by Midhun HP News | Mar 25, 2025 | Latest News, സിനിമ
സ്റ്റീഫന്‍ നെടുമ്പള്ളി സൂര്യനെ പോലെ, ചൂടും വെളിച്ചവും സൂര്യന്റെ സാന്നിധ്യം നമ്മളെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നു. ലൂസിഫറില്‍ 40 മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിനെ സിനിമയിലുടനീളം അടയാളപ്പെടുത്തുന്നത് ആ കഥാപാത്രത്തിന്റെ പ്രഭാവലയമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാന്‍ റിലീസിന് ഒരുങ്ങുന്നതിനിടെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുരളി ഗോപി സിനിമയെയും ഭാവി പ്രതീക്ഷകളെയും കുറിച്ച് സംസാരിക്കുന്നത്.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് നല്‍കുകയും എന്നാല്‍ സിനിമയിലുടനീളം സാന്നിധ്യം അറിയിക്കുകും ചെയ്യുന്നുണ്ട്. സിനിമയുടെ കേന്ദ്ര ബിന്ദുവാണ് സ്റ്റീഫന്‍ നെടുമ്പള്ളി. സുര്യനെ പോലൊരു കഥാപാത്രം അതിനെ ചുറ്റിത്തിരിയുന്ന ഗ്രഹങ്ങളെ പോലെയാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. സുര്യന്റെ വെളിച്ചം, ചൂട്, അതുണ്ടാക്കുന്ന വിയര്‍പ്പ് എന്നിവ പോലെയാണ് സ്റ്റീഫന്‍ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം സിനിമയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നും മുരളി ഗോപി ചൂണ്ടിക്കാട്ടുന്നു.
ഇരുണ്ട ഭൂതകാലമുള്ള കഥാപാത്രങ്ങള്‍ നിരവധി സിനിമകളില്‍ ഉണ്ടായിട്ടുണ്ട്. അതിന് സമാനം തന്നെയാണ് സ്റ്റീഫന്‍ നെടുമ്പുള്ളിയും. ഈ ഫോര്‍മുല പിന്‍തുടരുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. ആള്‍ട്ടര്‍ ഈഗോ എന്ന ഈ പ്രമേയത്തിന് കാലങ്ങളോളം പഴക്കമുണ്ട്. എന്നാല്‍ അവിടെ ഇപ്പോഴും സാധ്യതകള്‍ നിലനില്‍ക്കുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി – ഖുറേഷി അബ്‌റാം രണ്ടുപേരും ശക്തരാണ്. എന്നാല്‍ രണ്ടുപേരുടെയും അധികാര ഘടനകള്‍ വ്യത്യാസമുണ്ടെന്നും മുരളി ഗോപി പറയുന്നു.
വിന്റേജ് മോഹന്‍ലാല്‍ സിനിമകളുടെ സിനിമാറ്റിക് അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ലൂസിഫറില്‍ മുന്‍ ഹിറ്റുകളുടെ റഫറന്‍സ് ഉള്‍പ്പെടുത്തിയത്. 1987 ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ നാര്‍കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്, എന്ന ഹിറ്റ് ഡയലോഗ് ലൂസിഫറില്‍ ഉപയോഗിച്ചത് ബോധപൂര്‍വമായിരുന്നു.
അതേസമയം, സിനിമ എഴുതുന്ന സമയത്ത് മനസില്‍ വന്ന ചില സാഹചര്യങ്ങളും ആശങ്കളും മാത്രമാണ് കേരളത്തിലെ മയക്കുമരുന്ന് വ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നും നിലവിലെ വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മുരളി ഗോപി പറയുന്നു.
by Midhun HP News | Mar 22, 2025 | Latest News, സിനിമ
എംപുരാൻ പ്രഖ്യാപനം മുതൽ തന്നെ ഉയരുന്ന ചോദ്യമാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾ പുറത്തുവരുമ്പോഴും ആരാധകർ ഈ ചോദ്യത്തിൽ തന്നെ നിന്നു കറങ്ങി. കഴിഞ്ഞ മാസം സയ്ദിനും രംഗയ്ക്കുമൊപ്പം എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജിനും ഫഹദിനുമൊപ്പമുള്ള ഒരു ഫോട്ടോ മോഹൻലാൽ പങ്കുവച്ചിരുന്നു. ഇതോടെ ഫഹദ് ചിത്രത്തിലുണ്ടെന്ന് തന്നെ ആരാധകർ ഉറപ്പിച്ചു.
