സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിയും ആലംകോട് തെഞ്ചേരിക്കോണം ബൈത്തുൽ റഹ്മയിൽ സലാഹുദ്ദീന്റെയും റംലയുടെയും മകളുമാണ്.

എസ് എ ആർ എയുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പും  നടന്നു

എസ് എ ആർ എയുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പും നടന്നു

എസ് എ ആർ എയുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പും എസ് എ ആർ എ പ്രസിഡന്റ് ജയന്തി കൃഷ്ണ യുടെ അധ്യക്ഷതയിൽ എസ് എ ആർ എ ചെയർമാൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ
എ എസ് ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞു. എസ് എ ആർ എ വൈസ് പ്രസിഡന്റ് രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സൈനികർക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാൻമാർക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ട് ജവാൻമാരും ഒരു ഡ്രൈവറും ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ആക്രമണം. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനത്തിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം തകരുകയായിരുന്നു.

ബംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു

ബംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു

ബംഗലൂരു: രാജ്യത്ത് ആദ്യമായി ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. ചൈനയില്‍ കണ്ടെത്തിയ വൈറസ് വകഭേദമാണോ കുട്ടിക്ക് ബാധിച്ചിട്ടുള്ളത് എന്നത് പരിശോധിച്ചു വരികയാണ്. സ്വകാര്യ ആശുപത്രി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രതാ നടപടികളിലേക്ക് കടക്കുകയാണെന്നും കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

കുട്ടിക്ക് ബാധിച്ചിട്ടുള്ളത് ഏതു വേരിയന്റ് ആണെന്ന് കണ്ടെത്തുന്നതിനായി കുഞ്ഞിന്റെ കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് സാധാരണയായി എച്ച്എംപിവി രോഗബാധ കൂടുതലായി കണ്ടു വരുന്നത്. ചൈനയില്‍ എച്ച്എംപിവി വൈറസ് പടരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു.

ചെസ് ടൂർണമെൻ്റിന് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി നീട്ടി

ചെസ് ടൂർണമെൻ്റിന് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി നീട്ടി

2025 ജനുവരി 11 ന് നടക്കുന്ന ആറാമത് ഡോ: മാത്യൂസ് ജെ. മെമ്മോറിയൽ പ്രൈസ് മണി ഓപ്പൺ വിഭാഗം ചെസ് ടൂർണമെൻ്റിന് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ജനുവരി 9 വരെ നീട്ടിയിരിക്കുന്നു.

കൊല്ലം, ചവറ ബി.ജെ.എം. സർക്കാർ കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവിയായിരുന്ന ഡോ.മാത്യൂസ് ജെ.യുടെ സ്മരണാർത്ഥം എകെജിസിടി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറാമത് ഡോ. മാത്യൂസ് ജെ. മെമ്മോറിയൽ പ്രൈസ് മണി ഓപ്പൺ വിഭാഗം ചെസ് ടൂർണമെൻ്റ് 2025 ജനുവരി 11 ന് ആറ്റിങ്ങൽ സർക്കാർ കോളേജിൽ വെച്ചു നടക്കുന്നു. (ആറ്റിങ്ങൽ KSRTC ബസ് സ്റ്റാൻഡിന് സമീപം) ഇത്തവണത്തെ ടൂർണമെൻ്റ് ഓപ്പൺ ടൂർണമെൻ്റായതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും കളിക്കാൻ അവസരം ലഭിക്കുന്നു.

ആകെ സമ്മാനത്തുക ₹ 1,12,000 രൂപയാണ്. ആകെ 51 പേർക്കാണ് സമ്മാനത്തുക ലഭിക്കുന്നത്. ഒന്നാം സമ്മാനം 12000 രൂപയാണ്. പ്രവേശന ഫീസ് 600 രൂപയാണ്. കൂടാതെ പങ്കെടുക്കുന്ന കളിക്കാർക്ക് ഉച്ചഭക്ഷണവും ചായയും ലഘുഭക്ഷണവും സൗജന്യമായി ലഭിക്കുന്നു. ഈ ടൂർണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2025 ജനുവരി 9 ന് രാത്രി 8 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
1. ഗോപകുമാർ ജി. – 97446 51165
2. ഭദ്രൻ പിള്ള ആർ. – 9846073085
3. സന്ദീപ് മോഹൻ – 90484558501

പ്രവാസി കോൺഗ്രസ്‌ കിഴുവിലം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം നടന്നു

പ്രവാസി കോൺഗ്രസ്‌ കിഴുവിലം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: പ്രവാസി കോൺഗ്രസ്‌ കിഴുവിലം മണ്ഡലം കൺവെൻഷൻ പാലമൂട്ടിൽ വെച്ച് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സബീർ കോരാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അസ്ഹർ പാലമൂട് അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീരംഗൻ, മർഹൂം, സുബൈർ, ഗോപൻ, ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു. ജനുവരി 9 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രവാസി സംഗമത്തിൽ മണ്ഡലത്തിൽ നിന്നും ഇരുന്നൂറ്‌ പെരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.