by Midhun HP News | Aug 17, 2024 | Latest News, കായികം
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകൻ എം മനുവിനെതിരെ നാല് കേസുകളിൽ പൊലീസ് കുറ്റപത്രം നല്‍കി. പോക്സോ കേസിലെ ഇരയെ പ്രായപൂര്‍ത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിലും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഈ കേസ് തെങ്കാശി പൊലീസിന് കൈമാറി.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തിരുവനന്തപുരത്തെ അക്കാദമിയിൻ പരിശീലകനായിരുന്നു എം മനു. ജൂനിയർ തലത്തിലുള്ള പെൺകുട്ടികൾക്കാണ് ഇയാൾ പരിശീലനം നൽകിയിരന്നത്. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ അക്കാദമിയിൽ പരിശീലനത്തിയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് വർഷം മുമ്പ് ഇയാളുടെ പീഡനത്തിനിരയായ ഒരു കുട്ടി നാല് മാസം മുമ്പ് ഒരു മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും മനുവിനെ കണ്ട് ഭയന്നു പൊലീസിനെ അറിയിച്ചതോടെയാണ് പീഡന വിവരങ്ങൾ പുറത്തുവരുന്നത്. ഇതിനു പിന്നാലെ അഞ്ച് പെൺകുട്ടികൾ കൂടി പൊലീസിനെ സമീപിച്ചു.
ക്രിക്കറ്റ് അക്കാദമിയിലെ വിശ്രമമുറിയിലും ശൗചാലയത്തിലും വെച്ചായിരുന്നു ആദ്യം പീഡനം. പിന്നീട് അസോസിയേഷൻ അറിയാതെ പെണ്‍കുട്ടികളെ തെങ്കാശിയിൽ ടൂര്‍ണമെന്‍റുകളിൽ മത്സരിപ്പിക്കാൻ കൊണ്ടുപോയി അവിടെവെച്ചും പീഡിപ്പിച്ചു. ആറ് പോക്സോ കേസുകളിൽ നാലെണ്ണത്തിലാണ് ഇപ്പോൾ കൺന്റോൺമെന്റ് പൊലീസ് അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്.
ബിസിസിഐക്ക് ശാരീരികക്ഷമത പരിശോധിക്കാനെന്നു പറഞ്ഞ് മനു മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ എടുത്തിരുന്നു. ഇയാൾക്കെതിരെ കെസിഎയിലെ വനിതാ പരിശീലകയും മൊഴി നല്‍കിയിട്ടുണ്ട്. വിവിധ മത്സരങ്ങൾക്ക് കുട്ടികളെ കൊണ്ടു പോകുമ്പോൾ തന്നെ പലകാരണങ്ങൾ പറഞ്ഞ് മനഃപൂർവം മനു ഒഴിവാക്കുമായിരുന്നുവെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
by Midhun HP News | Aug 17, 2024 | Latest News, കായികം
ലണ്ടന്‍: വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസില്‍ നിന്നു നാട്ടിലെത്തി. താരത്തിനു ഡല്‍ഹിയില്‍ ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഒളിംപിക്‌സ് വനിതാ ഗുസ്തി പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി ചരിത്ര നേട്ടത്തിനു അരികില്‍ നില്‍ക്കെ വിനേഷിനെ അയോഗ്യയാക്കിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് താരം മടങ്ങിയെത്തിയത്.
വലിയ സുരക്ഷയാണ് ഡല്‍ഹിയില്‍ താരം വരുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയത്. ആരാധകര്‍ മാലയിട്ടും തോളിലേറ്റിയും വിനേഷിനെ സ്വീകരിച്ചു. ഒരുവേള വിനേഷ് വികാരാധീനയായി. ബ്രിജ്ഭൂഷനെതിരായ സമരത്തില്‍ ഒപ്പമുണ്ടായിരുന്ന ബജ്‌റംഗ് പുനിയയും സാക്ഷി മാലികും വിനേഷിനൊപ്പമുണ്ടായിരുന്നു.
