by Midhun HP News | Nov 5, 2021 | Entertainment, Latest News, സിനിമ
ആദിത്യ ഫിലിംസ് നിർമ്മിക്കുന്ന ‘രുദ്ര താണ്ഡവം’ എന്ന ഷോർട്ട് ഫിലിം ഞായറാഴ്ച യൂടൂബിൽ റീലീസ് ചെയ്യും. ഇതിനോടനുബന്ധിച്ച് അന്നേ ദിവസം വൈകുന്നേരം തൊടുപുഴ ഉപാസനയിൽ ചേരുന്ന യോഗത്തിൽ പ്രമുഖർ പങ്കെടുക്കും. കുമ്മം കല്ല് ബിടിഎം സ്കൂൾ അദ്ധ്യാപിക അനിത, നടനും ഫോട്ടോഗ്രാഫറുമായ റസാക് കേച്ചേരി, റനീഷ് മട്ടാഞ്ചേരി എന്നിവരാണ് ഈ ഹ്രസ്വ സിനിമയിലെ മുഖ്യ അഭിനേതാക്കൾ. സംവിധാനം മുരുകൻ.

by admin | Oct 31, 2021 | Entertainment, സിനിമ
സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട്’ (HOLY WOUND) എന്ന സൈലന്റ് മൂവി ലെസ്ബിയൻ പ്രണയമാണ് വിഷയമാക്കിയിരിക്കുന്നത്.
അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം ഒരു തടസ്സമാകുന്നില്ലായെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രണയം, രണ്ട് മനസ്സുകളുടെ പറഞ്ഞു തീർക്കാൻ കഴിയാത്ത ആവേശമാണ്.

ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ഹോളിവൂണ്ട് മുന്നേറുന്നത്. അത്തരം മുഹൂർത്തങ്ങളുടെ പച്ചയായ ആവിഷ്ക്കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോർന്നുപോകാത്ത തരത്തിലാണ് ചിത്രത്തിലെ വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്. ലെസ്ബിയൻ പ്രണയത്തിന്റെ റിയലിസത്തിലൂന്നിയുള്ള മുഹൂർത്തങ്ങളൊരുക്കൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വൈകാരിക കാഴ്ച്ചകളുടെ പുതു അനുഭവം തന്നെയായിരിക്കും.

ജാനകി സുധീർ, അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനർ – സഹസ്രാര സിനിമാസ് , സംവിധാനം – അശോക് ആർ നാഥ് , നിർമ്മാണം – സന്ദീപ് ആർ, രചന – പോൾ വൈക്ലിഫ്, ഛായാഗ്രഹണം – ഉണ്ണി മടവൂർ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ പശ്ചാത്തലസംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, കല – അഭിലാഷ് നെടുങ്കണ്ടം, ചമയം -ലാൽ കരമന, കോസ്റ്റ്യൂംസ് – അബ്ദുൾ വാഹിദ്, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ പ്രഭാകർ , എഫക്ട്സ് – ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ് – ശങ്കർദാസ് , സ്റ്റിൽസ് – വിജയ് ലിയോ , പി ആർ ഓ – അജയ് തുണ്ടത്തിൽ . കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ഹോളിവൂണ്ട് ചിത്രീകരണം പൂർത്തിയാക്കി.






by admin | Oct 28, 2021 | Entertainment, സിനിമ
വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം ‘മാതംഗി’ കണ്ണൂരിൽ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്.
ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , ഗീതാ വിജയൻ , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ.കെ നായർ , രചന, സംവിധാനം – ഋഷി പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സി പി കൃഷ്ണദാസ്, ഛായാഗ്രഹണം – ഉത്പൽ വി നായനാർ, ഗാനരചന – ഋഷി പ്രസാദ്, സംഗീതം – സോമസുന്ദരം, ആലാപനം – കെ എസ് ചിത്ര, സുജാത മോഹൻ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ – അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.








by admin | Oct 26, 2021 | Latest News, സിനിമ
കോവിഡ് കാലത്ത് സീറോ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ‘ഇൻസൈൻ’ പ്രേക്ഷക ശ്രദ്ധനേടുന്നു. അവിനാഷ് സിജേയാണ് ചിത്രത്തിന്റെ സംവിധായകൻ. ജയൻ കീഴ്പേരൂർ കാമറ നിർവഹിച്ചിരിക്കുന്നു.

ഷിബിൻ ശേഖർ, അനന്ദു എസ് അരവിന്ദ്, ബബിത കെ, മീനാക്ഷി എസ് ബിജു, മേഖ റോയ്, അമൽ, അനിൽ, ശ്രീജ, ദീപു മങ്ങലശേരി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. പൂർണ്ണമായും പുതുമുഖതാരങ്ങളെ ഉൾപെടുത്തിയാണ് അണിയറപ്രവർത്തകർ ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രം കാണുന്നതിനായുള്ള യുട്യൂബ് ലിങ്ക്: https://youtu.be/R5ilcp5dxXo










Recent Comments