നേപ്പാളിനെ പത്തു വിക്കറ്റിന് തകര്‍ത്തു; ഇന്ത്യ സൂപ്പര്‍ ഫോറില്‍

നേപ്പാളിനെ പത്തു വിക്കറ്റിന് തകര്‍ത്തു; ഇന്ത്യ സൂപ്പര്‍ ഫോറില്‍

കാന്‍ഡി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു. മഴ കളിച്ച മത്സരത്തില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയമൊരുക്കിയത്.

നായകന്‍ രോഹിത് ശര്‍മ്മ 74 റണ്‍സും ഗില്‍ 67 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ 230 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. തുടര്‍ന്ന് 231 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ രസംകൊല്ലിയായി മഴ കളിമുടക്കി.

ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറില്‍ 145 റണ്‍സായി പുനര്‍ നിശ്ചയിച്ചു. രോഹിതിന്റെയും ഗില്ലിന്റെയും കരുത്തില്‍ ഇന്ത്യ 20.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.

ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ഔട്ടായി. ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48), കുശാല്‍ ഭര്‍ട്ടല്‍ (25 പന്തില്‍ 38) എന്നിവരുടെ മികച്ച പ്രകടനമാണ് നേപ്പാളിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. ഫീൽഡിങ്ങിൽ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യ, ആദ്യ 5 ഓവറിനിടെ 3 ക്യാച്ചുകളാണ് കൈവിട്ടത്.

പരുക്ക് ഗുരുതരം; ഇന്ത്യൻ പരമ്പരയിൽ നിന്ന് പിന്മാറി ഓസ്ട്രേലിയൻ സൂപ്പർ താരം

പരുക്ക് ഗുരുതരം; ഇന്ത്യൻ പരമ്പരയിൽ നിന്ന് പിന്മാറി ഓസ്ട്രേലിയൻ സൂപ്പർ താരം

ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന് ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പര നഷ്ടമാകും. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ താരം ഓസ്‌ട്രേലിയക്കായി ഇറങ്ങുമെന്നും സൂചനയുണ്ട്. സുഹൃത്തിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ വച്ചാണ് താരത്തിന്റെ കണങ്കാലിന് പരിക്കേറ്റത്. പരിക്കിൽ നിന്ന് പൂർണമായും മുക്തനാക്കാതതിനാലാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം താരത്തിന് നഷ്ടമാകുന്നത്. ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താരം വിശ്രമത്തിൽ തുടരുന്നത്. ആദ്യ കൺമണിക്കായുളള കാത്തിരിപ്പിലാണ് താരവും കുടുംബവും.

എനിക്ക് ഇപ്പോഴും ഇന്ത്യൻ പരമ്പരയുടെ ഭാഗമാകാൻ ആഗ്രഹമുണ്ട്. പരമ്പരയിൽ ഭാഗമായാൽ എനിക്ക് അധിക സമ്മർദ്ദമൊന്നും ഏൽക്കേണ്ടി വരില്ല. സെലക്ടർമാരും സ്റ്റാഫും മികച്ചതായതിനാൽ അവർ എന്നിൽ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ല. ലോകകപ്പിന് മുമ്പ് ഞങ്ങൾക്ക് അധിക സമയം ലഭിച്ചിട്ടുണ്ട്. ടൂർണമെന്റിലൂട നീളം മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ ഇത് സഹായിക്കും. മാക്‌സ്വെൽ പറഞ്ഞു. 2015ലും 2019-ലും ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിന്റെ ഭാഗമായിരുന്നു മാക്സ്വെൽ.

ആരാധകര്‍ക്ക് സന്തോഷം; ഇന്ത്യ- പാക് പോരിനു മഴ ഭീഷണി ഇല്ല

ആരാധകര്‍ക്ക് സന്തോഷം; ഇന്ത്യ- പാക് പോരിനു മഴ ഭീഷണി ഇല്ല

കൊളംബോ: ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പോരാട്ടമായ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനു കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത. മത്സരം നടക്കുന്ന കാന്‍ഡിയിലെ പല്ലക്കീലില്‍ ഇന്ന് മഴ ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ കാന്‍ഡിയില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. ആകാശം മേഘാവൃതമായി കാണുമെങ്കിലും മഴ പ്രവചനം ഇല്ല. തെളിഞ്ഞ കാലാവസ്ഥയാണെന്നും മത്സരം നടക്കുമെന്നാണ് കരുതുന്നതെന്നും നാട്ടുകാരനായ ഒരു ക്രിക്കറ്റ് ആരാധകന്‍ പ്രതീക്ഷ പങ്കിട്ടു. ഇന്ത്യയുടെ ജയം കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യ കപ്പിലെ ആദ്യ പോരിനാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്ഥാന്‍ ആദ്യ പോരാട്ടത്തില്‍ നേപ്പാളിനെ തകര്‍ത്താണ് വരുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മുതലാണ് പോരാട്ടം. ഇടവേളയ്ക്ക് ശേഷമാണ് ചിരവൈരികള്‍ ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്.