രാജ്യത്തിനു നന്ദിയെന്നു അവര്‍ പ്രതികരിച്ചു. താന്‍ ഭാഗ്യവതിയായ താരമാണെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സ്വീകരണം ഏറ്റുവാങ്ങി ഇന്ത്യയുടെ അഭിമാന താരം വ്യക്തമാക്കി.50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലേക്ക് മുന്നേറിയ താരം സ്വര്‍ണം, വെള്ളി മെഡലുകള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഭാരക്കുറവിന്റെ പേരില്‍ അയോഗ്യയാക്കി. പിന്നാലെ വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു അവകാശപ്പെട്ട് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. പിന്നാലെയാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
പാരിസിലെ ഇന്ത്യന്‍ ടീമിന്റെ നായകനായ ഗഗന്‍ നാരംഗും വിനേഷിനൊപ്പം പാരിസില്‍ നിന്നുള്ള വിമാനത്തിലുണ്ടായിരുന്നു. ചാംപ്യനായി വിനേഷ് നാട്ടിലേക്ക് തിരിച്ചെത്തുന്നു എന്ന കുറിപ്പോടെ നാരംഗ് വിനേഷിനൊപ്പമുള്ള ചിത്രം എക്‌സില്‍ പങ്കിട്ടു. ഒളിംപിക്‌സ് ഗ്രാമത്തിലേക്ക് അവര്‍ വന്നത് ചാംപ്യനായാണ്. ഇപ്പോഴും നമ്മുടെ ചാംപ്യനാണ് അവള്‍. കോടിക്കണക്കിനു പേരെ പ്രചോദിപ്പിക്കാന്‍ ഒരു മെഡലും ആവശ്യമില്ല. നിങ്ങളുടെ മനോധൈര്യത്തിനു ബിഗ് സല്യൂട്ടെന്നും നാരംഗ് കുറിപ്പില്‍ വ്യക്തമാക്കി.
by Midhun HP News | Aug 14, 2024 | Latest News, കായികം
പാരീസ് ഒളിമ്പിക്‌സിൽ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റിവെച്ചു. ഈ മാസം 16ലേക്കാണ് വിധി പറയാൻ മാറ്റിയത്. അന്തരാഷ്ട്ര കായിക തർക്ക പരിഹാര കോടതി ഇത് മൂന്നാം തവണയാണ് വിധി പറയുന്നത് മാറ്റിവെക്കുന്നത്
ഗുസ്തി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഭാരക്കൂടുതലുണ്ടെന്ന് കാണിച്ച് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. നിശ്ചിത കിലോയിൽ നിന്ന് 100 ഗ്രാം കൂടുതലുണ്ടെന്ന കാരണം പറഞ്ഞായിരുന്നുവിത്. എന്നാൽ വെള്ളി മെഡലിന് അർഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് അപ്പീൽ നൽകിയത്.
ഫൈനൽ ദിവസം നടന്ന ഭാരപരിശോധനയിലാണ് വിനേഷിന് 100 ഗ്രാം കൂടുതലുണ്ടെന്ന് തെളിഞ്ഞത്. മെഡൽ ഉറപ്പിച്ച ഘട്ടത്തിലാണ് വിനേഷ് അപ്രതീക്ഷിതമായി അയോഗ്യയാക്കപ്പെടുന്നത്. പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി മത്സരങ്ങൾക്ക് മുമ്പൊക്കെ നടന്ന പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.
by Midhun HP News | Aug 13, 2024 | Latest News, കായികം
ഒളിംപിക്സ് ഗുസ്തിയിൽ ഭാരക്കൂടുതൽ കാരണം അയോഗ്യയായ വിനേഷ് ഫോഗട്ടിനാണ് ഭാരം നിയന്ത്രിക്കുന്നതിൻ്റെ പൂർണ ഉത്തരവാദിത്തമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. താരം അയോഗ്യയായപ്പോൾ തങ്ങൾ കഠിനമായി അധ്വാനിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തിയ അസോസിയേഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ദിൻഷ്വാ പർദിവാലയാണ്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വിനേഷ് ഫോഗട്ടിനെ കുറ്റപ്പെടുത്തിയാണ് രംഗത്ത് വന്നിരിക്കുന്നത്.
ഫൈനൽ മത്സരത്തിൻ്റെ തലേ രാത്രി മുഴുവൻ തങ്ങൾ വിനേഷിൻ്റെ ഭാരം കുറയ്ക്കാൻ കഠിനമായി അധ്വാനിച്ചുവെന്നാണ് ഓഗസ്റ്റ് ഏഴിന് വിനേഷിൻ്റെ ചീഫ് മെഡിക്കൽ ഓഫീസറായ ദിൻഷ്വാ പദിവാല പ്രതികരിച്ചത്. ഒളിംപിക്സ് വനിതാ വിഭാഗം ഗുസ്തി 50 കിലോഗ്രാം വിഭാഗത്തിലാണ് ഫൈനൽ മത്സരത്തിൻ്റെ അന്ന് രാവിലെ ഭാരക്കൂടുതൽ കാരണം വിനേഷ് ഫോഗട്ട് അയോഗ്യയായത്. തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച മെഡിക്കൽ ഓഫീസർ പറഞ്ഞത് ഇങ്ങനെ – ഗുസ്തി താരങ്ങൾ സാധാരണ തങ്ങളുടെ ഭാരത്തിലും കുറഞ്ഞ ഭാര വിഭാഗത്തിലാണ് മത്സരിക്കാറുള്ളത്. അതിലൂടെ കൂടുതൽ മേൽക്കൈ നേടാൻ അവർക്ക് കഴിയാറുണ്ട്. ഞങ്ങൾ രാത്രി മുഴുവൻ വിനേഷിൻ്റെ ഭാരം കുറയ്ക്കാൻ ശ്രമിച്ചു. താരത്തിൻ്റെ മുടി മുറിച്ചും വസ്ത്രം മുറിച്ചുമടക്കം ഇതിനായി ശ്രമിച്ചു. എന്നിട്ടും 50 കിലോഗ്രാമിൽ താഴെ ഭാരം എത്തിക്കാൻ സാധിച്ചില്ല.
