എൽ ലീലാവതി അമ്മ (74) നിര്യാതയായി

എൽ ലീലാവതി അമ്മ (74) നിര്യാതയായി

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം കെ.ആർ ഭവനിൽ (എം.ആർ.എ:12) റിട്ടയേർഡ് ആർമി കെ രവീന്ദ്രൻ നായരുടെ സഹധർമ്മിണി
എൽ ലീലാവതി അമ്മ (74) (റിട്ടയേർഡ് അധ്യാപിക,എൻ.എസ്.എസ് എച്ച് . എസ്.എസ് ചാത്തന്നൂർ) അന്തരിച്ചു.

മക്കൾ: ജോയ്ലാൽ ആർ(സി.ഒ.ഒ നെസ്റ്റ് ഗ്രൂപ്പ്), ജ്യോതി നായർ (ലക്ചറർ, ലണ്ടൻ).

ചിറയിൻകീഴിൽ സ്കൂ‌ൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി

ചിറയിൻകീഴിൽ സ്കൂ‌ൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി

ചിറയിൻകീഴ് സ്കൂ‌ൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി. കൂന്തള്ളൂർ പി എൻ എം ഗവ.എച്ച് എസിലെ ഒൻപതാം ക്ലാസിലെ ഗോവർദ്ധൻ എസ്സിനാണ് പരിക്ക്. സ്‌കൂൾ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് ഒരുമണിയോടെ ഗോവർദ്ധനും സുഹൃത്തും കൂടി ആഹാരം കഴിക്കുന്നതിനായി വീട്ടിലേയ്ക്കു നടന്നു പോകവേയാണ് ഗോവർദ്ധന്റെ കാൽപ്പാദത്തിലൂടെ കാർ കയറിയത്.

ചിറയിൻകീഴ് ഭാഗത്തു നിന്ന് കോരാണിയിലേയ്ക്കു പോയ കാർ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയതായി കാണിച്ചു ഗോവർദ്ധന്റെ മാതാവ് ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. നീരും വേദനയും വർദ്ധിച്ചതിനെത്തുടർന്ന് ഗോവർദ്ധനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാൽ വിരലിന് പൊട്ടൽ ഉണ്ടായതിനാൽ പ്ലാസ്റ്ററിടുകയുമായിരുന്നു.

കേരള യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ചിറയിൻകീഴ് സ്വദേശിനി

കേരള യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ചിറയിൻകീഴ് സ്വദേശിനി

കേരള യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ധനശ്രീ. വി.എ. തോന്നയ്ക്കൽ എ.ജെ. കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യർത്ഥിനിയാണ്. ചിറയിൻകീഴ് കൂന്തള്ളൂർ പഞ്ചവടിയിൽ അനിൽകുമാർ – വിജയ അനിൽകുമാർ (ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമം വനിതാ ഭക്തജനസമിതി സെക്രട്ടറി) ദമ്പതികളുടെ മകളാണ് ധനശ്രീ.

പൂസായി ആൺ പുലി…..വാറ്റു കേന്ദ്രത്തിൽ കടന്ന് ഒരു ലിറ്ററോളം ചാരായം അകത്താക്കി,വീഡിയോ

പൂസായി ആൺ പുലി…..വാറ്റു കേന്ദ്രത്തിൽ കടന്ന് ഒരു ലിറ്ററോളം ചാരായം അകത്താക്കി,വീഡിയോ

കർണ്ണാടകയിലെ കുടക് ജില്ലയിൽ വനത്തോട് ചേർന്ന് കടക്കുന അയ്യങ്കേരി എന്ന സ്ഥലത്ത്, നാടൻ ചരായം വാറ്റു കേന്ദ്രത്തിൽ കടന്ന് ആളുകളെ ഭയപ്പെടുത്തി ഓടിച്ച ആൺ പുലി.
അതിന് ശേഷം അവിടെ പരന്ന പാത്രത്തിൽ ചൂടാറാനായി എടുത്തു വച്ചിരുന്ന ഒരു ലിറ്ററോളം ചാരായം ഒട്ടും ബാക്കി വയ്ക്കാതെ കുടിച്ചു തീർത്തു. വിവരമറിഞ്ഞ നാട്ടുകാർ അന്വേഷിച്ചു വന്നപ്പോൾ കണ്ടത് പൂസായി നടക്കാൻ കഴിയാത്ത പുലിയെ. നാട്ടുകാർ അവനെ തട്ടിയും മുട്ടിയും എണീപ്പിച്ച് ഫോറസ്റ്റോഫീസിൽ ഏൽപ്പിക്കാൻ നടത്തിക്കൊണ്ടുപോകുന്ന ഗംഭീര കാഴ്ച്ച.

പിക്കപ്പ് വാൻ കാല്‍നട യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

പിക്കപ്പ് വാൻ കാല്‍നട യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. ഏരൂര്‍ സ്വദേശി ബാലചന്ദ്രൻ ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ബാലചന്ദ്രനെ മീന്‍ കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിന്‍റെ നടുഭാഗത്തായി ഉയർന്നു നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ ഇരുമ്പ് വാൽവാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. വാൽവിൽ തട്ടാതിരിക്കാൻ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റിയാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.

സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസ്: ജോര്‍ജ് കുര്യന്‍ കുറ്റക്കാരന്‍,

സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസ്: ജോര്‍ജ് കുര്യന്‍ കുറ്റക്കാരന്‍,

കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കോടതി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (2) നാളെ ശിക്ഷ വിധിക്കും. കഴിഞ്ഞദിവസമാണ് കേസില്‍ വാദം പൂര്‍ത്തിയായത്.

2022 മാര്‍ച്ച് ഏഴിനാണ് സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്.

വിചാരണ ഘട്ടത്തിലും നിയമനടപടികള്‍ മുന്നോട്ടുപോകുമ്പോഴും നാടകീയ രംഗങ്ങളാണ് ഉണ്ടായത്. ദൃക്‌സാക്ഷികളായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ഭൂരിഭാഗം ആളുകളും കൂറുമാറുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി.

തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയാണ് ജോര്‍ജ് കുര്യനാണ് കൃത്യം നടത്തിയത് എന്ന കണ്ടെത്തലിലേക്ക് നയിച്ചത്. പ്രതി കുറ്റക്കാരനാണ് എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുന്നതാണ് കോടതി ഉത്തരവ്. കൊലപാതകം, ആയുധം കൈവശം വെയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.