‘വിസ്മയപ്പെട്ടി’ തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

‘വിസ്മയപ്പെട്ടി’ തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് സമ്മാന നേട്ടം. യുഎഇയിലും ഒമാനിലുമായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്കാണ് ആകെ അഞ്ച് കോടിയിലേറെ രൂപ (19.5 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചത്. മലയാളികളായ അജിത് കുമാർ വണ്ണാറത്തും സി. മുഹമ്മദ് ഇജാസും ഉൾപ്പെടെയുള്ളവരാണ് ഭാഗ്യം സ്വന്തമാക്കിയത്.

ഒമാനിൽ ഡോക്യുമെന്റ് കൺട്രോളറായി ജോലി ചെയ്യുന്ന അജിത് കുമാർ (54) സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് 2.5 ലക്ഷം ദിർഹം നേടിയത്. പത്ത് വർഷമായി ഒമാനിലുള്ള അജിത് സുഹൃത്തുക്കൾക്കൊപ്പം ഏറെക്കാലമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. അജിത്തിനെപ്പോലെ തന്നെ സംഘമായി ടിക്കറ്റെടുത്താണ് അജ്മാനിൽ താമസിക്കുന്ന എഞ്ചിനീയർ സി. മുഹമ്മദ് ഇജാസും സമ്മാനം നേടിയത്.

മകന്റെ ജനനത്തീയതിയും ജനനവർഷവും ചേർത്തുണ്ടാക്കിയ നമ്പറാണ് ഇജാസ് തിരഞ്ഞെടുത്തത്. തനിക്ക് ലഭിക്കുന്ന സമ്മാനത്തുക മകനുവേണ്ടി ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ഇജാസ് പറഞ്ഞു.

ഇന്ത്യക്കാരനായ സുനിൽ കുമാറിന് 10 ലക്ഷം ദിർഹമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ സമ്മാനമാണ് ലഭിച്ചത്. ദുബൈ ജബൽ അലിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിങ്ങിന് 5 ലക്ഷം ദിർഹവും ലഭിച്ചു. 2008 മുതൽ യുഎഇയിലുള്ള കുൽവന്ത് സമ്മാനത്തുക കുടുംബത്തിനും വീടിന്റെ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുമെന്ന് അറിയിച്ചു. മറ്റൊരു ഇന്ത്യൻ പൗരനായ സെത്വാൻ കുമാർ ചൗഹാനും ഒരു ലക്ഷം ദിർഹത്തിന്റെ സമ്മാനം ലഭിച്ചു.

x

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

ന്യുഡല്‍ഹി: ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സിക്കിം ഗവര്‍ണറായ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായും നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ തമിഴ്‌നാട് ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു.

ബ്രിജ് റാം മോഹന്‍ ഒഡീഷ ഗവര്‍ണറാകും. ഡോ, സുധ യാദവിനെ കര്‍ണാടക ഗവര്‍ണറായും സിക്കിം ഗവര്‍ണറായി ദുഷ്യന്ത് ഗൗതമിനെ നിയമിച്ചു.

രാജസ്ഥാന്‍ സ്വദേശിയായ ഓം പ്രകാശ് ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. ​മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓപി മാഥുർ. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്.

2025 ജനുവരി രണ്ടിനാണ് രാജേന്ദ്ര അര്‍ലേക്കര്‍ കേരള ഗവര്‍ണറായി അധികാരമേറ്റത്. കേരള ഗവര്‍ണറായിരുന്ന ആരിഫ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കിയതോടെയാണ് ബിഹാര്‍ ഗവര്‍ണറായ അര്‍ലേക്കറെ കേരള ഗവര്‍ണറായി നിയമിച്ചത്. ഭാരതാംബ ചിത്രത്തെ ചൊല്ലിയും വന്ദേമാതരത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പലപ്പോഴായി കൊമ്പുകോര്‍ത്തിരുന്നു.

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

തിരുവനന്തപുരം: അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ( തുലാവര്‍ഷം) ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. രണ്ടു ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്തി നിന്നും പിന്‍വാങ്ങും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാഹചര്യവും കേരളത്തില്‍ മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.

മന്നാര്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്നാട് തീരത്തും, സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മീ. ഉയരത്തില്‍ ചക്രവാതച്ചുഴി തുടരുന്നു. തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒക്ടോബര്‍ 16 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 15,16 തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളത്തില്‍ പല ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പുസ്‌തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു

പുസ്‌തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു

മലയാള വേദിയുടെ 243- മത് പ്രതിമാസ സാഹിത്യ കൂട്ടായ്‌മയുടെ ഭാഗമായി പുസ്‌തക പ്രകാശനവും കവിയരങ്ങും നടന്നു. നോവലിസ്‌റ്റ് കാർത്തു ആർ.ജി. യുടെ ‘മഴയ്ക്കപ്പുറം’ എന്ന നോവലിന്റെ പ്രകാശനം പ്രശസ്‌ത കവിയും എഴുത്തുകാരനുമായ ഓരനെല്ലൂർ ബാബു നിർവഹിച്ചു. കടക്കാവൂർ സർക്കിൾ ഇൻസ്പെക്ർ പ്രൈജു പുസ്‌തകം സ്വീകരിച്ചു.

സാംസ്‌കാരിക സമ്മേളനത്തിൽ വാർഡ് മെമ്പർ ശ്രീനാഥ് അധ്യക്ഷനായി. ശ്രീകണ്‌ഠൻ കല്ലമ്പലം സ്വാഗതം ആശംസിച്ചു. ഡോക്ടർ പ്രിയ സുനിൽ നോവൽ അവതരണം നടത്തി. രാമചന്ദ്രൻകരവാരം, ഡോക്ടർ അഞ്ജനപ്രതീഷ്, ഡോക്ടർ അശോക് ശങ്കർ, മധുസൂദനക്കുറുപ്പ്, താഹിർ കല്ലമ്പലം എന്നിവർ ആശംസകൾ നേർന്നു. നോവലിസ്‌റ്റ് കാർത്തു ആർ. ജി. മറുപടി പ്രസംഗം നടത്തി. തുടർന്ന് നടന്ന കവിയരങ്ങിൽ മടവൂർ സുരേന്ദ്രൻ, എ.കെ.നിസാർ പള്ളിക്കൽ, അയിലം വസന്തകുമാരി, രണിത. കെ, ആലങ്കോട് ദർശൻ, രമ്യ കെ.എസ്., അനിൽ പൂതക്കുഴി, പ്രസേന സിന്ധു, മുത്താന സുധാകരൻ, ശ്രീകണ്‌ഠൻ കല്ലമ്പലം, ശ്രീകുമാരി ഓച്ചിറ, ഷീന രാജീവ്, തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

ചടങ്ങിൽ കവിയും എഴുത്തുകാരനുമായ ഓരനെല്ലൂർ ബാബുവിനെയും കടക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രൈജുവിനെയും എഴുത്തുകാരി ഉപഹാരങ്ങൾ നൽകി ആദരിച്ചു. നോവലിസ്‌റ്റ് കാർത്തു.ആർ.ജി.യെ മലയാളവേദി ചെയർമാൻ ഓരനെല്ലൂർ ബാബു പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും

സ്റ്റോക്ക്ഹോം: 2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും. ആഗോളതലത്തിൽ സർക്കാരുകൾക്കും സെൻട്രൽ ബാങ്കുകൾക്കും സാമ്പത്തിക ആഘാതങ്ങളെ കൃത്യമായി നിയന്ത്രിക്കാനും നേരിടാനും സഹായിക്കുന്ന സാമ്പത്തിക മാതൃകകൾ രൂപപ്പെടുത്തിയതിനാണ് ഈ അംഗീകാരം. സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

