേണം
ഇന്‍സ്ട്രുമെന്റ്‌സ്, പെന്‍സില്‍ ബോക്‌സ്, ജോമെട്രി ബോക്‌സ്, ഹാന്‍ഡ് ബാഗ്, പഴ്‌സ്, ഭക്ഷണം എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുവരരുത്.
മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, കാല്‍ക്കുലേറ്റര്‍, സ്മാര്‍ട്ട് വാച്ച്, കാമറ, ടേപ്പ് റെക്കോര്‍ഡര്‍, മറ്റു ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ലോഹ നിര്‍മ്മിത വസ്തുക്കള്‍ എന്നിവയ്ക്കും വിലക്കുണ്ട്
ആനയിറങ്ങിയിട്ടുണ്ടോ? ആകാശവാണി അറിയിക്കും; വന്യമൃഗ ആക്രമണം കുറയ്ക്കാന്‍ മധ്യപ്രദേശ്
ഡ്രസ് കോഡ്:
ബക്കിളുകള്‍ പോലുള്ള ലോഹ ഭാഗങ്ങളുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.
തലയില്‍ തൊപ്പികള്‍, മഫ്ളറുകള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കരുത്.
മോതിരങ്ങള്‍, ചെയിനുകള്‍, വളകള്‍ തുടങ്ങിയ ആഭരണങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക.
കട്ടിയുള്ള സോളുകളുള്ള ഷൂസ് ധരിക്കരുത്, ലളിതമായ പാദരക്ഷകളാണ് ഏറ്റവും നല്ലത്.
by Midhun HP News | Jan 20, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂരിൽ അച്ഛനെ കൊന്ന മകൻ കസ്റ്റഡിയിൽ. കിളിമാനൂർ പെരുന്തമൻ സ്വദേശി ഹരികുമാർ (52) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു. മകൻ ആദിത്യ കൃഷ്ണ (24) ആണ് കിളിമാനൂർ പോലീസിന്റെ കസ്റ്റഡിയിൽ ആയത്. കഴിഞ്ഞ 15 ന് വൈകിട്ടാണ് വീട്ടിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റം ഉണ്ടായത്. അമ്മയുടെ ഫോൺ ആദിത്യൻ എടുത്തിരുന്നു. പൈസ ചോദിച്ച് നൽകാത്തിനെ തുടർന്നാണ് വാക്കേറ്റം ഉണ്ടായത്.
അച്ഛനെ മകൻ പിടിച്ച് തള്ളിയപ്പോൾ ആണ് കല്ലിൽ തട്ടി തലയ്ക്ക് ക്ഷതമേറ്റ്
സ്വകാര്യ ആശുപത്രിയിലായത്. തുടർന്ന് 16 -ന് മെഡിക്കൽ കോളെജിലും കൊണ്ട് പോയി. ഇന്ന് വെളുപ്പിന് 3 മണിക്ക് മരണം സംഭവിക്കുകയായിരുന്നു .
by Midhun HP News | Jan 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി വിധി പ്രതി ഗ്രീഷ്മ നിര്‍വികാരയായിട്ടാണ് കേട്ടത്. വിധി പ്രസ്താവിച്ചുകൊണ്ടുള്ള, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ നിരീക്ഷണങ്ങളെല്ലാം തലകുനിച്ച് നിര്‍വികാരതയോടെ ഗ്രീഷ്മ കേട്ടുനില്‍ക്കുകയായിരുന്നു. കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായരും നിര്‍വികാരതയോടെയാണ് വിധി കേട്ടത്.
വിധി പ്രസ്താവത്തിന് മുമ്പ് ഷാരോണിന്റെ മാതാപിതാക്കളെ കോടതി അടുത്തേക്ക് വിളിപ്പിച്ചിരുന്നു. കോടതി വിധി പ്രസ്താവിച്ചതോടെ, തൊഴുകൈകളോടെ ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. ജപമാലയോടെ പ്രാര്‍ത്ഥനയോടെയാണ് ഷാരോണിന്റെ അമ്മ കോടതിയില്‍ ഇരുന്നത്. പൊന്നുമോന് നീതി കിട്ടിയെന്ന് ഷാരോണിന്റെ അമ്മ പ്രിയ പ്രതികരിച്ചു. നീതിപീഠത്തിനും പൊലീസിനും നന്ദി പറയുന്നതായി ഷാരോണിന്റെ സഹോദരൻ പറഞ്ഞു. തൂക്കുകയര്‍ വിധിച്ചത് കേട്ട് പ്രതി ഗ്രീഷ്മയുടെ കുടുംബം പൊട്ടിക്കരഞ്ഞു.
സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഗ്രീഷ്മ. സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിലുള്ള രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. ശാന്തകുമാരി കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഫീഖ ബീവിയാണ് വധശിക്ഷ കാത്തു കഴിയുന്ന മറ്റൊരാള്‍. രണ്ടു ശിക്ഷാവിധിയും പ്രസ്താവിച്ചത് നെയ്യാറ്റിന്‍കര കോടതിയാണ്. സംസ്ഥാനത്ത് ഇതുവരെ 39 പേരാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്നത്. തൂക്കുകയര്‍ വിധിക്കപ്പെട്ട 40-മത്തെ പ്രതിയാണ് ഗ്രീഷ്മ.
പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഗ്രീഷ്മ ചെയ്തത് സമർഥമായ കൊലപാതകമാണ്. ആന്തരികാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്. ഘട്ടം ഘട്ടമായി കൊലപാതകം നടത്താനാണ് പ്രതി ശ്രമിച്ചത്. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസ് അന്വേഷണത്തെ വഴിതിരിച്ചു വിടാനായിരുന്നു. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും തൂക്കുകയർ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു.
by Midhun HP News | Jan 20, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: പാര്‍സല്‍ തട്ടിപ്പിനും ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിക്കും പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പ്. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ നല്‍കി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി.
സൗജന്യ മൊബൈല്‍ അല്ലെങ്കില്‍ ടാബ്‌ലെറ്റ് സമ്മാനമായി നല്‍കി ബാങ്ക് വിശദാംശങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കും. ഫോണില്‍ സിം കാര്‍ഡ് ഇടുമ്പോള്‍ എല്ലാ ബാങ്കിങ് വിശദാംശങ്ങളും ഒടിപികളും തട്ടിപ്പ് സംഘത്തിന് ലഭിക്കും. ഇത്തരത്തില്‍ ഐടി ജീവനക്കാരന് 2.8 കോടി രൂപ നഷ്ടപ്പെട്ടതായി ബംഗളൂരു വൈറ്റ്ഫീല്‍ഡ് സിഇഎന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. സ്വകാര്യ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തിയ ആള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി പണം തട്ടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് അപ്രൂവായിട്ടുണ്ടെന്നും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ സമ്മാനമുണ്ടെന്നും പറഞ്ഞ് മൊബൈല്‍ ഫോണ്‍ കൈമാറുകയായിരുന്നു. ക്ലോണിങ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് സിം കാര്‍ഡ് ഇടുന്നതോടെ ഉപയോക്താവിന് ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങളോ ഇമെയിലുകളോ ഡിവൈസില്‍ ലഭിക്കില്ല.
തട്ടിപ്പ് നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം പരാതിക്കാരന്‍ അറിയുന്നത്. ഫോണ്‍ ക്ലോണ്‍ ചെയ്തതിനാല്‍, ബാങ്ക് അയച്ച ഒടിപികള്‍ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് റീഡയറക്ട് ചെയ്തു. ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്.
Recent Comments