ഡി.സി.സി ജനറൽ സെക്രട്ടറിയായി ടി.പി.അംബിരാജയെ നിയമിച്ചു

ഡി.സി.സി ജനറൽ സെക്രട്ടറിയായി ടി.പി.അംബിരാജയെ നിയമിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.പി.അംബിരാജയെ ഡി.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചു. ദീർഘകാലമായി ആറ്റിങ്ങലിൻ്റെ കോൺഗ്രസ് സംഘടനയെ നയിച്ചിരുന്ന അംബിരാജ, മേഖലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിയെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചിരുന്നു. ഇതിനുള്ള അംഗീകാരം ആണ് പുതിയ പദവി. നിയമിച്ച് കൊണ്ടുള്ള കെ.പി.സി.സി പ്രസിഡൻ്റിൻ്റെ പുറത്തിറക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണി; ഇന്നുമുതല്‍ പ്രദക്ഷിണത്തിന് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണി; ഇന്നുമുതല്‍ പ്രദക്ഷിണത്തിന് നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം. ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണമുള്ളത്.

തെക്ക്, പടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേല്‍ക്കൂരയില്‍ പൊട്ടിനില്‍ക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ത്തിമാറ്റി സിമന്റ് പ്ലാസ്റ്ററിങ് നടത്തേണ്ടതിനാല്‍ ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയ്ക്കാണ് നിയന്ത്രണം.

ഒറ്റയടിക്ക് വര്‍ധിച്ചത് 4840 രൂപ; വീണ്ടും കുതിച്ച് സ്വര്‍ണവില, വെള്ളിയിലും തിളക്കം

ഒറ്റയടിക്ക് വര്‍ധിച്ചത് 4840 രൂപ; വീണ്ടും കുതിച്ച് സ്വര്‍ണവില, വെള്ളിയിലും തിളക്കം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 4840 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,17, 720 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 605 രൂപയാണ് കൂടിയത്. 14,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറി. 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വെള്ളിവില
ഒരു കിലോ വെള്ളിയ്ക്ക് ഇന്ന് സംസ്ഥാനത്ത് 3,20,000 രൂപയാണ് വില. ഒറ്റയടിക്ക് 20,000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി. 320 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില.

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബിയും ഡീനും അടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബിയും ഡീനും അടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി: ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരടക്കം എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍.

ലോക്സഭയിലെ ബഹളവും ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, അമരീന്ദര്‍ സിങ്, രാജ വാറിംഗ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിംഗ് ഔജ്ല, കിരണ്‍ കുമാര്‍ റെഡ്ഡി, പ്രശാന്ത് പഡോളെ, എസ് വെങ്കിടേശന്‍ തുടങ്ങിയ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മുന്‍ കരസേന മേധാവി എം എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം പ്രതിപക്ഷം ഇന്നും ലോക്‌സഭയില്‍ പരാമര്‍ശിച്ചു. ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് രാഹുല്‍ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന്‍ ശ്രമിച്ചു. അനുമതി നിഷേധിച്ചതോടെ നടുത്തളത്തില്‍ ഇറങ്ങി പേപ്പര്‍ വലിച്ചെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു.

റെയിൽവേ മേൽപ്പാലത്തിൽ ഗതാഗത നിയന്ത്രണം

റെയിൽവേ മേൽപ്പാലത്തിൽ ഗതാഗത നിയന്ത്രണം

ചിറയിൻകീഴ്: നിർമാണം പുരോഗമിക്കുന്ന ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിൽ ടാറിങും, അനുബന്ധ പ്രവൃത്തികളും പൂർത്തീകരിക്കുന്നതിനായി ഇന്ന് (ചൊവ്വാഴ്ച) (03.02.2026) വൈകിട്ട് 6 മുതൽ വ്യാഴം (05.02.2026) രാത്രി 11 വരെ റോഡ് അടച്ച് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും.