by Midhun HP News | Oct 5, 2023 | Latest News, കായികം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോടാണ് പി വി സിന്ധു തോറ്റത്. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യ വന്‍ കുതിപ്പ് ആണ് നടത്തിയത്. പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ഇന്ത്യന് ടീം നേടി. പുരുഷന്‍മാരുടെ 4400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം നേടിയത്. 3:01.58 സമയത്തില്‍ ഓടിയെത്തി ദേശീയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ നേട്ടം.
വനിതകളുടെ 4400 മീറ്റര്‍ റിലേയില്‍ വിദ്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവര്‍ വെള്ളി നേടി. പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം അവിനാഷ് സാബ്‌ലെയ്ക്കു വെള്ളി മെഡലുണ്ട്. ബഹ്‌റെയ്ന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെങ്കലവും. നേരത്തേ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സ്വര്‍ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി. നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ മറ്റൊരു താരമായ കിഷോര്‍ കുമാര്‍ ജെന വെള്ളി നേടി. നീരജോ കിഷോറോ എന്ന രീതിയില്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ നീരജ് ചോപ്ര സുവര്‍ണ
by Midhun HP News | Oct 4, 2023 | Latest News, കായികം
ഡൽഹി: ഇനി രാജ്യം മുഴുവൻ പന്തിന്റെ പിന്നാലെ. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 13-ാം പതിപ്പിന് നാളെ കൊടിയുയരും. ഇന്ത്യയിലെ 10 നഗരങ്ങളിലാണ് ലോകകപ്പിന്റെ 13-ാംപതിപ്പ്.
വ്യാഴാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് റണ്ണറപ്പായ ന്യൂസിലൻഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. അഹമ്മദാബാദ് സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ് മത്സരം. ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെയാണ്. ഇക്കുറി 10 ടീമുകളാണ് ലോകകപ്പിനായി പോരടിക്കുന്നത്. ആതിഥേയരും ഒന്നാംറാങ്കുകാരുമായ ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും കപ്പ് ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടി. അഞ്ചുതവണ കിരീടം നേടിയ ഓസ്‌ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാൻ, 1996ൽ ചാമ്പ്യൻമാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, നെതർലൻഡ്‌സ് എന്നിവയാണ് മറ്റ് ടീമുകൾ. എല്ലാ ടീമുകളും പരസ്‌പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം. ആദ്യ നാല് സ്ഥാനക്കാർ സെമിയിലെത്തും. ആകെ 48 കളികളാണ്. നവംബർ 15ന് മുംബൈയിലും 16ന് കൊൽക്കത്തയിലുമാണ് സെമി. ഫൈനൽ നവംബർ 19ന് അഹമ്മദാബാദ് സ്‌റ്റേഡിയത്തിലാണ്.

by Midhun HP News | Oct 3, 2023 | Latest News, കായികം
തിരുവനന്തപുരം: ഇംഗ്ലണ്ടിനെതരായ ലോകകപ്പ് സന്നാഹ മത്സരം മഴ കൊണ്ടുപോയതിന് പിന്നാലെ ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും മഴ മുടക്കുമെന്നുറപ്പായി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട ഇന്ത്യ-നെതര്‍ലന്‍ഡ്സ് രണ്ടാം സന്നാഹ മത്സരം മഴമൂലം ടോസ് പോലും സാധ്യമാവാതെ വൈകുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ തുടരുന്ന മഴ ഇന്ന് രാവിലെയോടെ കനത്തു.
ഇതോടെ മത്സരം നടക്കാനുള്ള സാധ്യതയും മങ്ങി. മഴ മാറിയാലും ഗ്രൗണ്ട് മത്സര സജ്ജമാക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്നതിനാല്‍ നിശ്ചയിച്ച സമയത്ത് എന്തായാലും മത്സരം തുടങ്ങാനുള്ള സാധ്യത വിരളമാണ്. ഉച്ചയോടെ മഴ മാറിയാലും ഓവറുകള്‍ വെട്ടിക്കുറച്ചെങ്കിലും മത്സരം നടത്താനാവുമോ എന്നാണ് സംഘാടകര്‍ ഉറ്റുനോക്കുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മികച്ച ഡ്രെയിനേജ് സംവിധാനമുണ്ടെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നാല്‍ മത്സരം നടത്തുക ബുദ്ധിമുട്ടാവും. ഞായറാഴ്ച തലസ്ഥാനത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഉച്ചക്ക് ശേഷം പരിശീലനത്തിന് ഇറങ്ങിയിരുന്നു.

