ടൈപ്പിസ്റ്റ് ഒഴിവ്
ആറ്റിങ്ങലിലെ അഭിഭാഷക ഓഫീസിലേക്ക് മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്ന ടൈപ്പിസ്റ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ബന്ധപ്പെടുക.
Mob: 8086039380
9037441075
ആറ്റിങ്ങലിലെ അഭിഭാഷക ഓഫീസിലേക്ക് മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്ന ടൈപ്പിസ്റ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ബന്ധപ്പെടുക.
Mob: 8086039380
9037441075
നഗരൂർ പോലീസ് സ്റ്റേഷനിൽ പോലീസ് പിടിച്ചെടുത്ത ഒരു വാഹനത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്റ്റേഷനിൽ എത്തുകയും ഇതേസമയം റോഡിലൂടെ ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ കാണുകയും ചെയ്തു. നാളുകൾക്കു മുമ്പ് ഇവർ തമ്മിൽ വാക്ക്തർക്കവും പ്രശ്നങ്ങളുണ്ടായിരുന്നു.
വീണ്ടും പഴയ പ്രശ്നങ്ങളെ ചൊല്ലി തർക്കം ഉണ്ടാവുകയും ഇരു കൂട്ടരും മറ്റ് പ്രവർത്തകരെ സ്റ്റേഷന് സമീപത്തേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.
തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷന് ഉള്ളിൽ ഇരുത്തുകയും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
തുടർന്ന് ഇരുകൂട്ടരും തങ്ങളിൽ വെല്ലുവിളികൾ ഉണ്ടായി. നിലവിൽ ആറ്റിങ്ങൽ എംഎൽഎ, ഡിവൈഎസ്പി, ജനപ്രതിനിധികൾ,പാർട്ടി പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു.
ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം. കെഎസ്ആർടിസി യും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.


കെ.എ.എസ്.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കിളിമാനൂർ പുല്ലയിൽ സ്വദേശികളായ ദേവനാരായണൻ.എ.എസ്, ഒൻപതാം റാങ്ക് നേടിയ ദിവ്യ മുരളി എന്നിവരെ ഫ്രാക്ക് – ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ് കിളിമാനൂർ ഭാരവാഹികൾ വീടുകളിലെത്തി അനുമോദിച്ചു. പ്രസിഡൻ്റ് പ്രേമചന്ദ്രബാബു, ജന.സെക്രട്ടറി ഹരികൃഷ്ണൻ.എൻ, ട്രഷറർ ആർ.സുഭാഷ്, സെക്രട്ടറി ഹരീഷ് കുമാർ.എസ്, വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, ജോ.സെക്രട്ടറി രാജേന്ദ്രൻ നായർ, സത്യരാജ് കുമാർ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.


ആലംകോട് പൂവൻപാറ വിളയിൽ അപ്പൂപ്പൻ നടയിലെ കുംഭമഹോത്സവം ഫെബ്രുവരി 7 നു തുടങ്ങി നാളെ (ഫെബ്രുവരി 13) സമാപിക്കും. 6ആം ദിവസമായ ഇന്ന് പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 7.30നു നാഗർക്ക് നൂറും പാലും നേദിക്കൽ
നടന്നു. വൈകുന്നേരം 7 നു ചന്ദ്രഘണ്ട ടീം പേരാണം അവതരിപ്പിക്കുന്ന തിരുവാതിരയും കൈകൊട്ടിക്കളിയും നടക്കും. 8നു ശ്രീ പദ്മനാഭ കൈകൊട്ടിക്കളി ടീം അവതരിപ്പിക്കുന്ന വീര നാട്യവും അരങ്ങേറും.
7 ആം ദിവസമായ നാളെ രാവിലെ 7നാണ് സമൂഹപൊങ്കാല. ഉച്ചയ്ക്ക് 12.30 നു സമൂഹസദ്യ, വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഘോഷയാത്രയോടെ ഉത്സവം സമാപിക്കും.


Recent Comments