by Midhun HP News | Dec 15, 2025 | Latest News, ദേശീയ വാർത്ത
കേന്ദ്രീയ വിദ്യാലയ സംഗതനിൽ (KVS) അധ്യാപക-അനധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഇറക്കി. അകെ 2499 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ മുതൽ സെക്ഷൻ ഓഫീസർ വരെയുള്ള ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26.12.2025.
തസ്തികയുടെ പേര് & ആകെ ഒഴിവുകൾ
പ്രിൻസിപ്പൽ – 157
വൈസ് പ്രിൻസിപ്പൽ – 125
പി.ജി.ടി (ഹിന്ദി) – 67
പി.ജി.ടി (ഇംഗ്ലീഷ്) – 94
പി.ജി.ടി (ഫിസിക്സ്) – 138
പി.ജി.ടി (കെമിസ്ട്രി) – 128
പി.ജി.ടി (മാത്‍സ്) – 49
പി.ജി.ടി (ബയോളജി) – 74
പി.ജി.ടി (ഹിസ്റ്ററി) – 39
പി.ജി.ടി (ഇക്കണോമിക്സ്) – 80
പി.ജി.ടി (ജിയോഗ്രഫി) – 38
ടി.ജി.ടി (ഇംഗ്ലീഷ്) – 258
ടി.ജി.ടി (ഹിന്ദി) – 79
ടി.ജി.ടി (സയൻസ്) – 143
ടി.ജി.ടി (മാത്‍സ്) – 307
ടി.ജി.ടി (സോഷ്യൽ സ്റ്റഡീസ്) – 253
ഹെഡ്മാസ്റ്റർ – 124
ഫിനാൻസ് ഓഫീസർ – 05
സെക്ഷൻ ഓഫീസർ – 06
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – 107
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 179
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 49
ആകെ ഒഴിവുകൾ: 2,499
ടി.ജി.ടി (ഇംഗ്ലീഷ്) – 258
ടി.ജി.ടി (ഹിന്ദി) – 79
ടി.ജി.ടി (സയൻസ്) – 143
ടി.ജി.ടി (മാത്‍സ്) – 307
ടി.ജി.ടി (സോഷ്യൽ സ്റ്റഡീസ്) – 253
ഹെഡ്മാസ്റ്റർ – 124
ഫിനാൻസ് ഓഫീസർ – 05
സെക്ഷൻ ഓഫീസർ – 06
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – 107
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 179
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 49
ആകെ ഒഴിവുകൾ: 2,499
ഓരോ വിഭാഗത്തിലെയും വിദ്യാഭ്യാസ യോഗ്യത,അപേക്ഷ ഫീസ്,പ്രവൃത്തി പരിചയം എന്നിവ അറിയാൻ https://kvsangathan.nic.in/ സന്ദർശിക്കുക.
by Midhun HP News | Dec 15, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ഗോട്ട് ടൂറിന്റെ ഭാഗമായി അർജന്റീന ഇതിഹാസ താരം ലയണൽ മെസി ഇന്ന് ഡൽഹിയിലെത്തും. കനത്ത പുകയുള്ളതിനാൽ വിമാനം വൈകുന്നത് അദ്ദേഹത്തിന്റെ ഡൽഹിയിലേക്കുള്ള വരവിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം മെസിയെ കാണാനായി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തിത്തുടങ്ങി. ഡല്‍ഹിയിൽ മെസി ചാണക്യപുരിയിലെ ലീല പാലസ് ഹോട്ടലിലാണ് ആദ്യം എത്തുക. ഹോട്ടലിലെ ഒരു നില മുഴുവന്‍ മെസിക്കും സംഘത്തിനുമായി നീക്കിവെച്ചിരിക്കുകയാണ്.
മെസിയേയും സംഘത്തേയും ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളിലാണ് താമസിപ്പിക്കുക. ഒരു രാത്രി താമസത്തിന് 3.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ലീല പാലസിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളുടെ നിരക്ക്. മെസിയുടെ താമസവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പങ്കിടരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് റോഡ് മാര്‍ഗം 30 മിനിറ്റിന്‍റെ ദൂരമാണുള്ളത്. മെസി വരുന്നതിനാല്‍ ലീല പാലസ് ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
ലീല പാലസ് ഹോട്ടലിൽ മെസിയെ നേരിൽ കാണുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സൗകര്യം കോർപറേറ്റ്, വിഐപി അതിഥികൾക്കാണ്. മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേരിൽ അടച്ചിട്ട മുറിയിലാണ് പരിപാടി. മെസിയെ കണ്ട് കൈ കൊടുക്കാനായി വിഐപികൾ ഒരു കോടി രൂപ വരെ മുടക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഗോട്ട് ടൂറെന്നു പേരിട്ടിരിക്കുന്ന മെസിയുടെ സന്ദർശനത്തിന്റെ അവസാന പരിപാടികളാണ് ഡൽഹിയിൽ അരങ്ങേറുന്നത്. ഹ്രസ്വ സന്ദര്‍ശനവേളയില്‍ മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, സാമാജികർ, ക്രിക്കറ്റ് താരങ്ങള്‍, ഒളിംപിക്, പാരാലിംപിക് മെഡല്‍ ജേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട സംഘത്തെയും കാണും.