അതേസമയം, ഹൈദരാബാദില്‍ നടക്കുന്ന പാകിസ്ഥാനെതിരായ സന്നാഹ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 345 റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ തോല്‍വി വഴങ്ങി. ഓസ്ട്രേലിയ ആകട്ടെ കാര്യവട്ടത്ത് നെതര്‍ലന്‍ഡ്സിനെതിരായ സന്നാഹമത്സരം കളിച്ചെങ്കിലും മഴമൂലം പൂര്‍ത്തിയാക്കാനായില്ല. പാക് ടീമില്‍ ഇന്ന് ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനുമില്ല, ഷദാബ് ഖാനാണ് ഇന്ന്ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനുമില്ല, ഷദാബ് ഖാനാണ് ഇന്ന് പാകിസ്ഥാനെ നയിക്കുന്നത്. ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് ഷദാബ് പറഞ്ഞു.
by Midhun HP News | Oct 3, 2023 | Latest News, കായികം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യക്ക് വെങ്കലമെഡല്‍. വനിതകളുടെ 54 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പ്രീതി പവാറാണ് വെങ്കലം സ്വന്തമാക്കിയത്. സെമിയില്‍ ചൈനയുടെ യുവാന്‍ ചാങ്ങിനോടാണ് പ്രീതി തോല്‍വി വഴങ്ങിയത്. ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്.
നേരത്തെ പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍സില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു.അതേസമയം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും പി വി സിന്ധുവും പ്രീക്വാര്‍ട്ടറില്‍ കടന്നു. മംഗോളിയയുടെ ബാറ്റ്ദാവ മുന്‍കബാത്തിനെ നേരിട്ടുള്ള സെര്‌റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-9, 21-12. തായ്‌വാന്റെ വി ചി ഹൂവിനെ കീഴടക്കിയാണ് സിന്ധു പ്രീക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-10, 21-15. ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിവസത്തിലും കൂടുതല്‍ മെഡലുകള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

അമ്പെയ്ത്തില്‍ ഇന്ത്യ മൂന്ന് മെഡലുകളുറപ്പിച്ചു. പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തില്‍ ഓജസ് പ്രവീണും അഭിഷേക് വര്‍മ്മയും ഫൈനലിലെത്തിയതോടെ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യ ഉറപ്പിച്ചു. വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നവും ഫൈനലിലെത്തിയിട്ടുണ്ട്. നിലവില്‍ 62 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 13 സ്വര്‍ണം, 24 വെള്ളി, 25 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.
by Midhun HP News | Oct 2, 2023 | Latest News, കായികം
ഹാങ്ചൗ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്‌ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്.
ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡില്‍ വിദ്യ രാംരാജ് ഫിനിഷ് ചെയ്തപ്പോഴാണ് പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്. പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.
ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി. കഴിഞ്ഞ മാസം ചണ്ഡിഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സിന്റെ അഞ്ചാംപാദത്തില്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വിദ്യാ രാംരാജിന് ദേശീയ റെക്കോര്‍ഡ് നഷ്ടമായത്. അന്ന് സ്വര്‍ണം നേടിയെങ്കിലും 55.43 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പിടി ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോര്‍ഡ് സമയം. ഇതേ മത്സരത്തിലാണ് നിമിഷാര്‍ധങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.
by Midhun HP News | Oct 2, 2023 | Latest News, കായികം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം പൂര്‍ത്തിയാക്കിയത്. വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. 4:19.447 സമയം കൊണ്ട് മത്സരം പൂര്‍ത്തിയാക്കിയാണ് ചൈന സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ് ഇനത്തില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് പുരുഷ ടീം നേടിയത്. 2010 ഏഷ്യന്‍ ഗെയിംസിലാണ് മറ്റു രണ്ടു മെഡലുകള്‍ കരസ്ഥമാക്കിയത്.
Recent Comments