ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്യ ദിനാഘോഷം പ്രസിഡന്റ്‌ എം. ബിന്ദു ദേശീയ പതാക ഉയർത്തി. ഇളമ്പ ഉണ്ണികൃഷ്ണൻ, സബീല ബീവി, വിജയകുമാരി, ശശിധരൻ നായർ, മഞ്ജു എന്നിവർ പങ്കെടുത്തു. മധുര വിതരണവും ഉണ്ടായിരുന്നു.

ഒന്നാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്; ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ഒന്നാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്; ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ഗാലെ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ അല്‍പ്പ സമയത്തിനുള്ളില്‍ ഇറങ്ങും. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങ് ചെയ്യാന്‍ തീരുമാനിച്ചു. രാജ്യം 80ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദിവസത്തില്‍ ഇന്ത്യ ചരിത്ര പോരാട്ടത്തിന് കൂടിയാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്നത്തിലേക്ക് തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ നിര്‍ണായക പരമ്പര കൂടിയാണിത്. തലമുറ മാറ്റത്തിന്റെ പാതയിലൂടെ സ്ഥിരതയിലേക്ക് വീണ്ടും തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ടീം. ഗൗതം ഗംഭീറിന്റെ കീഴിലുള്ള ടെസ്റ്റ് ടീമിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക പരമ്പര കൂടിയാണിത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ഇന്ന് തുടങ്ങുമ്പോള്‍ ഇരു ടീമുകളും മുന്നില്‍ ലക്ഷ്യം വയ്ക്കുന്നത് ഒന്ന് മാത്രം 2-0ത്തിന് പരമ്പര തൂത്തുവാരുക.

ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരകളിലെ ദയനീയ തോല്‍വികള്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത അടിയായ പശ്ചാത്തലത്തില്‍ കൂടിയാണ് ലങ്കന്‍ പരമ്പര. നിലവില്‍ 9 ടെസ്റ്റ് പോരാട്ടങ്ങളില്‍ നിന്നു 4 വീതം ജയവും തോല്‍വിയുമായി ഇന്ത്യ 48.15 പോയിന്റ് ശതമാനത്തില്‍ അഞ്ചാം സ്ഥാനത്താണ്. ഫൈനലുറപ്പിക്കാന്‍ ശേഷിക്കുന്ന 9 മത്സരങ്ങളില്‍ കുറഞ്ഞത് ആറോ, ഏഴോ മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ടിക്കറ്റ് കിട്ടു.

ഇന്ത്യ ഇലവൻ: ശുഭ്മാൻ ​ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, മാനവ് സുതർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക ഇലവൻ: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), നിഷാൻ മധുഷ്ക, ലഹി​രു ഉദാര, ദിനേഷ് ചാൻഡിമൽ, കാമിന്ദു മെൻഡിസ്, നിരോഷൻ ഡിക് വെല്ല (വിക്കറ്റ് കീപ്പർ), സോണൽ ദിനുഷ, കേശര നുവന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെർണാണ്ടോ.

കിളിമാനൂർ ഗവ. എൽപിഎസിന് എസ്.ബി.ഐയുടെ ഓണസമ്മാനം

കിളിമാനൂർ ഗവ. എൽപിഎസിന് എസ്.ബി.ഐയുടെ ഓണസമ്മാനം

കിളിമാനൂർ: കിളിമാനൂർ ഗവ. എൽപിഎസിന് ഓണസമ്മാനമായി ഡിജിറ്റൽ ലേണിങ് സെന്ററും നവീകരിച്ച ഡൈനിങ് ഹാളും എസ്.ബി.ഐ സമർപ്പിച്ചു. എസ്.ബി.ഐയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ട് ഉപയോഗിച്ചാണ് വിദ്യാലയത്തിൽ ഈ സൗകര്യങ്ങൾ ഒരുക്കിയത്.

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനുമുള്ള എസ്.ബി.ഐയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ബാങ്കിന്റെ വിവിധ സി.എസ്.ആർ പദ്ധതികളിലൂടെ വിദ്യാഭ്യാസം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു.

പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ 10 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, അവയ്ക്കാവശ്യമായ കമ്പ്യൂട്ടർ ടേബിളുകളും കസേരകളും ഉൾപ്പെടെ പൂർണ സജ്ജീകരണങ്ങളോടുകൂടിയ ഡിജിറ്റൽ ലേണിങ് സെന്റർ ഒരുക്കി നൽകി. ഇതിനായി അനുവദിച്ച മുറി നവീകരിച്ച് ആവശ്യമായ ഇലക്ട്രിക്കൽ വയറിങ്, ഡാറ്റ കേബിളിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. കൂടാതെ ഡൈനിങ് ഹാൾ നവീകരിക്കുകയും കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനാവശ്യമായ മേശകളും കസേരകളും ഒരുക്കുകയും കിച്ചണിലേക്ക് ഫ്രിഡ്ജ് നൽകുകയും ചെയ്തു.

