ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന യു.ഡി എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന യു.ഡി എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന യു.ഡി എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1 കൊച്ചു വിള എസ് ബൈജൂ, 2 ആലംകോട് – ബി. എസ് ലാലി, 4 എൽ. എം. എസ് പി. എ അനിൽകുമാർ, 7 ആറാട്ട് കടവ്- ബി അരുണിമ,
8 അവനവഞ്ചേരി – ശോഭനകുമാരി, 11 കച്ചേരി – പി.എസ് കിരൺ, 13 അമ്പലമുക്ക് ആർ ഉഷാകുമാരി, 14 കോസ്മോഗാർഡൻ – വി. മല്ലിക, 15 ചിറ്റാറ്റിൻകര – എസ് ഷജീർ,
18 ഐ.ടി.ഐ- കെ. സതി, 19 പാർവ്വതിപുരം മഞ്ജു ജി, 20 കാത്തിരംകോണം – സിന്ധു ആർ, 21വിളയിൽ മൂല- എ.ആർ ശ്രീലേഖ, 22 ചെറുവള്ളിമുക്ക് -സതീഷ് കുമാർ, കൊടുമൺ -ദീപബാബു, 24 പാലസ് -ആർ.എസ് പ്രശാന്ത്, 25 എ.സി.എ.സി നഗർ ദീപരവി, 27പച്ചക്കുളം -ജി. ശശികുമാർ, 29 തോട്ടവാരം – എസ് വിജയകുമാർ, 30 കൊട്ടിയോട് – അഡ്വ: എ.എസ് പ്രശാന്ത്, 31ടൗൺ ഹാൾ – അഡ്വ: ബിന്ദു സതീഷ്, 32 മേലാറ്റിങ്ങൽ – കെ.വിനയകുമാർ.

സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. ആനന്ദ് കെ തമ്പിയാണ് പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആനന്ദിനെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കാണ്ണപ്പുരം വാര്‍ഡില്‍ ബിജെപി നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു, ആനന്ദ് വാര്‍ഡിലെ സ്ഥാനാര്‍ഥി ആകുമെന്ന് കരുതിയിരുന്നു. അദ്ദേഹത്തിന് പാര്‍ട്ടി നേതാക്കള്‍ അത്തരമൊരു സൂചനയും നല്‍കിയിരുന്നു. എന്നാല്‍ പട്ടികയില്‍ പേര് ഇല്ലാതെ വന്നതോടെ പാര്‍ട്ടി തഴഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യക്ക് മുന്‍പ് ചില മാധ്യമസ്ഥാപനങ്ങളിലേക്ക് അദ്ദേഹം കത്തയച്ചിരുന്നു. അതില്‍ ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു

മരണക്കുറിപ്പില്‍ പറയുന്നത്

‘ഞാന്‍ ആനന്ദ് കെ തമ്പി, ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള കാരണം തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയാ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടന്‍ എന്നറിയിപ്പെടുന്ന ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹകം രാജേഷ് എന്നിവര്‍ ആണ്. അവര്‍ മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിന്റെ ഒരു ആള്‍ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.

എന്റെ ഭൗതികശരീരം എവിടെ കൊണ്ടുകുഴിച്ചിട്ടാലും സാരമില്ല. പക്ഷെ ബിജെപി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ആ ഭൗതിക ശരീരം കാണാന്‍ പോലും അനുവദിക്കരുത്, എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ആര്‍എസ്എസുകാരനായി ജിവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുന്‍പ് വരെയും ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥിയലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാള്‍ക്ക് ഇത്തരത്തിലൊരു ഗതി ഉണ്ടാകരുതെന്ന് ഭഗവാനോട് പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു’

ചെങ്കോട്ട സ്ഫോടനം; അൽഫലാഹ് സർവകാലാശാലയ്ക്കെതിരെ കേസ്

ചെങ്കോട്ട സ്ഫോടനം; അൽഫലാഹ് സർവകാലാശാലയ്ക്കെതിരെ കേസ്

ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അൽഫലാഹ് സർവകാലാശാലയ്ക്കെതിരെ ഡൽഹി പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് എഫ്ഐആര്‍. ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് സർവകലാശാല ആസ്ഥാനത്ത് പരിശോധന നടത്തി. കൂടുതൽ രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാലയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

