by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭയില് ചോദ്യോത്തര വേളയില് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള് നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭ സെക്രട്ടേറിയറ്റിന്റെയും സര്ക്കാരിന്റെയും നടപടിക്കെതിരെയാണ് പ്രതിഷേധം. മന്ത്രിമാര് ചോദ്യത്തിന് ഉത്തരം നല്കാതിരിക്കാനാണ് ഇത്തരത്തില് നടപടിയെങ്കില് പ്രതിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനിക്കേണ്ടി വരും. സ്പീക്കറുടെ മുന്കാല റൂളിങ്ങുകള് ലംഘിച്ചു കൊണ്ടുള്ളതാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.

എന്നാല് ഇതില് യാതൊരു വിധത്തിലുള്ള വിവേചനവും ചെയര് കാണിച്ചിട്ടില്ലെന്ന് സ്പീക്കര് അറിയിച്ചു. ഭരണപക്ഷ എംഎല്എമാര് സമര്പ്പിക്കുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള് ചട്ടം 36 (2) പ്രകാരം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പരാതിയില് ഉന്നയിച്ചിട്ടുള്ള പരാതിയില് നോട്ടീസുകളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലും, തദ്ദേശീയ പരിഗണന മാത്രമുള്ളത് പരിഗണിച്ചാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയിട്ടുള്ളത്. ഇതില് മനപൂര്വമായ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സ്പീക്കര് പറഞ്ഞു.
എഡിജിപി എം ആര് അജിത് കുമാര് ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് സഭയില് ഉന്നയിച്ചു. സര്ക്കാരിന്റെ കൊള്ളരുതായ്മകള്ക്ക് സ്പീക്കര് കൂട്ടുനില്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചു. മടിയിലെ കനമാണ് പ്രശ്നമെന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണെന്ന് സതീശന് തെളിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ചോദ്യവും വെട്ടിയിട്ടില്ലെന്നും, ഒരു ചോദ്യത്തിനും ഉത്തരം മറച്ചു വെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടയിക്കോട് കോളനിക്ക് സമീപം താമസിച്ചുവരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കീഴാറ്റിങ്ങൽ വില്ലേജിൽ പെരുംകുളം ദേശത്ത് ഇടയി കോടു കോളനിക്ക് സമീപം കാട്ടുവിള വീട്ടിൽ രാജു മകൻ അച്ചു എന്ന് വിളിക്കുന്ന 24 വയസ്സുള്ള ശരത്തിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പേരിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ നിലവിലുണ്ട്. ഒളിവിൽ പോയ പ്രതിയെ കടക്കാവൂർ എസ് എച്ച് ഓ സജിൻ ലൂയിസ് എസ് ഐ മാരായ മനു, ശ്രീകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുജിൽ, ഷജീർ, വിഷ്ണു, സാബു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി ഇതിനുമുമ്പും ജയിലിൽ കിടന്നിട്ടുണ്ട്.
by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: നിർമ്മാണം പുരോഗമിക്കുന്ന ആലംകോട് – മീരാൻകടവ് റോഡിൽ കടയ്ക്കാവൂർ മച്ചാത്തുമുക്ക് മുതൽ ചെക്കാലവിളാകം വരെയുള്ള ഭാഗത്തെ പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കൾ രാവിലെ 8 മുതൽ 15 ദിവസത്തേയ്ക്ക് പൂർണ്ണമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കടയ്ക്കാവൂർ ഭാഗത്ത് നിന്നും ചെക്കാലവിളാകം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കടയ്ക്കാവൂർ – റെയിസ്റ്റേൽവ സ്റ്റേഷൻ – ജാനകി ഹോസ്പിറ്റൽ റോഡ് വഴിയും ചെക്കാലവിളാകത്ത് നിന്നുംമാടൻ നട റോഡിലൂടെ കടയ്ക്കാവൂരേക്കും പോകണം
by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
മിനിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പുളിമാത്ത് സ്വദേശികളായ രഞ്ചു (36), അനി(40) എന്നിവരാണ് മരിച്ചത്.
