താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് 24കാരൻ

താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് 24കാരൻ

കോഴിക്കോട്: താമരശ്ശേരിയിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. അടുത്തുള്ള വീട്ടിൽനിന്നും കൊടുവാൾ വാങ്ങിയാണ് ഇയാൾ ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയിൽ അയൽക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. ആഷിക് ലഹരിക്കടിമയാണെന്നാണ് വിവരം. ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിവിൽപ്പോയ ആഷിക്കിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 689 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KR 584474 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ KN 686700 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

ചാലക്കുടി പുഴയില്‍ മുതലകളുടെ എണ്ണം കൂടുന്നു; ഭീതിയില്‍ നാട്ടുകാര്‍

ചാലക്കുടി പുഴയില്‍ മുതലകളുടെ എണ്ണം കൂടുന്നു; ഭീതിയില്‍ നാട്ടുകാര്‍

തൃശൂര്‍: അതിരപ്പിള്ളി മേഖലയിലെ ചാലക്കുടി പുഴയില്‍ മുതലകളുടെ സാന്നിധ്യം കൂടുന്നതില്‍ നാട്ടുകാര്‍ ഭീതിയില്‍. പകല്‍ സമയങ്ങളിലും പുഴയോരങ്ങളില്‍ മുതലകളെ കാണുന്നത് പതിവായി മാറി.

പുഴയില്‍ വെള്ളം കുറഞ്ഞതോടെ മുതലകള്‍ കൂട്ടമായി കരയിലെത്തുന്നതും സ്ഥിരകാഴ്ചയാണ്. പുഴയിലെ ഗര്‍ത്തങ്ങളാണ് മുതലകളുടെ താവളം. വിനോദസഞ്ചാരികള്‍ പുഴയിലിറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. പുഴയില്‍പെടുന്നവരെ രക്ഷപ്പെടുത്താനെത്തുന്ന ഫയര്‍ഫോഴ്സിനും മുതലകളുടെ സാന്നിധ്യം ഭീഷണിയാണ്

നെടുമങ്ങാട് അപകടത്തില്‍ കടുത്ത നടപടി, ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി

നെടുമങ്ങാട് അപകടത്തില്‍ കടുത്ത നടപടി, ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചിയത്ത് ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസും പെര്‍മിറ്റും ആര്‍സിയും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 60 വയസുള്ള ദാസിനിയാണ് മരിച്ചത്.

സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് (34) ആണ് അറസ്റ്റില്‍ ആയത്. അലക്ഷ്യമായി വാഹനം ഓടിച്ച് ജീവന്‍ നഷ്ടപ്പെടുത്തിയതിനാണ് അരുള്‍ ദാസിനെതിരെ കേസെടുത്തത്. പിന്നാലെയാണ് അരുണ്‍ ദാസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത്.

അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞത്. വളവ് തിരിഞ്ഞ ശേഷമാണ് അപകടം സംഭവിച്ചത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

രണ്ട് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

രണ്ട് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട്: രണ്ടു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രങ്ങളിലാണ് മോഷണം. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്.

പെരുമാങ്ങോട് ക്ഷേത്രത്തിനു മുന്‍വശത്തെ ആല്‍മരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരവും വടുകനാംകുറുശ്ശിയില്‍ ക്ഷേത്ര മുറ്റത്തെ ഭണ്ഡാരവും കുത്തിത്തുറന്നു. ക്ഷേത്രത്തിന് സമീപത്തെ വീടുകളിലെ ഗേറ്റിന്റെ പൂട്ടും തകര്‍ത്ത് അകത്തു കടന്നെങ്കിലും ഒന്നും ലഭിച്ചില്ല.

പിന്നാലെയാണ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നതെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്പ്രേം. നസീർ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നടിഷീലയ്ക്ക് അവാർഡ് സമ്മാനിക്കുന്നത്. ഫെബ്രുവരി പതിനെട്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ശാർക്കര മൈതാനിയിൽ ചേരുന്ന സ്മൃതി സായാഹ്നം ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ഒരുലക്ഷം രൂപയും, ആർടിസ്റ്റ് ബി ഡി ദത്തൻ രൂപകല്പന ചെയ്ത ശില്പം, പ്രശസ്തിപത്രം എന്നിവ അടങ്ങിയതാണ് പുരസ്‌കാരം. മന്ത്രിമാർ, ജനപ്രതിനിധികൾ, ജനനേതാക്കൾ, കലാസാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.