കർണാടകത്തിൽ വാഹനാപകടം: 6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു

കർണാടകത്തിൽ വാഹനാപകടം: 6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു

‌ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്.

ദേശീയപാതയിൽ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു. ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ ട്രക്കിലേക്ക് ഇടിച്ചു കയറി. പിന്നാലെ വന്ന മറ്റൊരു കാറും ഈ അപകടത്തിൽപ്പെട്ടു.
എക്സ് യു വി കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.

ഇവരുടെ മൃതദേഹങ്ങൾ ഹൊസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അർഹൻ ശരീഫ് (16)- (സിഎംആർ കോളേജ്)
അയാൻ അലി (17)- (സിഎംആർ കോളേജ്)
ഏദൻ ജോർജ് (17) ആർവി പിയു കോളേജ്
ഭരത് (18)- (ആർവി പിയു കോളേജ്)
ഗഗൻ (ബൈക്ക് യാത്രികൻ)
എസ് പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: പുനലൂരില്‍ എസ്റ്റേറ്റ് തൊഴിലാളി പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥന്‍(65) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി

ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി

ഡല്‍ഹി: ടി20 ലോകകപ്പില്‍ നമീബിയന്‍ നായകന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ സ്പിന്‍ ബൗളിങ്ങിനെ ഇന്ത്യ നന്നായി നേരിട്ടോ? ഇന്ത്യക്കെതിെരായുള്ള താരത്തിന്റെ പ്രകടനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ താരം അമ്പരപ്പിച്ചു. മത്സരത്തില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സ്റ്റംപിന് തൊട്ടുപിന്നില്‍ നിന്നെറിയുന്ന താരത്തിന്റെ പന്തുകള്‍ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാടുപെട്ടുവെന്നു വേണം മനസിലാക്കാന്‍.

ഞായറാഴ്ച പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ പാക് സ്പിന്നര്‍ ഉസ്മാന്‍ താരിഖും സാമാനമായ വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. ഉസ്മാന്‍ താരീഖിന്റെ ബൗളിങ് ശൈലിയുമായി ഇറാസ്മസിന്റെ ആക്ഷനുള്ള സാമ്യമാണ് ഇതിന് കാരണം. മത്സരശേഷമുള്ള ഇഷാര്‍ കിഷന്റെ പ്രതികരിച്ച ഉസ്മനെ നേരിടാന്‍ ഞങ്ങള്‍ തയാറാണെന്നും പന്ത് നോക്കി കളിക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ടി20 പരമാവധി റണ്‍സ് അടിക്കുകയാണ് ലക്ഷ്യം.

ഉസ്മാനെ നേരിടുന്നതില്‍ പ്രത്യേകം തയ്യാറെടുക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ കുറച്ച് വിഡിയോകള്‍ മാത്രമേ കാണുന്നുള്ളൂ, ഏത് തരത്തിലുള്ള ബൗളിങ്ങാണെന്ന് ഞങ്ങള്‍ക്ക് ഒരു ധാരണ ലഭിക്കും. കുറച്ച് പന്തുകള്‍ ബുദ്ധിട്ടമുട്ടിച്ചേക്കാം, പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശക്തിയിലും വിശ്വാസമുണ്ടായിരിക്കണം. ഞങ്ങള്‍ക്ക് സിക്‌സും ഫോറും അടിക്കാന്‍ കഴിയുമെന്നും, ആ സമയം എങ്ങനെ ചിന്തിക്കുന്നുവെന്നതാണ് പ്രധാനമെന്നും ഇഷാന്‍ കിഷന്‍’ ‘പറഞ്ഞു.

സൈന്യത്തിൽ ചേരാം; 25,000 അഗ്നിവീർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സൈന്യത്തിൽ ചേരാം; 25,000 അഗ്നിവീർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അഗ്നിവീർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം ഇന്ത്യൻ ആർമി പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് ഒന്ന് (01-04-2026) ആണ്.

