by Midhun HP News | Feb 18, 2024 | Latest News, കായികം
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ 434 റൺസിൻ്റെ വമ്പൻ ജയവുമായി ടീം ഇന്ത്യ. രണ്ടാം ഇന്നിംഗ്സിൽ 557 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് രവീന്ദ്ര ജഡേജയുടെ സ്പിന്നിനു മുന്നിൽ കറങ്ങി വീണു. 122 റൺസിന് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ എല്ലാവരും കൂടാരം കയറിയപ്പോൾ ജഡേജ 5 വിക്കറ്റ് നേടി. കുൽദീപ് യാദവ് രണ്ടും അശ്വിനും ബുംറയും ഓരോ വിക്കറ്റും നേടി.
നേരത്തെ യശസ്വി ജയ്സ്വാളിൻ്റെ ഇരട്ട സെഞ്ചുറി (214 നോട്ടൗട്ട്) യുടെ കരുത്തിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 430 ന് 4 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.
സ്ക്കോർ:
ഇന്ത്യ- 445, 430/4 (ഡിക്ലയേർഡ്)
ഇംഗ്ലണ്ട്- 319, 122
by Midhun HP News | Feb 17, 2024 | Latest News, കായികം
രാജ്കോട്ട്: കരിയറിലെ 500-ാം ടെസ്റ്റ് വിക്കറ്റ് തികച്ചതിന് പിന്നാലെ ഇന്ത്യന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറി. മാതാവ് അസുഖബാധിതയായതിനെ തുടർന്നാണ് പിന്മാറ്റമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. അശ്വിൻ പിന്‍മാറിയതോടെ രാജ്കോട്ട് ടെസ്റ്റില്‍ ടീം ഇന്ത്യ പത്ത് താരങ്ങളായി ചുരുങ്ങി. ഏതെങ്കിലും താരത്തിന് പരിക്കോ കൊവിഡ് ബാധയോ സംഭവിച്ചാല്‍ മാത്രമേ സബ്സ്റ്റിറ്റ്യൂട്ട് താരത്തെ അനുവദിക്കൂ എന്നാണ് ഐസിസി ചട്ടം. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ കൂടിയും അശ്വിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ താരത്തിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിക്കും.
by Midhun HP News | Feb 16, 2024 | Latest News, കായികം
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 445 റണ്‍സിന്റെ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറികളും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറിയും ഇന്ത്യക്ക് കരുത്തായി. വാലറ്റത്ത് ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവരുടെ സംഭാവനകളും നിര്‍ണായകമായി.
മറുപടി തുടങ്ങിയ ഇംഗ്ലണ്ട് അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നു. ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയില്‍.
ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് തകര്‍ത്തടിച്ചു അര്‍ധ സെഞ്ച്വറി നേടി. താരം 14 ഫോറുകള്‍ സഹിതം 57 പന്തില്‍ 69 റണ്‍സെന്ന നിലയില്‍ മുന്നേറുന്നു.
15 റണ്‍സെടുത്ത സഹ ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. താരത്തെ ആര്‍ അശ്വിന്‍ മടക്കി. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്നു 89 റണ്‍സ് ചേര്‍ത്തു. ഒലി പോപ്പാണ് ഡുക്കറ്റിനൊപ്പം ക്രീസില്‍. രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജുറേല്‍ (46), അശ്വിന്‍ (37), ബുംറ (26) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.
ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. റെഹാന്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സന്‍, ടോം ഹാര്‍ട്‌ലി, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
by Midhun HP News | Feb 15, 2024 | Latest News, കായികം
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ രോഹിത് തൻ്റെ 11-ാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി. 196 പന്തിൽ 14 ഫോറും മൂന്ന് സിക്സും സഹിതം 131 റൺസാണ് താരം നേടിയത്.
470 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 43.35 ശരാശരിയിൽ 18,641 റൺസാണ് രോഹിത് നേടിയത്. ഇതിൽ 47 സെഞ്ച്വറികളും 100 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. മികച്ച വ്യക്തിഗത സ്‌കോർ 264 റൺസ്. പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കർ (34,357 റൺസ്), വിരാട് കോലി (26,733 റൺസ്), രാഹുൽ ദ്രാവിഡ് (24,064 റൺസ്) തുടങ്ങിയ താരങ്ങളാണ് രോഹിതിന് മുകളിൽ.
57 ടെസ്റ്റുകളിൽ നിന്ന് 45.49 ശരാശരിയിൽ 11 സെഞ്ച്വറികളും 16 അർധസെഞ്ച്വറികളും സഹിതം 3,958 റൺസ് രോഹിത് നേടിയിട്ടുണ്ട്. 212 ആണ് അദ്ദേഹത്തിൻ്റെ മികച്ച സ്‌കോർ. 262 ഏകദിനങ്ങളിൽ നിന്ന് 49.12 ശരാശരിയിൽ 31 സെഞ്ച്വറികളും 55 അർധസെഞ്ച്വറിറികളും സഹിതം 10,709 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. ടി20 യിൽ 31.79 ശരാശരിയിൽ 3,974 റൺസ് ഇന്ത്യയുടെ ഹിറ്റ്മാൻ നേടി. അഞ്ച് സെഞ്ച്വറികളും 29 അർധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 121* ആണ് അദ്ദേഹത്തിൻ്റെ മികച്ച സ്കോർ.
ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം. ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡും രോഹിതിൻ്റെ പേരിലാണ്. ടെസ്റ്റിൽ മൂന്ന് സിക്സറുകൾ കൂടി പറത്തിയാൽ മുൻ നായകൻ എം.എസ് ധോണിയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിക്സ് ഹിറ്ററായി രോഹിത് മാറും(80 സിക്സറുകൾ). 90 സിക്സറുകൾ നേടിയ വീരേന്ദർ സെവാഗാണ് ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരം. 128 സിക്സറുകളോടെ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ കളിക്കാരൻ.
by Midhun HP News | Feb 13, 2024 | Latest News, കായികം
ജക്കാര്‍ത്ത: മത്സരം നടന്നു കൊണ്ടിരിക്കേ ഗ്രൗണ്ടില്‍ വച്ച് മിന്നലേറ്റ് ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ താരം മരിച്ചു. ഇന്തോനേഷ്യന്‍ ടീമുകളായ എഫ്‌സി ബന്‍ഡങ്- എഫ്ബിഐ സുബാങ് മത്സരത്തിനിടെയാണ് ദാരുണ സംഭവം.
പടിഞ്ഞാറന്‍ ജാവയിലുള്ള സിലിവാങി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. തുടക്കത്തില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മത്സരം പുരോഗമിക്കവേ കാലാവസ്ഥ മോശമായി. എന്നാല്‍ കളി തുടര്‍ന്നു. അതിനിടെയാണ് അപ്രതീക്ഷിത സംഭവം.
by Midhun HP News | Feb 12, 2024 | Latest News, കായികം
നിലവിലെ മാരത്തൺ ലോക റെക്കോർഡ് ഉടമയായ കെനിയൻ അത്ലറ്റ് കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരണപ്പെട്ടു. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എൽഡോറെറ്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും മരണപ്പെട്ടു.
പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. എൽഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയാണ് കെൽവിനും കോച്ച് ഗെർവൈസ് ഹക്കിസിമാനയും അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി വലിയ മരത്തിൽ ഇടിക്കുകയായിരുന്നു. 24 കാരനായ കെൽവിനാണ് വാഹനം ഓടിച്ചിരുന്നതെന്നും കെനിയൻ പൊലീസ് പറഞ്ഞു.
കെനിയൻ അത്ലറ്റും പരിശീലകനും അപകടസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും എൽജിയോ മറക്‌വെറ്റ് കൗണ്ടി പൊലീസ് കമാൻഡർ പീറ്റർ മുലിംഗെ. രണ്ട് മണിക്കൂർ ഒരു സെക്കൻറിൽ താഴെ മാരത്തൺ പൂർത്തിയാക്കിയ ചരിത്രത്തിലെ ആദ്യ അത്ലറ്റാണ് 24 കാരനായ കിപ്റ്റം. കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണിലാണ് രണ്ടുമണിക്കൂര്‍ 35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്.
റോട്ടര്‍ഡം മാരത്തണില്‍ രണ്ടുമണിക്കൂറില്‍ താഴെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു കിപ്റ്റം. 2022ലാണ് കിപ്റ്റം കരിയറിലെ ആദ്യ മാരത്തണില്‍ മല്‍സരിക്കുന്നത്. റുവാണ്ടയിൽ നിന്നുള്ള മുൻ പ്രൊഫഷണൽ അത്‌ലറ്റായിരുന്നു 36 കാരനായ ഹക്കിസിമാന, 5,000 മീറ്റർ മുതൽ ഹാഫ് മാരത്തൺ വരെയുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
Recent Comments