എം സി റോഡിൽ പുളിമാത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പുറകിൽ കാരേറ്റ് ഭാഗത്തുനിന്നും വന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരെ ഉടൻ തന്നെ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിൽ
by Midhun HP News | Oct 7, 2024 | Latest News, കേരളം
കൊച്ചി: യാത്രാദുരിതത്തെക്കുറിച്ചുള്ള പരാതികളെത്തുടര്ന്ന് റെയില്വേ പ്രഖ്യാപിച്ച കൊല്ലം- എറണാകുളം സ്പെഷ്യല് മെമു സര്വീസിന് ഇന്ന് തുടക്കമായി. എട്ടു കോച്ചുകളുള്ള മെമുവാണ് കോട്ടയം വഴി സര്വീസ് നടത്തുക. ശനിയും ഞായറും ട്രെയിന് സര്വീസ് ഉണ്ടായിരിക്കില്ല.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് രണ്ടു സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. മൺറോതുരുത്തും പെരിനാടുമാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കൊല്ലത്തു നിന്നും 5.55 നാണ് ട്രെയിൻ പുറപ്പെടുക. നേരത്തെ 6.15 ന് പുറപ്പെടുന്ന രീതിയിലായിരുന്നു സമയക്രമം നിശ്ചയിച്ചിരുന്നത്.
രാവിലെ 5.55ന് കൊല്ലം സ്റ്റേഷനിൽനിന്ന് യാത്ര തിരിച്ച് 9.35ന് എറണാകുളം ജങ്ഷന് ( സൗത്ത്) സ്റ്റേഷനിൽ എത്തിച്ചേരും. ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. കൊല്ലം, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണ് സ്റ്റോപ്പുകൾ.
തിരികെ 9.50 ന് എറണാകുളം ജങ്ഷന് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന് ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്ക്കിടയില് ഒരു ട്രെയിന് വേണമെന്നത് ദിവസ യാത്രക്കാരുടെ ദീര്ഘകാലത്തെ ആവശ്യമാണ്. ട്രെയിനിന്റെ സ്റ്റോപ്പും സമയക്രമവും ഇപ്രകാരമാണ്.
കൊല്ലം (രാവിലെ 5.55), പെരിനാട് ( 6.10), മൺറോ തുരുത്ത് ( 06.30), ശാസ്താംകോട്ട (6.39), കരുനാഗപ്പള്ളി (6.50), കായംകുളം (7.05), മാവേലിക്കര (7.13), ചെങ്ങന്നൂര് (7. 25), തിരുവല്ല (7.34), ചങ്ങനാശ്ശേരി (7.43), കോട്ടയം (8.04), ഏറ്റുമാനൂര് ( 8.16), കുറുപ്പന്തറ (8.25), വൈക്കം റോഡ് (8.34), പിറവം റോഡ് ( 8.42), മുളന്തുരുത്തി (8.53), തൃപ്പൂണിത്തുറ (9.03), എറണാകുളം (9.35).
തിരികെ കൊല്ലത്തേക്കുള്ള സര്വീസ് ഇപ്രകാരം
എറണാകുളം ( രാവിലെ 9.50), തൃപ്പൂണിത്തുറ (10.07), മുളന്തുരുത്തി (10.18), പിറവം റോഡ് (10.30), വൈക്കം റോഡ് ( 10.38), കുറുപ്പന്തറ (10.48), ഏറ്റുമാനൂര് (10.57), കോട്ടയം (11.10), ചങ്ങനാശ്ശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂര് ( 11.51), മാവേലിക്കര ( 12.03), കായംകുളം (12.13), കരുനാഗപ്പള്ളി (12.30), ശാസ്താംകോട്ട (12.40), മൺറോതുരുത്ത് (12.47), പെരിനാട് (12.54), കൊല്ലം (1.30)
by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗ കേസിലെ പ്രതി നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായി സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു.
ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.
ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് കത്ത് നൽകിയത്. ഈ മാസം 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.ഇതിനിടെയാണ് പ്രത്യേക സംഘം ഹാജരാകാൻ നോട്ടീസ് നൽകിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.

Recent Comments