by Midhun HP News | Aug 17, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചതോടെ വീണ്ടും 1,14,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,14,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 14,270 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നതാണ് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Aug 17, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി പ്രചരിക്കുന്ന ഷുവര്‍ ക്വസ്റ്റ്യന്‍ (Sure Question) പ്രചാരണങ്ങള്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
എട്ടുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇത്തരം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. ‘ചോദ്യപ്പേപ്പര്‍ ലഭ്യമാണ്’, ‘ഞങ്ങള്‍ പറയുന്ന ചോദ്യങ്ങള്‍ മാത്രം പഠിച്ചാല്‍ മതി’, ‘ഇത് മാത്രം പഠിച്ചാല്‍ പരീക്ഷ ജയിക്കാം’ തുടങ്ങിയ വ്യാജ അവകാശവാദങ്ങളാണ് ഇത്തരം വിഡിയോകളിലൂടെ പ്രചരിക്കുന്നത്. ഇത് വിദ്യാര്‍ഥികളില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നു. ചില യൂട്യൂബ് ചാനലുകള്‍ മന്ത്രിയുടെ ചിത്രം കൂടി വെച്ചാണ് ഇത്തരം വിഡിയോകള്‍ക്ക് തമ്പ്‌നെയില്‍ നല്‍കിയിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക പിന്തുണയുണ്ടെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാന്‍ ഇടയാക്കുന്നു.

പരീക്ഷാ സമയത്ത് അവസാന നിമിഷം പഠിച്ചാല്‍ മതിയെന്ന തെറ്റായ സന്ദേശം ഇത്തരം ചാനലുകള്‍ നല്‍കുന്നു. ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ വകുപ്പിന്റെ പരിധിയില്‍ വരാത്തതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെട്ടതെന്ന് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ചാനലുകള്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണുപോകില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ് അറിയിപ്പ് നല്‍കണമെന്നും പരാതിയില്‍ പറയുന്നു.


by Midhun HP News | Aug 17, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം ഡിവിഷനിലെ വാരം ശാസ്ത്രം കോട്ടം ക്ഷേത്രത്തിന് സമീപം പഴശ്ശി കനാലിന്റെ ഓവർഹെഡ് ഇടിഞ്ഞുവീണു. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായിരുന്ന കനാൽ ഓവർഹെഡ് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തകർന്നുവീണത്. അമ്പത് മീറ്ററോളം നീളമുള്ള ഭാഗമാണ് നിലംപൊത്തിയത്.

ഓവർഹെഡിന്റെ അടിഭാഗത്തുകൂടി പ്രധാന റോഡ് കടന്നുപോകുന്നുണ്ടെങ്കിലും സംഭവം നടക്കുമ്പോൾ ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കനാൽ അപകടഭീഷണി ഉയർത്തുന്ന വിവരം ഒന്നിലധികം തവണ ജലസേചന വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.സംഭവസ്ഥലം സന്ദർശിച്ച അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ, ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അപകടാവസ്ഥയിലുള്ള ബാക്കി ഭാഗം ഉടൻ പൊളിച്ചുനീക്കണമെന്നും പഴശ്ശി പദ്ധതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ജില്ലാ കളക്ടർ പി. വിഷ്ണു രാജ്, പള്ളിപ്രം ഡിവിഷൻ കൗൺസിലർ അർഷാദ് എന്നിവരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.


by Midhun HP News | Aug 17, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്താന്‍ അനുമതി. ഓഗസ്റ്റ് 21ന് സ്‌കൂളുകളില്‍ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് യൂണിഫോം ഇളവ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണാഘോഷ വേളകളില്‍ യൂണിഫോമിന് പകരം വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

നേരത്തെ ഓണാഘോഷ ദിനത്തില്‍ നിശ്ചയിച്ച എട്ടാം ക്ലാസുകാരുടെ പരീക്ഷയും വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിരുന്നു. പുതുക്കിയ തീയതി പ്രകാരം, മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ ഒന്നിന് നടക്കും. 20ന് നടത്താനിരുന്ന പരീക്ഷ, മറ്റ് ക്ലാസുകളിലെ പരീക്ഷാ സമയവുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാനായി 21ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകളിലും അന്ന് ഓണാഘോഷം നടക്കാനിരുന്നതിനാല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് വകുപ്പിന്റെ തീരുമാനം.


by Midhun HP News | Aug 17, 2026 | Latest News, കേരളം
തിരുവനന്തപുരം ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റു കൂടാതെ 1,000 രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്‍പ്പനനശാലകളില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണസദ്യക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും.

