അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർദ്ധിപ്പിച്ചു; 2011 ശേഷം ആദ്യമായാണ് ഇങ്ങനൊരു വില വർദ്ധനവ്

അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർദ്ധിപ്പിച്ചു; 2011 ശേഷം ആദ്യമായാണ് ഇങ്ങനൊരു വില വർദ്ധനവ്

പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർദ്ധിപ്പിച്ചു . 80 രൂപ വർദ്ധിച്ചതോടെ ലിറ്ററിന് 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില.

2011 ശേഷം ആദ്യമായാണ് പാൽപായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർദ്ധിപ്പിക്കുന്നത്. പാൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതോടെയായിരുന്നു പാൽപ്പായസത്തിൻ്റെ വിലയും വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. നിലവിൽ 250 ലിറ്റർ പാൽപ്പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 350 ലിറ്റർ വരെയാക്കാനും ബോർഡ് അംഗീകാരം നൽകിയിരുന്നു.

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയെന്ന് മന്ത്രി

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബജറ്റ് ടൂറിസത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. നേരത്തെ ബജറ്റ് ടൂറിസം വഴി മാസം ഒരു കോടി രൂപയാണ് ലഭിച്ചിരുന്നത്.

2021, 2022, 2023 വരെ ഒരു കോടി മുതല്‍ ഒന്നേകാല്‍ കോടി വരെയാണ് കിട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം ബജറ്റ് ടൂറിസം വഴി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് നാലരക്കോടി രൂപയാണ്. ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.

ഈ ജനുവരി മാസത്തില്‍ ലഭിച്ച അഞ്ചരക്കോടി രൂപയില്‍ 65 ലക്ഷം രൂപ ലാഭമാണെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ കെഎസ്ആര്‍ടിസി മാറുകയാണ്. വരുമാനത്തിൽ‍ വലിയ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. പരസ്യങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. ബസിന് പുറത്തെ പരസ്യം കേസും വഴക്കുമായി കിടക്കുകയാണ്. അതു കൊടുത്തു കഴിഞ്ഞാല്‍ കോടിക്കണക്കിന് രൂപ ആ ഇനത്തിലും ലഭിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ കൊടുത്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 101 കടകള്‍ ടെണ്ടര്‍ കൊടുത്തിട്ടുണ്ട്. 56 കടകളിലേക്ക് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതുവഴി നല്ല ഡ്രൈവര്‍മാരെ സൃഷ്ടിക്കാന്‍ കഴിയുന്നു. മൂന്നു മാസം മുമ്പത്തെ കണക്കു പ്രകാരം 2 കോടി 87 ലക്ഷം രൂപ ലാഭം ഉണ്ടാക്കി. ഇതുവരെ 22 ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സഹോദരിമാര്‍ ഒന്‍പതാം നിലയില്‍നിന്നു ചാടി മരിച്ചു; ‘കൊറിയന്‍ ഗെയിമുകളോട് അമിതാസക്തി’

സഹോദരിമാര്‍ ഒന്‍പതാം നിലയില്‍നിന്നു ചാടി മരിച്ചു; ‘കൊറിയന്‍ ഗെയിമുകളോട് അമിതാസക്തി’

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. കുട്ടികളുടെ മരണത്തിന് പിന്നില്‍ മൊബൈല്‍ ഗെയിമുകളോടുള്ള ആസക്തിയെന്ന് റിപ്പോര്‍ട്ട്. ചേതന്‍ കുമാര്‍ എന്നയാളുടെ മക്കളായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് മരിച്ചത്. സാഹിബാബാദിനെ ടീല മോര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭാരത് സിറ്റിയിലെ ബഹുനില കെട്ടിടത്തിലെ ഒമ്പതാം നിലയിലെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടിയാണ് കുട്ടികള്‍ ജീവനൊടുക്കിയത്.