ഏറ്റവുമൊടുവിൽ എംപുരാൻ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ ചുവന്ന ഡ്രാഗൺ ചിഹ്നമുള്ള വസ്ത്രം ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ കാണിച്ചിരുന്നു. ആ നടന് ഫഹദിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ നിറഞ്ഞു. ഇപ്പോഴിതാ എംപുരാനിൽ ഫഹദ് ഉണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
“ഉണ്ട്, ഫഹദ് ഫാസിലും ടോം ക്രൂസും റോബർട്ട് ഡി നീറോ പോലും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.”- തമാശയായി പൃഥ്വിരാജ് പറഞ്ഞു. “ഇല്ല, ഷാനു (ഫഹദ്) സിനിമയിലില്ല, ടോം ക്രൂസും ഇല്ല. എംപുരാന്റെ കാസ്റ്റിങ് തുടങ്ങിയപ്പോൾ നമുക്കൊരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. നമ്മൾ അനന്തമായി ചിന്തിക്കുമല്ലോ.
തുടക്കത്തിൽ, എനിക്ക് ചില വലിയ പേരുകൾ മനസ്സിൽ ഉണ്ടായിരുന്നു. അമേരിക്കൻ, ബ്രിട്ടീഷ്, ചൈനീസ് സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള പ്രശസ്തരായ അഭിനേതാക്കളുമായി ബന്ധപ്പെടാൻ എനിക്ക് കഴിഞ്ഞു,” പൃഥ്വിരാജ് പറഞ്ഞു.
“ഞാന്‍ ബന്ധപ്പെട്ട 10 ല്‍ ഒമ്പത് പേരുമായി എനിക്ക് സൂം കോളിലെങ്കിലും സംസാരിക്കാനായി. എന്നെ ഞെട്ടിച്ചു കാണ്ട് ഒരു ഇന്ത്യന്‍ സിനിമയില്‍ സഹകരിക്കാനുള്ള അവരുടെ താത്പര്യം അവര്‍ അറിയിച്ചു. അവിടെയാണ് ഏജന്റുമാര്‍ എത്തുന്നത്. അവരുടെ ജോലി ആക്ടേഴ്‌സിന് മാക്സിമം പണം വാങ്ങിച്ചു കൊടുക്കുക എന്നതാണ്.
എന്നാല്‍ നമ്മളെ പോലുള്ള മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ അത്രയും വലിയ തുക ചെലവഴിക്കുക എളുപ്പമല്ല. ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം”. – പൃഥ്വിരാജ് വ്യക്തമാക്കി. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്ക് പുറമേ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിലുണ്ട്. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുക.
by Midhun HP News | Mar 20, 2025 | Latest News, സിനിമ
‘എംപുരാൻ’ ട്രെയ്‌ലർ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. പക്കാ മാസ് ആക്ഷൻ പാക്കഡ് ചിത്രമായിരിക്കും എംപുരാൻ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇപ്പോഴിതാ ട്രെയ്‌ലറിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. ട്രെയ്‌ലർ ആദ്യം കണ്ട വ്യക്തി രജനികാന്ത് ആണെന്ന് അടുത്തിടെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ എക്സിലൂടെ മോഹൻലാലിനെയും പൃഥ്വിരാജിനെയും അഭിനന്ദിച്ചിരിക്കുകയാണ് രജനികാന്ത്.
എംപുരാന്റെ ട്രെയ്‌ലർ പങ്കുവച്ചായിരുന്നു രജനിയുടെ അഭിനന്ദനം. “എന്റെ പ്രിയപ്പെട്ട മോഹന്റെയും പൃഥ്വിരാജിന്റെയും ട്രെയ്‌ലർ കണ്ടു. പൃഥ്വിയുടെ സിനിമ, എംപുരാൻ അതിശയകരമായ ഒരു സൃഷ്ടിയാണ്. അഭിനന്ദനങ്ങൾ!!! എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ”. – രജനികാന്ത് എക്സിൽ കുറിച്ചു.
രജനികാന്തിന്റെ വലിയ ആരാധകനാണ് താനെന്ന് പലപ്പോഴും പൃഥ്വിരാജ് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരും ആവേശത്തോടെ കാത്തിരിക്കുന്ന എംപുരാനിൽ എത്തുന്ന ആ തമിഴ് നടൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. തമിഴിലെ ഒരു പ്രമുഖ താരം ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുമെന്ന് ആദ്യം മുതലേ റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രജനികാന്തിനൊപ്പമുള്ള ചിത്രം പൃഥ്വി പങ്കുവച്ചതോടെ തലൈവർ ആണോ ആ കഥാപാത്രം എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. എന്നാൽ വിജയ് സേതുപതിയായിരിക്കും ചിത്രത്തിലെത്തുക എന്ന തരത്തിലും ആരാധകർക്കിടയിൽ ചർച്ചകൾ വരുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ് എംപുരാൻ നിർമിക്കുന്നത്.
മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.
by Midhun HP News | Mar 3, 2025 | Latest News, സിനിമ
ലോസാഞ്ചലസ്: സംഘര്‍ഷം തകര്‍ത്ത പലസ്തീന്‍, ഒരു ജനതയുടെ ദുരിതങ്ങള്‍ പകര്‍ത്തിയ ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ പുരസ്‌കാരം. ഇസ്രയേല്‍ – പലസ്തീന്‍ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിറന്ന നോ അദര്‍ ലാന്‍ഡ് എന്ന ഡോക്യുമെന്ററിയ്ക്കാണ് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്നും തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പലസ്തീനികളുടെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.
2019 -2023 കാലത്താണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രായേല്‍ നീക്കമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബാസല്‍ അദ്രയുടെ സ്വകാര്യ ആര്‍ക്കൈവില്‍ നിന്നുള്ള കാംകോര്‍ഡര്‍ ദൃശ്യങ്ങളാണ് നോ അദര്‍ ലാന്‍ഡില്‍ ഭുരിഭാഗവും ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമീണ സ്‌കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും, പ്രദേശത്തെ കിണറുകള്‍ സിമന്റ് ഉപയോഗിച്ച് നിറയ്ക്കുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങളും ഇതിലുണ്ട്.
പതിറ്റാണ്ടുകളായി പലസ്തീനികള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് നോ അദര്‍ ലാന്‍ഡ് പറയാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ച് ബാസല്‍ അദ്ര നടത്തിയ പ്രതികരണം. ”എന്റെ സമൂഹം ഇസ്രായേലി അധിനിവേശത്തിന്‍ കീഴില്‍ ജീവിക്കുന്നവരാണ്, അക്രമം, വീടുകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ എന്നിവയെ എപ്പോഴും ഭയപ്പെടുന്നവര്‍. രണ്ട് മാസം മുമ്പ്, ഞാന്‍ ഒരു പിതാവായി, എന്റെ മകള്‍ക്ക് എനിക്ക് നല്‍കാവുന്ന ഏക പ്രതീക്ഷ, ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന അതേ ജീവിതം നയിക്കേണ്ടിവരില്ല എന്നാണ്,” എന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബാസല്‍ അദ്ര പ്രതികരിച്ചത്.
ഡോക്യുമെന്ററി തയ്യാറാക്കി ബാസല്‍ അദ്രയും പത്രപ്രവര്‍ത്തകന്‍ യുവാല്‍ എബ്രഹാമും അവരുടെ ടീമിനുവേണ്ടി അവാര്‍ഡ് സ്വീകരിച്ചു. പലസ്തീനില്‍ നടക്കുന്നത് വംശീയ ഉന്‍മൂലമാണെന്നും, ഈ അനീതികളെ ലോകം ചോദ്യം ചെയ്യണം എന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍. നാല് ആക്ടിവിസ്റ്റുകളുടെ ഫലസ്തീന്‍-ഇസ്രായേലി കൂട്ടായ്മയാണ് ചിത്രം നിര്‍മ്മിച്ചത്. പലസ്തീന്‍ – നോര്‍വേ സഹകരണത്തിലാണ് ചിത്രത്തിന്റെ നിര്‍മാണം.
by Midhun HP News | Mar 3, 2025 | Latest News, സിനിമ
ലോസാഞ്ചലസ്: 97-ാമത് ഓസ്‌ര്‍ പുരസ്‌കാരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച് അമേരിക്കന്‍ ചിത്രം അനോറ. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന അനോറ മികച്ച ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. സംവിധായകന്‍ ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകനായപ്പോള്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മെക്കി മാഡിസണ്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
സമ്പന്ന റഷ്യന്‍ കുടുംബത്തിലെ അംഗമായ ഇവാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുന്ന ആനി എന്ന വിദേശ നര്‍ത്തകിയുടെ വേഷമാണ് ‘അനോറ’യില്‍, മാഡിസണ്‍ അവതരിപ്പിച്ചത്. ആനിയുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ പ്രശംസകളും അനോറ ഏറ്റവാങ്ങിയിരുന്നു. മികച്ച ഒറിജിനല്‍ തിരക്കഥ, മികച്ച എഡിറ്റിങ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും അനോറ സ്വന്തമാക്കി.
ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അഡ്രിയന്‍ ബ്രോഡി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും ദി ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കി. ഐ ആം സ്റ്റില്‍ ഹിയര്‍ മികച്ച ഇന്‍ര്‍നാഷണല്‍ ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടി.
മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.
ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
by Midhun HP News | Mar 3, 2025 | Latest News, സിനിമ
ലോസാഞ്ചലസ്: 97ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.
Recent Comments