25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നല്‍കും. 1880 രൂപ വിപണി വില വരുന്ന കിറ്റാണ് സപ്ലൈകോയില്‍ 1500 രൂപയ്ക്ക് ലഭിക്കുന്നത്. 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് തിരുവോണം കിറ്റില്‍ ലഭിക്കുക. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങി ഒന്‍പതു പ്രീമിയം ശബരി ഉത്പന്നങ്ങളുമായി 299 രൂപയ്ക്ക് ശബരി സിഗ്‌നേച്ചര്‍ കിറ്റും വില്‍പ്പനയ്‌ക്കെത്തും.
ഓണക്കിറ്റുകള്‍ക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ലൈകോ നല്‍കുന്നുണ്ട്. 500, 1000 രൂപ വീതം മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റില്‍നിന്ന് ആവശ്യമായ ഉത്പന്നം വാങ്ങാം. സമ്മാനക്കൂപ്പണുകളും ഉണ്ട്. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഓണച്ചന്ത ഇപ്പോള്‍ തന്നെ സജീവമായിക്കഴിഞ്ഞു. ഇതോടൊപ്പമാണ് സപ്ലൈകോ സ്‌റ്റോറുകള്‍ കിറ്റ് വിതരണത്തിന് തയ്യാറെടുക്കുന്നത്.


by Midhun HP News | Aug 17, 2026 | Latest News, കേരളം
ചിങ്ങം 1 ന് (ഓഗസ്റ്റ് 17-ന് ) പകല്‍ 07:59 നാണ് മകം ഞാറ്റുവേല ആരംഭിക്കുക. ചിങ്ങം 15 ന് (ഓഗസ്റ്റ് 31 ന് ) പകല്‍ 03:58 ന് പൂരം ഞാറ്റുവേലയും തുടങ്ങും. ചിങ്ങം 28 ന് (സെപ്റ്റംബര്‍ 13 ന് ) രാത്രി 9:48 ന് ഉത്രം ഞാറ്റുവേലയും തുടങ്ങും.
ബുധന്‍ ഓഗസ്റ്റ് 22 ന് ചിങ്ങത്തിലേയ്ക്കും ശുക്രന്‍ സെപ്റ്റംബര്‍ 2 ന് തുലാത്തിലേയ്ക്കും ബുധന്‍ സെപ്റ്റംബര്‍ 7 ന് കന്നിയിലേയ്ക്കും മാറും.
പഴയ വര്‍ഷങ്ങളിലെ ഡാറ്റ പരിശോധിച്ചാല്‍ ശരാശരി 7 ാാ നടുത്ത് മഴ പെയ്ത ദിവസങ്ങളുള്ള പാറ്റേണ്‍ ആണീ സമയത്ത്. ചൂട് കൂടുന്നതിനുള്ള സാധ്യതയും നിലവിലുണ്ട്.
ഉലര 9 വരെ ശനിയ്ക്ക് വക്രാ വസ്ഥ കാണുന്നത് ഭൂകമ്പ ലക്ഷണമാണ് കാണിക്കുന്നത്.
ഓഗസ്റ്റ് 23 ന് ശ്രാവണമാസം കഴിഞ്ഞ് ഭാദ്രപദമാസവും തുടങ്ങും. ഓഗസ്റ്റ് 24നാണ് വാമന ജയന്തി. ഓഗസ്റ്റ് 25 ന് ഉത്രാടവും ഓഗസ്റ്റ് 26ന് തിരുവോണവും ആഘോഷിക്കും. ഓഗസ്റ്റ് 30നാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. സെപ്തംബര്‍ 4 നാണ് ശ്രീകൃഷ്ണ ജയന്തി. വിനായക ചതുര്‍ത്ഥി വരുന്നത് സെപ്തംബര്‍ 14 നാണ്.
വിദ്യാര്‍ത്ഥികള്‍, ശാസ്ത്ര ഗവേഷകര്‍, അദ്ധ്യാപകര്‍, ശാസ്ത്രജ്ഞര്‍, ഭരണരംഗത്തുള്ളവര്‍, സിനിമാമേഖലയിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം ശോഭിക്കാവുന്ന കാലമാണ്.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം കൊടുക്കേണ്ട സമയമാണിത്.
സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും അലര്‍ജി മൂലമുള്ള രോഗങ്ങള്‍ക്കും ചിക്കന്‍പോക്‌സ് മുതലായവയ്ക്കും എല്ലാം സൂചന നല്‍കുന്നതുമാണീ ഗ്രഹ ഘടന.



Recent Comments