തസ്തിക, ശമ്പളം, പ്രായപരിധി എന്നിവ
തസ്തികയുടെ പേര്: അഗ്നിവീർ (ജിഡി, ട്രേഡ്സ്മാൻ, ക്ലർക്ക്, മറ്റ് തസ്തികകൾ)

തസ്തികകളുടെ എണ്ണം :25000+ (പ്രതീക്ഷിക്കുന്നത്)

ശമ്പളം
ഒന്നാം വർഷം : 30,000 രൂപ

രണ്ടാം വർഷം :33,000 രൂപ

മൂന്നാം വർഷം :36,500 രൂപ

നാലാം വർഷം : 40,000 രൂപ

പ്രായപരിധി : 17.5 വയസ്സു മുതൽ 21 വയസ്സ് വരെ

2005 ജൂലൈ 01 നും 2009 ജൂലൈ 01 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്.

യോഗ്യത
യോഗ്യത: പ്ലസ്ടു, പത്താം ക്ലാസ്, എട്ടാം ക്ലാസ് (തസ്തിക അനുസരിച്ച് യോഗ്യതയിൽ വ്യത്യാസംവരും)

എട്ടാം ക്ലാസ് യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്

✲എട്ടാം ക്ലാസ് പാസായിരിക്കണം. മൊത്തം ശതമാനത്തിൽ നിബന്ധനയില്ല, പക്ഷേ ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം.

പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്.

✲അഞ്ച് അടിസ്ഥാന വിഷയങ്ങൾക്ക് ആകെ 45% മാർക്കും ആ അഞ്ച് വിഷയങ്ങളിൽ ഓരോന്നിനും കുറഞ്ഞത് 33% മാർക്കും നേടിയ പത്താം ക്ലാസ് / മെട്രിക് ക്ലാസ് പാസായിരിക്കണം. ഗ്രേഡിംഗ് സമ്പ്രദായം പിന്തുടരുന്ന ബോർഡുകൾക്ക്, മുകളിൽ പറഞ്ഞതുപോലെ ശതമാനത്തിന് ആനുപാതികമായ ഗ്രേഡുകൾ പരിഗണിക്കും.

✲പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ പങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർക്കും ആവശ്യമായ മറ്റ് എല്ലാ യോഗ്യതകളും നിറവേറ്റുന്നുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. നിയമന പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ യഥാർത്ഥ മാർക്ക്ഷീറ്റ് ഹാജരാക്കുമ്പോൾ മാത്രമേ ഇവരെ നിർദ്ദിഷ്ട തസ്തികകളിൽ നിയമിക്കുകയുള്ളൂ.

പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്

✲ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കുറഞ്ഞത് 50% മാർക്കും ഓരോ വിഷയത്തിനും 40% മാർക്കും നേടി സയൻസ് വിഷയങ്ങളിൽ 10+2/ഇന്റർമീഡിയറ്റ് വിജയം.

✲ആർട്സ്, കൊമേഴ്‌സ്, സയൻസ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കും മൊത്തം 60% മാർക്കും നേടി 10+2 / ഇന്റർമീഡിയറ്റ് പാസായിരിക്കണം. പന്ത്രണ്ടാം ക്ലാസിൽ ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിങ് എന്നിവയിൽ 50% മാർക്ക് നേടിയിരിക്കണം.

തസ്തികകളുസരിച്ച് പ്ലസ്ടു വിഷയങ്ങൾ മാറുന്നതാണ്.

അപേക്ഷാ ഫീസ്
എല്ലാ വിഭാഗങ്ങൾക്കും അപേക്ഷയ്ക്ക് 250 രൂപ.

പേയ്‌മെന്റ് മോഡ്: ഓൺലൈൻ (അപേക്ഷ സമയത്ത് വെബ്‌സൈറ്റ് വഴി).

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി :മാർച്ച് ഒന്ന് (01-04-2026)

വിജ്ഞാപനം ഇവിടെ വായിക്കാം

ഔദ്യോഗിക വെബ്സൈറ്റ് : www.joinindianarmy.nic.in

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതലയാര്‍ക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബെഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.

‘ചാനലുകളില്‍ വാര്‍ത്ത വരുംവരെ എഫ്‌ഐആര്‍ ഇട്ടില്ല; ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടായി പറയട്ടെ; ദയവായി ആ അപമാനത്തില്‍ നിന്ന് എന്നെ ഒഴിവാക്കുക’

‘ചാനലുകളില്‍ വാര്‍ത്ത വരുംവരെ എഫ്‌ഐആര്‍ ഇട്ടില്ല; ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടായി പറയട്ടെ; ദയവായി ആ അപമാനത്തില്‍ നിന്ന് എന്നെ ഒഴിവാക്കുക’