പത്താൻകോട്ടിൽ ഇന്ന് പിടിയിലായ സർജൻ ഡോ.റയീസ് അഹമ്മദ് അൽഫലാ സർവകലാശാലയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. ഡോ.ഉമർ നബിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ‘വൈറ്റ് കോളർ’ ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരുടെ ഫോണുകൾ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഹരിയാനയിലെ നൂഹിൽ അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിൽ പരിശോധന നടത്തി. ഇവിടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ കെ ആര്‍ 731 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KX 656500 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KY 877756 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KS 173936(എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize – Rs 5000

KN 656500

KO 656500

KP 656500

KR 656500

KS 656500

KT 656500

KU 656500

KV 656500

KW 656500

KY 656500

KZ 656500

4th Prize – Rs 5000

0355, 1612, 2164, 2259, 2836, 3292, 3890, 3942, 4323, 4482, 5759, 5787, 7052, 7178, 7904, 8357, 9018, 9272, 9629

5th Prize – Rs 2000

0246, 2525, 3080, 3345, 8866, 9235

6th Prize – Rs 1000

0311, 0843, 1017, 1096, 1769, 1904, 2614, 2627, 2689, 2746, 2984, 3316, 4050, 4093, 4166, 4725, 4904, 5860, 5954, 6043, 7611, 8466, 8521, 8860, 9069

7th Prize – Rs 500

0052, 0525, 0529, 0825, 0976, 1006, 1587, 1638, 1802, 1825, 1876, 1892, 1901, 1947, 1948, 2045, 2181, 2452, 2471, 2487, 2506, 2670, 2696, 3137, 3203, 3207, 3210, 3268, 3324, 3521, 3555, 3648, 3755, 3810, 3836, 3928, 4108, 4135, 4229, 4343, 4523, 4569, 4607, 4770, 4775, 4817, 4894, 5202, 5226, 5257, 6182, 6202, 6412, 6582, 6665, 7103, 7280, 7342, 7530, 8309, 8438, 8446, 8493, 8686, 8768, 8864, 9238, 9313, 9504, 9633, 9678, 9788, 9860, 9890, 9914, 9921

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജീവപര്യന്തം തടവ്, രണ്ടുലക്ഷം രൂപ പിഴ

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജീവപര്യന്തം തടവ്, രണ്ടുലക്ഷം രൂപ പിഴ

കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവ്. തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം. ഏറെ സന്തോഷകരമായ വിധിയാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പബ്ലിക് പോസിക്യൂട്ടര്‍ ഭാസുരി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജന്‍ പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു.

നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാനായിരുന്നു ഐജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തിയതാണ് കേസില്‍ നിര്‍ണായകമായത്.

പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്.

അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

ഫയൽ അദാലത്തിൽ 4155 ഫയലുകൾക്ക് തീർപ്പ്; നഗരസഭ മുൻ ക്ലാർക്കിന് വകുപ്പ് മേധാവിയുടെ അഭിനന്ദനം

ഫയൽ അദാലത്തിൽ 4155 ഫയലുകൾക്ക് തീർപ്പ്; നഗരസഭ മുൻ ക്ലാർക്കിന് വകുപ്പ് മേധാവിയുടെ അഭിനന്ദനം

ആറ്റിങ്ങൽ: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ ഫയൽ അദാലത്തിൽ സമയ ബന്ധിതമായി കൂടുതൽ ഫയലുകൾ തീർപ്പാക്കിയ സെക്ഷൻ ക്ലാർക്ക് ഷൈനു .എസ്. ആർ നെയാണ് സംസ്ഥാന വകുപ്പ് മേധാവി ഡോ. എം.സി. റെജിൽ ഐ.എ.എസ് അഭിനന്ദിച്ചത്.

മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഉത്തരവ് പ്രകാരം വർഷങ്ങളായി തീർപ്പാകാതെ വകുപ്പിന് ഏറെ തലവേദന സൃഷ്ടിച്ച് കിടന്നിരുന്ന 4155 ഫയലുകളാണ് കല്ലറ സ്വദേശി ഷൈനു പരിഹരിച്ചത്.
ആറ്റിങ്ങൽ നഗരസഭയിൽ നീണ്ട 7 വർഷക്കാലം ജനകീയാസൂത്രണ വിഭാഗത്തിലും ഹെൽത്ത് വിഭാഗത്തിലും ക്ലാർക്കായി സേവനമനുഷ്ടിച്ചിരുന്ന ഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിലാണ് മാതൃ വകുപ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ചു പോയത്. ഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. റെജിൽ ഐ.എ.എസ് അഭിനന്ദന പത്രവും ഷൈനുവിന് കൈമാറി.