പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർഭാഗം സരിത ഭവനിൽ സുനിൽ – സരിത ദമ്പതികളുടെ മകൾ സംവൃത സുനിൽ ആണ് മരിച്ചത്.

വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രിയിൽ പോയി മടങ്ങി എത്തിയ സരിതയും ഇളയ മകനും സംവൃതയുടെ മുറിയുടെ വാതിൽ തുറന്നപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കാണുന്നത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ആറ്റിങ്ങൽ ഗവ മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു.

ഉച്ചഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ അമ്മയെ ആദരിച്ച്  വൈ എൽ എം.യു.പി.എസിലെ കുഞ്ഞുങ്ങൾ

ഉച്ചഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ അമ്മയെ ആദരിച്ച് വൈ എൽ എം.യു.പി.എസിലെ കുഞ്ഞുങ്ങൾ

​കീഴാറ്റിങ്ങൽ: വൈ.എൽ.എം.യു.പി.സ്കൂളിലെ മുൻ പാചകത്തൊഴിലാളി വസന്തയെ അവരുടെ വസതിയിലെത്തി ആദരിച്ചു. ഹെഡ് മിസ്ട്രസ്റ്റ് ബിനു ഷെറീനയും വിദ്യാർത്ഥി പ്രതിനിധിയും ചേർന്നാണ് വസന്തയ്ക്ക് ഉപഹാരവും പൊന്നാടയും സമർപ്പിച്ചത്.

​ദീർഘകാലം വിദ്യാലയത്തിലെ ഉച്ചഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ വസന്ത അമ്മ, തലമുറകളോളം വരുന്ന വിദ്യാർത്ഥികൾക്ക് സ്നേഹത്തോടെ ഭക്ഷണമേകിയ പ്രിയപ്പെട്ട വ്യക്തിത്വമാണ്. അവരെ നേരിൽ ചെന്ന് കാണാനും സ്നേഹാദരങ്ങൾ അറിയിക്കാനും കഴിഞ്ഞത് സ്കൂളിന് വലിയ അഭിമാന നിമിഷമായി.
​ എസ്.ആർ.ജി കൺവീനർ റാണി ടീച്ചർ, അഞ്ജലി ടീച്ചർ, സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പ്രതിനിധിയായി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അനയ R ബിനു എന്നിവരടങ്ങിയ സംഘമാണ് വസന്ത അമ്മയുടെ വീട്ടിലെത്തി ആദരം നൽകിയത്. തങ്ങളുടെ പ്രിയപ്പെട്ട വസന്ത അമ്മയോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ യാത്രയിലുടനീളം ഓർമകൾ പുതുക്കാൻ ഇടയാക്കിയെന്ന് അധ്യാപകർ പങ്കുവെച്ചു. തനിക്ക് നൽകിയ ഈ സ്നേഹാദരവിന് വസന്ത അമ്മ നന്ദിയും സന്തോഷവും രേഖപ്പെടുത്തി.

‘വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍’; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

‘വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍’; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഡല്‍ഹി: ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ എട്ട് മണിക്കൂറിന് ശേഷം വിട്ടയച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ്, കെ എന്‍ ബാലഗോപാല്‍ എന്നിവരെ രാവിലെ 10.30 ടെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് 6.30ടെയാണ് മൂവരെയും വിട്ടയച്ചത്.

വിട്ടയച്ചതിന് പിന്നാലെ പൊലീസ് നടപടിയെ രൂക്ഷമായാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്. വളരെ വിചിത്രമായ രീതിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും കസ്റ്റഡിയിലെടുത്ത് മൂന്നര മണിക്കൂര്‍ റോഡിലൂടെ ചുറ്റിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവരാനാണെങ്കില്‍ ഇത്ര സമയം എടുക്കണോ? എന്തിനാണ് മൂന്നര മണിക്കൂര്‍ സമയം റോഡിലൂടെ കറക്കിയതെന്നറിയില്ല. വളടെ വിചിത്രമായ അനുഭവമാണ് ഉണ്ടായത്. ഇതിനിടെ ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ 10 മിനിറ്റ് ചെലവഴിച്ചു. രാജ്യത്ത് ജനാധിപത്യവിരോധത്തിനെതിരായ വികാരം ശക്തിപ്പെട്ടു വരുകയാണ്. ഈ പ്രതിഷേധത്തില്‍ ഇത്തരത്തില്‍ പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രക്ഷോപം കരുത്തോടെ വളര്‍ന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!

ചെന്നൈ: ഐപിഎല്‍ 2027നു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ മുഖ്യ പരിശീലകനായി നിയമിച്ചത് ശ്രദ്ധേയ നീക്കമായിരുന്നു. ദീര്‍ഘകാലം കോച്ചായിരുന്ന സ്റ്റീഫന്‍ ഫ്ലെമിങ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് സഹീറിനെ ചെന്നൈ ടീമിലെത്തിച്ചത്. ഇപ്പോഴിതാ ദീര്‍ഘകാലം ടീമിനൊപ്പമുള്ള മറ്റൊരാള്‍ കൂടി ടീമിന്റെ പടിയിറങ്ങി.

