by Midhun HP News | Oct 31, 2023 | Latest News, കായികം
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനായി ഗാലറികളിലിരുന്ന് പതാക വീശാന്‍ 87കാരനായ അങ്കിള്‍ പേര്‍സി ഇനിയുണ്ടാകില്ല. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ലങ്കന്‍ ടീമിന്റെ സൂപ്പര്‍ഫാന്‍ അബേശേഖര മരണത്തിന് കീഴടങ്ങിയത്. ശ്രീലങ്കന്‍ ടീമിന്റെ പ്രധാന മത്സരങ്ങളുള്ള വേദികളില്ലൊം അങ്കിള്‍ പേര്‍സിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ലങ്കന്‍ ടീം 1979 ലോകകപ്പില്‍ കളിച്ചത് മുതല്‍ ഈ ആരാധകന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ഗാലറികളില്‍ എത്തിയിരുന്നു. എന്നാല്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഈ ലോകകപ്പിന് എത്തിയിരുന്നില്ല.
ശ്രീലങ്കന്‍ താരങ്ങളായ അര്‍ജുന രണതുങ്ക, സനത് ജയസൂര്യ, കുമാര്‍ സംഗക്കാരെ എന്നിവരുമായി ഇദ്ദേഹത്തിന് വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. എം എസ് ധോനി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, എന്നിവരുമായും സൗഹൃദമുണ്ടായിരുന്നു. കൊളംബോയില്‍ നടന്ന ഏഷ്യ കപ്പിനിടെ അബേശേഖരയെ രോഹിത് ശര്‍മ്മ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. 2015 ലെ ശ്രീലങ്കന്‍ പര്യടനത്തിനിടെ ഇദ്ദേഹത്തെ വിരാട് കോഹ് ലി ഇന്ത്യയുടെ ഡ്രസ്സിങ് റൂമിലേക്ക് ക്ഷണിച്ചിരുന്നു. രോബാധിതനായ ഇദ്ദേഹത്തിന് ലങ്കന്‍ ക്രിക്കറ്റ് ടീം ചികിത്സക്കായി കഴിഞ്ഞ സെപ്റ്റംബറില്‍ ശ്രീലങ്കന്‍ ടീം വന്‍തുക കൈമാറിയിരുന്നു.
അങ്കിള്‍ പേര്‍സിയുടെ മരണത്തില്‍ ബിസിസിഐയും അനുശോചനം അറിയിച്ചു. ”അങ്കിള്‍ പേര്‍സി് വലിയ ഉര്‍ജമായിരുന്നു, ഇദ്ദേഹത്തിന്റെ സ്ഥിരതയാര്‍ന്ന പ്രോത്സാഹനം മൈതാനത്ത് ഓരോ നിമിഷവും പ്രകാശം പകര്‍ന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി അദ്ദേഹം ആഴത്തിലുള്ള ബന്ധം പങ്കിടുകയും ടീം ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തുമ്പോഴെല്ലാം ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ നഷ്ടമാണ്” ബിസിസിഐ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
by Midhun HP News | Oct 31, 2023 | Latest News, കായികം
എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്.
ഖത്തർ ലോകകപ്പിൽ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസി ബാലൺ ദ് ഓർ പുരസ്കാരത്തിന് അർഹനായത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർട്ടുഗൽ സൂപ്പർ താരംക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്താണ്.
ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലൺ ദ് ഓർ നേടിയത്. മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന പുരസ്കാരമായ ലെവ് യാഷിൻ ട്രോഫി അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. അർജന്റീനക്കായി ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിനാണ് പുരസ്കാരം.
ടോപ്സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിംഗ് ഹാലൻഡ് സ്വന്തമാക്കി. എംബാപ്പെയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് ഈ 23-ാകാരന്‍റെ നേട്ടം. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി പുരസ്കാരം ജൂഡ് ബെല്ലിംഗ്ഹാം സ്വന്തമാക്കി. 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണ വനിതാ ടീമും പങ്കിട്ടു
by Midhun HP News | Oct 30, 2023 | Latest News, കായികം
മുംബൈ: അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ശ്രീലങ്കക്ക് വീണ്ടും തിരിച്ചടി. ടീമിലെ പ്രധാന സീമറും കഴിഞ്ഞ മല്‍സരത്തിലെ കളിയിലെ കേമനുമായ ലാഹിരു കുമാര ലോകകപ്പ് സംഘത്തില്‍ നിന്നും പുറത്തായി. പൂനെയില്‍ പരിശീലനത്തിനിടെ തുടയിലെ മസില്‍ വേദനയെ തുടര്‍ന്നാണ് ലാഹിരു പുറത്തായത്. പകരക്കാരനായി ദുഷ്മന്ത ചമീരയെ ടീമില്‍ ഉള്‍പ്പെടുത്തി.
