ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് പൊന്മുടിയിൽ

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് പൊന്മുടിയിൽ

നെടുമങ്ങാട്: പതിന്നാലാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് ആൻഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷൻ ട്രയൽ പൊൻമുടിയിൽ ആരംഭിച്ചു. പൊന്മുടി പതിനേഴാംവളവിലെ മെർക്കിസ്റ്റൺ എസ്റ്റേറ്റിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളിലാണ് സെലക്ഷൻ ട്രയൽ നടക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഇത്തവണ പൊന്മുടിയാണ് വേദിയാകുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 200-ലധികം താരങ്ങൾ സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്നുണ്ട്. വനിതാ പുരുഷവിഭാഗങ്ങളിലായി ആറ് ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഇതിൽ ബുധനാഴ്ച അണ്ടർ 18, അണ്ടർ 23-വിഭാഗങ്ങളിലെ സെലക്ഷൻ നടന്നു. വ്യാഴാഴ്ച വനിതകളുടെ മത്സരവും നടക്കും.

ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി

ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരികരിച്ചു. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഗില്‍ കളിച്ചേക്കില്ല. പകരം ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കും.

പനിയെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കി സ്ഥിരീകരിച്ചത്. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും.ചെന്നൈയില്‍ ഇറങ്ങിയതു മുതല്‍ ശുഭ്മാന് കടുത്ത പനി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിശോധനകള്‍ നടക്കുന്നതായും ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ടീമുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ അറിയിച്ചു.ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തുദിവസത്തെയെങ്കിലും വിശ്രമം താരത്തിന് വേണ്ടിവരും.

ലോകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്; ബെൻ സ്റ്റോക്സും കെയിൻ വില്ല്യംസണും കളിക്കില്ല

ലോകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്; ബെൻ സ്റ്റോക്സും കെയിൻ വില്ല്യംസണും കളിക്കില്ല

ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസീലൻഡ് സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ടോം ലാതം ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സും ന്യൂസീലൻഡ് നിരയിൽ ക്യാപ്റ്റൻ കെയിൻ വില്ല്യംസണും കളിക്കില്ല. ഇരുവർക്കും പരുക്കാണ്.

കിവീസ് നിരയിൽ പല പ്രമുഖരും ഇന്ന് ടീമിൽ ഇല്ല. വില്ല്യംസണൊപ്പം ലോക്കി ഫെർഗൂണും പരുക്കേറ്റ് പുറത്തിരിക്കും. ഇഷ് സോധി, ടിം സൗത്തി എന്നിവരും ടീമിലില്ല. ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സ്, ഗസ് അറ്റ്കിൻസൺ, റീസ് ടോപ്ലേ, ഡേവിഡ് വില്ലി എന്നിവർക്ക് ഇടം ലഭിച്ചില്ല. കിവീസ് നിരയിൽ രചിൻ രവീന്ദ്രയും ജിമ്മി നീഷവും ഇടം പിടിച്ചപ്പോൾ ഇംഗ്ലണ്ട് ടീമിൽ ഹാരി ബ്രൂക്കും കളിക്കും.

ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനത്തില്‍ ഇന്ത്യക്ക് സുവര്‍ണനേട്ടത്തോടെ തുടക്കം; പൊന്നെയ്തുവീഴ്ത്തി ഇന്ത്യ

ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനത്തില്‍ ഇന്ത്യക്ക് സുവര്‍ണനേട്ടത്തോടെ തുടക്കം; പൊന്നെയ്തുവീഴ്ത്തി ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനത്തില്‍ ഇന്ത്യക്ക് സുവര്‍ണനേട്ടത്തോടെ തുടക്കം. അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം നേടിക്കൊടുത്തത്.

ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 230- 229 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമതെത്തിയത്. ആദ്യ റൗണ്ടിലും മൂന്നാം റൗണ്ടിലും പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 82 ആയി. 19 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവുമായി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.അതേസമയം, ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോട് പരാജയപ്പെട്ടു. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ പി വി സിന്ധു പുറത്ത്; ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തോട് തോറ്റു

ഏഷ്യന്‍ ഗെയിംസില്‍ പി വി സിന്ധു പുറത്ത്; ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തോട് തോറ്റു

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോടാണ് പി വി സിന്ധു തോറ്റത്. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യ വന്‍ കുതിപ്പ് ആണ് നടത്തിയത്. പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ഇന്ത്യന് ടീം നേടി. പുരുഷന്‍മാരുടെ 4400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം നേടിയത്. 3:01.58 സമയത്തില്‍ ഓടിയെത്തി ദേശീയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ നേട്ടം.

വനിതകളുടെ 4400 മീറ്റര്‍ റിലേയില്‍ വിദ്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവര്‍ വെള്ളി നേടി. പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം അവിനാഷ് സാബ്‌ലെയ്ക്കു വെള്ളി മെഡലുണ്ട്. ബഹ്‌റെയ്ന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെങ്കലവും. നേരത്തേ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സ്വര്‍ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി. നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ മറ്റൊരു താരമായ കിഷോര്‍ കുമാര്‍ ജെന വെള്ളി നേടി. നീരജോ കിഷോറോ എന്ന രീതിയില്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ നീരജ് ചോപ്ര സുവര്‍ണ

ഇനി റണ്ണിന് പിന്നാലെ; രാജ്യം ലോകകപ്പ് ആവേശത്തിൽ, ഏകദിന ക്രിക്കറ്റ് ലോകകപ്പ് നാളെ മുതൽ

ഇനി റണ്ണിന് പിന്നാലെ; രാജ്യം ലോകകപ്പ് ആവേശത്തിൽ, ഏകദിന ക്രിക്കറ്റ് ലോകകപ്പ് നാളെ മുതൽ

ഡൽഹി: ഇനി രാജ്യം മുഴുവൻ പന്തിന്റെ പിന്നാലെ. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 13-ാം പതിപ്പിന് നാളെ കൊടിയുയരും. ഇന്ത്യയിലെ 10 നഗരങ്ങളിലാണ്‌ ലോകകപ്പിന്റെ 13-ാംപതിപ്പ്‌.

വ്യാഴാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്‌ റണ്ണറപ്പായ ന്യൂസിലൻഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ്‌ മത്സരങ്ങൾക്ക്‌ തുടക്കമാകും. അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ്‌ മത്സരം. ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെയാണ്‌. ഇക്കുറി 10 ടീമുകളാണ്‌ ലോകകപ്പിനായി പോരടിക്കുന്നത്‌. ആതിഥേയരും ഒന്നാംറാങ്കുകാരുമായ ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും കപ്പ് ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

1983ലും 2011ലും ഇന്ത്യ ലോകകപ്പ്‌ നേടി. അഞ്ചുതവണ കിരീടം നേടിയ ഓസ്‌ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാൻ, 1996ൽ ചാമ്പ്യൻമാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ, നെതർലൻഡ്‌സ്‌ എന്നിവയാണ്‌ മറ്റ്‌ ടീമുകൾ. എല്ലാ ടീമുകളും പരസ്‌പരം ഏറ്റുമുട്ടുന്ന രീതിയിലാണ്‌ മത്സരക്രമം. ആദ്യ നാല്‌ സ്ഥാനക്കാർ സെമിയിലെത്തും. ആകെ 48 കളികളാണ്‌. നവംബർ 15ന്‌ മുംബൈയിലും 16ന്‌ കൊൽക്കത്തയിലുമാണ്‌ സെമി. ഫൈനൽ നവംബർ 19ന്‌ അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിലാണ്‌.