ഫിൻജാൽ ചുഴലിക്കാറ്റ് ദുർബലമായി; മഴ തുടരും

ഫിൻജാൽ ചുഴലിക്കാറ്റ് ദുർബലമായി; മഴ തുടരും

പുതുച്ചേരിക്കും കല്‍പാക്കത്തിനും ഇടയില്‍ കരകയറിയ ഫിൻജാൽ ചുഴലിക്കാറ്റ് ദുർബലമായി. ഇന്ന് രാത്രിയോടെ ഇത് ന്യൂനമർദമായി മാറും. ഇതോടെ കേരളത്തിൽ മധ്യ, വടക്കൻ ജില്ലകളിൽ വരുംദിനങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. പശ്ചിമഘട്ട മേഖലകളിലടക്കം തീവ്രമഴ ലഭിക്കും.

ആറ്റിങ്ങൽ മുനിസിപ്പൽതല കേരളോത്സവത്തിന് തുടക്കമായി

ആറ്റിങ്ങൽ മുനിസിപ്പൽതല കേരളോത്സവത്തിന് തുടക്കമായി

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കേരളോത്സവം കായിക മത്സരങ്ങൾ ചെയർപേഴ്സൺ ഫുട്ബോൾ പാസ് ചെയ്ത് ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ ജി തുളസീധരൻ പിള്ള, വിദ്യാഭ്യാസ കലാകിയിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഗിരിജ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഷീജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ നജാം, കൗൺസിലർമാരായ എം താഹിർ, ഒ.പി ഷീജ, കെ.പി രാജു പോറ്റി, യൂത്ത് കോഡിനേറ്റർ ആർ രാജേഷ്, ആർട്സ് ജനറൽ കൺവീനർ എസ് സതീഷ് കുമാർ, കായിക വിഭാഗം ജനറൽ കൺവീനർ വി ഷാജി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വി എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ കലാപത്തിന്റെയും ആറ്റിങ്ങൽ വെടിവെപ്പിന്റെയും വാർഷികാചരണം; പൊതുസമ്മേളനം നടന്നു

ആറ്റിങ്ങൽ കലാപത്തിന്റെയും ആറ്റിങ്ങൽ വെടിവെപ്പിന്റെയും വാർഷികാചരണം; പൊതുസമ്മേളനം നടന്നു

എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷഷന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കലാപത്തിന്റെയും ആറ്റിങ്ങൽ വെടിവെപ്പിന്റെയും വാർഷികാചരണ പരിപാടികളോടാനുബന്ധിച്ചു ആറ്റിങ്ങൽ വക്കംജി സ്ക്വയറിൽ നടന്ന പൊതുസമ്മേളനം യു. ഡി. എഫ് കൺവീനർ എം. എം ഹസ്സൻ ഉദ്ഘാടനം ചെയ്തു.

എൻ. പീതംബരകുറുപ്പ് എക്സ് എം. പി, അടൂർ പ്രകാശ് എം. പി, ഡോ. വി. എസ് അജിത് കുമാർ, ഡോ. ഗിരിജ, ജെ. ശശി, വക്കം സുകുമാരൻ എന്നിവർ പങ്കെടുത്തു.

‘അൽ ഇത്ഖാൻ’ പരിപാടിയ്ക്കു സമാപനം

‘അൽ ഇത്ഖാൻ’ പരിപാടിയ്ക്കു സമാപനം

ആറ്റിങ്ങൽ: സ്കൂൾ ഓഫ് ക്വുർആൻ ആറ്റിങ്ങൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാപരിപാടിയായ ‘അൽ ഇത്ഖാൻ’ പ്രോഗ്രാം സംഘടിപ്പിച്ചു. ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം ക്യാമ്പസ്സിലാണ് പരിപാടി സംഘടിപ്പിച്ചത്.

ദാറുൽ അർഖം എച്ച്.ഒ.ഡി അബ്ദുറാസിഖ് സ്വലാഹി പരിപാടി ഉദ്ഘാടനം ചെയ്തു. ഫഹദ് ബഷീർ അധ്യക്ഷനായി. തംജീദ് അൽ ഹികമി, ഹൻസീർ ഹക്കീം, ഷഹീർ പെരുമാതുറ, മുഹമ്മദ് ഷാൻ സലഫി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രീ സ്കൂൾ മുതൽ ഗ്രേഡ് അഞ്ച് വരെയുള്ള വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. സെന്റർ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾ ഡിസംബർ 28 ന് മലപ്പുറം പാണക്കാട് ജാമിഅഃ അൽഹിന്ദ് ലേഡീസ് ക്യാമ്പസ്സിൽ നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കും.

രാത്രിയിൽ കക്കൂസ് മാലിന്യ നിക്ഷേപം; പ്രതി പിടിയിൽ

രാത്രിയിൽ കക്കൂസ് മാലിന്യ നിക്ഷേപം; പ്രതി പിടിയിൽ

ആറ്റിങ്ങൽ: ദേശീയപാതയിൽ കോരാണി പതിനെട്ടാം മൈലിന് സമീപം കക്കൂസ് മാലിന്യം നിക്ഷേപിച്ച വാഹനവും ഡ്രൈവറെയുമാണ് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ പോലീസ് എത്തി പിടികൂടിയത്.

കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ അതിർത്തിയായ 18-ആം മൈൽ രേവതി ഓഡിറ്റോറിയത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ കക്കൂസ് മാലിന്യം ഒഴുക്കിയ വെഞ്ഞാറമൂട് സ്വദേശി വിഷ്ണുവിനെയാണ് നാട്ടുകാരുംസ്ഥലത്ത് എത്തിയ ഗ്രാമ പഞ്ചായത്ത്‌ അധികൃതരും ചേർന്ന് പോലീസിൽ ഏൽപ്പിച്ചത്. മാലിന്യം കയറ്റി കൊണ്ടു വന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ, കെന്റ് ഹിന്ദുസമാജം സംയുക്തമായി നടത്തിയ അയ്യപ്പ പൂജക്ക്‌ സമാപനമായി

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ, കെന്റ് ഹിന്ദുസമാജം സംയുക്തമായി നടത്തിയ അയ്യപ്പ പൂജക്ക്‌ സമാപനമായി

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ, കെന്റ് ഹിന്ദുസമാജം സംയുക്തമായി നടത്തിയ 12 ആം വർഷ അയ്യപ്പ പൂജക്ക്‌ ഭക്തി നിർഭരമായ സമാപനമായി. പൂജകൾക്ക് ക്ഷേത്രം മേൽശാന്തി അഭിജിത് കർമികത്യം വഹിച്ചു. യുകെയിലെ പ്രമുഖ ഭജന ഗ്രൂപ്പ്‌ ആയ തത്വമസി യുകെ അവതരിപ്പിച്ച ഭത്ക്തി സാന്ദ്രമായ ഭജനക്ക് സദാനന്ദൻ ദിവാകരൻ നേതൃത്വം നൽകി. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ പങ്കെടുത്തു.