by Midhun HP News | Sep 6, 2024 | Latest News, കേരളം
തൃശൂര്: നാലു വര്ഷ ബിരുദ കോഴ്സുകളില് സമയക്രമം കോളജുകള്ക്ക് തെരഞ്ഞെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു. രാവിലെ എട്ടര മുതല് വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്ക്ക് തെരഞ്ഞെടുക്കാമെന്നും അധ്യാപകര്ക്ക് അധികഭാരം ഉണ്ടാവില്ലെന്നും മന്ത്രി തൃശൂരില് പറഞ്ഞു.
നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങള്ക്ക് പകരം പ്രവൃത്തിദിനങ്ങള് അതത് സെമസ്റ്ററുകളില് തന്നെ ഉറപ്പാക്കണം. അധ്യാപകര് നിര്ബന്ധമായും ആറു മണിക്കൂര് കാമ്പസിലുണ്ടാവണം. എട്ടരയ്ക്ക് തുടങ്ങുന്ന കോളജുകള്ക്ക് മൂന്നര വരെയും ഒമ്പതിന് തുടങ്ങുന്നവയ്ക്ക് നാലു വരെയും ഒമ്പതരക്ക് തുടങ്ങുന്നവയ്ക്ക് നാലര വരെയും 10ന് തുടങ്ങുന്നവയ്ക്ക് അഞ്ചുവരെയും അധ്യയനം നടത്താം. നിലവില് ഒരു മണിക്കൂറിന്റെ അഞ്ചു സെഷനുകളാണ് ക്ലാസ്. പുതിയ ഉത്തരവ് പ്രകാരം ആവശ്യമെങ്കില് ഒരു മണിക്കൂര് അധികം ക്ലാസ് നടത്താം. പഠനത്തിനു പുറമേ വിദ്യാര്ഥികള്ക്ക് സര്ഗാത്മകത വളര്ത്താനും പങ്കുവയ്ക്കാനും ഉതകുന്ന തരത്തിലാണ് കരിക്കുലം നിശ്ചയിച്ചിട്ടുള്ളത്. അധ്യാപകര്ക്കും അവരുടെ സര്ഗാത്മകത വളര്ത്താനുതകും വിധമാണ് സജ്ജീകരണങ്ങള്. സമയനിശ്ചയത്തിന് കാമ്പസുകള്ക്ക് പൂര്ണ്ണമായും സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Sep 6, 2024 | Latest News, കേരളം
ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാന് നാലു ജില്ലകളില് നാലു മാസം വളര്ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്ക്കാര് ഉത്തരവിറങ്ങി. ഏപ്രില് മുതല് പക്ഷിപ്പനി ആവര്ത്തിച്ച ആലപ്പുഴ ജില്ലയില് പൂര്ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബര് 31 വരെയാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില് പക്ഷികളെ (കോഴി, താറാവ്, കാട) കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.
പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര് ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റര് നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളാണുള്ളത്. ആലപ്പുഴ ജില്ലയില് പൂര്ണമായും കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകള്, പത്തനംതിട്ട ജില്ലയില് തിരുവല്ല താലൂക്ക്, പള്ളിക്കല്, തുമ്പമണ് പഞ്ചായത്തുകള്, പന്തളം, അടൂര് നഗരസഭകള്, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകള്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്, ഉദയംപേരൂര്, എടയ്ക്കാട്ടുവയല്, ചെല്ലാനം പഞ്ചായത്തുകള് എന്നിവയാണ് നിരോധനം ബാധകമായ സ്ഥലങ്ങള്.