by Midhun HP News | Aug 13, 2024 | Latest News, കായികം
പാരിസ്: ഒളിംപിക്‌സ് ഗുസ്തി ഫൈനലിലേക്ക് യോഗ്യത നേടിയതിനു പിന്നാലെ ഭാരക്കുറവിന്റെ പേരിൽ അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. വെള്ളി മെഡലിനു അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് നൽകിയ അപ്പീലിൽ രാജ്യാന്തര കായിക കോടതിയാണ് ഇന്ന് വിധി പറയുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് വിധി പ്രസ്താവിക്കുന്നത്.
ഫൈനൽ പോരിന് മുൻപ് നടത്തിയ പരിശോധനയിൽ വിനേഷിന്റെ ഭാരം 100 ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയത്. ഇന്ത്യക്ക് ഉറപ്പായിരുന്ന മെഡലാണ് ഇതോടെ നഷ്ടമായത്.
ഞായറാഴ്ച വൈകീട്ട് ആറ് മണിക്കുള്ളിൽ കൂടുതൽ രേഖകൾ എന്തെങ്കിലുമുണ്ടെങ്കിൽ ഹാജരാക്കാൻ വിനേഷിനോടും എതിർ കക്ഷികളായ യുനൈറ്റഡ് വേൾഡ് റെസ്‌ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിരുന്നു. ഒളിംപിക്‌സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. അതിനിടെ ഞായറാഴ്ച രാത്രി 9.30 ഓടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർ അന്നാബെൽ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയിൽ 100 ഗ്രാം അധികമായതിനെത്തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.
by Midhun HP News | Aug 12, 2024 | Latest News, കായികം
ഭാരം നിയന്ത്രിക്കേണ്ടത് അത്ലറ്റിൻ്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷ. ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന് ശേഷം ആയോഗ്യയാക്കപ്പെട്ട സംഭവത്തിൽ വിമർശനം ഉന്നയിച്ച് പി ടി ഉഷ രംഗത്തെത്തി.
അത്ലറ്റിൻ്റെ ഭാരവും അവരുടെ മെഡിക്കൽ ടീമിന് നേരെയും വരുന്ന ആക്രമണവും നിയന്ത്രിക്കേണ്ടത് അത്ലറ്റിൻ്റെ ഉത്തരവാദിത്തമാണെന്ന് ഉഷ കൂട്ടിച്ചേർത്തു. 29-കാരിയായ വിനേഷ് ഫ്രീസ്‌റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ മത്സരത്തിന് മുമ്പായി അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്ന് ഒളിമ്പിക് സ്വപ്‌നങ്ങൾ തകരുകയും ഉടൻ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.
“ഗുസ്തി, വെയിറ്റ് ലിഫ്റ്റിങ്ങ്, ബോക്‌സിംഗ്, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളിലെ അത്‌ലറ്റുകളുടെ ഭാരം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഓരോ അത്‌ലറ്റിൻ്റെയും അവരുടെ പരിശീലകരുടെയും ഉത്തരവാദിത്തമാണ്. കൂടാതെ IOA നിയമിച്ച ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷോ പർദിവാലയുടെയും സംഘത്തിൻ്റെയും ഉത്തരവാദിത്തമല്ല. ഉഷ പ്രസ്താവനയിൽ പറഞ്ഞു.
ഐഒഎ മെഡിക്കൽ ടീമിന് നേരെയുള്ള വിദ്വേഷം, പ്രത്യേകിച്ച് ഡോ. പർദിവാലക്ക് നേരെയുള്ള വിമർശനം അസ്വീകാര്യവും അപലപനീയവുമാണ് എന്നും ഉഷ പറഞ്ഞു. IOA മെഡിക്കൽ ടീമിനെ വിലയിരുത്താൻ തിരക്കുകൂട്ടുന്നവർ ഏതെങ്കിലും നിഗമനങ്ങളിൽ എത്തുന്നതിന് മുമ്പ് എല്ലാ വസ്തുതകളും പരിഗണിക്കുമെന്ന് പി ടി ഉഷ പറഞ്ഞു.
Recent Comments