by Midhun HP News | Oct 6, 2024 | Latest News, കായികം
ഗ്വാളിയോര്: ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ന് രാത്രി ഏഴിന് ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ സ്റ്റേഡിയത്തിലാണ് മത്സരം.സ്പോര്ട്സ് 18 നെറ്റ്വര്ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. ബംഗ്ലാദേശിലെ വിദ്യാര്ത്ഥി പ്രക്ഷോഭത്തെത്തുടര്ന്നുള്ള കലാപത്തിൽ ഹിന്ദുക്കള് ആക്രമിക്കപ്പെട്ടുവെന്നും അതുകൊണ്ട് ബംഗ്ലാദേശിനെതിരായ പരമ്പര ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള് ഇന്ന് ഗ്വാളിയോറില് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മത്സരത്തിനിടെ പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗ്വാളിയോറില് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.മത്സരത്തിലേക്ക് വന്നാല് മലയാളി താരം സഞ്ജു സാംസണ് ഇന്ത്യക്കായി ടി20യില് ഓപ്പണറായി അരങ്ങേറുന്ന പരമ്പര കൂടിയായിരിക്കും ഇത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമില് ഇന്ത്യ അഭിഷേക് ശര്മയെ മാത്രമാണ് സ്പെഷലിസ്റ്റ് ഓപ്പണറായി ഉള്പ്പെടുത്തിയിട്ടുള്ളത്.

അതിനാല് ഇന്ന് സഞ്ജുവാകും അഭിഷേകിനൊപ്പം ഇറങ്ങുകയെന്ന് ക്യാപ്റ്റൻ സൂര്യകുമാര് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.ഐപിഎല്ലില് അതിവേഗം കൊണ്ട് ഞെട്ടിച്ച പേസര് മായങ്ക് യാദവ് ഇന്ന് ഇന്ത്യൻ കുപ്പായത്തില് അരങ്ങേറുമോ എന്നതാണ് ആരാധകരുടെ മറ്റൊരു ആകാംക്ഷ. മായങ്കിനൊപ്പം പേസ് നിരയില് ഹര്ഷിത് റാണ, അര്ഷ്ദീപ് സിംഗ് എന്നിവരാകും ഉണ്ടാകുക. ഇടവേളക്ക് ശേഷം ടീമില് തിരിച്ചെത്തിയ വരുണ് ചക്രവര്ത്തിക്ക് ഇന്ന് അവസരമുണ്ടാകാന് ഇടയില്ല. വാഷിംഗ്ടണ് സുന്ദറും രവി ബിഷ്ണോയിയുമായിരിക്കും സ്പിന്നര്മാരുടെ റോളില്.
ശിവം ദുബെ പരിക്കേറ്റ് പുറത്തായ സാഹചര്യക്കില് റിങ്കു സിംഗിനൊപ്പം റിയാന് പരാഗിന് പ്ലേയിംഗ് ഇലവനില് അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. പകരക്കാരനായി എത്തിയ തിലക് വര്മക്ക് ആദ്യ മത്സരത്തില് അവസരമുണ്ടാകില്ല.ആദ്യ ടി20ക്കുള്ള ടീം ഇവരില് നിന്ന്: അഭിഷേക് ശര്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), സൂര്യകുമാര് യാദവ് (ക്യാപ്റ്റന്), റിയാന് പരാഗ്, തിലക് വര്മ, ഹാര്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ് സുന്ദര്, ജിതേഷ് ശര്മ (വിക്കറ്റ് കീപ്പര്), രവി ബിഷ്ണോയ്, മായങ്ക് യാദവ്, അര്ഷ്ദീപ് സിംഗ്, വരുണ് ചക്രവര്ത്തി, ഹര്ഷിത് റാണ.
by Midhun HP News | Oct 6, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: ഓരോ വീട്ടിലും സ്വന്തമായി പച്ചക്കറി കൃഷി ചെയ്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ‘എൻ്റെ അടുക്കളത്തോട്ടം’ എന്ന പദ്ധതിക്ക് തുടക്കമായി.
ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി എൽ അജീഷ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ സലിൽ പദ്ധതി വിശദീകരണവും പദ്ധതിയുടെ ലക്ഷ്യവും സംബന്ധിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ദീപ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് സിബി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ സരളമ്മ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് അനിൽകുമാർ (ജോണി) ബി. ഗിരിജകുമാരി, രതീപ്രസാദ്, സുമ.കെ, സുമാ സുനിൽ എന്നിവർ സംസാരിച്ചു.
കൃഷി ഓഫീസർ സരിത മോഹൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ എസ് വി നന്ദിയും പറഞ്ഞു. ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ 7500 കുടുംബങ്ങൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണ് വിഭാവന ചെയ്യുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ സലിൽ പറഞ്ഞു. തുടർന്ന് വാർഡുകൾ തോറും വീടുകളിൽ പച്ചക്കറി വിത്ത് വിതരണം നടത്തുമെന്നും പറഞ്ഞു.

by Midhun HP News | Oct 6, 2024 | Latest News, ജില്ലാ വാർത്ത
വെയിലൂർ ഗവ. ഹൈസ്കൂൾ അധ്യാപിക ജി പി സുഷയെ സ്കൂൾ പി. റ്റി എ യും സ്റ്റാഫ് കൗൺസിലും ആദരിച്ചു. ചടങ്ങിൽ അഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ, സ്കൂൾ എച്ച് എം അനിതാ ബായ്, സിനിയർ അസിസ്റ്റൻ്റ് എസ്. സജീ നാഷാ ഫി സ്റ്റാഫ് സെക്രട്ടറി എസ്. ശ്രീശങ്കർ, പി ടി എ പ്രസിഡൻ്റ് എസ്. ശാലിനി, വൈസ് പ്രസിഡൻ്റ് വാലികോണം സുരേഷ്, എസ് എം സി ചെയർമാൻ സൈജു, പി ടി എ അംഗങ്ങളായ ഗിരീഷ് കുമാർ, ദീപ, ഷൈനി, വിപിൻ മുല്ലശ്ശേരി, മറ്റു സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Oct 6, 2024 | Latest News, കേരളം
തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും സാമ്പത്തിക തട്ടിപ്പുകൾ വർധിച്ച് വരികയാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ ഉചിതമായ സമയങ്ങളിൽ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കെണിയിൽ വീഴുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ വീണ്ടും മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്.
‘പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം… എന്നിങ്ങനെ വാഗ്ദാനങ്ങൾ പലതായിരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക’ – കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ്:
പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം
അങ്ങനെ വാഗ്ദാനങ്ങൾ പലതായിരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക.
സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. പണം നഷ്ടമായി ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
by Midhun HP News | Oct 6, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില് ഈ ദിവസങ്ങളില് തീവ്രവും ശക്തവുമായ മഴയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
തെക്കു കിഴക്കന് അറബിക്കടലില് ചക്രവാതച്ചുഴി നിലനില്ക്കുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് ( ഞായറാഴ്ച) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, ,കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കിയിലും ബുധനാഴ്ചയും കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില് തീവ്രമഴയും പ്രവചിക്കുന്നുണ്ട്.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതോടൊപ്പം ഈ ദിവസങ്ങളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇടിമിന്നലോട് കൂടിയ മഴയും കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്
by Midhun HP News | Oct 5, 2024 | Latest News, മരണം
നെടുംപറമ്പ് ആലുവിള വീട്ടിൽ കെ പ്രദീപിൻറെ മകൾ കീർത്തി പി (19) നിര്യാതയായി സംസ്കാര നാളെ രാവിലെ 10 മണിക്ക് നെടുംപറമ്പ് വീട്ടു വളപ്പിൽ നടക്കും.
അമ്മ: സീന
സഹോദരൻ: കിരൺ
Recent Comments