മാക്രോ ഇക്കണോമിക് സ്റ്റെബിലൈസേഷന്റെ സൂക്ഷ്മ സാമ്പത്തിക അടിത്തറയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കാണ് ഇരുവരും ആദരിക്കപ്പെട്ടത്. സാമ്പത്തിക വളർച്ചയിലെ ചാഞ്ചാട്ടങ്ങളും മാന്ദ്യങ്ങളും ലഘൂകരിക്കുന്നതിലും വിപണിയിൽ സ്ഥിരത കൊണ്ടുവരുന്നതിലും ഇവരുടെ പഠനങ്ങൾ നിർണ്ണായക പങ്കുവഹിച്ചതായി അക്കാദമി വിലയിരുത്തി. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസറാണ് റോബർട്ട് ഇ. ഹാൾ. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ പ്രൊഫസറാണ് മൈക്കൽ വുഡ്ഫോർഡ്. പുരസ്കാര നേട്ടം അപ്രതീക്ഷിതവും വലിയ ബഹുമതിയുമാണെന്ന് മൈക്കൽ വുഡ്ഫോർഡ് പ്രതികരിച്ചു.

ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളും ധനകാര്യ മന്ത്രാലയങ്ങളും ഇപ്പോൾ ഉപയോഗിക്കുന്ന പ്രായോഗിക മാതൃകകൾക്ക് സുസ്ഥിരമായ ഒരു സൈദ്ധാന്തിക അടിത്തറ നൽകാൻ ഇരുവരുടെയും കണ്ടെത്തലുകൾക്ക് സാധിച്ചുവെന്ന് സാമ്പത്തിക ശാസ്ത്ര നൊബേൽ സമിതി ചെയർമാൻ ജോൺ ഹാസ്‌ലർ വ്യക്തമാക്കി. ഊർജ്ജ പ്രതിസന്ധികൾ അല്ലെങ്കിൽ ഉപഭോക്തൃ വിപണിയിലെ പെട്ടെന്നുള്ള തകർച്ചകൾ പോലുള്ള സാമ്പത്തിക ആഘാതങ്ങളെ നേരിടാൻ ഇവരുടെ ഗവേഷണങ്ങൾ ലോകത്തിന് കരുത്തുപകർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആൽഫ്രഡ് നൊബേലിന്റെ സ്മരണാർത്ഥം സ്വീഡിഷ് സെൻട്രൽ ബാങ്ക്1968-ൽ ഏർപ്പെടുത്തിയതാണ് സാമ്പത്തിക ശാസ്ത്ര പുരസ്കാരം. സാങ്കേതികമായി മറ്റ് അഞ്ച് നൊബേൽ പുരസ്കാരങ്ങൾ പോലെ ആൽഫ്രഡ് നൊബേൽ നേരിട്ട് സ്ഥാപിച്ചതല്ലെങ്കിലും, എല്ലാ വർഷവും ഡിസംബർ 10-ന് നൊബേൽ ചരമവാർഷിക ദിനത്തിൽ മറ്റ് പുരസ്കാരങ്ങൾക്കൊപ്പമാണ് ഇതും സമ്മാനിക്കുന്നത്. 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (ഏകദേശം 12 ലക്ഷം യു.എസ് ഡോളർ) പുരസ്കാരത്തുക.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

തിരുവനന്തപുരം: അടുത്ത 23 ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒപ്പം തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍(തുലാവര്‍ഷം) മഴ ആരംഭിക്കുന്നതിനും സാധ്യതയുണ്ട്. മന്നാര്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്നാട് തീരത്തും, സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മീ. ഉയരത്തില്‍ ചക്രവാതച്ചുഴി തുടരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദ സാധ്യത, തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഒക്ടോബര്‍ 13-ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത.

കേരളത്തില്‍ 2026 ഒക്ടോബര്‍ 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 15,16 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 12 കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 3040 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. ഒക്ടോബര്‍ 13, 14തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.ഒക്ടോബര്‍ 15, 16 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 4050 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.