ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി

ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം. മാറ്റിവച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ് സി അറിയിച്ചു.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂര്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

നഗരസഭയിലെ കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊഴികെ, 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

വിഡയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

വിഡയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

ഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിഡ ബ്രാന്‍ഡിന് കീഴില്‍ വിഡ വിഎക്‌സ്2 ഗോ 3.4 kWh വേരിയന്റ് പുറത്തിറക്കി. പുതിയ വേരിയന്റിലൂടെ തങ്ങളുടെ വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്.

1.02 ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ വില (എക്‌സ്-ഷോറൂം, ഡല്‍ഹി). അതേസമയം ബാറ്ററി ആസ് എ സര്‍വീസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വിഡ വിഎക്‌സ്2 ഗോയ്ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ബാറ്ററിക്ക് വാടക നല്‍കുന്ന തരത്തിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്ക് 60000 രൂപ മുതല്‍ ആരംഭിക്കുന്ന വിലയില്‍ സ്‌കൂട്ടര്‍ ലഭിക്കും. ഒരു കിലോമീറ്ററിന് 0.90 രൂപ നിരക്കിലാണ് വാടക നല്‍കേണ്ടി വരിക.

പുതിയ വേരിയന്റില്‍ 3.4kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരമാണ് വിഎക്‌സ്2 ഗോ 3.4 kWh വാഗ്ദാനം ചെയ്യുന്നത്. നീക്കം ചെയ്യാന്‍ കഴിയുന്ന ഡ്യുവല്‍ റിമൂവബിള്‍ ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ഇത് ഉപയോക്താക്കള്‍ക്ക് ബാറ്ററികള്‍ പുറത്തെടുത്ത് വീട്ടിലോ ഓഫീസിലോ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നു.6kW പീക്ക് പവറും 26Nm ടോര്‍ക്കും ഉള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ കരുത്ത്. മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ മോഡല്‍ ഇക്കോ, റൈഡ് എന്നി രണ്ട് റൈഡിങ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡ്, ഇന്ത്യന്‍ റോഡുകള്‍ക്കായി ട്യൂണ്‍ ചെയ്ത സസ്പെന്‍ഷന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. വിഡ വിഎക്‌സ്2 നിരയില്‍ VX2 Go 2.2 kWh, VX2 Go 3.4 kWh, VX2 Plus എന്നി വേരിയന്റുകള്‍ക്ക് പുറമേയാണ് പുതിയ മോഡല്‍ കൂടി കമ്പനി അവതരിപ്പിച്ചത്. ഈ മാസം മുതല്‍ വിഡ ഡീലര്‍ഷിപ്പുകളില്‍ ഡെലിവറികള്‍ ആരംഭിക്കും.

മഞ്ഞില്‍ പുതഞ്ഞ് വയനാട്, തണുപ്പ് ഇക്കുറി നേരത്തേ; സഞ്ചാരികളെ കാത്തിരിക്കുന്നത് മനംകുളിര്‍ക്കും കാഴ്ചകള്‍

മഞ്ഞില്‍ പുതഞ്ഞ് വയനാട്, തണുപ്പ് ഇക്കുറി നേരത്തേ; സഞ്ചാരികളെ കാത്തിരിക്കുന്നത് മനംകുളിര്‍ക്കും കാഴ്ചകള്‍

മാനന്തവാടി: കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കി വയനാട്ടിലെ കോടമഞ്ഞ്. എതിര്‍വശത്തുനിന്നെത്തുന്നവര്‍ക്ക് പരസ്പരം കാണാന്‍ സാധിക്കാത്ത രീതിയില്‍ മഞ്ഞുപുതച്ചിരിക്കുകയാണ് വയനാടന്‍ പുലരി. കോടമഞ്ഞണിഞ്ഞ വയനാടന്‍ കാഴ്ചകള്‍ സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നതും പുതിയ അനുഭൂതിയാണ്.

മഞ്ഞണിഞ്ഞ പ്രഭാതവും രാത്രിയിലെ തണുപ്പും വയനാടിന്റെ പോയകാല ഓര്‍മകള്‍കൂടിയാണ് അടയാളപ്പെടുത്തുന്നത്. നവംബര്‍ അവസാനത്തോടെയാണ് വയനാടന്‍ പുലരികള്‍ മഞ്ഞണിയാറുള്ളതെങ്കിലും ഇത്തവണ നവംബര്‍ ആദ്യവാരത്തോടെ മഞ്ഞ് എത്തി. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലെ കുറഞ്ഞ താപനില 19 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. 26 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍ കുറഞ്ഞ താപനില യഥാക്രമം 17 മുതല്‍ 19 വരെയായിരുന്നെങ്കില്‍ കൂടിയ താപനില 22 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. സന്ധ്യയാവുമ്പോഴേക്കും നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്.

