സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടമുറപ്പിച്ച് പാലക്കാട്

സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടമുറപ്പിച്ച് പാലക്കാട്

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഹാട്രിക് കിരീടമുറപ്പിച്ച് പാലക്കാട്. മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടുന്നത്. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂൾ മീറ്റിൽ പാലക്കാട് കിരീട ജേതാക്കളായിരുന്നു.

ആറ് മത്സരങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ 231 പോയിന്റുമായി ബഹുദൂരം മുന്നിലാണ് പാലക്കാട് ജില്ല. റിലേ മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. രണ്ടാമതുള്ള മലപ്പുറത്തിന് 147 പോന്റാണുള്ളത്. യഥാക്രമം എറണാകുളം (87), കോഴിക്കോട് (73), തിരുവനന്തപുരം (57) എന്നിങ്ങനെയാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ജില്ലകളുടെ പോയിന്റ് നില.

സ്‌കൂളുകളില്‍ ഐഡിയല്‍ ഇ എച്ച് എസ് എസ് കടകശ്ശേരിയും മാര്‍ ബേസില്‍ എച്ച് എസ് എസ് കോതമംഗലവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 48 പോയിന്റുമായി ഐഡിയലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

പാക് ബൗളിങിനെ തല്ലി പതം വരുത്തി ഓസീസ് ഓപ്പണര്‍മാര്‍

പാക് ബൗളിങിനെ തല്ലി പതം വരുത്തി ഓസീസ് ഓപ്പണര്‍മാര്‍

ബംഗളൂരു: ആ ക്യാച്ചിന് ഇത്ര വില നല്‍കേണ്ടി വരുമെന്നു പാകിസ്ഥാന്‍ ചിന്തിച്ചിരിക്കില്ല. ഷഹീന്‍ അഫ്രീദി എറിഞ്ഞ അഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പത്ത് റണ്‍സില്‍ നില്‍ക്കെ നല്‍കിയ അനായസ ക്യാച്ച് ഉസാമ മിര്‍ കൈവിട്ടതിന്റെ വിലയാണ് അവര്‍ നല്‍കിയത്. ഷദബ് ഖാനു പകരം ഈ ലോകകപ്പില്‍ ആദ്യമായി അവസരം കിട്ടിയ മിറിന്റെ തുടക്കം തന്നെ പാളി.

ജീവന്‍ തിരിച്ചു കിട്ടിയ വാര്‍ണര്‍ തകര്‍ത്തടിച്ച് അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി പിന്നിട്ടു കുതിക്കുന്നു. ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനെതിരായ ലോകകപ്പ് പോരില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 141 റണ്‍സെന്ന നിലയില്‍. 52 പന്തില്‍ 5 ഫോറും 5 സിക്‌സും സഹിതം വാര്‍ണര്‍ 70 റണ്‍സുമായും മിച്ചല്‍ മാര്‍ഷ് 47 പന്തില്‍ 62 റണ്‍സുമായും ക്രീസില്‍. 9 ഫോറും 3 സിക്‌സും മാർഷ് പറത്തി.

ഹാരിസ് റൗഫിനെ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു ഓസീസ് ഓപ്പണര്‍മാര്‍. മൂന്നോവറില്‍ താരം വഴങ്ങിയത് 47 റണ്‍സ്. ഷഹീന്‍ ഷാ അഫ്രീദിക്ക് മാത്രമാണ് അവര്‍ ബഹുമാനം കല്‍പ്പിച്ചത്. നാലോവറില്‍ 14 റണ്‍സ് മാത്രമാണ് പാക് സൂപ്പര്‍ പേസര്‍ വഴങ്ങിയത്.

വൈഡ് വിളിച്ചില്ല; കോലിയെ സെഞ്ചുറി അടിപ്പിക്കാന്‍ അമ്പയറിന്റെ ‘കളി’യെന്ന് വിമര്‍ശനം

വൈഡ് വിളിച്ചില്ല; കോലിയെ സെഞ്ചുറി അടിപ്പിക്കാന്‍ അമ്പയറിന്റെ ‘കളി’യെന്ന് വിമര്‍ശനം

ഐസിസി ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ 256 റണ്‍സ് 51 പന്ത് ശേഷിക്കേ ഇന്ത്യ മറികടന്നു. സെഞ്ചുറിയുമായി വിരാട് കോലി കളിയിലെ താരമായി മാറി. എന്നാല്‍ കളി കഴിഞ്ഞപ്പോള്‍ പുതിയ വിവാദവും ഉടലെടുത്തു. അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോയുടെ ഒരു തീരുമാനമാണ് വിവാദത്തിന് വഴിതുറന്നത്. വിരാട് കോലിയുടെ വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കുമ്പോഴായിരുന്നു 42ാം ഓവറില്‍ നാസുന്‍ അഹമ്മദ് വൈഡ് എറിയുന്നത്. ഇന്ത്യക്ക് ഈസമയം ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ട് റണ്‍സും.

