സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്‌

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്‌

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.

മികച്ച ചലച്ചിത്ര ഗന്ഥം- സിനിമയുടെ ഭാവനാദേശങ്ങൾ, സി.എസ് വെങ്കിടേശ്വരൻ

മികച്ച ചലച്ചിത്ര ലേഖനം- പുനസ്ഥാപനം എന്ന നവേദ്രജാലം- സാബു പ്രവസാദ്

പ്രത്യേക ജൂറി പരാമർശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)

മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 കിഡ്സ്
മികച്ച നവാഗത സംവിധായകൻ- ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)

മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താൻ കേസ് കൊട്

മികച്ച നൃത്തസംവിധാനം- ശോഭിപോൾ രാജ് (തല്ലുമാല)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്- പൗളി വിൽസൺ (സൗദി വെള്ളയ്ക്ക)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- ഷോബി തിലകൻ (പത്തൊൻപതാം നൂറ്റാണ്ട്)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭീഷ്മ പർവ്വം)

ട്രാൻസ്ജെൻഡർ/ വനിതാ വിഭാഗത്തെ പ്രത്യേക അവാർഡ്: ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)

മികച്ച സിങ് സൗണ്ട്- വൈശാഖ് പിവി (അറിയിപ്പ്)

മികച്ച കലാസംവിധാനം- ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)

മികച്ച പ്രോസസിങ് ലാബ് കളറിസ്റ്റ്: ആഫ്റ്റർ സ്റ്റുഡിയോസ് (ഇലവീഴാ പൂഞ്ചിറ), ആർ. രംഗരാജൻ (വഴക്ക്) .

മികച്ച ശബ്ദരൂപകൽപന: അജയൻ അടാർട് (ഇലവീഴാ പൂഞ്ചിറ)

മികച്ച ഗായിക- മൃദുലാ വാര്യർ (പത്തൊൻപതാം നൂറ്റാണ്ട്)

മികച്ച ഗായകൻ- കപിൽ കബിലൻ (പല്ലൊട്ടി 90 കിഡ്സ്)

മികച്ച ഗാനരചയിതാവ്- റഫീക്ക് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ)- രാജേഷ് പിന്നാടൻ (ഒരു തെക്കൻ തല്ലുകേസ്)

മികച്ച തിരക്കഥകൃത്ത്- രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

മികച്ച ബാലതാരം :തൻമയ സോൺ എ ( വഴക്ക്)

മികച്ച ആൺ ബാലതാരം:മാസ്റ്റർ ഡാവിൻജി

മികച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ, ചന്ദ്രു ശെൽവരാജ്

പ്രത്യേക ജൂറി പുരസ്കാരം അഭിനയം- കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ ലെ ലോപസ് (അപ്പൻ)

മികച്ച സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)

മികച്ച നടി- വിൻസി അലോഷ്യസ് (രേഖ)

മികച്ച നടൻ- മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)

മികച്ച സംവിധായകൻ- മഹേഷ് നാരായണൻ (നൻപകൽ നേരത്ത് മയക്കം)

മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ പുതിയ സിനിമ; ഓ​ഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും

മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ പുതിയ സിനിമ; ഓ​ഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും

മലയാളത്തിന് സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഓ​ഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആശീർവാദ് സിനിമാസിന്റെ 33മത് ചിത്രമാണ്. ചിത്രം സംബന്ധിച്ച് മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. പുതിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ദൃശ്യം 3 ആണോ എന്നാണ് സോഷ്യൽമീഡിയയിൽ ആരാധകരുടെ സംശയം.

ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ദൃശ്യം, ദൃശ്യം, ട്വൽത്ത് മാൻ എന്നി ചിത്രങ്ങളാണ് ജീത്തു ജോസഫ്-മോഹൻലാൽ ഒന്നിച്ച മറ്റ് ചിത്രങ്ങൾ. എന്നാൽ പുതിയ ചിത്രം ദൃശ്യം 3 ആയിരിക്കില്ലെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

റീൽ നായകൻ ബിജോയ് കണ്ണൂർ നായകനായ വള്ളിച്ചെരുപ്പിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംല ഒഫിഷ്യൽ സെലക്ഷൻ

റീൽ നായകൻ ബിജോയ് കണ്ണൂർ നായകനായ വള്ളിച്ചെരുപ്പിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംല ഒഫിഷ്യൽ സെലക്ഷൻ

റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്കു സുപരിചിതനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തുന്ന വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിന് ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജിയസ്സായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ ഒഫിഷ്യൽ സെലക്ഷൻ നേട്ടം. 9-ാമത് മേളയാണ് ഇത്തവണത്തേത്. ഹിമാചൽ പ്രദേശ് സംസ്ഥാന ഭാഷാ, സാംസ്കാരിക വകുപ്പിന്റെയും ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയൻ വെലോസിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

ബിജോയ് കണ്ണൂർ, മാസ്റ്റർ ഫിൻ ബിജോയ്, ചിന്നുശ്രീ വൽസലൻ, കൊച്ചുപ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യാ ശ്രീധർ, എസ് ആർ ശിവരുദ്രൻ എന്നിവർ കഥാപാത്രങ്ങളാകുന്നു. ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുരേഷ് സി എൻ നിർമ്മാണവും ഈയടുത്ത് മൺമറഞ്ഞ ശ്രീഭാരതി രചന, സംവിധാനവും റിജു ആർ. അമ്പാടി ദൃശ്യാവിഷ്ക്കാരവും, ശ്യാം സാoബശിവൻ എഡിറ്റിംഗും ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ് ജോജോ കെൻ സംഗീത സംവിധാനവും അജയ് തുണ്ടത്തിൽ പി. അർ ഓയുമാണ്.

‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ റിലീസ് ഡിസംബർ 17ന്

‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ റിലീസ് ഡിസംബർ 17ന്

എജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ” വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ” ഡിസംബർ 17 ന് തീയേറ്ററുകളിലെത്തുന്നു.

കുടുംബത്തിന്റെ ചുമതലാബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നില്ക്കുന്ന കുടുംബനാഥനാൽ ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമെന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’. ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ്സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജു നായർ , റോഷ്നിമധു , എകെഎസ്, മിഥുൻ, രജീഷ്സേട്ടു , ക്രിസ്കുമാർ , ഷിബു നിർമ്മാല്യം, ആലികോയ, ജീവൻ ചാക്ക, മധു സി നായർ , കുട്ട്യേടത്തി വിലാസിനി, ബാലു ബാലൻ, ബിജുലാൽ , അപർണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ – എജിഎസ് മൂവി മേക്കേഴ്സ്‌ , രചന, സംവിധാനം – കുമാർ നന്ദ, നിർമ്മാണം – വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം – എം കെ അർജുനൻ , റാംമോഹൻ, രാജീവ് ശിവ, ആലാപനം – വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ – പാപ്പച്ചൻ ധനുവച്ചപുരം, ഓഡിയോ റിലീസ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രീജിത് കല്ലിയൂർ, കല-ജമാൽ ഫന്നൻ , രാജേഷ്, ചമയം – പുനലൂർ രവി , വസ്ത്രാലങ്കാരം – നാഗരാജ്, വിഷ്വൽ എഫക്ടസ് – സുരേഷ്, കോറിയോഗ്രാഫി – മനോജ്, ത്രിൽസ് – ബ്രൂസ് ലി രാജേഷ്, പശ്ചാത്തലസംഗീതം – രാജീവ് ശിവ, കളറിംഗ് -എം മഹാദേവൻ, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വി എഫ് എക്സ് ടീം – ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ – എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, സന്തോഷ് ഊരകം, പ്രൊഡക്ഷൻ മാനേജർ – സുരേഷ് കീർത്തി, വിതരണം – പല്ലവി റിലീസ്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

ഹോമിയോ സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ മൊബൈല്‍ ആപ്പ്

ഹോമിയോ സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ വേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. പൗരന്‍മാര്‍ക്ക് വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്‌പെഷ്യല്‍ ഒപി സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കും. ഹോമിയോപ്പതി വകുപ്പിലെ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങള്‍ രക്ഷകര്‍ത്താവിന്റെ സമ്മതത്തോടെ നല്‍കുന്നതിന് ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നിന്നും മരുന്നുകള്‍ വാങ്ങാം.
സമീപ ഭാവിയില്‍ ഒ.പി, സ്‌പെഷ്യല്‍ ഒപി സേവനങ്ങള്‍ ഈ രീതിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സേവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും അറിയിക്കാന്‍ സാധിക്കും.

ടെലി മെഡിസിന്‍ സൗകര്യം ഒരുക്കുന്നതിലൂടെ രോഗികള്‍ക്ക് സേവനങ്ങള്‍ വീട്ടില്‍ ലഭിക്കും. ആപ്പിലൂടെ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും വിദൂര സ്ഥലങ്ങളില്‍ പോലും സേവനങ്ങള്‍ നല്‍കാനും കഴിയും. m-Homoeo ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും https://play.google.com/store/apps/details?id=org.keltron.ahims എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം

രണ്ടിന്റെ ട്രെയിലർ പുറത്ത്; ചിത്രം ഡിസംബർ പത്തിന് തീയേറ്ററുകളിൽ

രണ്ടിന്റെ ട്രെയിലർ പുറത്ത്; ചിത്രം ഡിസംബർ പത്തിന് തീയേറ്ററുകളിൽ

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ട് ” ഡിസംബർ പത്തിന് തീയേറ്ററുകളിലെത്തും. റിലീസ് തീയതിയും ട്രയിലറും മമ്മൂക്കയുടെ പേജിലൂടെയാണ് പുറത്ത് വിട്ടത്. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നു. ജാതിമത രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയുമാണ് ചിത്രം ഉന്നം വെയ്ക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു. ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, ആലാപനം – കെ കെ നിഷാദ്, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , സംവിധാന സഹായികൾ – സൂനകൂമാർ , അനന്ദു വിക്രമൻ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് – ബാല, ക്യാമറ അസ്സോസിയേറ്റ്സ് – അഖിൽ , രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ – രാഹുൽ , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, പ്രോജക്ട് കോ ഓർഡിനേറ്റർ – സണ്ണി താഴുത്തല , ലീഗൽ കൺസൾട്ടന്റ് -അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് – സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്‌റ്റുഡിയോ – ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ – ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ – ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് – റാണാ പ്രതാപ് , വിതരണം – അനന്യ ഫിലിംസ്, സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

ട്രയിലർ കാണാൻ:

https://youtu.be/Rk2QzxzVy_k