ചമീരയുടെ പേര് ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചു. ലോകകപ്പ് തുടങ്ങിയതിന് ശേഷം ലങ്കന്‍ ടീമിലിത് രണ്ടാം മാറ്റമാണ്. ആദ്യ മാറ്റമായി വന്ന സീനിയര്‍ താരം എയ്ഞ്ചലോ മാത്യുസ് ആദ്യ മല്‍സരത്തില്‍ തന്നെ ഗംഭീര പ്രകടനം നടത്തിയിരുന്നു. ഇന്ന് ലോകകപ്പിലെ ആറാമത് മല്‍സരത്തില്‍ ലങ്ക അഫ്ഗാനിസ്താനുമായി കളിക്കുകയാണ്. അവശേഷിക്കുന്ന എല്ലാ മല്‍സരങ്ങളിലും വിജയം സ്വന്തമാക്കാനായാല്‍ ലങ്കക്ക് പ്രതീക്ഷകളുണ്ട്.
പക്ഷേ ഇന്ന് അഫ്ഗാന്‍ ദുര്‍ബലരല്ല. ഇതിനകം ലോകകപ്പില്‍ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയവരാണ് അവര്‍. പൂനെയിലെ മൈതാനത്ത് രണ്ട് ടീമുകളിലെയും സ്പിന്നര്‍മാര്‍ അരങ്ങ് തകര്‍ക്കാനാണ് സാധ്യത. നായകന്‍ ദാസുന്‍ ഷനാക്ക ഇന്നും കളിക്കില്ല. കുശാല്‍ മെന്‍ഡിസ് തന്നെയായിരിക്കും ലങ്കന്‍ സംഘത്തെ നയിക്കുക.
by Midhun HP News | Oct 29, 2023 | Latest News, കായികം
ധരംശാല: ലോകകപ്പിലെ കരുത്തര്‍ തമ്മിലുള്ള ആവേശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ അഞ്ച് റണ്‍സിന് വീഴ്ത്തിയതോടെ സെമി ഫൈനല്‍ ലൈനപ്പിന്‍റെ ചിത്രം കൂടുതല്‍ വ്യക്തമായി. ജയിച്ചെങ്കിലും നാലു കളികളില്‍ എട്ടു പോയന്‍റുമായി നാലാം സ്ഥാനത്തു തന്നെയാണ് ഓസ്ട്രേലിയ ഇപ്പോള്‍. തോറ്റിട്ടും ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് പോയന്‍റുള്ള ന്യൂസിലന്‍ഡിന് സെമിയിലെത്താന്‍ 75 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ലോകകപ്പില്‍ ഇനി പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയുമാണ് ന്യൂസിലന്‍ഡിന് നേരിടാനുള്ളത്. ഇതില്‍ രണ്ട് കളികളെങ്കിലും ജയിച്ചാല്‍ കിവീസിന് സെമിയിലെത്താം. ഒരെണ്ണത്തില്‍ ജയിച്ചാലും സെമി സാധ്യതയുണ്ട്.
ഓസ്ട്രേലിയക്ക് സെമിയിലെത്താന്‍ 76 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടാനുള്ളത് എന്നതിനാല്‍ ന്യൂസിലന്‍ഡിനെക്കാള്‍ സാധ്യത കൂടുതല്‍ ഓസീസിനാണ്. നിലവില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 98 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും നെതര്‍ലന്‍ഡ്സിനെയുമാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ഇന്ത്യക്ക് സെമിയിലെത്താനാവും.ഒന്നാം സ്ഥാനത്താണെങ്കിലും ദക്ഷിണാഫ്രിക്കക്ക് 95 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ന്യൂസിലന്‍ഡിനെയുമാണ് ദക്ഷിണാഫ്രിക്കക്ക് ഇനി നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ദക്ഷിണാഫ്രിക്ക സെമിയിലെത്തും.നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് സെമിയിലെത്താന്‍ നാലു ശതമാനം സാധ്യത മാത്രമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയെയും ഓസ്ട്രേലിയയെയും പാകിസ്ഥാനെയും നേരിടാനുള്ള ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്സ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്.
