വഖ്‌ഫ് ഭേദഗതി: അടൂർ പ്രകാശ് എം.പിക്ക് നിവേദനം നൽകി.

വഖ്‌ഫ് ഭേദഗതി: അടൂർ പ്രകാശ് എം.പിക്ക് നിവേദനം നൽകി.

കല്ലമ്പലം: നിലവിലെ വഖ്ഫ് നിയമം മുഴുവനായും മാറ്റിമറിക്കുന്ന രീതിയിൽ പാർലിമെന്റിൽ അവതരിപ്പിക്കപ്പെട്ട വഖ്ഫ് ഭേദഗതി ബില്ലിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് വഖ്ഫ് ആക്ടിനെ സംബന്ധിച്ചുള്ള നിവേദനം കേരള മുസ്‌ലിം ജമാഅത്ത് ആറ്റിങ്ങൽ പാർലമെൻ്റ് മെമ്പർ അടൂർ പ്രകാശിന് നൽകി. ജില്ലാ പ്രസിഡൻറ് ഹാഷിം ഹാജി, ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി, നിജാസ് ആലംകോട്, മുഹമ്മദ്‌ റാഫി എസ്, നൗഫൽ മദനി, സകീർ കല്ലമ്പലം, ജാബിർ അസ്ഹരി എന്നിവർ സംബന്ധിച്ചു.

വിഷൻ 2025; ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ക്യാമ്പ് എക്സിക്യൂട്ടിവ് നടന്നു

വിഷൻ 2025; ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ക്യാമ്പ് എക്സിക്യൂട്ടിവ് നടന്നു

കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിഷൻ 2025 ന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ക്യാമ്പ് എക്സിക്യൂട്ടിവ് സംഘടിപ്പിച്ചു. തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ആലംകോട് ഹാരിസൻ പ്ലാസയിൽ ഒക്ടോബർ അഞ്ചിന് നടന്ന ക്യാമ്പ് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ.ബിഷ്ണുവിന്റെ അദ്ധ്യക്ഷതയിൽ മുൻ അഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചിയൂർ
രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിന്റ സമാപനസമ്മേളനം കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് അഹമ്മദ് കബീറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ആറ്റിങ്ങൽ എം പി അടൂർപ്രകാശ്, എ ഐ സി സി വർക്കിങ്ങ് കമ്മിറ്റി അംഗം കൊടികുന്നിൽ സുരേഷ് എം.പി, വർക്കല കഹാർ, പി.ഉണ്ണികൃഷ്ണൻ, ആനാട് ജയൻ, വി എസ് അജിത്കുമാർ, പി.സൊണാൽജ്, എൻ.ആർ.ജോഷി, എ.ഷിഹാബുദീൻ, അംബി രാജ, ജി.ജി.ഗിരികൃഷ്ണൻ, ദീപ അനിൽ, ആദ്ദേശ് സുധർമ്മൻ,ആർ എസ് പ്രശാന്ത്, നാസർ തുടങ്ങിവർ സംസാരിച്ചു.

അകാലത്തിൽ അന്തരിച്ച പ്രശസ്ത യുവ സംവിധായകൻ ഷിബു പാലച്ചിറയുടെ അനുസ്മരണ യോഗം നടന്നു

അകാലത്തിൽ അന്തരിച്ച പ്രശസ്ത യുവ സംവിധായകൻ ഷിബു പാലച്ചിറയുടെ അനുസ്മരണ യോഗം നടന്നു

അകാലത്തിൽ അന്തരിച്ച പ്രശസ്ത യുവ സംവിധായകൻ ഷിബു പാലച്ചിറയുടെ അനുസ്മരണം കാപ്പിൽ റോയൽ റിസോർട്ടിൽ നടന്നു. പ്രശസ്ത സംവിധായകർ ആയ റിജു നായർ, ഡിങ്കിരി അനിൽ, ബിജു പരമേശ്വരൻ തുടങ്ങിയവരും നിരവധി കലാ പ്രവർത്തകരും ചടങ്ങിൽ അനുശോചന സന്ദേശങ്ങൾ രേഖപ്പെടുത്തി. നാൽപ്പതോളം ടെലിഫിലിമുകളും നാല് വെബ്‌സിരീസും സംവിധാനം ചെയ്തിട്ടുള്ള ഷിബു പാലച്ചിറയുടെ അപതീക്ഷിത വിയോഗം കലാലോകത്തിന് ഒരു വൻ നഷ്ടമാണ്. ANFA എന്ന സംഘടന രൂപീകരിച്ച് നിരവധി പുതുമുഖ കലാ പ്രതിഭകൾക്ക് അവസരങ്ങൾ നൽകിയ യുവ സംവിധായകൻ ആണ് ഷിബു പാലച്ചിറ.

