by Midhun HP News | Oct 20, 2023 | Latest News, കായികം
ഐസിസി ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ 256 റണ്‍സ് 51 പന്ത് ശേഷിക്കേ ഇന്ത്യ മറികടന്നു. സെഞ്ചുറിയുമായി വിരാട് കോലി കളിയിലെ താരമായി മാറി. എന്നാല്‍ കളി കഴിഞ്ഞപ്പോള്‍ പുതിയ വിവാദവും ഉടലെടുത്തു. അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോയുടെ ഒരു തീരുമാനമാണ് വിവാദത്തിന് വഴിതുറന്നത്. വിരാട് കോലിയുടെ വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കുമ്പോഴായിരുന്നു 42ാം ഓവറില്‍ നാസുന്‍ അഹമ്മദ് വൈഡ് എറിയുന്നത്. ഇന്ത്യക്ക് ഈസമയം ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ട് റണ്‍സും.
ബൗണ്ടറി നേടിയാലല്ലാതെ കോലിക്ക് സെഞ്ചുറി തികയ്ക്കാനാകുമായിരുന്നില്ല. രണ്ടാം പന്ത് ലെഗ് സ്റ്റംപിന് പുറത്തുകൂടെ പോയെങ്കിലും അമ്പയര്‍ വൈഡ് വിളിക്കാതിരുന്നത് ഏവരെയും ഞെട്ടിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഡ്രെസിംഗ് റൂമില്‍ താരങ്ങള്‍ കൂട്ടച്ചിരി ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കോലിെയ മനപ്പൂര്‍വം സെഞ്ചുറിയടിക്കാന്‍ അനുവദിക്കുകയായിരുന്നോ അമ്പയര്‍ ചെയ്തതെന്നായിരുന്നു ആരാധരുടെ വിമര്‍ശനം. തൊട്ടടുത്ത പന്ത് സിക്സര്‍ പറത്തി ഇന്ത്യക്ക് ജയം സമ്മാനിച്ച വിരാട് കോലി തന്റെ 48-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.
by Midhun HP News | Oct 18, 2023 | Latest News, കായികം
ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാരായ അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനന്‍ വിജയത്തിന്റെ കരുത്തായത്.
32-ാം മിനുട്ടില്‍ നിക്കോലാസ് ഗോണ്‍സാലസിന്റെ പാസ്സില്‍ നിന്നാണ് മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിമരുന്നിട്ടത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അര്‍ജന്റീനയുടെ വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ലാറ്റിനമേരിക്കന്‍ ടീമുകളില്‍ 12 പോയിന്റുമായി അര്‍ജന്റീനയാണ് മുന്നില്‍. ഉറുഗ്വേ രണ്ടാമതും ബ്രസീല്‍ മൂന്നാം സ്ഥാനത്തുമാണ്.

by Midhun HP News | Oct 17, 2023 | Latest News, കായികം
തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വര്‍ണം ലഭിച്ചത്.
സ്‌കൂള്‍ കായികോത്സവത്തിന്റെ 65-ാം പതിപ്പിന് കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് ഇന്ന് തുടക്കമായത്. പകല്‍ 3.30ന് കായികോത്സവം വിദ്യാഭ്യാസ മന്ത്രി വി ശി ശിവന്‍കുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 20 വരെ നീളുന്ന മേളയില്‍ ആറു വിഭാഗങ്ങളിലായി 96 ഇനങ്ങളില്‍ 2680 കൗമാരതാരങ്ങള്‍ അണിനിരക്കും.
by Midhun HP News | Oct 14, 2023 | Latest News, കായികം
അഹമ്മദാബാദ്: ലോകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. അബ്ദുല്ല ഷഫീക്കിന്റെ വിക്കറ്റാണ് വീണത്. 20 റണ്‍സ് എടുത്ത് ഷഫിക്കിനെ മുഹമ്മദ് സിറാജ് എല്‍ബിഡബ്ല്യുവില്‍ കുടുക്കി. പന്ത്രണ്ട് ഒരുവിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. 39 റണ്‍സ് എടുത്ത ഇമാം ഉള്‍ ഹഖിന്റെ വിക്കറ്റാണ് നഷ്ടമായത്. ഹാര്‍ദിക് പാണ്ഡ്യക്കാണ് വിക്കറ്റ്.
മുഹമ്മദ് റിസ് വാനും 16 റണ്‍സുമായി ബാബര്‍ അസുമുമാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ അതോടെ പുറത്തായി. ശാര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ നിലനിര്‍ത്തി.ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകളെ വീഴ്ത്തിയാണ് ഇന്ത്യ മൂന്നാം പോരിന് ഇറങ്ങുന്നത്. നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക ടീമുകളെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍.
ടീം ഇന്ത്യ, പ്ലേയിങ് ഇലവന്‍രോഹിത് ശര്‍മ(ക്യാപ്റ്റന്‍) ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശ്രാദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
പാകിസ്ഥാന്‍ ടീം, പ്ലേയിങ് ഇലവന്‍ബാബര്‍ അസം(ക്യാപ്റ്റന്‍), അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.
by Midhun HP News | Oct 14, 2023 | Latest News, കായികം
അഹമ്മദാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ക്ലാസിക്ക് അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു..
ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ അതോടെ പുറത്തായി. ശാര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ നിലനിര്‍ത്തി. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകളെ വീഴ്ത്തിയാണ് ഇന്ത്യ മൂന്നാം പോരിന് ഇറങ്ങുന്നത്. നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക ടീമുകളെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്.
by Midhun HP News | Oct 14, 2023 | Latest News, കായികം
ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് കാത്തിരിക്കുകായാണ് ക്രിക്കറ്റ് ലോകം. ഉച്ചയ്ക്ക് 2 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റുപോയെന്ന് ബിസിസിഐ വ്യക്തമാക്കി. സ്റ്റേഡിയത്തിലേക്ക് ഇന്നലെ രാത്രി മുതല്‍ തന്നെ ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും മടങ്ങിയെത്തുന്ന പാക് പടയെ നേരിടാന്‍ സര്‍വ്വ സജ്ജമാണ് ഇന്ത്യ. തിരിച്ചു വരവ് അതിഗംഭീരമാക്കിയാണ് പാക് പടയുടെ കുതിപ്പ്. ശക്തമായ ബാറ്റിങ്ങും അതിശക്തമായ ബൗളിംഗുമാണ് ടീമിനിത്തവണ. ആദ്യമായാണ് പാക് നിരയിലെ താരങ്ങലെല്ലാം ഇന്ത്യയിലെത്തിയതെങ്കിലും പരിചിതമല്ലാത്ത പിച്ചില്‍ ഗംഭീരമാണ് ടീമിന്റെ പ്രകടനം. ശ്രീലങ്കയ്ക്ക് എതിരെ തോല്‍വി ഉറപ്പിച്ചിടത്ത് നിന്നാണ് പാകിസ്താന്‍ ചരിത്രവിജയം സ്വന്തമാക്കിയത്.

Recent Comments