by Midhun HP News | Sep 12, 2024 | Latest News, കേരളം
കല്പ്പറ്റ: വെള്ളാരംകുന്നില് വാഹനാപകടത്തില്പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെന്സന്റെ മൃതദേഹം അവസാനമായി കണ്ട് ശ്രുതി. ആശുപത്രിയിലെത്തിച്ചാണ് പ്രിയപ്പെട്ടവന്റെ മൃതദേഹം അവസാനമായി ശ്രുതിയെ കാണിച്ചത്. പ്രിയതമന്റെ ജീവനറ്റ ശരീരം കണ്ട് ശ്രുതി വിങ്ങിപ്പൊട്ടിയപ്പോള് മറ്റുള്ളവര്ക്കും കരച്ചിലടക്കാനായില്ല. വാഹാനാപകടത്തില് ഇരുകാലുകള്ക്കും പരിക്കേറ്റ ശ്രുതി ഐസിയുവില് ചികിത്സയിലാണ്. ജെന്സന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടത്തും.
ബന്ധുക്കളാണ് പ്രതിശ്രുത വരന് ജെന്സന്റെ മരണവിവരം ശ്രുതിയെ അറിയിച്ചത്. ജെന്സന് ജീവിതത്തിലേക്കു തിരിച്ചുവരാന് സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയില് മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയില് എത്തിച്ചു ശ്രുതിയെ ജെന്സനെ കാണിച്ചിരുന്നു. വാഹനാപകടത്തില് പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു.
പോസ്റ്റ്മോര്ട്ടത്തിനുശേഷം അമ്പലവയല് ആണ്ടൂര് ഗ്ലോറിസ് ഓഡിറ്റോറിയത്തില് പൊതുദര്ശനം നടത്തി. ആയിരങ്ങളാണ് ജെന്സനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. പലരും ജെന്സന്റെ വിയോഗം ഉള്ക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടി. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ആണ്ടൂര് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്കൊല്ലഗല് ദേശീയപാതയില് വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഗുരുതരമായി പരുക്കേറ്റ ജെന്സന് ഇന്നലെ രാത്രി ഒന്പതു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.ചൂരല്മല ഉരുള്പൊട്ടലില് ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉള്പ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടമായിരുന്നു. പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവന് സ്വര്ണവും ഒലിച്ചുപോയി. എല്ലാ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില് കഴിഞ്ഞ ശ്രുതിക്ക് കൂട്ടായി ജെന്സനുണ്ടായിരുന്നു.
by Midhun HP News | Sep 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ അതിദരിദ്ര ലിസ്റ്റിലും ആശ്രയലിസ്റ്റിലും ഉൾപ്പെട്ടവർക്കും ജ്യോതിസ് സെൻട്രൽ സ്ക്കൂളിൻ്റെ സഹകരണതോടെ ഈ വർഷത്തെ ഓണകിറ്റിൻ്റെയും മാസം തോറും നഗരസഭ നൽകി വരുന്ന അതി ദരിദ്രർക്കുള്ള ഭക്ഷ്യ കിറ്റിൻ്റെയും വിതരണോത്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ് കുമാരി നഗരസഭ ഓഫീസിൽ വച്ച് നിർവ്വഹിച്ചു.
by Midhun HP News | Sep 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രതിശ്രുത വരനും നഷ്ടപ്പെട്ട വയനാട്ടിലെ ശ്രുതിക്ക് ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രുതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നൽകും. ശ്രുതി ഒറ്റയ്ക്കാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജെൻസൺ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് മരിച്ചത്. കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ജെൻസന്റെ സംസ്കാരം ഇന്ന് വൈകിട്ട് അമ്പലവയൽ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ നടക്കും. ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ടപ്പോൾ താങ്ങായി കൂടെയുണ്ടായിരുന്നത് ജെൻസൺ മാത്രമായിരുന്നു.

by Midhun HP News | Sep 12, 2024 | Latest News, കേരളം
കൊച്ചി: ലൈംഗികാതിക്രമക്കേസില് സംവിധായകന് രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അന്വേഷണ സംഘത്തില്പ്പെട്ട ഐജി പൂങ്കുഴലിയാണ് സംവിധായകനെ ചോദ്യം ചെയ്യുന്നത്. ബംഗാളി നടി നല്കിയ പരാതിയിലും കോഴിക്കോട് സ്വദേശി നല്കിയ പീഡന പരാതിയിലുമാണ് ചോദ്യം ചെയ്യല്.
ലൈംഗിക പീഡനക്കേസില് രഞ്ജിത്തിന് കോടതി ജാമ്യം ലഭിച്ചിരുന്നു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാകണമെന്നും, അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി രഞ്ജിത്തിന് നിര്ദേശം നല്കിയിരുന്നു. പലേരിമാണിക്യം സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോള് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി.
രഞ്ജിത്തിനെതിരായ പരാതികളില് പരാതിക്കാരില് നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങള് ശേഖരിച്ചിരുന്നു. രഞ്ജിത്ത് മോശമായി പെരുമാറിയ കാര്യം മലയാളി സംവിധായകന് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായി ബംഗാളി നടി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്ന്ന് പ്രത്യേക അന്വേഷണ സംഘം ജോഷി ജോസഫിനെയും ബന്ധപ്പെട്ട് വിവരങ്ങള് തേടിയിരുന്നു.

by Midhun HP News | Sep 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും കെ പി സി സി നിർവാഹക സമിതിയംഗവുമായ അകാലത്തിൽ അന്തരിച്ച സി മോഹനചന്ദ്രൻ സ്മാരക പ്രത്യേക പുരസ്കാരങ്ങൾ, പ്രമുഖ വ്യവസായി ഷിബു അബൂബേക്കറിനും ആരോഗ്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് മുരുക്കുംപുഴ ഗായത്രി ക്ലിനിക് ഉടമയും സ്ഥാപകനുമായ ഡോ ബി വിജയനും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
പുരസ്കാര കൈമാറ്റ ചടങ്ങിൽ അഡ്വക്കേറ്റ് കൈലാത്ത്കോണംഅനിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മൻസൂർ, എ കെ ഷാനവാസ്, ശ്രീഹർഷദേവ്, ഷാജഹാൻകൂരാ വീട് എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു. ഇരുവർക്കും പ്രസിഡൻറ് എ നൗഷാദ് പുരസ്കാരങ്ങൾ നൽകി. ജൂലൈ 30ന് സി മോഹന ചന്ദ്രൻ പത്താം ചരമവാർഷികദിനത്തിൽ മോഹനചന്ദ്രൻ സ്മാരക പുരസ്കാരം മാതൃകാ പൊതു പ്രവർത്തകനുള്ള പുരസ്കാരം എംവിൻസൻറ് എംഎൽഎ ക്കും വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് വിജയനും പീതാംബരക്കുറുപ്പ് എക്സ് എംപി മോഹന ചന്ദ്രൻ്റെ ജന്മനാടായ മുരുക്കുമ്പുഴ ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് നൽകുകയുണ്ടായി.
by Midhun HP News | Sep 12, 2024 | Latest News, മരണം
കണിയാപുരം കൊമ്പരം മുക്ക് സന്ധ്യാ ഭവനിൽ റിട്ടയേഡ് മിലിറ്ററി ഉദ്യോഗസ്ഥനും, പിരപ്പമൺകാട് പാടശേഖരസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അശോക് കുമാർ (56) അന്തരിച്ചു.
ഭാര്യ: സന്ധ്യ
മകൻ: അശ്വിവിൻ നായർ
സഞ്ചയനം: തിങ്കൾ രാവിലെ 9 മണിക്ക്
Recent Comments