by Midhun HP News | Jan 11, 2025 | Latest News, കേരളം
തൊടുപുഴ: വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. പശുമല ടൗണിലെ കെആർ ബിൽഡിങിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ആയതിനാൽ കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
തീ പടർന്നു പിടിച്ചതോടെ വൻ നാശനഷ്ടമാണ് സംഭവിച്ചത്. 5 കടകളും കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും കത്തി നശിച്ചു. തീ പൂർണമായും അണച്ചു. കോടികളുടെ നഷ്ടമാണ് സംഭവിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.
പീരുമേട്ടിൽ നിന്നുള്ള അഗ്നിശമന സേന ആദ്യമെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നു ഫയർ യൂണിറ്റുകൾ കൂടി എത്തിയാണ് തീയണച്ചത്. 40ലേറെ വർഷം പഴക്കമുള്ള രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് തീ പടർന്നത്. പത്തിലേറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർണമായും തടിയിൽ നിർമിച്ച കെട്ടിടമായതിനാൽ തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു പ്രഥാമിക നിഗമനമുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് പരിശോധന തുടരുന്നു.
by Midhun HP News | Jan 11, 2025 | Latest News, കേരളം
തൃശൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്. വൈകുന്നേരം 3.30ന് ഔദ്യോഗിക ബഹുമതികളോടെ പാലിയത്തെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയറ്ററിലുമെത്തി പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിൽ എത്തിച്ചു. ഇന്നു രാവിലെ 10നു മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് സംസ്കാര ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
by Midhun HP News | Jan 10, 2025 | Latest News, കേരളം
കായിക്കര: കേരളത്തിൽ സംസ്‍കാരിക വിപ്ലവം അനിവാര്യമെന്നു കുരീപ്പുഴ ശ്രീകുമാർനൂറ്റാണ്ടുകൾക്ക് മുൻപുള്ള യാഥാസ്ഥിതിക ചിന്തകളിലേക്ക് മലയാളികൾ മടങ്ങിപ്പോകരുത്. ഇന്നത്തെ കേരളത്തിൽ പുതിയ സംസ്കാരിക വിപ്ലവം അനിവാര്യമായിരിക്കുന്നുവെന്നു കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള യാഥാസ്ഥിതിക ചിന്തകളിലേക്ക് മലയാളികൾ മടങ്ങിപ്പോകരുതെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ.
കുമാരനാശാൻ ചരമശതാബ്ദി ആചരണസമിതി സംഘടിപ്പിച്ച നവോത്ഥാന സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നവോത്ഥാന പ്രസ്ഥാനം നിരാകരിച്ച മതത്തിലേക്ക് മലയാളികൾ മടങ്ങിപ്പോകുന്നു. എവിടെ മതമുണ്ടോ അവിടെ മതമൗലികവാദം ഉണ്ടാകും. മതമൗലികവാദം മതതീവ്രവാദത്തെ സൃഷ്ടിക്കും. മതാതീത മനുഷ്യൻ എന്ന സങ്കൽപ്പമാണ് നാരയണഗുരു മുന്നോട്ട് വെച്ചത്. ദുരവസ്ഥയിലൂടെ ആശാൻ ജാതിയ്ക്കതീതമായ മതാതീതമായ മനുഷ്യ പ്രണയം എന്ന ആധുനിക സങ്കൽപ്പമാണ് മുന്നോട്ട് വെച്ചത്. ജാതിയ്ക്കും മതത്തിനും അതീതമായ ആധുനിക മനുഷ്യനെ സൃഷ്ടിക്കുവാനുള്ള പരിശ്രമമാണ് നവോത്ഥാന സന്ദേശയാത്രയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുമാരനാശാൻ ചരമശതാബ്ദി ആചരണക്കമ്മിറ്റി കടയ്ക്കാവൂർ മേഖല ചെയർമാൻ ഷിബു കടയ്ക്കാവൂർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, എം.എസ്. സുമേഷ് കൃഷ്ണൻ, ഡോ. ബി.ഭുവനേന്ദ്രൻ, ബാനർ സാംസ്കാരിക സമിതി സംസ്ഥാന കൺവീനർ കെ.കെ സുരേന്ദ്രൻ, രാമചന്ദ്രൻ കരവാരം, അനിത ജയരാജ്, ആചരണ സമിതി ജില്ലാ ചെയർമാൻ എം.പി സുഭാഷ്, ജില്ലാ കൺവീനർ ആർ. ബിജു എന്നിവർ പ്രസംഗിച്ചു. ആചരണ സമിതി സംസ്ഥാന കൺവീനർ പ്രൊഫ. കെ.പി സജി സ്വാഗതവും ജയിൻ.കെ നന്ദിയും പറഞ്ഞു.