ബൗണ്ടറി നേടിയാലല്ലാതെ കോലിക്ക് സെഞ്ചുറി തികയ്ക്കാനാകുമായിരുന്നില്ല. രണ്ടാം പന്ത് ലെഗ് സ്റ്റംപിന് പുറത്തുകൂടെ പോയെങ്കിലും അമ്പയര്‍ വൈഡ് വിളിക്കാതിരുന്നത് ഏവരെയും ഞെട്ടിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഡ്രെസിംഗ് റൂമില്‍ താരങ്ങള്‍ കൂട്ടച്ചിരി ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കോലിെയ മനപ്പൂര്‍വം സെഞ്ചുറിയടിക്കാന്‍ അനുവദിക്കുകയായിരുന്നോ അമ്പയര്‍ ചെയ്തതെന്നായിരുന്നു ആരാധരുടെ വിമര്‍ശനം. തൊട്ടടുത്ത പന്ത് സിക്സര്‍ പറത്തി ഇന്ത്യക്ക് ജയം സമ്മാനിച്ച വിരാട് കോലി തന്റെ 48-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.

വീണ്ടും മെസ്സി മാജിക്; വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; പെറുവിനെ തകര്‍ത്തു

വീണ്ടും മെസ്സി മാജിക്; വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; പെറുവിനെ തകര്‍ത്തു

ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാരായ അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനന്‍ വിജയത്തിന്റെ കരുത്തായത്.

32-ാം മിനുട്ടില്‍ നിക്കോലാസ് ഗോണ്‍സാലസിന്റെ പാസ്സില്‍ നിന്നാണ് മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിമരുന്നിട്ടത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അര്‍ജന്റീനയുടെ വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ലാറ്റിനമേരിക്കന്‍ ടീമുകളില്‍ 12 പോയിന്റുമായി അര്‍ജന്റീനയാണ് മുന്നില്‍. ഉറുഗ്വേ രണ്ടാമതും ബ്രസീല്‍ മൂന്നാം സ്ഥാനത്തുമാണ്.

സംസ്ഥാന സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണം കണ്ണൂരിന്

സംസ്ഥാന സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണം കണ്ണൂരിന്

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വര്‍ണം ലഭിച്ചത്.

സ്‌കൂള്‍ കായികോത്സവത്തിന്റെ 65-ാം പതിപ്പിന് കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് ഇന്ന് തുടക്കമായത്. പകല്‍ 3.30ന് കായികോത്സവം വിദ്യാഭ്യാസ മന്ത്രി വി ശി ശിവന്‍കുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 20 വരെ നീളുന്ന മേളയില്‍ ആറു വിഭാഗങ്ങളിലായി 96 ഇനങ്ങളില്‍ 2680 കൗമാരതാരങ്ങള്‍ അണിനിരക്കും.

പാകിസ്ഥാന്റെ രണ്ടാം വിക്കറ്റ് വീണു; 12 ഓവറില്‍ 73

പാകിസ്ഥാന്റെ രണ്ടാം വിക്കറ്റ് വീണു; 12 ഓവറില്‍ 73

അഹമ്മദാബാദ്: ലോകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. അബ്ദുല്ല ഷഫീക്കിന്റെ വിക്കറ്റാണ് വീണത്. 20 റണ്‍സ് എടുത്ത് ഷഫിക്കിനെ മുഹമ്മദ് സിറാജ് എല്‍ബിഡബ്ല്യുവില്‍ കുടുക്കി. പന്ത്രണ്ട് ഒരുവിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. 39 റണ്‍സ് എടുത്ത ഇമാം ഉള്‍ ഹഖിന്റെ വിക്കറ്റാണ് നഷ്ടമായത്. ഹാര്‍ദിക് പാണ്ഡ്യക്കാണ് വിക്കറ്റ്.

മുഹമ്മദ് റിസ് വാനും 16 റണ്‍സുമായി ബാബര്‍ അസുമുമാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ അതോടെ പുറത്തായി. ശാര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ നിലനിര്‍ത്തി.ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകളെ വീഴ്ത്തിയാണ് ഇന്ത്യ മൂന്നാം പോരിന് ഇറങ്ങുന്നത്. നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക ടീമുകളെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍.

ടീം ഇന്ത്യ, പ്ലേയിങ് ഇലവന്‍രോഹിത് ശര്‍മ(ക്യാപ്റ്റന്‍) ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശ്രാദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

പാകിസ്ഥാന്‍ ടീം, പ്ലേയിങ് ഇലവന്‍ബാബര്‍ അസം(ക്യാപ്റ്റന്‍), അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.