നിലവിലെ ഹാച്ചറികളിലുള്ള മുട്ടകള് ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നല്കണം. ഹാച്ചറികളില് മുട്ട വിരിയിക്കാനും പാടില്ല. പക്ഷികളില്ലാത്ത ഹാച്ചറികള് അടച്ചിടണം. സെപ്റ്റംബര് രണ്ട് മുതല് ഉത്തരവ് പ്രാബല്യത്തിലായി. രോഗം ആവര്ത്തിക്കുന്നത് തടയാന് കേന്ദ്രസര്ക്കാര് നല്കിയ നിര്ദേശവും സംസ്ഥാന സമിതിയുടെ കണ്ടെത്തലും പരിഗണിച്ചാണ് പുതിയ വിജ്ഞാപനം.
by Midhun HP News | Sep 5, 2024 | Latest News, ജില്ലാ വാർത്ത
ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് പരിശോധന. കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയിലാണ് പരിശോധന നടക്കുന്നത്. ഇവിടെ വച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്നായിരുന്നു. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കേസിൽ പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി രഹസ്യമൊഴി നൽകിയിരുന്നു. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. 2013ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്മാൻ’ സിനിമയുടെ സെറ്റിൽ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി പൂങ്കുഴലിക്ക് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്. ഇതിന്റെ എഫ്ഐആർ തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. നേരത്തേ, സെക്രട്ടേറിയറ്റിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു.
by Midhun HP News | Sep 5, 2024 | Latest News, കേരളം
സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും പി.സതീദേവി പ്രതികരിച്ചു. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു.
അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ട് വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജി അടങ്ങുന്ന ബെഞ്ച് കേസുകൾ പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതിനിതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് തീരുമാനം പ്രഖ്യാപിച്ചത്.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ വനിതാ ജഡ്ജിയുൾപ്പെട്ട പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക. സജിമോൻ പാറയിലിന്റെ ഹർജിയും ഇനി ഈ ബെഞ്ചായിരിക്കും പരിഗണിക്കുക . വിഷയത്തിന്റെ ഗൗരവം കൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
by Midhun HP News | Sep 5, 2024 | Latest News, മരണം
പുലിയൂർക്കോണം ശാന്തി ഭവനിൽ കൃഷ്ണൻകുട്ടി (68) നിര്യാതനായി.
ഭാര്യ: ശാന്ത
മക്കൾ: ശ്യാം കൃഷ്ണ, ശാന്തി കൃഷ്ണ.
മരുമക്കൾ: സംഗീത മോൾ, ഷിജു മോൻ
by Midhun HP News | Sep 5, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: അഞ്ചുതെങ്ങ് പഞ്ചായത്തിൽ ബി.ജെ.പി ഭാരവാഹികൾ സ്ഥാനങ്ങൾ രാജിവെച്ചു. അഞ്ചുതെങ്ങ് സജനെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ആണ് അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയിൽ കൂട്ടരാജി ഉണ്ടായത്. മുതലപ്പൊഴി ഉൾപ്പെടെയുള്ള തീരദേശ ജനതയുടെ ജനകീയ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ സജീവമായി നിൽക്കുന്ന സജനെ പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ കയ്യിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലിൻ്റെ ഭാരവാഹി ആയി നിശ്ചയിച്ചു.
ഇതിൽ പ്രകോപിതരായാണ് ജില്ലാ നേതൃത്വം സജനെ അയോഗ്യത കൽപ്പിച്ചു പ്രസ്താവന ഇറക്കിയത്. ജില്ലാ നേതൃത്വത്തിൻ്റെ ഏക പക്ഷീയ നടപടിക്ക് എതിരെ പ്രതിഷേധിച്ചു നിലവിലെ പ്രവർത്തകരും ഭാരവാഹികളും അഞ്ചുതെങ്ങിൽ ചൊവ്വാഴ്ച വൈകുന്നേരം യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തകർ രാജി വെയ്ക്കുന്നതിന് തീരുമാനിച്ചത്. വരും ദിവസങ്ങളിൽ ഭാവി പരിപാടികൾ തീരുമാനിക്കാൻ വീണ്ടും യോഗം ചേരുമെന്ന് ഇവർ പറഞ്ഞു.
Recent Comments