സമ്മേളനാനന്തരം സമുദ്ര പെർഫോർമിംഗ് ആർട്സ് ‘സമുദ്രനടനവും AIDSO കലാസംഘം അവതരിപ്പിച്ച നൃത്തനാടകം ‘ചിന്താവിഷ്ടയായ സീത’യും അരങ്ങേറി. കെ.പി. കുമാരൻ, റഫീഖ് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, പ്രൊഫ കെ.ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകുന്ന നവോത്ഥാന സന്ദേശയാത്ര ഇന്ന് തോന്നയ്ക്കൽ ആശാൻ സ്മാരകം, പെരുങ്ങുഴി, പോത്തൻകോട് എന്നീ കേന്ദ്രങ്ങളിൽ എത്തിച്ചേരും. ഒരു വർഷമായി കുമാരനാശാൻ ചരമശതാബ്ദി ആചരണ കമ്മിറ്റി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ സമാപനം ജനുവരി 16 ന് പല്ലന ആശാൻ സ്മാരകത്തിൽ എം.കെ.സാനു ഉദ്ഘാടനം ചെയ്യും.
by Midhun HP News | Jan 10, 2025 | Latest News, കേരളം
പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് ജപ്തി നടപടി സ്വീകരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.
by Midhun HP News | Jan 10, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. മകരവിളക്കിന്റെ പ്രധാന ദിവസമായ 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും.
എരുമേലി മുക്കുഴി കാനനപാതയിലൂടെ വെര്‍ച്വല്‍ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീര്‍ഥാടകരെ കടത്തിവിടും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തര്‍ക്ക് ഇളവ് അനുവദിക്കില്ല. സ്‌പോട്ട് ബുക്കിങ് ഇനിയുള്ള ദിവസങ്ങളില്‍ നിലയ്ക്കലില്‍ മാത്രമായിരിക്കും ലഭ്യമാകുക.
by Midhun HP News | Jan 10, 2025 | Latest News, കേരളം
പ്രേംനസീറിന്റെ 34-ാം ചരമവാര്‍ഷികം ജനുവരി 16 ന് പ്രേംനസീര്‍ സുഹൃത് സമിതി അരീക്കല്‍ ആയൂര്‍വേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന പേരില്‍ സംഘടിപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.
ഇതോടനുബന്ധിച്ച് 2025ലെ പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം നടന്‍ ജഗതി ശ്രീകുമാറിന് സമര്‍പ്പിക്കുമെന്ന് ജൂറി ചെയര്‍മാന്‍ ബാലു കിരിയത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവന്‍ മണ്ണരങ്ങില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുസ്മരണം ഉല്‍ഘാടനം ചെയ്ത് പുരസ്‌ക്കാരം ജഗതിക്ക് സമര്‍പ്പിക്കും.
സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ചെയര്‍മാന്‍ മധുപാല്‍ അദ്ധ്യക്ഷത വഹിക്കും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സംവിധായകരായ രാജസേനന്‍, സുരേഷ് ഉണ്ണിത്താന്‍, തുളസിദാസ്, താരങ്ങളായ ദിനേഷ് പണിക്കര്‍, ശ്രീലത നമ്പൂതിരി, എം.ആര്‍. ഗോപകുമാര്‍, ഉദയ സമുദ്ര ചെയര്‍മാന്‍ രാജശേഖരന്‍ നായര്‍, അരീക്കല്‍ ആയൂര്‍ വേദാശുപത്രി ചെയര്‍മാന്‍ ഡോ. സ്മിത്ത്കുമാര്‍, നിംസ് മെഡിസിറ്റി എം.ഡി. ഫൈസല്‍ ഖാന്‍ എന്നിവര്‍ പങ്കെടുക്കും.
75 വര്‍ഷം പിന്നിട്ട അണ്ടൂര്‍ക്കോണംറിപ്പബ്‌ളിക് ലൈബ്രറിക്ക് മികച്ച ഗ്രന്ഥശാലക്കുള്ള പ്രേംനസീര്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും. ആലപ്പുഴ ഒ.ജി. സുരേഷ് നയിക്കുന്ന ഹൃദയ ഗീതങ്ങള്‍ എന്ന പ്രേംനസീര്‍ ഗാനങ്ങള്‍ ഉള്‍പ്പെട്ട വിഷ്വല്‍ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
Recent Comments