by Midhun HP News | Sep 12, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയര്ന്നിരുന്നു. ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്.
ഇന്നലെ പവന് 280 രൂപയാണ് ഉയർന്നത്.
ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്ന് വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5560 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.
by Midhun HP News | Sep 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആര്ടിസിയില് ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്ക്കും ശമ്പളം ലഭിക്കുമെന്ന് കെഎസ്ആര്ടിസി മാനേജ്മെന്റ് അറിയിച്ചു. ഒന്നരവര്ഷത്തിന് ശേഷം ആദ്യമായാണ് ഗഡുക്കളില്ലാതെ ഒറ്റത്തവണയായി ശമ്പളം നല്കുന്നത്.
ജീവനക്കാരുടെ ശമ്പള വിതരണത്തിനായി സര്ക്കാര് നല്കിയ 30 കോടി രൂപയും കെഎസ്ആര്ടിസിയുടെ വരുമാനമായ 44.52 കോടി രൂപയും ചേര്ത്താണ് ശമ്പളം നല്കുന്നത്. ഒന്നരവര്ഷത്തിന് ശേഷം ആദ്യമായാണ് കെഎസ്ആര്ടിസി ജീവനക്കാര്ക്ക് ഒറ്റത്തവണയായി ശമ്പളം ലഭിക്കുന്നത്. ഹൈക്കോടതിയുടെ ഇടപെടലും ഇതിന് സഹായകമായതായാണ് വിലയിരുത്തല്. സാങ്കേതിക പ്രശ്നങ്ങള് കാരണമാണ് കൃത്യസയത്ത് ശമ്പളം നല്കാന് കഴിയാതിരുന്നതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര് പറഞ്ഞു. ശമ്പളവും ഓണം ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്ന്ന് ജീവനക്കാര് പ്രതിഷേധം തുടങ്ങിയിരുന്നു.

by Midhun HP News | Sep 12, 2024 | Latest News, കേരളം
തൃശൂർ: എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ഫ്രീ തിങ്കൾ അവാർഡ്
ലൂസി യൂട്യൂബ് ചാനൽ സ്ഥാപകനും, പ്രശസ്ത സ്വതന്ത്രചിന്ത പ്രഭാഷകനുമായ ചന്ദ്രശേഖർ രമേശിന്. യുവ സ്വാതന്ത്രചിന്തകർക്കുള്ള യങ് ഫ്രീ തിങ്കർ അവാർഡ് മാധ്യമ പ്രവർത്തകനും തൃശൂർ സ്വദേശിയുമായ ഒ കെ സജിത്തിനും, കണ്ണൂർ സ്വദേശിയും വ്യവസായിയുമായ കബീർ അഹമ്മദിനും നൽകും.
വയനാട്ടിൽ മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ സന്നദ്ധ പ്രവർത്തകരായ എസൻസ് ഗ്ലോബൽ പ്രവർത്തകരായ യാസിൻ ഒമർ, അഷ്റഫ് അലി എന്നിവർക്ക് ആദരസൂചകമായി കസ്റ്റോഡിയൻ ഓഫ് ഹ്യൂമനിസം അവാർഡും എസൻസ് ഗ്ലോബൽ ഇത്തവണ വിതരണം ചെയ്യും. ദുരന്തഭൂമിയിൽ അക്ഷീണം പ്രവർത്തിച്ചവരെ മാതൃകാപരമായി അഭിനന്ദിക്കാനാണു സംഘടന അവാർഡ് ഏർപ്പെടുത്തിയത്.
അവാർഡ് ജേതാക്കൾക്ക് എസെൻസ് മെഡലിയനും 25000 രൂപയും, പ്രശസ്തിപത്രവുമാണ് നൽകുക. ആർട്ടിക്കിൾ 51 A(h) ന്റെ സന്ദേശം ഉൾക്കൊണ്ട് കേരള സമൂഹത്തിൽ ശാസ്ത്രവും സ്വതന്ത്രചിന്തയും പ്രചരിപ്പിച്ചതിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. 2024 ഒക്ടോബർ 12ന് കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കപ്പെടുന്ന എസൻസ് ഗ്ലോബലിന്റെ ശാസ്ത്ര സ്വാതന്ത്രചിന്ത സമ്മേളനം ലിറ്റ്മസ്’24 ൽ അവാർഡുകൾ വിതരണം ചെയ്യും.
by Midhun HP News | Sep 12, 2024 | Latest News, കേരളം
പത്തനംതിട്ട: ബംഗളരു പത്തനാംപുരം ബസ്സില് നിന്ന് ഒരുകോടി രൂപ പിടികൂടി. തലയോലപ്പറമ്പില് നടത്തിയ എക്സൈസ് പരിശോധനയിലാണ് വിദേശ കറന്സി ഉള്പ്പടെ പിടികൂടിയത്. പത്തനാപുരം സ്വദേശി ഷാഹുല് ഹമീദ് (56) ആണ് കസ്റ്റഡിയിലായത്.
ഓണക്കാലത്ത് എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തുവച്ച് അന്തര്സംസ്ഥാന ബസ്സില് നിന്ന് കള്ളപ്പണം പിടികൂടിയത്. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത് വിദേശ കാന്സികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. ബംഗളൂരുവില്നിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാളെന്നാണ് എക്സൈസ് പറയുന്നത്. രണ്ട് ബാഗുകളില് സൂക്ഷിച്ച നിലയിലായിരുന്നു പണം.

by Midhun HP News | Sep 12, 2024 | Latest News, ജില്ലാ വാർത്ത
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാൻ വികസന പദ്ധതിപ്രകാരം ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയറക്ടരുടെ പരിധിയിലുള്ള 7 പഞ്ചായത്തുകളിലെയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെയും കർഷകരുടെ കൂട്ടായ്മയാണ് കദളീവനം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ. എഫ് പി ഒ യുടെ ഉദ്ഘാടനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരിയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എം. എൽ. എ. ഒ. എസ്. അംബിക നിർവഹിച്ചു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി. സി ചടങ്ങിന് സ്വാഗതം ആശംസിച്ചു സംസാരിച്ചു. എഫ് പി ഒ യുടെ ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും വഴക്കുലകളുടെ സംഭരണ ഉദ്ഘാടനവും എം. എൽ. എ. ഒ. എസ്. അംബിക നിർവഹിച്ചു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ ഷൈനി റ്റി. പദ്ധതി വിശദീകരണം നടത്തി. ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസിധരൻ പിള്ള, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത ആർ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈജു വി, ആറ്റിങ്ങൽ വിദ്യാഭ്യാസ കലാകായില സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എഫ് പി ഒ സെക്രട്ടറി അനിൽകുമാർ ആർ. ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

by Midhun HP News | Sep 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കടുവയിൽ റസിഡന്റ്സ് അസോസിയേഷൻ (KRA) മുൻ വർഷങ്ങളിലെ പോലെ റസിഡന്റ്സ് കുടുംബാംഗങ്ങൾക്കായുള്ള 2024 ലെ ഓണക്കിറ്റ് വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി മുകുന്ദൻ ബാബു, പ്രസിഡന്റ് കിരൺ നാഥ്,
ട്രഷറർ അനിൽകുമാർ, ജോ :സെക്രട്ടറി സജിത്ത് സുകുമാരൻ നായർ, വൈ പ്രസിഡന്റ് രാജി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയശ്രീ, അഞ്ജലി ദേവി, രവീന്ദ്രൻ പിള്ള,
ശ്രീകണ്ഠൻ നായർ എന്നിവർ നേതൃത്വം നൽകി
Recent Comments