by Midhun HP News | Sep 6, 2026 | Latest News, ജില്ലാ വാർത്ത
ശ്രീ ഗണേശോത്സവം 2026 വിഗ്രഹപൂജകൾക്ക് തുടക്കം കുറിച്ച് മിഴി തുറക്കൽ ചടങ്ങ് സെപ്റ്റംബർ ആറാം തീയതി വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ കരിച്ചിയിൽ
ശ്രീഗണേശോത്സവടെമ്പിൾ ട്രസ്റ്റ് (ഔഷധഗണപതി ക്ഷേത്രം) വെച്ച് നടക്കുന്നു.
ശ്രീഗണേശോത്സവ സമിതികേരളവും, വി എച്ച് പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് ശ്രീഗണേശോത്സവം സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 6 മുതൽ 15 വരെയാണ് വിഗ്രഹ പൂജകൾ നടക്കുന്നത്. സെപ്റ്റംബർ 15ന് പൂജിച്ച വിഗ്രഹങ്ങൾ അലങ്കരിച്ച പ്ലോട്ടുകൾ ആക്കി ശാർക്കര ദേവി ക്ഷേത്രത്തിലെത്തി ചേരുന്നു.
അവിടെനിന്ന് ഘോഷയാത്രയായി ആറ്റിങ്ങൽ, കല്ലമ്പലം വഴി വർക്കല പാപനാശം കടവിൽ നിമഞ്ജന ചടങ്ങുകൾ നടക്കും.

മിഴി തുറക്കൽ ചടങ്ങുകൾക്ക് ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരിയും സൂര്യവംശി ദേവസേനാ പതിയുംനേതൃത്വം നൽകും. ചടങ്ങിന്റെ ഉദ്ഘാടനം സ്വാഗതസംഘം ചെയർമാൻ ഡോ. ബിജു രമേശ് നിർവഹിക്കും. രാഷ്ട്രീയ സാമൂഹിക അദ്ധ്യാത്മിക പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.


by Midhun HP News | Sep 6, 2026 | Latest News, കേരളം
കണ്ണൂര്‍: തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെള്ളാവിലെ ഷെജു-സുജിത ദമ്പതികളുടെ മകന്‍ നവനീത് ആണ് മരിച്ചത്. 21 വയസ്സായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തളിപ്പറമ്പിലെ ഓറഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. വെള്ളാവ് റെഡ്സ്റ്റാറിന്റെ ഓണാഘോഷ പരിപാടിക്കിടെയാണ് കുഴഞ്ഞു വീണത്.
നാട്ടുകാര്‍ ഉടന്‍ നവനീതിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സങ്കീര്‍ത്ത്, യദുനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.




by Midhun HP News | Sep 6, 2026 | Latest News, കേരളം
തൃശൂര്‍: ഏഴു വിദ്യാര്‍ഥികള്‍ അടക്കം എട്ടുപേരുടെ ജീവന്‍ നഷ്ടമായ കൈപ്പമംഗലം വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ പിടിയില്‍. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെ ആണ് പിടിയിലായത്. കൈപ്പമംഗലം മൂന്നുപീടികയില്‍ സംശയാസ്പദമായി കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃശൂര്‍ റൂറല്‍ എസ്പി മുഹമ്മദ് നദീം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അപകടത്തിന് കാരണമായത് ലോറി ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് കണ്ടെത്തലെന്ന് റൂറല്‍ എസ്പി പറഞ്ഞു. അലക്ഷ്യമായി ലോറി റോഡില്‍ പാര്‍ക്ക് ചെയ്ത ഡ്രൈവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അപകടം നടന്ന സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. നിര്‍മാണം നടക്കുന്ന ദേശീയപാതയില്‍ ഹൈവേ അതോറിറ്റിയും കരാറുകാരും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തില്‍ സേലം സ്വദേശി വിശ്വ, സന്തോഷ്, മധുര സ്വദേശി പ്രസന്ന, മുരളീകൃഷ്ണന്‍, സൂര്യ, യുവസഞ്ജിത്, ഡിണ്ടിഗല്‍ സ്വദേശി ജോഷ്വ, ജീവ എന്നിവരാണ് മരിച്ചത്.


by Midhun HP News | Sep 5, 2026 | Latest News, കേരളം
തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട് സ്വദേശികള്‍ യാത്ര പുറപ്പെടുന്ന വേളയിലെടുത്ത ചിത്രങ്ങള്‍ നൊമ്പരമാകുന്നു. അപകടത്തിനു തൊട്ടുമുന്‍പുള്ള യുവാക്കളുടെ വിഡിയോ യും പുറത്തുവന്നിട്ടുണ്ട്. കാറിലിരുന്ന് പാട്ടും ഡാന്‍സും ചെയ്ത് ആഘോഷമാക്കുന്ന അവരുടെ വിഡിയോ നെഞ്ചു ലയ്ക്കും. തമിഴ്‌നാട് ഡിണ്ടിഗലിലെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്.