കുട്ടികളുടെ മരണം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിലാണ് മൂവര്‍ക്കും മൊബൈല്‍ ഗെയിമുകളോടുള്ള ആസക്തി സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഇന്ന് പുലര്‍ച്ച 12.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ബാല്‍ക്കണിയിലേക്ക് കസേര ഉപയോഗിച്ച് കയറിയ ശേഷം കുട്ടികള്‍ ഓരോരുത്തരായി ചാടുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

കോവിഡ്-19 കാലം മുതല്‍ സഹോദരിമാര്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് അമിതമായ താത്പര്യം കാണിച്ചിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഓണ്‍ലൈന്‍ ടാസ്‌ക് അധിഷ്ഠിത ഇന്ററാക്ടീവ് ഗെയിമായ ‘ലവ് ഗെയിം’ പോലുള്ളവയോടെ കുട്ടികള്‍ അമിത താത്പര്യം കാണിച്ചുരുന്നു. ഇതിനോടുള്ള രക്ഷിതാക്കളുടെ എതിര്‍പ്പില്‍ കുട്ടികള്‍ അസന്തുഷ്ടരായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. കുട്ടികളെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണ് എന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ (ഷാലിമാര്‍ ഗാര്‍ഡന്‍) അതുല്‍ കുമാര്‍ സിങ് അറിയിച്ചു.

ആർ. കെ തുളസീധരൻ ആശാരി (76) അന്തരിച്ചു

ആർ. കെ തുളസീധരൻ ആശാരി (76) അന്തരിച്ചു

തച്ചൂർകുന്ന് ശിൽപ്പശാലയിൽ ആർ. കെ തുളസീധരൻ ആശാരി (76) മരണപ്പെട്ടു.
കോൺഗ്രസിന്റെ മുൻ മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു.

ഭാര്യ: സീതാലക്ഷ്‌മി
മക്കൾ: ഗീതാ തുളസി, രജനി തുളസി, കിഷോർ
മരുമക്കൾ: കണ്ണൻ, ഉധീർകുമാർ, ജീജ കിഷോർ.

ഹരിതാമൃതത്തിന് നബാർഡിന്റെ ആദരവ്

ഹരിതാമൃതത്തിന് നബാർഡിന്റെ ആദരവ്

കടയ്ക്കാവൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചിയും അനുബന്ധ ഉത്പന്നങ്ങളും ആൻറിബയോട്ടിക്‌സോ ഹോർമോണുകളോ ചേർത്തിട്ടില്ലാത്തതും അതീവ സുരക്ഷിതമായ ഭക്ഷ്യ പദാർത്ഥങ്ങളാണെന്നും ഹൈദരാബാദിലെ നാഷണൽ മീറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NMRI – ICAR) നടത്തിയ വിശദ പരിശോധനയിൽ സാക്ഷ്യപ്പെടുത്തി.

നബാർഡിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മുന്നൂറിലധികം കർഷകരുടെ കൂട്ടായ്മയായ ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി, ബ്രോയിലർ കോഴി, നാടൻ കോഴി, താറാവ്, ടർക്കി, വാത്ത കാട, കരിങ്കോഴി എന്നിവയുടെ ഇറച്ചി കടയ്ക്കാവൂർ–കീഴാറ്റിങ്ങൽ മേഖലയിൽ പ്രവർത്തിക്കുന്ന ആധുനിക അറവുശാലയിൽ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നു.

കൂടാതെ, ആറേക്കർ വിസ്തൃതിയിൽ തുറന്നുവിട്ടു വളർത്തുന്ന ആട്, കോഴി, താറാവ് എന്നിവയും ഫ്രീ റേഞ്ച് കോഴിമുട്ട, താറാമുട്ട എന്നിവയും ഹരിതാമൃതത്തിന്റെ സ്വന്തം ഫാമിൽ നിന്നും ലഭ്യമാണ്.
നബാർഡിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ CEO ബിനു, മാനേജിങ് ഡയറക്ടർ വീണാ സുനു, ഡയറക്ടർമാരായ ശരത് ചന്ദ്രൻ, ഷെല്ലി, ശ്രീകല എന്നിവർ പങ്കെടുത്ത ചടങ്ങിൽ നബാർഡിന്റെ AGM കിരൺ ഹരിതാമൃതത്തിന് ഉപകാരം നൽകി ആദരിച്ചു.