വൈക്കത്ത്‌ വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരി വെന്തുമരിച്ചു

വൈക്കത്ത്‌ വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരി വെന്തുമരിച്ചു

കോട്ടയം: വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ ആക്കം കൂട്ടി.

മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

കൊച്ചി: ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയിൽ പൊലീസിന് കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നൽകാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരി​ഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി.

ഇത് ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. വെള്ളിയാഴ്ച സംസ്ഥാന യുവജന കമ്മീഷൻ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. ദിശ എന്ന സംഘടന നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

കമലമ്മ  അമ്മ (84) നിര്യാതയായി

കമലമ്മ അമ്മ (84) നിര്യാതയായി

കീഴാറ്റിങ്ങൽ ഏലാപ്പുറം അയ്യം പള്ളി വീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ കമലമ്മ അമ്മ (84) നിര്യാതയായി.

മക്കൾ: ഉണ്ണി(Late), അമ്പിളി, സിന്ധു കുമാരി, അനിൽകുമാർ, സതി മോൻ
മരുമക്കൾ: ബിന്ദു, വിജയൻ, രാജൻ പിള്ള, ഷീന, ലക്ഷ്മി

തങ്കമ്മ (102) നിര്യാതയായി

തങ്കമ്മ (102) നിര്യാതയായി

കണ്ണങ്കര കരിമ്പലച്ചിറ വീട്ടിൽ പരേതനായ കുമാരൻ്റെ ഭാര്യ തങ്കമ്മ (102)മരണപ്പെട്ടു.

മക്കൾ: കമലമ്മ, ബേബി (late), ചന്ദ്ര ദാസ്, പ്രഭ, സത്യൻ, തമ്പി (late), അനിൽകുമാർ . മരുമക്കൾ: ഗോപിനാഥൻ (late), രവീന്ദ്രൻ, രാജിനി, നാരായണൻ, ഉഷ, ലീന.

കെ.എസ്‌.യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

കെ.എസ്‌.യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്‌.യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഗവൺമെന്റ് ഹൈസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററെ ഉപരോധിച്ചു.

കാലപ്പഴക്കം ഉള്ള കെട്ടിടം അടിയന്തരമായി സർക്കാർ എൻജിനീയറിങ് വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഉപരോധം. സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് വിനോദ് തുടങ്ങിയവരും ആയി നടത്തിയ ചർച്ചയെ തുടർന്ന് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ അടക്കം ഇടപെടുത്തിച്ചുകൊണ്ട് കിളിമാനൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്കൂളിൽ എത്തി പരിശോധനകൾ നടത്തി.

പരിശോധന നടത്തിയതിൽ പ്രശ്നമുള്ള ക്ലാസ് മുറികൾ താൽക്കാലികമായി അടച്ചിടുന്നതിന് തീരുമാനിച്ചു. അടുത്ത ദിവസം തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അടക്കം സ്കൂൾ സന്ദർശിച്ച് വിശദമായി പരിശോധിച്ചു അടിയന്തര നടപടി കൈക്കൊള്ളാമെന്ന ഉറപ്പിന്മേൽ ഉപരോധസമരം അവസാനിപ്പിച്ചു.

കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഷിജാസ്.എൻ, ജില്ലാ ജനറൽ സെക്രട്ടറി അഷ്‌കർ.എം.ടി, ദീപു രാജ് ബ്ലോക്ക്‌ ഭാരവാഹികളായ സാബിത്ത്.എസ്, അൽത്താഫ്.എൻ.എസ്, ബാദുഷ.വൈ എന്നിവർ നേതൃത്വം നൽകി.