ചെന്നൈ ബാറ്റിങ് പരിശീലകനായിരുന്ന ഓസീസ് ഇതിഹാസം മൈക്ക് ഹസിയാണ് ടീമിനോട് വിട പറഞ്ഞത്. കളിക്കാരനായും പിന്നീട് പരിശീലകനായും 15 വര്‍ഷത്തോളം സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്ന ആളാണ് മൈക്ക് ഹസി. ചെന്നൈ ടീമിനൊപ്പം കളിക്കാരനായി 2 ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ഹസി കോച്ചിങ് സംഘത്തിനൊപ്പം 3 കിരീട നേട്ടങ്ങളിലും പങ്കാളിയാണ്.

ഫ്ലെമിങ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ ടീമിന്റെ ബൗളിങ് പരിശീലക സ്ഥാനത്തു നിന്നു എറിക്ക് സിമണ്‍സ് സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നാലെയാണ് ഹസിയും പുറത്തു പോകുന്നത്. ഫീല്‍ഡിങ് കോച്ച് ജെയിംസ് ഫോസ്റ്റര്‍ നിലവില്‍ ടീമിലുണ്ടെങ്കിലും അദ്ദേഹവും ഉടന്‍ സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

എറിക്ക് സിമണ്‍സിനു പകരം മുന്‍ സിഎസ്‌കെ പേസറായ മോഹിത് ശര്‍മയാണ് പുതിയ ബൗളിങ് കോച്ച്. അതേസമയം ഹസിയുടെ പകരക്കാരനെ ടീം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോനിയുടെ നിര്‍ണായക ഇടപെടലാണ് സഹീറിന്റെ വരവിനു പിന്നിലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ബാറ്റിങ് കോച്ചിനെ സംബന്ധിച്ച് ധോനി ഇടപെടുമോ അല്ലെങ്കില്‍ ആരായിരിക്കും ഹസി പകരം ടീമിലെത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

ഡല്‍ഹി: ഫ്‌ലൈദുബൈ യാത്രാവിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഒമാനി പൗരനായ സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് എംഐഎ നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയോട് നിര്‍ദേശിച്ചതായും എഫ്‌ഐആര്‍ പറയുന്നു.

വിമാനം റാഞ്ചാനോ തകര്‍ക്കാനോ ഉള്ള ശ്രമത്തിനിടെയാണ് സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റനെ കുത്തിയതെന്ന് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. ആക്രമണത്തില്‍ സ്മിത് മച്ചാറിന്റെ തലയിലും കൈകളിലും ആഴത്തിലുള്ള മുറിവുകള്‍ ഏറ്റിരുന്നു.

എന്‍ഐഎ നിയമത്തിലെ 6ാം വകുപ്പിന്റെ ഉപവകുപ്പുകളായ (5), (8), 8ാം വകുപ്പ് എന്നിവ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൈലറ്റിന് നേരെ ആക്രമണം ഉണ്ടായതും വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ചതും കണക്കിലെടുത്താണ് എന്‍ഐഎയെ അന്വേഷണം ഏല്‍പിച്ചത്.

സെപ്റ്റംബര്‍ 30-ന് ‍174 യാത്രക്കാരും 6 ജീവനക്കാരുമായി ദുബൈായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പോയ വിമാനത്തിലാണ് അട്ടിമറി ശ്രമം നടന്നത്. സഹപൈലറ്റായ ഒമാന്‍ സ്വദേശി ഹമാം അല്‍ ഹമാമിയുടെ ആക്രമണത്തില്‍ ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത് മച്ഛറിന്റെ തലയിലും കൈകളിലും ആഴത്തില്‍ മുറിവേറ്റിരുന്നു. യാത്രക്കാരും വിമാന ജീവനക്കാരും ചേര്‍ന്ന് സഹപൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദിയിലെ തബൂക്കിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KY 383414 (KOTTAYAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KW 848084 (KATTAPPANA) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KV 573582 (ERNAKULAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് പത്തുലക്ഷം രൂപയുടെ മൂന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/- (Remaining all series)

KN 383414

KO 383414

KP 383414

KR 383414

KS 383414

KT 383414

KU 383414

KV 383414

KW 383414

KX 383414

KZ 383414

4th Prize: ₹5,000/-Enter Contests(Last four digits to be drawn 19 times)

0114 2334 2521 2882 3311 4591 4894 5874 6426 6502 6558 7743 8092 8374 8512 8604 8997 9356 9578

5th Prize: ₹2,000/-(Last four digits to be drawn 6 times)

0410 0516 1879 3029 6122 6306

6th Prize ₹1,000/-(Last four digits to be drawn 25 times)

0309 0381 0548 0559 0916 1137 1183 1715 2420 2820 2990 4756 4805 5168 5231 5316 5477 5990 7085 7217 7759 7946 7977 8014 9013

7th Prize ₹500/- (Last four digits to be drawn 76 times)Lottery Draw Schedule

1664 7078 1614 7150 8664 6119 6547 2141 5794 6902 5407 1233 7396 0794 5438 8971 0060 6509 3100 8342 7790 4622 7097 5709 8987 2172 2917 5530 1658 2227 8099 1775 3535 6754 1094 8569 9083 7251 2067 0690 7015 1342 8527 9781 7037 5056 6153 5699 9616 4828 8804 2040 4590 6190 8608 8193 2650 5424 5778 3878 8707 0927 1112 6512 5204 5836 5612 4206 2443 6854 4461 9662 8224 3138 5129..

8th Prize ₹200/- (Last four digits to be drawn 92 times)

9th Prize ₹100/- (Last four digits to be drawn 144 times)…

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.