തിരുവനന്തപുരം: മുന്‍ എംഎല്‍എയും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് തുറന്നു പറച്ചിലുമായി പരാതിക്കാരി ഡോക്ടര്‍ ആശ ആച്ചി ജോസഫ്. കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂര്‍വം ആയിരുന്നെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ചാനലുകളില്‍ വാര്‍ത്ത വരും വരെ പൊലീസ് എഫ്ഐആര്‍ ഇട്ടില്ലെന്നും അവര്‍ പറഞ്ഞു. മിണ്ടാതിരിക്കണമെന്ന് പലരും ഉപദേശിച്ചെന്നും ആശ ആച്ചി പറയുന്നു. സഹതാപമല്ല സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം ആണ് വേണ്ടതെന്നും അവര്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ലൈംഗികാതിക്രമത്തിനോ ബലാത്സംഗത്തിനോ ഇരയായിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ പേര് ഇര, അതിജീവിത, യുവതി എന്നൊക്കെയാണ്. എന്നാല്‍ ഈ പേരുകളൊന്നും വിളിച്ച് തന്നെ നിശബ്ദയാക്കാമെന്ന് ആരും കരുതേണ്ടെന്ന് പറഞ്ഞ് മുഖവും പേരും വെളിപ്പെടുത്തി തുറന്നുപറച്ചില്‍ നടത്തുകയാണ് ആശ.

തന്റെ ഐഡന്റിറ്റിയും ലൈംഗികാതിക്രമം നടത്തിയ ആളുടെ വിവരങ്ങളുമടക്കം പറഞ്ഞാണ് ആശ ദുരനുഭവം വിവരിക്കുന്നത്. നിഗൂഢമായ ഇടവഴിയിലോ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ സ്ഥലത്തോ അല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, പുരോഗമന മൂല്യങ്ങള്‍ അവകാശപ്പെടുന്ന സാംസ്‌കാരിക സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുമ്പോഴാണു താന്‍ അപമാനിക്കപ്പെട്ടതെന്ന് ആശ പറയുന്നു.

അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമോ ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യമോ അല്ലെന്നും സ്വന്തം പദവിയും അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്നറിയുന്ന ഒരാള്‍ ബോധപൂര്‍വം ചെയ്ത പ്രവൃത്തിയാണെന്നും ആശ വ്യക്തമാക്കുന്നു. തന്നെക്കുറിച്ച് പറയാന്‍ ‘ഇര’, ‘അതിജീവിത’ എന്നീ പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തി എന്ന അടിസ്ഥാന അവകാശം പോലും മായ്ച്ചുകളയാന്‍ സമൂഹം ശ്രമിക്കുന്നതായി അനുഭവപ്പെടുന്നു. സംരക്ഷണത്തിന്റെയോ സുരക്ഷയുടെയോ പേരില്‍ സ്ത്രീ നിശബ്ദയാകാന്‍ പാടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് ഈ തുറന്നെഴുത്ത് എന്നും ആശ വിവരിക്കുന്നു.

പങ്കാളിയോടും മകളോടും സഹോദരങ്ങളോടുമൊക്കെ സംഭവം പങ്കുവയ്ക്കാന്‍ തനിക്കു സമയം വേണ്ടിവന്നെന്നും കേട്ടപ്പോള്‍ പരാതി കൊടുക്കുന്നില്ലേ എന്നായിരുന്നു മകളുടെ ആദ്യ ചോദ്യമെന്നും ആശ പറയുന്നു. എല്ലാം പരാതിയില്‍ ഒതുങ്ങുമോ എന്ന ചോദ്യം ഭയപ്പെടുത്തി. നിരാശയ്ക്കിടയിലും ഉത്തരവാദിത്തബോധത്തോടെ നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ എല്ലാ കാര്യങ്ങളും വിവരിച്ചിരുന്നുവെന്നും ആശ പറയുന്നു.

ഐഎഫ്എഫ്‌കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ ആശ ആച്ചിയോ ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ ആശയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ആശയുടെ പരാതി.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ഇവര്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ആശ പരാതി ആവര്‍ത്തിച്ചു. പരാതിയില്‍ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിക്കുകയായിരുന്നു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പൊലീസിനോട് ഇത് തന്നെയാണ് പിടി കുഞ്ഞുമുഹമ്മദ് ആവര്‍ത്തിച്ചത്. സംഭവത്തില്‍ പൊലീസ് പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയത്.