കിളിമാനൂർ ബി.ആർ.സി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങ് എസ്.ബി.ഐ റീജണൽ മാനേജർ സാം കെ സാമുവൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി ചെയർമാൻ വൈശാഖ് കെ.എസ് അധ്യക്ഷത വഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജുമോൾ എസ്., വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു എ., വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എസ്. റെജി, വാർഡ് മെമ്പർ കുമാരി കെ. ഗിരിജ, മുൻ പ്രഥമാധ്യാപിക ലതാകുമാരി പി., ബി.പി.സി നവാസ് കെ. എന്നിവർ സംസാരിച്ചു.

പ്രഥമാധ്യാപിക ജോയ്സൺ എബ്രഹാം സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. ശ്രീലക്ഷ്മി വി.ആർ നന്ദിയും പറഞ്ഞു. എസ്.ബി.ഐ ആർ.ബി.ഒ പ്രതിനിധികൾ, രക്ഷകർത്താക്കൾ ഉൾപ്പെടെ നൂറിലധികം പേർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

സഹപാഠികൾക്ക് കൈത്താങ്ങുമായി എൻ എസ് എസ് വോളന്റീയേഴ്‌സ്

സഹപാഠികൾക്ക് കൈത്താങ്ങുമായി എൻ എസ് എസ് വോളന്റീയേഴ്‌സ്

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനോദ്‌ഘാടനം ഹയർ സെക്കന്ററി എൻ എസ് എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. എസ്. സന്തോഷ്‌കുമാർ നിർവഹിച്ചു.

ഇതിനോടാനുബന്ധിച്ചു ഈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ശിഖ എന്ന വിദ്യാർത്ഥിനിയുടെ ചികിത്സക്കായി ഭക്ഷ്യമേള വഴി സമാഹരിച്ച 60000 രൂപ വിതരണം ചെയ്തു. കൂടാതെ സെറിബ്രൽ പാൾസി ബാധിച്ചു കിടപ്പിലായ ഒരു വിദ്യാർത്ഥിക്ക് വീൽചെയറും നൽകി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിയുടെ രക്ഷാകർത്താവിനു ഉപജീവനമാർഗ്ഗമായി ഒരു തയ്യൽ മെഷീൻ വാങ്ങി നൽകി. സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം നിർമ്മിച്ചു നൽകി.പി ടി എ പ്രസിഡന്റ്‌ അധ്യക്ഷനായ ചടങ്ങിൽ എൻ എസ് എസ്പ്രോഗ്രാം ഓഫിസർ കാവ്യ കെ എ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

എൻ എസ് എസ് ജില്ലാ കൺവീനർ ശ്രീജ പി, മുൻ പ്രിൻസിപ്പൽ ജവാദ് എസ്, വർക്കല ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ എസ്, പ്രിൻസിപ്പൽ അജിത മോഹൻ, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന, മുൻ പ്രോഗ്രാം ഓഫീസർമാരായ ഡോ ബിനു എസ്, സജിത വി, കോമൺ സ്റ്റാഫ്‌ സെക്രട്ടറി കിരൺ എന്നിവർ ആശംസകൾ അറിയിക്കുകയും ഹയർ സെക്കന്ററി സ്റ്റാഫ്‌ സെക്രട്ടറി സബിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വൈകുണ്ഠനാഥ് (95) നിര്യാതനായി

വൈകുണ്ഠനാഥ് (95) നിര്യാതനായി

വഞ്ചിയൂർ പുതിയ തടം വാഴോട്ടുകോണം ഭഗവതി വിലാസത്തിൽ വൈകുണ്ഠനാഥ് (95) നിര്യാതനായി.

മക്കൾ: ഇന്ദു വി നാഥ്, ഷിബു വി നാഥ്, മഞ്ചു വി നാഥ്, മനോജ് വി നാഥ്
മരുമക്കൾ: ശ്രീകുമാർ, ആമിന, വിജയകുമാർ, സംഗീത

ആറ്റിങ്ങൽ നഗരസഭയിലെ ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് പുരസ്കാരം

ആറ്റിങ്ങൽ നഗരസഭയിലെ ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് പുരസ്കാരം

ആറ്റിങ്ങൽ: കാൽ നൂറ്റാണ്ടിലേറെയായി ഖരമാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ചുനടന്ന പരിപാടിയിൽ
കമ്പനിയുടെ പ്രൊപ്രൈറ്റർ കാസർകോട് സ്വദേശി മോഹൻകുമാർ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

ശുചിത്വമിഷൻ ക്ലീൻ കേരളമിഷനുകൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച മുതൽ മാലിന്യ പരിപാലന രംഗത്ത് എംപാനൽ ചെയ്ത കമ്പിനി കൂടിയാണിത്. നിലവിൽ വിഴിഞ്ഞം തുറമുഖത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതും ഇവരാണ്.
25 വർഷത്തോളമായി ആറ്റിങ്ങൽ നഗരസഭയിലെ ഖരമാലിന്യ സംസ്കരണ ചുമതലയും ഈ കമ്പനിക്കാണ്. 2010 ൽ ലഭിച്ച ഇന്നോവേഷൻ അവാർഡും, മാലിന്യ പരിപാലനത്തിന് 16 വർഷം തുടർച്ചയായി നഗരസഭയെ പുരസ്കാരത്തിന് അർഹമാക്കിയതിലും ക്യൂറെക്സ് കമ്പനി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.