ഇതില്‍ എല്ലാ മത്സരവും ജയിച്ചാലും രണ്ട് പോയന്‍റുള്ള ഇംഗ്ലണ്ട് സെമിയിലെത്താന്‍ സാധ്യത വിരളമാണ്. പാകിസ്ഥാന് സെമിയിലെത്താന്‍ ആറ് ശതമാനം സാധ്യതയാണുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ കരുത്തരെ നേരിടേണ്ട പാകിസ്ഥാന് ബംഗ്ലാദേശ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്. ഇതില്‍ മൂന്നും ജയിച്ചാലും പരമാവധി 10 പോയന്‍റേ നേടാനാവു എന്നതിനാല്‍ പാകിസ്ഥാന്‍റെ സാധ്യതകളും വിരളമാണ്. ശ്രീലങ്കക്ക് 20 ശതമാനം സാധ്യതതയും അഫ്ഗാനിസ്ഥാന് 18 ശതമാനം സാധ്യതയും പ്രവചിക്കപ്പെടുമ്പോള്‍ നെതര്‍ലന്‍ഡ്സിന് മൂന്ന് ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്
by Midhun HP News | Oct 28, 2023 | Latest News, കായികം
ഏകദിന ലോകകപ്പ് ചരിത്രത്തിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ വിരാട് കോലിയെ പിന്തള്ളി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ധർമശാലയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലായിരുന്നു വാർണറുടെ ഈ നേട്ടം. 65 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 81 റൺസാണ് ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ വാർണർ നേടിയത്.23 ലോകകപ്പ് ഇന്നിംഗ്സുകളിൽ നിന്ന് 1324 റൺസോടെയാണ് വാർണർ കളി തുടങ്ങിയത്. 31 ഇന്നിംഗ്സുകളിൽ നിന്ന് 1384 റൺസാണ് കോലിയുടെ സമ്പാദ്യം. മൈതാനത്തെത്തിയ സ്റ്റാർ ഓപ്പണർ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. വെറും 28 പന്തിൽ നിന്നാണ് വാർണർ അർധസെഞ്ചുറി തികച്ചത്. 65 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 81 റൺസെടുത്ത ശേഷമാണ് താരം പവലിയനിലേക്ക് മടങ്ങിയത്.
നിലവിൽ സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, കുമാര സംഗക്കാര എന്നിവർക്ക് മാത്രമാണ് ഈ അഭിമാനകരമായ പട്ടികയിൽ വാർണറിനേക്കാൾ കൂടുതൽ റൺസുള്ളത്. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗിൽ മിച്ചല്‍ മാര്‍ഷിനെ മാറ്റി വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ്ഡിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കണ്ടു. ട്രാവിസ് ഹെഡിനൊപ്പം ഓപ്പണിംഗ് പാട്ണർഷിപ്പിൽ ഡേവിഡ് വാർണർ 175 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
20ാം ഓവറിലെ ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്പ്‌സാണ് വാര്‍ണറെ മടക്കി കൊടുങ്കാറ്റ് കൂട്ടുകെട്ടിനു വിരാമമിട്ടത്. പിന്നാലെ ഫിലിപ്‌സ് തന്നെ ഹെഡ്ഡിനേയും മടക്കി. ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ ഹെഡ്ഡ് അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി തികച്ചു. 25 പന്തില്‍ 50 പിന്നിട്ട ഹെഡ്ഡ് 59 പന്തിലാണ് കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ചത്
by Midhun HP News | Oct 25, 2023 | Latest News, കായികം
ഡല്‍ഹി: ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും മാക്‌സ് വെലിന്റെയും മികവിലാണ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ഇരുവരും സെഞ്ച്വറി നേടി. 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ 399 റൺസാണ് നേടിയത്.
ഡേവിഡ് വാര്‍ണര്‍ ലോകകപ്പില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് നേടിയത്. 11 ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെ 93 പന്തില്‍ 104 റണ്‍സാണ് വാര്‍ണര്‍ നേടിയത്. തുടക്കത്തില്‍ തന്നെ മിച്ചല്‍ മാര്‍ച്ചലിനെ നഷ്ടപ്പെട്ടെങ്കിലും സ്റ്റീവ് സ്മിത്തിന്റെ പിന്തുണയോടെ ഓസ്‌ട്രേലിയ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതാണ് കണ്ടത്. കഴിഞ്ഞ കളികൡ മോശം ഫോമിലായിരുന്ന സ്റ്റീവ് സ്മിത്ത് 68 പന്തിലാണ് 71 റണ്‍സ് നേടിയത്. സ്മിത്ത് ഫോമിലേക്ക് തിരിച്ചുവന്നത് ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
Recent Comments