മഞ്ഞില്‍ കുളിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങളും മഞ്ഞണിഞ്ഞ പാതയോരങ്ങളും ജലാശയങ്ങളുമെല്ലാം ജില്ലയിലെത്തുന്നവര്‍ക്കു വേറിട്ട കാഴ്ചാനുഭവമാണ് പകരുന്നത്. ബെംഗളൂരു, മൈസൂരു പോലുള്ള നഗരങ്ങളിലെ തിരക്കുകളില്‍നിന്നൊഴിഞ്ഞ് വയനാട്ടില്‍ അവധി ദിനങ്ങള്‍ ചെലവഴിക്കാനെത്തുന്നവര്‍ ഇപ്പോള്‍ ഏറെയാണ്. ഐടി മേഖലയില്‍ ജോലിചെയ്യുന്നവരാണ് ഇങ്ങനെയെത്തുന്നവരില്‍ കൂടുതലും.

മഴനീങ്ങിയതിന്റെ സൂചനയായാണ് മഞ്ഞുവീഴ്ചയെ പഴമക്കാര്‍ കണ്ടിരുന്നത്. ചാറ്റല്‍മഴപോലെ മഞ്ഞുപെയ്തിറങ്ങുന്ന കാഴ്ച ഇപ്പോള്‍ മിക്കയിടത്തും കാണാം. ഇപ്പോഴത്തെ കാലാവസ്ഥ കൃഷിക്കും അനുയോജ്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BX 409253 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BY 806800 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BZ 403187 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BN 409253

BO 409253

BP 409253

BR 409253

BS 409253

BT 409253

BU 409253

BV 409253

BW 409253

BY 409253

BZ 409253

4th Prize: ₹5,000/-

(Last four digits to be drawn 19 times)

0029 2496 3041 3074 3219 3282 3580 5110 5696 6109 6560 6656 7251 7376 7696 8563 8653 9492 9566

5th Prize ₹2,000/-

(Last four digits to be drawn 6 times)

0106 3313 6726 7272 8045 8263

6th Prize ₹1,000/-

(Last four digits to be drawn 25 times)

0122 0406 1967 2485 2570 2709 3316 3453 3893 4129 4533 5280 5569 6094 6130 6203 6573 6857 7141 7656 7747 8141 8484 9631 9757

7th Prize ₹500/-

(Last four digits to be drawn 76 times)

6387 4798 3405 7495 8074 8338 5821 1868 8735 1123 5984 5780 3689 8165 5859 2053 8287 5862 7543 4940 6238 7854 5539 7815 1825 5749 2248 5933 7514 4561 4277 7519 9883 3761 1287 3004 7161 2891 0839 2410 4910 1755 6780 7492 5703 8097 8403 2914 3050 7165 0963 1522 8823 5874….

ഐഎസ് ഭീകരരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഐഎസ് ഭീകരരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഡല്‍ഹി: അഹമ്മദാബാദില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ്, ഭീകരാക്രമണത്തിനായി അതിമാരകമായ റൈസിന്‍ വിഷപദാര്‍ത്ഥം തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം. മൂന്നു നഗരങ്ങളിലെ തിരക്കേറിയ ഭക്ഷ്യമാര്‍ക്കറ്റുകളില്‍ ഭീകരര്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) വ്യക്തമാക്കി.

ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടി, അഹമ്മദാബാദിലെ നരോദ പഴച്ചന്ത, ലഖ്നൗവിലെ ആര്‍എസ്എസ് ഓഫീസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ് നിരീക്ഷണം നടത്തിയിരുന്നത്. ജനത്തിരക്കും ഉയര്‍ന്ന പൊതുജന ബാഹുല്യവുമാണ് ഈ സ്ഥലങ്ങള്‍ ലക്ഷ്യമിടാന്‍ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിഷപദാര്‍ത്ഥങ്ങള്‍ കൊണ്ടും, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചും ഭീകരാക്രമണങ്ങളാണ് സംഘം പദ്ധതിയിട്ടിരുന്നത്.

ഹൈദരാബാദ് സ്വദേശിയാണ് ഗുജറാത്ത് എടിഎസ് പിടികൂടിയ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ്. ആണക്കിന്‍ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുത്ത റൈസിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടുള്ള വിഷപദാര്‍ത്ഥമാണ് തയ്യാറാക്കിയിരുന്നത്. റൈസിന്‍ വിഷം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അപൂര്‍വമാണെന്നും, എന്നാല്‍ വലിയ അളവില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് മാരകമായ അവസ്ഥയ്ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

‘റൈസിന്‍’ വിഷം തയ്യാറാക്കുന്നതിനുള്ള ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയും ഡോക്ടറുടെ പക്കല്‍ നിന്നും ഗുജറാത്ത് എടിഎസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും ഇലക്ട്രോണിക് തെളിവുകളും എടിഎസും കേന്ദ്ര ഏജന്‍സികളും വിശകലനം ചെയ്യുകയാണ്. ഐഎസ് ബന്ധം പുലര്‍ത്തിയിരുന്ന രണ്ടു ഭീകരരെ ഉത്തര്‍പ്രദേശില്‍ നിന്നും ഒരാളെ ഹൈദരാബാദില്‍ നിന്നുമാണ് എടിഎസ് പിടികൂടിയത്.

