പെൻഷൻ മസ്റ്റ്റിംഗ് ജൂൺ 25 മുതൽ നടക്കും

പെൻഷൻ മസ്റ്റ്റിംഗ് ജൂൺ 25 മുതൽ നടക്കും

സാമൂഹ്യ ക്ഷേമനിധി പെൻഷൻ വാങ്ങുന്നവരുടെ ഈ വർഷത്തെ പെൻഷൻ മസ്റ്റ്റിംഗ് 25/06/2024 മുതൽ 24/08/2024 വരെ രണ്ട് മാസക്കാലം അക്ഷയ കേന്ദ്രത്തിൽ നടക്കുന്നതാണ് പെൻഷൻ വാങ്ങുന്ന എല്ലാവരും ഈ രണ്ടു മാസത്തെ കാലയളവിൽ മസ്റ്റ്റിംഗ് ചെയ്യേണ്ടതാണ്.

അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമേ പെൻഷൻ മസ്റ്റ്റിംഗ് സർക്കാർ അനുവദിച്ചിട്ടുള്ളൂ. പെൻഷൻ നഷ്ടപ്പെടും. കിടപ്പു രോഗികൾക്കുള്ള ഹോം മസ്റ്റ്റിംഗ് ഇതിനു ശേഷം ഉണ്ടായിരിയ്ക്കുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെയായി ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിലുള്ളവർ അതീവ ജാ​ഗ്രത പാലിക്കണം.

കാസർകോട്, കണ്ണൂർ തീരങ്ങൾക്ക് ജാഗ്രത നിർദേശം

കാസർകോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ നാളെ രാവിലെ 05.30 മുതൽ രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

2022-2023 വർഷത്തെ കേരള യൂണിവേഴ്സിറ്റി എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു

2022-2023 വർഷത്തെ കേരള യൂണിവേഴ്സിറ്റി എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു

2022-2023 വർഷത്തെ കേരള യൂണിവേഴ്സിറ്റി എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു. തോന്നയ്ക്കൽ എ ജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രോഗ്രാം ഓഫീസർ ഡോ.നോഹ ലാജ് സ്തുത്യർഹമായ സേവനത്തിനുള്ള പ്രത്യേക പുരസ്കാരത്തിന് അർഹയായി. മികച്ച വോളൻ്റിയർ ആയി അർജുൻ കൃഷ്ണ ജെ എൽ ഉo മികച്ച സേവനത്തിനുള്ള പ്രോത്സാഹ സമ്മാനത്തിന് അജയ് എം. എസ് ഉo ജി. പി സജിത് ബാബു മെമ്മോറിയൽ അവാർഡിന് മുഹമ്മദ് സഫ്‌വാനും തിരഞ്ഞെടുക്കപ്പെട്ടു.

‘പുഷ്പക്’ അവസാന ലാൻഡിങ് പരീക്ഷണവും വിജയം; വീണ്ടും വിജയക്കുതിപ്പുമായി ഐഎസ്ആർഒ

‘പുഷ്പക്’ അവസാന ലാൻഡിങ് പരീക്ഷണവും വിജയം; വീണ്ടും വിജയക്കുതിപ്പുമായി ഐഎസ്ആർഒ

ബാംഗളൂരു: ഐഎസ്ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) അവസാന ലാൻഡിങ് പരീക്ഷണം വിജയം. ഇന്ന് രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ചായിരുന്നു പരീക്ഷണം. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീ–യൂസബിൾ ലോഞ്ച് വെഹിക്കിൾ) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു.

‘പുഷ്പക്’ എന്ന് പേരിട്ടിരിക്കുന്ന ആർഎൽവിയെ ലാൻഡിങ് പരീക്ഷണം നടത്തുന്നതിന് വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിലും എത്തിച്ച ശേഷം വിട്ടയച്ചു. അവിടെ നിന്ന് 500 മീറ്റർ ദൂരം മാറി സഞ്ചരിച്ച് ആർഎൽവി റൺവേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്കെത്തി. ദിശ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ ദിശാ സൂചക ആൽഗരിതം വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ചിട്ടുണ്ട്.

അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ – ഒആർവി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിർത്തി, ആദ്യതവണ മുതൽ ഒരേ വാഹനം തന്നെയാണ് ലാൻഡിങ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.ജെ മുത്തു പാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. വെഹിക്കിൾ ഡയറക്ടർ ബി കാർത്തിക്. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ എസ് ഉണ്ണികൃഷ്ണൻ നായർ എന്നിവർ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദിച്ചു.

ലൈഫ് ഗാർഡുകളുടെ നിർദ്ദേശം അനുസരിക്കാതെ കടലിൽ ഇറങ്ങിയ തമിഴ്നാട് സ്വദേശി തിരയിൽപ്പെട്ട് മരിച്ചു

ലൈഫ് ഗാർഡുകളുടെ നിർദ്ദേശം അനുസരിക്കാതെ കടലിൽ ഇറങ്ങിയ തമിഴ്നാട് സ്വദേശി തിരയിൽപ്പെട്ട് മരിച്ചു

വർക്കലയിൽ ലൈഫ് ഗാർഡുകളുടെ നിർദ്ദേശം അവഗണിച്ചു കടലിൽ ഇറങ്ങിയ തമിഴ്നാട് സ്വദേശി തിരയിൽപ്പെട്ട് മരിച്ചു. തിരുവമ്പാടി ബീച്ചിൽ ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം നടന്നത് . മധുര സ്വദേശി രഘു (23) ആണ് മരിച്ചത്. വിനോദ സഞ്ചാരികളായ അഞ്ച് സ്ത്രീകളും ഏഴ് പുരുഷന്മരും അടങ്ങുന്ന സംഘമാണ് ലൈഫ് ഗർഡുകളുടെ നിർദേശങ്ങൾ അനുസരിക്കാതെ കടലിൽ ഇറങ്ങിയത്.

ലൈഫ് ഗാർഡായ സന്തോഷ് കരയ്ക്ക് കയറാൻ ആവശ്യപ്പെട്ടപ്പോൾ സംഘത്തിൽ ഉള്ളവർ കരയ്ക്ക് കയറിയെങ്കിലും ദേഹത്തെ മണൽ കഴുകാനായി വീണ്ടും കടയിലേക്ക് ഇറങ്ങവേയാണ് രഘുവിനു അപകടം സംഭവിച്ചത്. ശക്തമായ തിരയിൽപെട്ട രഘു തീരത്തെ പാറക്കല്ലുകളിലേക്ക് ഇടിച്ചു കയറി. ഇയാളെ ഗുരുതരാവസ്ഥയിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അത് മാത്രമല്ല രഘുവിനെ രക്ഷിക്കാൻ ശ്രമിച്ച ലൈഫ് ഗാർഡ് സന്തോഷിനു പരിക്കേറ്റു. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

കുന്നുവാരം യു.പി. സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

കുന്നുവാരം യു.പി. സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ വായനവാരത്തോടനുബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം കവിയും, നാടക ഗാന രചയിതാവും സംവിധായകനുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ. ശശിധരൻ നായർ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മധു ജി.ആർ സ്വാഗതവും വിദ്യാരംഗം കൺവീനർ
ഷീജു ബി.ജി നന്ദിയും പറഞ്ഞു. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടവും രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു.