‘ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്തു’; രാഹുല്‍ ദ്രാവിഡ് കോച്ചായി തുടരും

‘ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്തു’; രാഹുല്‍ ദ്രാവിഡ് കോച്ചായി തുടരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. ഇത് സംബന്ധിച്ച് ബിസിസിഐയുമായി കരാര്‍ പുതുക്കി. അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പ് വരെയാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ദ്രാവിഡിനൊപ്പമുള്ള പരിശീലകസംഘത്തെയും നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡ് വഹിച്ച പങ്ക് ചൂട്ടിക്കാട്ടിയാണ് കരാര്‍ നീട്ടാനുള്ള ബിസിസിഐയുടെ തീരുമാനം.

തന്നിലര്‍പ്പിച്ച വിശ്വാസങ്ങള്‍ക്ക് ബിസിസിഐക്ക് നന്ദി പറയുന്നതായി രാഹുല്‍ പറഞ്ഞു. വിക്രം റാത്തോഡ് ബാറ്റിങ് കോച്ചായും. പരസ് മാംബ്രെ ബൗളിങ് കോച്ചായും ടി ദിലീപ് ഫീല്‍ഡിങ് കോച്ചായും തുടരും.

രാഹുല്‍ ദ്രാവിഡിന്റെ പ്രൊഫഷണിലിസവും കാഴ്ചപ്പാടും കഠിനാദ്ധ്വാനവും ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ തന്ത്രപരമായ മാര്‍ഗനിര്‍ദേശത്തിന്റെ തെളിവാണ്. കോച്ചായി തുടരാനുള്ള ഓഫര്‍ സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യന്‍ ടീം വിജയകരമായ യാത്ര തുടരുമെന്നും ബിന്നി പറഞ്ഞു.

നേരത്തെ പരിശീലക സ്ഥാനത്ത് തുടരാന്‍ രാഹുല്‍ ദ്രാവിഡ് താത്പര്യമില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2021ലെ ടി 20 ലോകകപ്പിന് ശേഷം രവിശാസ്ത്രിക്ക് പകരക്കാരനായാണ് ദ്രാവിഡ് രണ്ടുവര്‍ഷത്തേക്ക് പരിശീലകസ്ഥാനത്തേക്ക് എത്തിയത്. ലോകകപ്പോടെ കരാര്‍ അവസാനിച്ചിരുന്നു. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ലോകകപ്പിലും റണ്ണറപ്പായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടായിരുന്നു ഇന്ത്യയുടെ പരാജയം.

വീണ്ടും മാക്‌സ്‌വെല്‍ ഷോക്ക്; തകര്‍പ്പന്‍ ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു

വീണ്ടും മാക്‌സ്‌വെല്‍ ഷോക്ക്; തകര്‍പ്പന്‍ ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു

ഗുവാഹത്തി: മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം നേടി. 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇതോടെ പരമ്പരയില്‍ ആദ്യ ജയത്തോടെ ഓസീസ് 2-1 എന്ന നിലയിലലെത്തി. രണ്ട് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. 48 പന്തുകള്‍ മാത്രം നേരിട്ട മാക്‌സ്‌വെല്‍ എട്ട് വീതം സിക്സും ഫോറുമടക്കം 104 റണ്‍സോടെ പുറത്താകാതെ നിന്നു. എട്ട് സിക്സും എട്ട് ഫോറുമഖയിരുന്നു മാകസ്‌വെല്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് തുടക്കം മുതല്‍ കടന്നാക്രമിച്ചാണ് ഓസീസ് ബാറ്റര്‍മാര്‍ കളിച്ചത്. ട്രാവിസ് ഹെഡും ആരോണ്‍ ഹാര്‍ഡിയും മികച്ച തുടക്കമേകി. അഞ്ചാം ഓവറില്‍ ഹാര്‍ഡിയെ അര്‍ഷ്ദീപ് സിങ് മടക്കി. 12 പന്തില്‍ നിന്ന് 16 റണ്‍സായിരുന്നു ഹാര്‍ഡിയുടെ സമ്പാദ്യം. പിന്നാലെ തകര്‍ത്തടിച്ച ഹെഡിനെ മടക്കി ആവേശ് ഖാന്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. 18 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 35 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്.

ജോഷ് ഇംഗ്ലസിനെ (10) രവി ബിഷ്ണോയ് പുറത്താക്കി. സ്റ്റോയിനിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഒന്നിച്ചതോടെ കങ്കാരുകള്‍ ഉണര്‍ന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച മാക്‌സ്‌വെല്‍ – മാര്‍ക്കസ് സ്റ്റോയ്നിസ് സഖ്യം 60 റണ്‍സ് ചേര്‍ത്തതോടെ ഓസീസിന് പ്രതീക്ഷ കൈവന്നു. സ്റ്റോയ്നിസിനെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തില്‍ നിന്ന് 17 റണ്‍സായിരുന്നു സ്റ്റോയ്നിസിന്റെ സമ്പാദ്യം. പിന്നാലെ ടിം ഡേവിഡിനെ (0) ബിഷ്ണോയ് മടക്കി.

ആറാം വിക്കറ്റില്‍ ഒന്നിച്ച മാക്‌സ്‌വെല്‍ – ക്യാപ്റ്റന്‍ മാത്യു വെയ്ഡ് സഖ്യമാണ് ടീമിന് ആവേശ ജയം സമ്മാനിച്ചത്. 91 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യയില്‍ നിന്ന് ജയം പിടിച്ചെടുക്കുകയായിരുന്നു. വെയ്ഡ് 16 പന്തില്‍ നിന്ന് 28 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 21 റണ്‍സാണ് ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത്. അനായാസം മാക്‌സ്‌വെല്‍ ഓസീസിനെ വിജയത്തിലെത്തിച്ചു.

കാര്യവട്ടത്ത് ഓസ്ട്രേലിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാര്യവട്ടത്ത് ഓസ്ട്രേലിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 236 റണ്‍സ് വിജയത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 44 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്ണോയിയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

236 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിനായി സ്റ്റീവ് സ്മിത്ത് – മാത്യു ഷോട്ട് ഓപ്പണിങ് സഖ്യത്തിന്റേത് മികച്ച തുടക്കമായിരുന്നു. 10 പന്തില്‍ 19 റണ്‍സെടുത്ത ഷോട്ട് പുറത്തായതിന് പിന്നാലെ എത്തിയവര്‍ നില ഉറപ്പിക്കാതെ മടങ്ങി. ജോഷ് ഇംഗ്ലിസിനെയും (2), ഗ്ലെന്‍ മാക്‌സ് വെല്‍ (12) സ്മിത്ത് (19) എന്നിവര്‍ പെട്ടെന്ന തന്നെ മടങ്ങി. ഓസീസ് നാലിന് 58 എന്ന നിലയിലേക്ക് വീണു.

വീണ്ടും ക്രിക്കറ്റ് ആവേശം; ടി20 ലോകകപ്പ് ഒരുക്കം; ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര ഇന്ന് മുതല്‍

വീണ്ടും ക്രിക്കറ്റ് ആവേശം; ടി20 ലോകകപ്പ് ഒരുക്കം; ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര ഇന്ന് മുതല്‍

വിശാഖപട്ടണം: ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ പരാജയപ്പെട്ടതിന്റെ നിരാശ മറക്കാന്‍ ഇന്ത്യ. മറ്റൊരു ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനു വീണ്ടു അരങ്ങൊരുങ്ങുന്നു. ടി20 പരമ്പരയ്ക്ക് ഇന്ന് മുതല്‍ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്.

ഇന്ന് വിശാഖപട്ടണത്താണ് ആദ്യ പോരാട്ടം. വൈകീട്ട് ഏഴ് മുതലാണ് മത്സരം. സൂര്യ കുമാര്‍ യാദവിന്റെ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റം കൂടിയാണ് മത്സരം. ഓസീസിനെ മാത്യു വെയ്ഡാണ് നയിക്കുന്നത്. ഇന്ന് വിശാഖപട്ടണം, 26നു തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, 28നു ഗുവാഹത്തി, ഡിസംബര്‍ ഒന്നിന് റായ്പുര്‍, മൂന്നിന് ബംഗളൂരു എന്നിവിടങ്ങളിലാണ് പോരാട്ടം.

ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് ആശ്വാസം കണ്ടെത്താനുള്ള ശ്രമമായിരിക്കും ഇന്ത്യ. മാത്രമല്ല അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡ്, യുഎസ്എ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളും ഇതോടെ സജീവമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.

ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ.

ഓസ്‌ട്രേലിയ സാധ്യതാ ഇലവന്‍: മാത്യു വെയ്ഡ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, മാത്യു ഷോര്‍ട്ട്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ടിം ഡേവിഡ്, ആരോണ്‍ ഹാര്‍ഡി, തന്‍വീര്‍ സംഘ, ജാസന്‍ ബെഹെരന്‍ഡോഫ്, സീന്‍ അബ്ബോട്ട്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍.

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര; സഞ്ജു ടീമിലില്ല

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര; സഞ്ജു ടീമിലില്ല

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവറാം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലുള്ളത്. അവസാന രണ്ടു മത്സരത്തിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. വൈസ് ക്യാപ്റ്റനായിട്ടാണ് അയ്യര്‍ തിരിച്ചെത്തുകയെന്ന് ബിസിസിഐ അറിയിച്ചു.

കലാശപ്പോരില്‍ റെക്കോര്‍ഡുമായി രോഹിത്; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്ന ക്യാപ്റ്റന്‍

കലാശപ്പോരില്‍ റെക്കോര്‍ഡുമായി രോഹിത്; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്ന ക്യാപ്റ്റന്‍

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പില്‍ മറ്റൊരു റെക്കോഡു കൂടി സ്വന്തം പേരിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. 2019 ലോകകപ്പില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ സ്വന്തമാക്കിയ റെക്കോഡാണ് ഈ ലോകകപ്പില്‍ രോഹിത് മറികടന്നത്. കഴിഞ്ഞ ലോകകപ്പില്‍ 578 റണ്‍സ് വില്ല്യംസണ്‍ നേടിയിരുന്നു.

ഈ ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നായി 597 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഓസീസിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 29 ല്‍ എത്തിയപ്പോഴാണ് 2019 പതിപ്പില്‍ വില്യംസണ്‍ നേടിയ 578 റണ്‍സ് മറികടന്നത്. നേരത്തെ, ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെയും മറികടന്നിരുന്നു. കൂടുതല്‍ റണ്‍സ് നേടിയ നായകന്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ള ഇന്ത്യന്‍ താരവും രോഹിത് മാത്രമാണ്. 54.27 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും അടക്കമാണ് രോഹിത്തിന്റെ നേട്ടം.

ശ്രീലങ്കയുടെ മഹേല ജയവര്‍ധന ( 548 റണ്‍സ്), ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് (539 റണ്‍സ്), ഓസ്ട്രേലിയയുടെ തന്നെ ആരോണ്‍ ഫിഞ്ച് (507 റണ്‍സ്), സൗരവ് ഗാംഗുലി (2003ല്‍ 456 റണ്‍സ്), ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (2011ല്‍ 465 റണ്‍സ്) എന്നിവരാണ് യഥാക്രമം പിന്നിലുള്ള നായകന്മാര്‍.