എന്‍ തങ്ക മകനേ’, മകനേ…. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മനസ്സു തകര്‍ന്ന അമ്മമാരുടെ കരച്ചിലുകള്‍ നിറയുകയാണ്. ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചു തുടങ്ങിയ മക്കള്‍ ഇനി തങ്ങള്‍ക്കൊപ്പമില്ലല്ലോ എന്ന് ഇപ്പോഴും അവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. ആശ്വാസ വാക്കുകളുമായി ജില്ല കലക്ടര്‍ ശിഖസുരേന്ദ്രന്‍ എത്തിയെങ്കിലും വാവിട്ട് കരഞ്ഞ് അമ്മമാര്‍. രാവിലെ തന്നെ ഇവരുടെ കുടുംബാംഗങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി.

സാധാരണയായി ഡിണ്ടിഗലില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുമ്പോള്‍ പാലക്കാട് വഴി പാലിയേക്കര ടോള്‍ പ്ലാസ കടന്നാണ് യാത്ര ചെയ്യേണ്ടത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്നത് ഗുരുവായൂര്‍ ഭാഗത്തുനിന്നാണ്. എന്തിനാണ് ഈ റൂട്ട് തെരഞ്ഞെടുത്തതെന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല. ഇവരുടെ സുഹൃത്തുക്കള്‍ക്കോ കോളജ് അധികൃതര്‍ക്കോ ബന്ധുക്കള്‍ക്കോ പൊലീസിനോ ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. സംഘത്തിലുണ്ടായിരുന്ന സന്തോഷാണ് പുതിയ കാര്‍ വാങ്ങിയതിന്റെ ആഘോഷത്തിനായി ഇവരെ കൊണ്ടുപോയതെന്നാണ് പ്രാഥമിക വിവരം.


by Midhun HP News | Sep 5, 2026 | Latest News, ദേശീയ വാർത്ത
ശ്രീനഗർ: ഹഹൽഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻമാരിൽ ഒരാളായ ലഷ്‌കർ ഇ തൊയ്ബ ഭീകരനെ സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്ന സംയുക്ത നീക്കത്തിൽ വധിച്ചു. പാക് പൗരനായ യാസിർ ആണ് ബഡ്ഗാം ജില്ലയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. മേഖലയിൽ കൂടുതൽ ഭീകരൻമാരുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്.




by Midhun HP News | Sep 5, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സിപിഐഎം മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, സി ഡി എസ് ചെയർപേഴ്സൺ, സിപിഎം പാർട്ടി മെമ്പർ, സർവീസ് സഹകരണ സംഘം ബോർഡ് മെമ്പർ തുടങ്ങി വിവിധ മേഖലകളിൽ സജീവ പ്രവർത്തക ആയിരുന്ന ഷൈല കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധം ഉപേക്ഷിച്ച് ദേശീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയിൽ അംഗമായി.

സംസ്ഥാന ഉപാധ്യക്ഷനും പ്രഭാരിയുമായ കെ സോമൻ, ജില്ലാ പ്രസിഡൻറ് എസ് ആർ റെജി കുമാർ മണ്ഡലം, പ്രസിഡൻറ് ടി എൻ സ്വരാജ് തുടങ്ങിയവർ ഷൈലയെ ഷോൾ അണിയിച്ച് ഭാരതീയ ജനതാ പാർട്ടിയിലേക്ക് സ്വീകരിച്ചു.

ജില്ല ജനറൽ സെക്രട്ടറിമാരായ രാജേഷ് മാധവൻ്, ഇലകമൺ സതീശൻ, സംസ്ഥാന സമിതി അംഗം ഒറ്റൂർ മോഹൻ ദാസ്, ജില്ല വൈസ് പ്രസിഡൻ്റുമാരായ സ്മിത സുന്ദരേശൻ, വക്കം സുനിൽകുമാർ എന്നിവരും നിരവധി നേതാക്കളും സന്നിഹിതരായിരുന്നു.

Recent Comments