ചൈനയില്‍ നിന്നാണ് അഹമ്മദ് മുഹയുദ്ദീന്‍ സയീദ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. ഇയാള്‍ ഐഎസിന്റെ ഖൊരാസന്‍ പ്രവിശ്യാ തലവനായ അബു ഖാദിമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എടിഎസിന് വിവരം ലഭിച്ചിട്ടുണ്ട്. ആസാദ് സുലൈമാന്‍ ഷേഖ്, മുഹമ്മദ് സുഹൈല്‍ മുഹമ്മദ് സലീം എന്നിവരാണ് ഉത്തര്‍പ്രദേശില്‍ നിന്നും പിടിയിലായ ഭീകരര്‍.

‘സഞ്ജു ചെന്നൈയുടെ ഭാവി ക്യാപ്റ്റന്‍, ജഡേജയെ നഷ്ടപ്പെടുത്തും

‘സഞ്ജു ചെന്നൈയുടെ ഭാവി ക്യാപ്റ്റന്‍, ജഡേജയെ നഷ്ടപ്പെടുത്തും

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരാന്‍ കാത്തിരിക്കുകയാണ് ഐപിഎല്‍ ആരാധകര്‍. രാജസ്ഥാനും ചെന്നൈ സൂപ്പര്‍ കിങ്‌സും നടത്തിയ ചര്‍ച്ചയില്‍ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ വാങ്ങാന്‍ ധാരണയായതായാണു പുറത്തുവരുന്ന വിവരം. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

സിഎസ്‌കെയ്ക്ക് വേണ്ടി സഞ്ജുവിനെ സ്വന്തമാക്കാന്‍ രവീന്ദ്ര ജഡേജയെ വിട്ടുകൊടുക്കാന്‍ ധോനി തയാറാകുമെന്നും കൈഫ് പറഞ്ഞു. സിഎസ്‌കെയെ വീണ്ടും ചാംപ്യന്മാരാക്കുക എന്നതാണ് ധോനിയുടെ ലക്ഷ്യമെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ കൈഫ് പറഞ്ഞു.

‘ധോനിയെ സംബന്ധിച്ചിടത്തോളം, ടീമിനെ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ടീമിനെ മറ്റൊരു ട്രോഫി നേടുക എന്നതായിരിക്കും ധോനിയുടെ ലക്ഷ്യം. ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് ഒരു ടീമിന് കിരീടം നേടാന്‍ കഴിയില്ല, ടീമിന്റെ നന്മയ്ക്കായി ജഡേജയെ നഷ്ടപ്പെടുത്തണമെങ്കിലും ധോനി അത് ചെയ്യും. ജഡേജയെ വിട്ടുകൊടുക്കുന്നതിലൂടെ ടീമിന് ഒരു മികച്ച ഓപ്ഷന്‍ ലഭിക്കുമെന്ന് ധോനിക്ക് തോന്നിയാല്‍, അദ്ദേഹം ആ തീരുരുമാനമെടുക്കും,’ കൈഫ് പറഞ്ഞു.

ടീം മാറ്റത്തിന് മുമ്പ് സഞ്ജു സാംസണ്‍ ധോനിയുമായി ഫോണില്‍ സാംസാരിച്ചിരിക്കാം, ഇത്തവണ ധോനിയാകും ടീമിനെ നയിക്കുക. സഞ്ജുവിനെ ചൈന്നെയില്‍ എത്തിക്കുന്നുണ്ടെങ്കില്‍ ചെന്നൈയുടെ ഭാവി ക്യാപ്റ്റനും സഞ്ജു തന്നെ ആകാമെന്നും കൈഫ് പറഞ്ഞു. ‘ബാറ്റിംഗ് ശൈലി നോക്കുമ്പോള്‍, ഋഷഭ് പന്തിനേക്കാളും കെഎല്‍ രാഹുലിനേക്കാളും ചെന്നൈയില്‍ സഞ്ജു ബാറ്റിങ്ങില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. സഞ്ജു മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ വന്നേക്കാം, മധ്യ ഓവറുകളില്‍ സിക്‌സറുകള്‍ അടിക്കാന്‍ താരത്തിന് കഴിയുമെന്നും കൈഫ് പറഞ്ഞു.