by Midhun HP News | Dec 15, 2025 | Latest News, കേരളം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടായെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കണക്കെടുക്കുമ്പോള്‍ ബിജെപിയുടെ വളര്‍ച്ച പിന്നോട്ടാണ് പോയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വലിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ ബിജെപിയുടെ വോട്ട് ഷെയര്‍ കുറയുന്ന കാഴ്ചയാണുള്ളതെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.
സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ പോലും ആളില്ലാത്തതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി പ്രതികരിച്ചത് നമ്മള്‍ കണ്ടതാണ്. കേന്ദ്ര ഫണ്ട് അടിച്ചുമാറ്റാന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തനമില്ലാത്ത മേഖലകളില്‍ പോലും പേരിനുവേണ്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ അഴിമതി ബിജെപി നേതാക്കള്‍ നടത്തിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍ പറയുന്നു.
തെക്കന്‍ കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷം കോണ്‍ഗ്രസില്‍ നിന്ന് അകന്നുവെന്ന് മാധ്യമങ്ങളും സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയ പ്രചാരണത്തിന്റെ മുനയൊടിഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട, കോട്ടയം, കൊല്ലം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ യുഡിഎഫ് നേടിയ സമഗ്ര വിജയം നല്‍കുന്ന സൂചന വ്യക്തമാണ്. കേരളത്തില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലീമിനും, മതമുള്ളവനും മതമില്ലാത്തവനും വിശ്വസിച്ച് വോട്ട് ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനം കോണ്‍ഗ്രസും യുഡിഎഫും മാത്രമാണ്. കണക്കുകള്‍ സംസാരിക്കുമ്പോള്‍, ബിജെപിയുടെ ‘വളര്‍ച്ച’ എന്ന അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയുന്നു.
ഫെയ്‌സ്ബുക്ക് പേജിന്റെ പൂര്‍ണരൂപം
വളര്‍ച്ചയല്ല, തളര്‍ച്ച: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വ്യാജ അവകാശവാദങ്ങളുടെ മുനയൊടിച്ച് കണക്കുകള്‍.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടായെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. വര്‍ധിച്ച വാര്‍ഡുകളുടെയും ഡിവിഷനുകളുടെയും എണ്ണം കണക്കിലെടുക്കുമ്പോള്‍ ബിജെപിയുടെ വളര്‍ച്ച പിന്നോട്ടാണ് പോയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ‘വലിയ വളര്‍ച്ച’ എന്ന വ്യാജ അവകാശവാദത്തെ സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ട് നമുക്കൊന്ന് പൊളിച്ചെഴുതാം.
വോട്ട് ഷെയര്‍ കുറഞ്ഞു, നേതാക്കള്‍ക്ക് അഴിമതി മാത്രം ലക്ഷ്യം.
വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും ബിജെപിയുടെ വോട്ട് ഷെയര്‍ കുറയുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്.
2020 തദ്ദേശ തിരഞ്ഞെടുപ്പ്: 17.2% വോട്ട് ഷെയര്‍ നേടി. ഈ തിരഞ്ഞെടുപ്പ്: വോട്ട് ഷെയര്‍ 18% പോലും എത്തിയില്ല.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍: ബിജെപിക്ക് 2% വോട്ട് കുറഞ്ഞു.
സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ പോലും ആളില്ലാത്തതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി പ്രതികരിച്ചത് നമ്മള്‍ കണ്ടതാണ്. കേന്ദ്ര ഫണ്ട് അടിച്ചുമാറ്റാന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തനമില്ലാത്ത മേഖലകളില്‍ പോലും പേരിനുവേണ്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ അഴിമതി ബിജെപി നേതാക്കള്‍ നടത്തിയത് എന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജില്ലാ പഞ്ചായത്ത്: വ്യക്തമായ പിന്നോട്ട് പോക്ക്
2020ല്‍: 2 അംഗങ്ങള്‍ വിജയിച്ചു.
ഇത്തവണ: 346 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഒരേയൊരു ഡിവിഷനില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്.
വിശകലനം: ആകെയുള്ള ഡിവിഷനുകളില്‍ ഒന്നുമാത്രം വിജയിച്ചത് ജില്ലാ പഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ചയല്ല, മറിച്ച് തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്.
