by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
ആലംകോട് ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ആലംകോട് ജുമാ മസ്ജിദിന് സമീപം ഷിറ്റോ റിയോ സ്പോർട്സ് കരാട്ടെ പരിശീലന കേന്ദ്രത്തോട് ചേർന്നാണ് കൂട്ടായ്മയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കേരള മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എ റഷീദ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
ഷിറ്റോ റിയോ സ്പോർട്സ് കരാട്ടെ നാഷണൽ വൈസ് പ്രസിഡൻറ് നാസറുദ്ദീൻ ആലംകോട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ ലൈല ബീവി. അഡ്വ. മുഹ്സിൻ, അഡ്വക്കേറ്റ് എ എ ഹമീദ് കരാട്ടെ പരിശീലകൻ വൈശാഖ് ആർ എസ്, മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു. ആലംകോട് ഹസൻ സ്വാഗതം ആശംസിച്ച ചടങ്ങിനു ഞാറവിള ഷാഹുൽ കൃതജ്ഞത രേഖപ്പെടുത്തി.
by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
മുദാക്കലിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗികമായ എൻ എം എം എസ് ജിയോടാഗ് എന്നിവ പിൻവലിക്കുക, യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്‌ജറ്റ് അനുവദിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക. കൂടുതൽ തുക അനുവദിക്കുക.
ക്ഷേമ നിധി ഉടൻ പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊഴിലുറപ്പ് മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികൾ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ മുദാക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പണി മുടക്കി വാളക്കാട് ജംഗ് ഷനിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ്ണ യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ദിനേശ്, രാജീവ്, ചന്ദ്ര ബാബു എന്നിവർ സംസാരിച്ചു..
by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
മലപ്പുറത്തുവച്ചു നടന്ന 20-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ കലാ മത്സരങ്ങളിൽ എറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കലാപ്രതിഭയായി തിരുവനന്തപുരം ജില്ലയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻപെക്ടർ എസ്.ബിജുലാലിനെ തിരഞ്ഞെടുത്തു. 2002 ൽ എക്സൈസ് ഡിപ്പാർട്ടുമെന്റിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 2004, 2013, 2017 എന്നീ വർഷങ്ങളിലും കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുൻവർഷങ്ങളിൽ ജലച്ചായം, പെൻസിൽ ഡ്രായിംഗ്, കാർട്ടൂൺ എന്നീ ഇനങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചതിനോടൊപ്പം ഡിപ്പാർട്ടുമെന്റിലും പ്രാദേശികമായും ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും 2013 ലെ മേളയുടെ ലോഗോ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ രജത ജൂബിലിയിൽ മുഖ്യമന്ത്രിയിൽ നിന്നും 2013 ൽ പുരസ്കാരം ഏറ്റുവാങ്ങി. ഡ്രോയിംഗ് ആൻഡ് പെയിന്റിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹം കിളിമാനൂർ ചെമ്മരുത്തിമുക്ക് സ്വദേശിയാണ്. ഭാര്യ റെജിമോൾ (LPSA കൊടുവഴന്നൂർ )
മക്കൾ+ ജാനകി ബാല, ശിവാനി ബാല.
by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
നവംബർ 30, ഡിസംബർ 1 തീയതികളിലായി കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ടിൽ നടന്ന തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ, ജൂനിയർ, അണ്ടർ 21, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2024-25 സമാപിച്ചു.
233 പോയിൻ്റ് നേടി ആറ്റിങ്ങൽ കരാട്ടെ ക്ലബ്ബ്ഓവറോൾ ചാമ്പ്യന്മാരായി. 121 പോയിൻ്റോടെ ജെകെഎൻഎസ്കെ പോത്തൻകോട് ഓവറോൾ രണ്ടാം സ്ഥാനവും 88 പോയിൻ്റോടെ യുണൈറ്റഡ് ഷിറ്റോറിയൂ കരാട്ടെ ഓവറോൾ_മൂന്നാം_സ്ഥാനവും 84 പോയിൻ്റോടെ #കിളിമാനൂർ_കരാട്ടെ_ക്ലബ്ബ് #ഓവറോൾ_നാലാം_സ്ഥാനവും നേടി.
ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ജില്ലാ കരാട്ടെ അസോസിയേഷനായ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം (SKAT) ആണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. SKAT ഇൽ രജിസ്റ്റർ ചെയ്തിട്ടുള്ള അമ്പത് ക്ലബ്ബുകളിൽ നിന്ന് കൂടാതെ മറ്റ് കരാട്ടെ സ്കൂളുകളിൽ നിന്നും വ്യക്തിഗത രജിസ്ട്രേഷൻ വഴി പങ്കെടുത്തവർ ഉൾപ്പടെ എണ്ണൂറോളം പേർ മത്സരങ്ങളിൽ പങ്കെടുത്തു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള അമ്പതോളം ജഡ്ജ് – റഫറി മാരാണ് വിധി നിർണ്ണയം നടത്തിയത്. ശനിയാഴ്ച തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീമതി ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത ചാമ്പ്യൻഷിപ്പിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എസ് എസ് സുധീർ, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ തുടങ്ങിയവരും മുഖ്യാതിഥികളായി പങ്കെടുത്തു. വിൽസൻ ഫ്രാൻസിസ് ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായിരുന്നു.
വിജയികൾക്ക് കായിക ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുന്ന സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ്റെ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്. കൂടാതെ ഈ ചാമ്പ്യൻഷിപ്പിലെ ഓരോ ഇനത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർ ജനുവരിയിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.
by Midhun HP News | Dec 3, 2024 | Latest News
അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കാനനപാത വഴിയും പുല്ലുമേട് വഴിയുമുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും തിങ്കളാഴ്ച 86000 ലധികം തീർഥാടകർ മലകയറി.
ഇതിൽ തന്നെ 11,834 തീർഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല ചവിട്ടിയത്. ശബരിമലയിൽ ഇന്ന് രാവിലെ 7 മണി വരെ 25,000 തീർത്ഥാടകർ ദർശനം നടത്തി. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായില്ല. 60,980 തീർഥാടകരാണ് മല ചവിട്ടിയത്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സജ്ജമാണ്. പമ്പയിലുൾപ്പെടെ അധിക സേനാംഗങ്ങളെയും വിന്യസിച്ചിരുന്നു. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്ച പുലർച്ചെ അൽപ്പം ശക്തി പ്രാപിച്ച മഴയ്ക്കെക്കൊപ്പം സന്നിധാനത്തും പരിസരങ്ങളിലും കനത്ത മുടൽ മഞ്ഞുണ്ടായി.
പകൽ ഏകദേശം ശാന്തമായ അന്തരീക്ഷം ആയിരുന്നെങ്കിലും മൂന്നിന് ശേഷം ശക്തമായ മഴ പെയ്‌തു. പമ്പയിലും നിലയ്ക്കലും മഴയു ണ്ടായിരുന്നു. ശക്തമായ മഴയെ തുടർന്ന് കാനന പാത അടച്ചതിനാൽ, അതുവഴി സഞ്ചരിച്ചിരുന്ന തീർഥാടകരെ കാളകെട്ടിയിൽ നിന്ന് കെഎസ് ആർടിസി ബസുകളിൽ പമ്പയിലെത്തിച്ചു.
by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
പാലക്കാട്: കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെന്‍ഷന്‍. ഒക്ടോബര്‍ 29 ന് ഒറ്റപ്പാലത്തെ വാടക വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് നടന്റെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തത്ത്.
വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോഴിക്കോട്ടെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബര്‍ 29നു റെയ്ഡ് നടന്നത്. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമാണ് മണികണ്ഠന്‍.
Recent Comments