നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ഇ​രിഞ്ചി​യ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​പു​രം സ്വ​ദേ​ശി അ​രു​ൾ​ദാ​സാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടി. തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ഭ​യം​ തേ​ടു​ക​യാ​യി​രു​ന്നു. ഇയാൾക്ക് നിസാര പരിക്കുകളുണ്ട്.

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി പുറപ്പെട്ട സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് ഇരി​ഞ്ചി​യ​ത്ത് വ​ച്ച് മ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. 40പേർക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞ ശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.

ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് മാരുതി, ‘ഇ- വിറ്റാര’

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് മാരുതി, ‘ഇ- വിറ്റാര’

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് വിറ്റാര എസ്യുവി പ്രദര്‍ശിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് വാഹനം അവതരിപ്പിച്ചത്. പുതിയ ഇ-വിറ്റാരയുടെ ഉല്‍പ്പാദനം വരും മാസങ്ങളില്‍ മാരുതിയുടെ ഗുജറാത്ത് പ്ലാന്റില്‍ ആരംഭിക്കും. യൂറോപ്പ്, ജപ്പാന്‍ എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമാണ് ഇ- വിറ്റാര.

‘ഇന്ത്യന്‍ ടീമില്‍ ഇടം വേണോ, ആഭ്യന്തര ക്രിക്കറ്റ് കളിക്കണം’- കടുപ്പിച്ച് ബിസിസിഐ

‘ഇന്ത്യന്‍ ടീമില്‍ ഇടം വേണോ, ആഭ്യന്തര ക്രിക്കറ്റ് കളിക്കണം’- കടുപ്പിച്ച് ബിസിസിഐ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കടുത്ത അച്ചടക്കം കൊണ്ടു വരാന്‍ ബിസിസിഐ തീരുമാനിച്ചത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതനുസരിച്ച് ഇനി മുതല്‍ വിദേശ പര്യടനത്തില്‍ കുടുംബങ്ങളെ കൊണ്ടു പോകുന്ന പതിവിനടക്കം നിയന്ത്രണം വന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടും വന്നിരുന്നു. അച്ചടക്കം പാലിക്കാനുള്ള നടപടികള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോര്‍ഡ് നടപ്പാക്കാനൊരുങ്ങുന്ന പുതിയ നയം എല്ലാ താരങ്ങളും കര്‍ശനമായി പിന്തുടരണമെന്ന നിര്‍ദ്ദേശവുമുണ്ട്.

പര്യടനത്തിനു പോയാല്‍ ഇനി വ്യക്തിഗത ഷൂട്ടിങുകള്‍ മറ്റ് സ്വകാര്യ പരിപാടികള്‍ പങ്കെടുക്കരുത്. അതേസമയം ബിസിസിഐയുടെ ഷൂട്ടിങുകളില്‍ താരങ്ങള്‍ നിര്‍ബന്ധമായി പങ്കെടുക്കുകയും വേണം. ഇനി പരിശീലനത്തിനെത്തിയാല്‍ നേരത്തെ അവസാനിപ്പിച്ച് മടങ്ങുന്ന പരിപാടികളും ഇനി അനുവദിക്കില്ല.

അച്ചടക്ക ലംഘനങ്ങള്‍ കണ്ടാല്‍ സസ്‌പെന്‍ഷന്‍, മാച്ച് ഫീ തടയല്‍ അടക്കമുള്ള നടപടികള്‍ താരങ്ങള്‍ നേരിടേണ്ടി വരും. ആഭ്യന്തര മത്സരങ്ങള്‍ താരങ്ങളെല്ലാം കളിച്ചിരിക്കണം. ദേശീയ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും ബിസിസിഐ കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനും ആഭ്യന്തര മത്സരങ്ങളിലെ പങ്കാളിത്തം നിര്‍ബന്ധമാണ്.

പര്യടനത്തിലും പരമ്പരയിലും ഷെഡ്യൂള്‍ ചെയ്ത ദിവസം തീരും വരെ താരങ്ങള്‍ ടീമിനൊപ്പം ഉണ്ടായിരിക്കണം. പുതിയ നയങ്ങളില്‍ ഇളവുകള്‍ ഒരു താരത്തിനു വേണമെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അനുവാദം വാങ്ങണമെന്ന നിബന്ധനയും പുതിയ തീരുമാനത്തില്‍ വ്യക്തമാക്കുന്നു.

സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് പ്രചോദനമാണ്. അവര്‍ക്ക് മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം ഒരുക്കുന്നു. പ്രതിഭയുടെ വികാസവും ഫിറ്റ്‌നസ് നിലനിര്‍ത്താനും ആഭ്യാന്തര പോരാട്ടം ഉപകരിക്കുമെന്നു ബിസിസിഐയുടെ പുതിയ നയ രേഖയില്‍ പറയുന്നു.

നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം, ആറു വണ്ടികള്‍ റദ്ദാക്കി

നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം, ആറു വണ്ടികള്‍ റദ്ദാക്കി

തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും.

18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍ – കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന ട്രിവാന്‍ഡ്രം സെന്‍ട്രല്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.

19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന കാരൈക്കല്‍ – എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം – കാരൈക്കല്‍ ട്രെയിന്‍ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും.

18ന് സര്‍വീസ് തുടങ്ങുന്ന മധുരൈ – ഗുരുവായൂര്‍ (16327) ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ – മധുരൈ (16328) ട്രെയിന്‍ ആലുവയില്‍ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ സെന്‍ട്രല്‍ – ആലപ്പുഴ എക്സ്പ്രസ് പാലക്കാട് വരെയേ സര്‍വീസുണ്ടാകൂ. 19ന് സര്‍വീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സര്‍വീസ് ആരംഭിക്കുക.

‘ഇങ്ങനെയൊരു കരുതലുണ്ടല്ലോ…’; ആശുപത്രിയില്‍ ഡോക്ടറുടെ കൈപിടിച്ച് നടന്ന് ഉമ തോമസ്- വി‍ഡിയോ

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം – ഷൊര്‍ണൂര്‍ മെമു (66320), 18ന്

ഷൊര്‍ണൂര്‍ – എറണാകുളം മെമു (66319), 19ന്

എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56318), 18ന്

ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (56313), 19ന്

എറണാകുളം – കോട്ടയം (56005) പാസഞ്ചര്‍, 19ന്

കോട്ടയം – എറണാകുളം പാസഞ്ചര്‍ (56006), 19ന്

നിയന്ത്രണമുള്ള ട്രെയിനുകള്‍

ചെന്നൈ സെന്‍ട്രല്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (12623) ട്രെയിനിന് 120 മിനിറ്റ് നിയന്ത്രണം

മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനിറ്റ് നിയന്ത്രണം

ബംഗളൂരു സിറ്റി – കന്യാകുമാരി എക്സ്പ്രസ് (16526) ട്രെയിനിന് നൂറു മിനിറ്റ് നിയന്ത്രണം

കേരള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12218) ട്രെയിനിന് 70 മിനിറ്റ് നിയന്ത്രണം

സതീഷ് കുമാർ എസ് (65) അന്തരിച്ചു

സതീഷ് കുമാർ എസ് (65) അന്തരിച്ചു

വർക്കല: ഇടവ വെൺകുളം എസ്.എസ് നിവാസിൽ സതീഷ് കുമാർ എസ് (65) അന്തരിച്ചു.
ഭാര്യ: രമാദേവി ആർ.
സഹോദരങ്ങൾ: സുരേഷ് ബാബു എസ് കൈപ്പറ്റിമുക്ക് (റിട്ടയേർഡ് വാട്ടർ അതോറിറ്റി, ആറ്റിങ്ങൽ ), സലീന എസ്, പരേതനായ സന്തോഷ് കുമാർ എസ്.
സംസ്കാരം ഇന്ന് രാത്രി എട്ടു മണിക്ക് സ്വവസതിയിൽ.

101-ാമത് കുമാരനാശാൻ സ്മൃതി ദിനാചരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നടന്നു

101-ാമത് കുമാരനാശാൻ സ്മൃതി ദിനാചരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നടന്നു

എസ്.എൻ. ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്‍റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ കൂടിയ 101-മത് കുമാരനാശാൻ സ്മൃതി ദിനാചരണ സമ്മേളനം യൂണിയൻ വൈസ് പ്രസിഡൻ്റ് വി. ഷാജിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡൻ്റ് എസ്.ഗോകുൽദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആധുനിക കേരളത്തിൻ്റെ അകക്കണ്ണിൽ അറിവിൻ്റെ അക്ഷരവിളക്ക് കൊളുത്തിയ വിശ്വമഹകവിയുടെ ഛായചിത്രത്തിൽ യൂണിയൻ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി.

യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, യൂണിയൻ കൗൺസിലർമാരായ എസ്.സുജാതൻ, കെ. സുധീർ, ബി.കെ സുരേഷ്ബാബു, യൂത്ത് മൂവ്മെൻ്റ് വൈസ് പ്രസിഡൻറ് ശ്രീജിത്ത് ഊരുപൊയിക, യുണിയൻ വനിതാ സംഘം പ്രസിഡൻ്റ് സുശീല രാജൻ, സെക്രട്ടറി ശ്രീകല ഷിബു, ട്രഷറർ രാധാമണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷേർളി സുദർശനൻ, ഷീജ അജികുമാർ, സുനിത ശ്രീകുമാർ, ഗീത സുരേഷ്, നിർമ്മല, കേന്ദ്ര കമ്മിറ്റി അംഗം ലത തങ്കപ്പൻ എന്നിവർ സംസാരിച്ചു.