മുനിസിപ്പാലിറ്റി: വര്‍ധനവ് വെറും നാല് സീറ്റുകള്‍ മാത്രം
2020ല്‍: 320 മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍.
ഇത്തവണ: 320ല്‍ നിന്ന് 4 എണ്ണം മാത്രം വര്‍ധിപ്പിച്ച് 324ല്‍ എത്തി.
ശ്രദ്ധിക്കുക: വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി 250ഓളം അധിക വാര്‍ഡുകള്‍ പുതുതായി രൂപീകരിക്കപ്പെട്ടിരുന്നു.
ഭരണത്തിലെ തിരിച്ചടി: 2020ല്‍ കൃത്യമായ ഭൂരിപക്ഷത്തോടെ ഭരിച്ചിരുന്ന പാലക്കാട്ടും പന്തളത്തും കാര്യങ്ങള്‍ മാറിമറിഞ്ഞു.
പന്തളം: ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
പാലക്കാട്: സീറ്റുകള്‍ കുറഞ്ഞ് ഭൂരിപക്ഷം നഷ്ടപ്പെട്ടു.
വിശകലനം: 250ഓളം പുതിയ വാര്‍ഡുകള്‍ വന്നിട്ടും കേവലം 4 കൗണ്‍സിലര്‍മാരെ മാത്രം അധികമായി വിജയിപ്പിക്കാന്‍ കഴിഞ്ഞത് മുനിസിപ്പാലിറ്റികളില്‍ വളര്‍ച്ചയില്ലായ്മ വ്യക്തമാക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത്: നാമമാത്രമായ വര്‍ധനവ്
2020ല്‍: 37 സീറ്റുകള്‍.
ഇത്തവണ: 54 സീറ്റുകള്‍.
ശ്രദ്ധിക്കുക: പുനഃസംഘടനയെ തുടര്‍ന്ന് 200ഓളം പുതിയ ബ്ലോക്ക് വാര്‍ഡുകള്‍ രൂപീകരിക്കപ്പെട്ടിരുന്നു.
വിശകലനം: 200 പുതിയ വാര്‍ഡുകള്‍ രൂപീകരിച്ചിട്ടും 17 സീറ്റുകള്‍ മാത്രം വര്‍ധിപ്പിച്ചത് നേട്ടമല്ല. ഇത് ബ്ലോക്ക് പഞ്ചായത്തുകളിലും ബിജെപിക്ക് തളര്‍ച്ചയാണ് ഉണ്ടാക്കിയത്.
ഗ്രാമപഞ്ചായത്ത്: പുതിയ വാര്‍ഡുകള്‍ക്ക് ആനുപാതികമല്ലാത്ത വിജയം
2020ല്‍: 1187 സീറ്റുകള്‍.
ഇത്തവണ: 1447 സീറ്റുകള്‍.
ശദ്ധിക്കുക: പുതുതായി 1400ഓളം വാര്‍ഡുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ രൂപീകരിക്കപ്പെട്ടു.
വിശകലനം: 1400 പുതിയ വാര്‍ഡുകള്‍ വന്നപ്പോള്‍ ബിജെപിക്ക് ആകെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത് 260 സീറ്റുകള്‍ മാത്രം. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ തവണത്തെ പ്രകടനത്തേക്കാള്‍ കോട്ടമാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.
കോര്‍പ്പറേഷന്‍: ഭൂരിപക്ഷം അകലെ
വിജയിച്ച ഡിവിഷനുകള്‍: 59ല്‍ നിന്ന് 93 ആയി വര്‍ദ്ധിപ്പിച്ചു.
ഭരണം: കഴിഞ്ഞ തവണ ഭരിച്ചിരുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ പിടിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല.
തൃശ്ശൂരില്‍ വോട്ടുകള്‍ ഒലിച്ചുപോയി; െ്രെകസ്തവ വോട്ടുകള്‍ കയ്യൊഴിഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംപിയെ സമ്മാനിച്ച തൃശ്ശൂരില്‍ ബിജെപി വോട്ടുകള്‍ കലുങ്കിനടിയിലൂടെ ഒലിച്ചുപോയി.
കരിവന്നൂര്‍ കേസ് അട്ടിമറിച്ച്, പാവപ്പെട്ടവരുടെ പണം കവര്‍ന്ന സിപിഎം നേതാക്കന്മാരെ രക്ഷിച്ചതിന് എതിരെ തൃശ്ശൂരിലെ ജനങ്ങള്‍ ബിജെപിക്കെതിരെ വിധി എഴുതി.
കോര്‍പ്പറേഷന്‍ പിടിക്കുമെന്ന അവകാശവാദം മൂന്നാംസ്ഥാനത്ത് ഒതുങ്ങി.
സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തില്‍ പോലും കേവലഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.
തൃശ്ശൂര്‍ ജില്ലയില്‍ കണ്ടത് ബിജെപിയുടെ ഏറ്റവും മോശം പ്രകടനമാണ്. െ്രെകസ്തവ വോട്ടുകള്‍ ബിജെപിയെ കയ്യൊഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.
യുഡിഎഫ് വിജയം; വര്‍ഗീയ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു
തെക്കന്‍ കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷം കോണ്‍ഗ്രസില്‍ നിന്ന് അകന്നു എന്ന മാധ്യമങ്ങളും സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയ പ്രചാരണത്തിന്റെ മുനയൊടിഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്.
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട, കോട്ടയം, കൊല്ലം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ യുഡിഎഫ് നേടിയ സമഗ്ര വിജയം നല്‍കുന്ന സൂചന വ്യക്തമാണ്.
കേരളത്തില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിനും, മതമുള്ളവനും മതമില്ലാത്തവനും വിശ്വസിച്ച് വോട്ട് ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനം കോണ്‍ഗ്രസും യുഡിഎഫും മാത്രമാണ്.
കണക്കുകള്‍ സംസാരിക്കുമ്പോള്‍, ബിജെപിയുടെ ‘വളര്‍ച്ച’ എന്ന അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയുന്നു.
by Midhun HP News | Dec 15, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഡിസംബര്‍ 18 ലേക്ക് മാറ്റിയത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ നടപടിയും തുടരും.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. മറുപടി നല്‍കാന്‍ സമയം വേണമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആവശ്യം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. നിലവില്‍ അടൂരിലെ വീട്ടിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനോട് പത്തനംതിട്ട ജില്ല വിട്ട് പോകരുതെന്ന് പ്രത്യേക അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബലാത്സംഗക്കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരം ഒരു നിര്‍ദേശം നല്‍കിയത്.


യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോകുന്ന സ്ഥിതി ഉണ്ടായിരുന്നു. 15 ദിവസം ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കഴിഞ്ഞ 11ന് വോട്ടെടുപ്പ് ദിവസമാണ് വീണ്ടും പൊതു മധ്യത്തില്‍ എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ രാഹുല്‍ പിറ്റേന്ന് പത്തനംതിട്ടയിലെ വീട്ടിലെത്തുകയും ചെയ്തിരുന്നു.

by Midhun HP News | Dec 15, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയില്ലെന്ന് വിചാരണക്കോടതി. നടിക്കെതിരായ ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി, ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണില്‍ സംസാരിച്ചു. ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഈ സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു. ശ്രീലക്ഷ്മി എന്ന സ്ത്രീ സംഭവ ദിവസം സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടു. ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നെന്നും കോടതി ചോദിച്ചു. ഗൂഢാലോചനക്കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന തെളിവ് ഹാജരാക്കിയില്ല. പള്‍സര്‍ സുനി പറഞ്ഞ മാഡം ആര് എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്നാണ് ആക്രമിക്കുന്നതിനിടെ പള്‍സര്‍ സുനി നടിയോട് പറഞ്ഞത്.
അങ്ങനെയൊരു സ്ത്രീയുണ്ടോ, ഇല്ലെങ്കില്‍ എന്തുകൊണ്ട് അത്തരത്തില്‍ പറഞ്ഞു തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറയുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ല. ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഡിസംബര്‍ 26ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് പള്‍സര്‍ സുനി ഒരിടത്തും പറഞ്ഞിട്ടില്ല. ബാലചന്ദ്ര കുമാര്‍ മാത്രമാണ് അത്തരമൊരു കാര്യം പറഞ്ഞതെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.
ദിലീപും പൾസർ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷൻ ഗൂഡാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം. തങ്ങൾ തമ്മിലുളള ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ പൾസർ സുനിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടിൽ വെച്ച് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞത്. ദിലീപിന്റെ കയ്യിൽ നിന്നും പണം വാങ്ങിപ്പോയെന്നും പറയുന്നു. ഈ രണ്ടു കാര്യവും എങ്ങനെ ഒത്തുപോകുമെന്നും കോടതി വിധിന്യായത്തിൽ ചോദിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്നതിനിടെയാണ് ഈ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചത്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കപ്പുറത്ത് വിശ്യാസ യോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറുപ്രതികളെ ശിക്ഷിക്കുകയും നടന്‍ ദിലീപ് ഉല്‍പ്പെടെ നാലുപേരെ വെറുതെ വിടുകയും ചെയ്ത വിധിന്യായത്തിലാണ് കോടതി പ്രോസിക്യൂഷന്‍ വീഴ്ചകള്‍ വിശദീകരിക്കുന്നത്.



Recent Comments