കേരളാ ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

കേരളാ ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

തിരുവനന്തപുരം: കേരളാ ബാങ്ക് ജീവനക്കാര്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും. കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം. ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണല്‍ ജില്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

ജീവനക്കാരുടെ കുടിശ്ശികയായ 39 ശതമാനം ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്ന് വര്‍ഷമായ ശമ്പള പരിഷ്‌ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ തടഞ്ഞുവെച്ച പ്രമോഷനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരും സഹകരണ മന്ത്രിയും മാനേജ്‌മെന്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് സംഘടന അറിയിച്ചു.

സൈബര്‍ തട്ടിപ്പ്: ഏഴ് ലക്ഷത്തോളം സിം കാര്‍ഡുകള്‍ ബ്ലോക്കാക്കി

സൈബര്‍ തട്ടിപ്പ്: ഏഴ് ലക്ഷത്തോളം സിം കാര്‍ഡുകള്‍ ബ്ലോക്കാക്കി

ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഇതുവരെ 6.69 ലക്ഷം സിം കാര്‍ഡുകളും 1.32 ലക്ഷം ഇ എം ഇ ഐ നമ്പറുകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര മന്ത്രി ബണ്ഡി സഞ്ജയ് കുമാര്‍ രാജ്യസഭയില്‍ മറുപടി നല്‍കി.

ഇതിന് പുറമെ അന്താരാഷ്ട്ര തട്ടിപ്പ് ഫോണ്‍വിളികളെ നിയന്ത്രിക്കാനും ബ്ലോക്ക് ചെയ്യാനും കമ്പനികള്‍ പ്രത്യേക സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പല രീതിയിലായി അടുത്തിടെ രാജ്യത്ത് വ്യാപകമായി സൈബര്‍ തട്ടിപ്പുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഒ ടി പി തട്ടിപ്പ് മുതല്‍ സൈബര്‍ അറസ്റ്റ് വരെ നീളുന്ന സൈബര്‍ ആക്രമണങ്ങളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് സർക്കാർ

സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് സർക്കാർ

സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയെ സർക്കാർ ഉദ്യോഗസ്ഥർക്ക് ധനവകുപ്പ് ഉടൻ നോട്ടീസ് നൽകും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂർവം അപേക്ഷിച്ചത് കൊണ്ടാണോ പെൻഷൻ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കർശന നടപടികളിലേക്ക് കടക്കുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇവർ പെൻഷന് അർഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും

അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് ധനവകുപ്പിന്റെ നിർദേശം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു. അനധികൃതമായി പെൻഷൻ വാങ്ങുന്ന രണ്ട് അസി. പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലാണ് ജോലി ചെയ്യുന്നത്. ഒരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്യുന്നു

ഹയർ സെക്കൻഡറി അധ്യാപകരായ മൂന്ന് പേർ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത് 373 പേരാണ്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും സാങ്കേതിക വകുപ്പിൽ 46 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്.

പാലക്കാട് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; പതിനഞ്ചോളം പേർക്ക് പരുക്ക്

പാലക്കാട് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; പതിനഞ്ചോളം പേർക്ക് പരുക്ക്

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. അഞ്ചുമൂർത്തി മംഗലത്ത് വെച്ചാണ് അപകടം.

ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം. തമിഴ്‌നാട് തിരുത്തണി ഭാഗത്ത് നിന്ന് ശബരിമല ദർശനത്തിനായി പോകുകയായിരുന്ന തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

25 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 1,200ലധികം പേരെ ഒഴിപ്പിച്ചു, 2000 ഏക്കറിലധികം കൃഷി നശിച്ചു

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 1,200ലധികം പേരെ ഒഴിപ്പിച്ചു, 2000 ഏക്കറിലധികം കൃഷി നശിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടാം ദിവസവും കനത്ത മഴ പെയ്തതോടെ തീരദേശ മേഖലകളില്‍ നിന്നുള്‍പ്പെടെ 1,200-ലധികം ഒഴിപ്പിച്ചു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിന്നു. കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിലാണു രണ്ടു ദിവസമായി വ്യാപക മഴയാണ് പെയ്തത്. രണ്ട് ദിവസത്തിനിടെ തീരദേശ ജില്ലകളില്‍ 150 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

രാമനാഥപുരത്ത് വീടുകളിലടക്കം വെള്ളം കയറി. തിരുവാരൂര്‍, മയിലാടുതുറ, തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകളില്‍ 2,000 ഏക്കറിലെ നെല്‍ക്കൃഷി നശിച്ചു. നാഗപട്ടണത്ത് 12 ക്യാമ്പുകളിലായി 371 കുടുംബങ്ങളിലെ 1032 പേരെ മാറ്റി പാര്‍പ്പിച്ചു. മുന്‍കരുതല്‍ നടപടിയായി നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അടുത്ത മൂന്ന് ദിവസങ്ങളില്‍ ചെന്നൈ, പുതുച്ചേരി, കാരയ്ക്കല്‍, തീരദേശ ആന്ധ്രാ, യാനം എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂര്‍, ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ 30 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇടയ്‌ക്കോട് പാടശേഖരത്തിൽ ഞാറ് നടീൽ ഉദ്ഘാടനം നടന്നു

ഇടയ്‌ക്കോട് പാടശേഖരത്തിൽ ഞാറ് നടീൽ ഉദ്ഘാടനം നടന്നു

ഇടയ്‌ക്കോട് പാടശേഖരത്തിൽ ഞാറ് നടീൽ ഉദ്ഘാടനം നടന്നു. ഉദ്ഘാടനം ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ജയശ്രീ നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ് ശ്രീജ അധ്യക്ഷയായി. മുദാക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്‌ണു രവീന്ദ്രൻ, ഇടയ്‌ക്കോട് എസ് സി ബി ലിമിറ്റഡ് പ്രസിഡൻ് അഡ്വ.ദിലീപ് വി എൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.പി. നന്ദുരാജ്, മുദാക്കൽ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ജാസ്‌മി വൈ, പിരപ്പമൺകാട് പാടശേഖരസമിതി പ്രസിഡൻ്റ് സാബു വി.ആർ, പിരപ്പമൺകാട് പാടശേഖരസമിതി സെക്രട്ടറി അൻഫാർ, പേരകം റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം കെ പ്രസാദ്, മൈത്രി റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അബ്‌ദുൾ കഹാർ തുടങ്ങിയവർ പങ്കെടുത്തു.