ചോദ്യങ്ങള്‍ക്കു നക്ഷത്രചിഹ്നം ഒഴിവാക്കിയതില്‍ പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുമായി വാക്‌പോര്; സതീശനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ചോദ്യങ്ങള്‍ക്കു നക്ഷത്രചിഹ്നം ഒഴിവാക്കിയതില്‍ പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുമായി വാക്‌പോര്; സതീശനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭ സെക്രട്ടേറിയറ്റിന്റെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെയാണ് പ്രതിഷേധം. മന്ത്രിമാര്‍ ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കാനാണ് ഇത്തരത്തില്‍ നടപടിയെങ്കില്‍ പ്രതിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനിക്കേണ്ടി വരും. സ്പീക്കറുടെ മുന്‍കാല റൂളിങ്ങുകള്‍ ലംഘിച്ചു കൊണ്ടുള്ളതാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ ഇതില്‍ യാതൊരു വിധത്തിലുള്ള വിവേചനവും ചെയര്‍ കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഭരണപക്ഷ എംഎല്‍എമാര്‍ സമര്‍പ്പിക്കുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചട്ടം 36 (2) പ്രകാരം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള പരാതിയില്‍ നോട്ടീസുകളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലും, തദ്ദേശീയ പരിഗണന മാത്രമുള്ളത് പരിഗണിച്ചാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയിട്ടുള്ളത്. ഇതില്‍ മനപൂര്‍വമായ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചു. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്ക് സ്പീക്കര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. മടിയിലെ കനമാണ് പ്രശ്‌നമെന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണെന്ന് സതീശന്‍ തെളിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ചോദ്യവും വെട്ടിയിട്ടില്ലെന്നും, ഒരു ചോദ്യത്തിനും ഉത്തരം മറച്ചു വെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതിക്ക് നേരെ ലൈംഗിക അതിക്രമം പ്രതി അറസ്റ്റിൽ

യുവതിക്ക് നേരെ ലൈംഗിക അതിക്രമം പ്രതി അറസ്റ്റിൽ

കടയ്ക്കാവൂർ: കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടയിക്കോട്‌ കോളനിക്ക് സമീപം താമസിച്ചുവരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കീഴാറ്റിങ്ങൽ വില്ലേജിൽ പെരുംകുളം ദേശത്ത് ഇടയി കോടു കോളനിക്ക് സമീപം കാട്ടുവിള വീട്ടിൽ രാജു മകൻ അച്ചു എന്ന് വിളിക്കുന്ന 24 വയസ്സുള്ള ശരത്തിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ പേരിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ നിലവിലുണ്ട്. ഒളിവിൽ പോയ പ്രതിയെ കടക്കാവൂർ എസ് എച്ച് ഓ സജിൻ ലൂയിസ് എസ് ഐ മാരായ മനു, ശ്രീകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുജിൽ, ഷജീർ, വിഷ്ണു, സാബു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി ഇതിനുമുമ്പും ജയിലിൽ കിടന്നിട്ടുണ്ട്.

ആലംകോട് – മീരാൻകടവ് റോഡിൽ ഗതാഗത നിയന്ത്രണം

ആലംകോട് – മീരാൻകടവ് റോഡിൽ ഗതാഗത നിയന്ത്രണം

ചിറയിൻകീഴ്: നിർമ്മാണം പുരോഗമിക്കുന്ന ആലംകോട് – മീരാൻകടവ് റോഡിൽ കടയ്ക്കാവൂർ മച്ചാത്തുമുക്ക് മുതൽ ചെക്കാലവിളാകം വരെയുള്ള ഭാഗത്തെ പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കൾ രാവിലെ 8 മുതൽ 15 ദിവസത്തേയ്ക്ക് പൂർണ്ണമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കടയ്ക്കാവൂർ ഭാഗത്ത് നിന്നും ചെക്കാലവിളാകം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കടയ്ക്കാവൂർ – റെയിസ്റ്റേൽവ സ്റ്റേഷൻ – ജാനകി ഹോസ്പ‌ിറ്റൽ റോഡ് വഴിയും ചെക്കാലവിളാകത്ത് നിന്നുംമാടൻ നട റോഡിലൂടെ കടയ്ക്കാവൂരേക്കും പോകണം