രാജീവ്, മുരളീധരന്‍, സുരേന്ദ്രന്‍, ശോഭ, രമേശ്…, പ്രമുഖരെല്ലാം കളത്തിലേക്ക്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

രാജീവ്, മുരളീധരന്‍, സുരേന്ദ്രന്‍, ശോഭ, രമേശ്…, പ്രമുഖരെല്ലാം കളത്തിലേക്ക്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം അണിനിരത്താനൊരുങ്ങി ബിജെപി. 35 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു കൈമാറി. ആദ്യഘട്ടത്തില്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.

പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് പട്ടികയിലുള്ളത്. കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംനേടിയിട്ടുള്ളത്.

വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയുടെ പേരാണ് സജീവപരിഗണനയിലുള്ളത്. നടന്‍ ജി കൃഷ്ണകുമാറിന്റെയും പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശ്രീലേഖ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ശ്രീലേഖ മത്സരിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെ കോഴിക്കോട്ടും തൃശൂരുമാണ് പരിഗണിക്കുന്നത്. മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ പേരും തൃശൂരില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ക്രിസ്ത്യന്‍ മേധാവിത്വമുള്ള തിരുവല്ല, പാലാ മണ്ഡലങ്ങളില്‍ അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിട്ടുള്ളത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുന്നു.

പാര്‍ട്ടിയുടെ തീപ്പൊരി വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ കായംകുളത്ത് പരിഗണിക്കുന്നു. കൂടാതെ പാലക്കാട് മണ്ഡലത്തിലും ശോഭയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ശോഭയ്ക്കു കഴിഞ്ഞതോടെയാണ് കായംകുളത്തു പരിഗണിക്കുന്നത്. മലമ്പുഴയില്‍ സി കൃഷ്ണകുമാറിന്റെ പേരിനാണ് മുന്‍തൂക്കം. മിക്കവാറും എ ക്ലാസ് മണ്ഡലങ്ങളിലും ഒരാളുടെ പേരാണ് പട്ടികയിലുള്ളത്.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ഫെബ്രുവരി 20ന്

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ഫെബ്രുവരി 20ന്

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം ഫെബ്രുവരി 20ന്ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

ഒ എസ് അംബിക എംഎൽഎ മുഖ്യാതിഥി ആയിരിക്കും. കെ പി ഓ എ റൂറൽ ജില്ലാ പ്രസിഡൻറ് നിഷാന്ത് കെഎൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവനന്തപുരം റൂറൽ എസ് പി ജുവ്വനപുടി മഹേഷ് ഐ പി എസ്, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്, അഡീഷണൽ എസ്പി എ പ്രദീപ്കുമാർ, ഡി വൈ എസ് പി മാരായ സി ബിനുകുമാർ, സന്തോഷ് കുമാർ ജി, കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആര്‍ പ്രശാന്ത്, സംഘടന നേതാക്കളായ ആർ കെ ജ്യോതിഷ് ശ്രീജിഷ് ജി എസ്, ആനന്ദ് കെ എസ്, എസ് ഷമീർ, ഷിജു റോബർട്ട്, എ എൻ സജീർ, എം സുൽഫിക്കർ, വൈ .അപ്പു, ഡി ആർ ഗോപകുമാർ, അനിൽ എ എം എന്നിവർ സംസാരിക്കും.

റൂറൽ ജില്ലാ സെക്രട്ടറി വിജു ടി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ഷിമി ജി വരവ് ചെലവ് കണക്കും അവതരിപ്പിക്കും. പ്രതിനിധി സമ്മേളനത്തിന് സ്വാഗതസംഘം ജനറൽ കൺവീനർ വിനോദ് കുമാർ കെ സ്വാഗതവും ചെയർമാൻ അജയൻ ജെ നന്ദിയും രേഖപ്പെടുത്തും.

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: ബിഗ്‌ബോസ് താരവും സംവിധായകനും നടനുമായ അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്. അഖില്‍ ഇന്ന് വൈകീട്ട് ട്വന്റി 20യില്‍ അംഗത്വമെടുക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ പ്രഖ്യാപനം ഉണ്ടായേക്കും.

നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ അഖില്‍ മാരാര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അഖില്‍ മാരാര്‍. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി അടുപ്പമുണ്ട്. നേരത്തെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിതത്വത്തിനിടെ ബിജെപി ക്യാംപ് അഖില്‍ മാരാരെ സമീപിക്കുകയായിരുന്നു. ബിജെപി നടത്തിയ സര്‍വെയില്‍ കൊട്ടാരക്കരയില്‍ അഖില്‍ മാരാര്‍ക്ക് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തി. തുടര്‍ന്ന് ബിജെപി ക്യാംപ് അഖില്‍ മാരാരെ ബന്ധപ്പെട്ടെങ്കിലും ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചു.

