by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
കോട്ടയം: കൊടുങ്ങൂരില്‍ മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ടൗണിലെ ട്യൂഷന്‍ സെന്ററിനു സമീപമുള്ള ശുചിമുറിയുടെ സമീപത്തെ മാലിന്യത്തിലാണ് മനുഷ്യന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്ലാസ്റ്റിക് കൂടിലെ തലയോട്ടി ഈ വഴി പോയ കുട്ടികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പള്ളിക്കത്തോടു പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിക്കും എല്ലുകള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒരു തലയോട്ടി, 4 വാരിയെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയാണു ലഭിച്ചത്. തലയോട്ടിയും എല്ലുകളും വിശദപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 57800 രൂപയായി. ഗ്രാമിന് 7225 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ശ്രീ പത്മനാഭസ്വാമി ചാരിറ്റബിൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കൊല്ലമ്പുഴ പ്രവർത്തിക്കുന്ന ധർമ്മാശുപത്രിയുടെ 38-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് 24/01/2025 വെള്ളിയാഴ്ച രാവിലെ 10മണി മുതൽ ധർമ്മാശുപത്രിയിൽ വെച്ച് ശ്രീ പത്മനാഭ ചാരിറ്റബിൾ സൊസൈറ്റിയുടെയും ഇൻഡ്യൻ മെഡിക്കൽ അസ്സോസിയേഷൻ(IMA) ചിറയിൻകീഴ് ബ്രാഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ(RCC) നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം വായിലെ ക്യാൻസർ, സ്തനാർബുദം, ഗർഭാശയവുമായി ബന്ധപ്പെട്ട ക്യാൻസർ എന്നിവയുടെ പരിശോധന സൗജന്യമായി നടത്തുന്നതാണ്. ഈ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ധർമ്മാശുപത്രിയിൽ 15/01/2025 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: താന്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ വേഗത്തില്‍ നടപടി വന്നത് ഏറെ ആശ്വാസകരമെന്ന് നടി ഹണി റോസ്. ആര്‍ക്കും എന്തും പറയാമെന്നതിന് മാറ്റം വരുമെന്നുറപ്പായി. ഇപ്പോള്‍ അതിയായ സന്തോഷവും സമാധാനവും തോന്നുന്നുണ്ടെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു. ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്.
‘എന്നെ സംബന്ധിച്ച് എനിക്ക് സംരക്ഷണം നല്‍കുന്ന സര്‍ക്കാരും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും ഉള്ള, അങ്ങനെ ഒരു സംസ്ഥാനത്ത്, അങ്ങനെ ഒരു രാജ്യത്ത് ആണ് ജീവിക്കുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. ആ ബോധ്യം ഉള്ളതു കൊണ്ട് തന്നെയാണ് യുദ്ധത്തിന് ഇറങ്ങി തിരിച്ചത്. തുടര്‍ച്ചയായി സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ ആവര്‍ത്തിക്കരുത്, ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞിട്ടും ഇതിലും മോശമായ രീതിയില്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. അപ്പോള്‍ മുതല്‍ ഇത് പണത്തിന്റെ ഹുങ്ക് ആണ്, വെല്ലുവിളിയാണെന്ന് എനിക്ക് തോന്നി. അപ്പോഴാണ് എല്ലാത്തിനും ഒരു അവസാനം വേണം. അതുകൊണ്ടാണ് ഒരു യുദ്ധത്തിനായി ഇറങ്ങാമെന്ന് തീരുമാനിച്ചത്.’- ഹണി റോസ് പറഞ്ഞു.
‘ഇപ്പോള്‍ അതിയായ സന്തോഷവും സമാധാനവും തോന്നുന്നു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതനുസരിച്ച് ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരം കിട്ടി.അപ്പോള്‍ എനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. കുടുംബത്തിന് ഉണ്ടായ പ്രയാസങ്ങളും പറഞ്ഞു.നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കാര്യക്ഷമമായ സംവിധാനം ഉള്ളതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത്. ഇപ്പോള്‍ എന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിന്റെ കമന്റ് സെക്ഷന്‍ കാണുമ്പോള്‍ സന്തോഷമാകുന്നു എന്നാണ് ആരാധകര്‍ ഇപ്പോള്‍ വിളിച്ചു പറയുന്നത്. ഇത് ഒരു മാറ്റമായി കാണുന്നു. സ്വകാര്യത സംരക്ഷിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്’- ഹണി റോസ് കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
അടിയന്തിരമായി B+ve ബ്ലഡ് ആവശ്യമുണ്ട്. തിരുവനന്തപുരം ആർസിസിയിൽ ലിംഫോബ്ലാസ്റ്റിക് രക്താർബുദം ബാധിച്ച
റോസമ്മയ്ക്കാണ് രക്‌തം ആവശ്യമുള്ളത്.
കോൺടാക്ട് നമ്പർ: ചാക്കോ- 9544184780
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍- കാസര്‍കോട് (20634), കാസര്‍കോട്- തിരുവനന്തപുരം സെന്‍ട്രല്‍(20633) റൂട്ടിലാണ് സര്‍വീസ്.
നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിന്‍ ഓടിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് കോട്ടയം വഴി പകല്‍ 1.20ന് കാസര്‍കോട് എത്തും. തിരിച്ച് പകല്‍ 2.40ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന വിധമാണ് സമയക്രമം.
പുതിയ ട്രെയിനില്‍ 16 ചെയര്‍കാറുകളും രണ്ട് എക്‌സിക്യൂട്ടീവ് ചെയര്‍കാറുമുണ്ടാകും. നിലവിലുള്ള ട്രെയിനിന്റെ മൊത്തം സീറ്റുകള്‍ 1016 ആണ്.നാലുകോച്ചുകള്‍ അധികം വരുമ്പോള്‍ പുതിയ ട്രെയിനില്‍ സീറ്റുകളുടെ എണ്ണം 1328 ആകും.
Recent Comments