തുടര്‍ന്നാണ് സഖ്യകക്ഷിയായ ട്വന്റി 20 യില്‍ ചേരുകയെന്ന നിര്‍ദേശം ഉയര്‍ന്നത്. ഇതിനോട് അഖില്‍ മാരാര്‍ അനുകൂലമായി പ്രതികരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചിരുന്നത്. എന്നാല്‍ അഖിലിന്റെ വിജയസാധ്യത കണക്കിലെടുത്ത് സീറ്റ് ട്വന്റി20ക്ക് വിട്ടു നല്‍കിയേക്കുമെന്നാണ് വിവരം.

‘പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം’: ബിജെപി

‘പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം’: ബിജെപി

പട്ടികജാതി വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാൻ്റും സ്റ്റൈപൻ്റും ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.സുധീർ ആവശ്യപ്പെട്ടു.

ഇടതു സർക്കാരിൻ്റെയും, എം എൽ എയുടേയും പട്ടികജാതി വഞ്ചനക്കെതിരെ പട്ടികജാതി മോർച്ച നടത്തിയ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സുധീർ. സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നില്ല, പ്രഫഷണൽ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം, കേരളം കണ്ട ഏറ്റവും വലിയ ദലിത് വിരുദ്ദ സർക്കാരാണിത്, പട്ടികജാതി ക്ഷേമ പദ്ധതികൾ എല്ലാം അട്ടിമറിച്ചു, കഴിഞ്ഞ 8 വർഷം കൊണ്ട് പട്ടികജാതി ക്ഷേമത്തിന് വകയിരുത്തിയ 6458 കോടി രൂപ സർക്കാർ പാഴാക്കി, പട്ടിക ജാതി നിയമനങ്ങൾ നടക്കുന്നില്ല, സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നിർത്തലാക്കി, കോളനികളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അട്ടിമറിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും ഉന്നയിച്ചു.

എസ് സി മോർച്ച ജില്ല പ്രസിഡൻ്റ് ശിവപ്രസാദ് അദ്ധ്യക്ഷനായി. ബിജെപി ജില്ല പ്രസിഡൻ്റ് റജികുമാർ, ജനറൽ സെക്രട്ടറിമാരായ രാജേഷ് മാധവൻ, ഇലകമൺസതീശൻ, വക്കം സുനിൽ കുമാർ, നിശാന്ത് വഴയില, റിജു, ടി.എൻ. സ്വരാജ്, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

പുരവൂർ ഗവൺമെന്റ് എസ് വി യു പി സ്കൂളിൽ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും ശിലാ സ്ഥാപനം നടന്നു

പുരവൂർ ഗവൺമെന്റ് എസ് വി യു പി സ്കൂളിൽ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും ശിലാ സ്ഥാപനം നടന്നു

പുരവൂർ ഗവ.എസ്‌ വി യുപി സ്കൂളിലെ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും ശിലാസ്ഥാപനവും സ്കൂൾ വാർഷിക ഉദ്ഘാടനവും ചിറയിൻകീഴ് എംഎൽഎ വി. ശശി അവർകൾ നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി സമാഹാരത്തിന്റെ പ്രകാശനവും സമ്മാനദാനവും നടന്നു. വൈസ് പ്രസിഡന്റ് പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു പ്രദീപ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് അഞ്ചു. ബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സി.എസ്, വാർഡ് മെമ്പർമാരായ വിനീത്.വി.എ നസീം, അൻവർഷ, ഹെഡ്മിസ്ട്രസ് ബിന്ദു കെ.ബി, എസ് എം സി ചെയർപേഴ്സൺ മഞ്ജു. എം, പിടിഎ പ്രസിഡണ്ട് രേവതി. സി, എം പി ടി എ പ്രസിഡന്റ് ശരണ്യ യു.എൻ, സീനിയർ അസിസ്റ്റന്റ് ശാലിനി. ഒ എന്നിവർ സന്നിഹിതരായിരുന്നു.

ആറ്റിങ്ങലിൽ ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന്  ദാരുണാന്ത്യം

ആറ്റിങ്ങലിൽ ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങൽ എൽഐസി ഓഫീസിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ കൊട്ടിയോട് രോഹിണി ഭവനിൽ വിജിത്ത് (30) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11:30 മണിയോടുകൂടിയായിരുന്നു അപകടം.