15 സെന്റീ മീറ്റർ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം പോയി; ഡയമണ്ട് ലീ​ഗിൽ രണ്ടാമനായി നീരജ് ചോപ്ര

15 സെന്റീ മീറ്റർ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം പോയി; ഡയമണ്ട് ലീ​ഗിൽ രണ്ടാമനായി നീരജ് ചോപ്ര

സൂറിച്ച്: ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിനു പിന്നീലെ വീണ്ടും അഭിമാനമായി ഇന്ത്യയുടെ നീരജ് ചോപ്ര. സൂറിച്ച് ഡയമണ്ട് ലീ​​ഗ് പുരുഷ ജാവലിൻ ത്രോയിൽ നീരജിന് രണ്ടാം സ്ഥാനം. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് ആണ് ഒന്നാമതായത്. ജർമനിയുടെ ജൂലിയൻ വെബറിനാണ് മൂന്നാം സ്ഥാനം.

85.71 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തിലേക്ക് എത്തിയത്. 15 സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്ടമായത്. ലോകചാമ്പ്യൻ ആയതിനു ശേഷം കളത്തിലിറങ്ങിയ നീരജിന് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല. മത്സരത്തിൽ നീരജിന് 3 അവസരങ്ങൾ ഫൗളായപ്പോൾ 85 മീറ്റർ കടന്നത് 2 ത്രോകൾ മാത്രമാണ്.

ആദ്യ അവസരത്തില്‍ 80.79 ആണ് നീരജ് എറഞ്ഞത്. പിന്നീടുള്ള രണ്ട് അവസരങ്ങള്‍ ഫൗള്‍ ആയതോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. നാലാം അവസരത്തില്‍ 85.22 മീറ്റര്‍ എറിഞ്ഞാണ് നീരജ് തിരിച്ചുവരവ് നടക്കിയത്. അതോടെ രണ്ടാം സ്ഥാനത്തായി. അഞ്ചാമത്തെ അവസരവും ഫൗള്‍ ആയി. അവസാന അവസരത്തിലാണ് താരം 85.71 എറിഞ്ഞത്. ആദ്യ സ്ഥാനം നേടിയ യാക്കൂബ് വാൽഡെജ് 85.86 മീറ്റർ ദൂരമാണ് എറിഞ്ഞത്.

കഴിഞ്ഞ ദിവസം ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി നീരജ് ചരിത്രം കുറിച്ചിരുന്നു. ആദ്യമായാണ് ഇന്ത്യക്കാരന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. 88.17 എറിഞ്ഞായിരുന്നു നേട്ടം.

സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കുമോ? ഇന്ത്യയുടെ 15 അംഗ സംഘത്തെ സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും

സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കുമോ? ഇന്ത്യയുടെ 15 അംഗ സംഘത്തെ സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും

മുംബൈ: ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി അരങ്ങേറുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബര്‍ മൂന്നിനു പ്രഖ്യാപിക്കും. ഇന്ത്യയാണ് ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്.

15 അംഗ ടീമിനെയാണ് ഞായറാഴ്ച പ്രഖ്യാപിക്കുന്നത്. ഏഷ്യാ കപ്പ് പോരാട്ടം നടക്കുന്നതിനിടെയാണ് ടീം പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക് ബസ്റ്റര്‍ മത്സരം രണ്ടിനു അരങ്ങേറും. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് പോരാട്ടം. തൊട്ടു പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ അറിയാം.
ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍. സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഏഷ്യാ കപ്പിനു പിന്നാലെ ഇന്ത്യ ഓസ്‌ട്രേലിയയുമായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കുന്നുണ്ട്. സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയാണ് ഈ പോരാട്ടം എന്നതും ശ്രദ്ധേയമാണ്.

15 അംഗ ടീമിനെ പ്രഖ്യാപിച്ചാലും ഏഷ്യാ കപ്പിലും ഓസീസിനെതിരായ പോരാട്ടത്തിലും തിളങ്ങുന്നവര്‍ക്ക് ലോകകപ്പ് ടീമിലേക്ക് വിളി വരാമെന്നു ചുരുക്കം. ലോകകപ്പ് തുടങ്ങുന്നതിനു ഏഴ് ദിവസം മുന്‍പ് വരെ ടീമില്‍ മാറ്റം വരുത്താന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് അധികാരമുള്ളതിനാല്‍ താരങ്ങള്‍ക്ക് പ്രതീക്ഷ കൈവിടാതെ ഇരിക്കാം.

മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്ന ഒരു കാര്യം. 20കാരനായ തിലക് വര്‍മ ഏഷ്യാ കപ്പിലെ സ്ഥാനം ലോകകപ്പിലേക്ക് നീട്ടുമോ, കാറപടകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തിനു മുകളിലായി വിശ്രമിക്കുന്ന ഋഷഭ് പന്തിന്റെ തിരിച്ചു വരവ് തുടങ്ങി നിരവധി ശ്രദ്ധേയ കാര്യങ്ങളാണ് ടീം പ്രഖ്യാപനവുമായി നില്‍ക്കുന്നത്.

ഫിനിഷറായി സഞ്ജുവിന് തിളങ്ങാനായില്ല! വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി

ഫിനിഷറായി സഞ്ജുവിന് തിളങ്ങാനായില്ല! വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി

ഫിനിഷറായി സഞ്ജുവിന് തിളങ്ങാനായില്ല! വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വിട്രിനിഡാഡ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നാല് റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംിഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയാണ് (22 പന്തില്‍ 39) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (12) റണ്ണൗട്ടായി. ജേസണ്‍ ഹോള്‍ഡര്‍, ഒബെദ് മക്‌കോയ്, റൊമാരിയ ഷെഫേര്‍ഡ് എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി.മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അഞ്ച് ഓവറിന് മുമ്പ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (3), ഇഷാന്‍ കിഷന്‍ (6) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. മൂന്നാമനായി എത്തിയ സൂര്യകുമാര്‍ യാദവിന് (21 പന്തില്‍ 21) പതിവ് ശൈലിയിലേക്ക് ഉയരാന്‍ സാധിച്ചില്ല. എന്നാല്‍ തിലകിനൊപ്പം 39 റണ്‍സ് കൂട്ടിചേര്‍ക്കാനായി. സൂര്യയെ ഹോള്‍ഡര്‍ പത്താം ഓവറില്‍ തിരിച്ചയച്ചു. അടുത്ത ഓറില്‍ തിലകിനെ റൊമാരിയോ ഷെഫേര്‍ഡും കുടുക്കി. പിന്നീടുള്ള പ്രതീക്ഷ മുഴുവന്‍ ഹാര്‍ദിക് പാണ്ഡ്യ (19) – സഞ്ജു സഖ്യത്തിലായിരുന്നു. ഇരുവരും 36 റണ്‍സ് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ 16-ാം ഓവറില്‍ കളിമാറി. ഹാര്‍ദിക്കിനെ ഹോള്‍ഡര്‍ ബൗള്‍ഡാക്കി. മൂന്നാം പന്തില്‍ സഞ്ജു റണ്ണൗട്ടാവുകയും ചെയ്തു. കെയ്ല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ഏറില്‍ പുറത്തായി. അവസാന രണ്ട് ഓവറില്‍ 21 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അക്‌സര്‍ പട്ടേല്‍ – കുല്‍ദീപ് യാദവ് സഖ്യമായിരുന്നു ക്രീസില്‍ 19-ാം ഓവറിന്റെ ആദ്യ പന്തില്‍ അക്‌സര്‍ (13) പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. അര്‍ഷ്ദീപ് സിംഗ് (7 പന്തില്‍ 12) പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല. ഇതിനിടെ കുല്‍ദീപ് യാദവും (3) പുറത്തായി. യൂസ്‌വേന്ദ്ര ചാഹല്‍ (1), മുകേഷ് കുമാര്‍ (1) പുറത്താവാതെ നിന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (48), നിക്കോളാസ് പുരാന്‍ (41) എന്നിവരാണ് തിളങ്ങിയത്. യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോശം തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. കെയ്ല്‍ മയേഴ്‌സ് (1), ബ്രന്‍ഡന്‍ കിംഗ് (28) എന്നിവരെ ഒരു ഓവറില്‍ യൂസ്‌വേന്ദ്ര ചാഹല്‍ മടക്കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

തുടര്‍ന്ന് പുരാന്റെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇതിനിടെ ജോണ്‍സണ്‍ ചാള്‍സിന്റെ (3) വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. പിന്നീട് പൂരാന്‍ – പവല്‍ സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. പുരാനെ മടക്കി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഷിംറോണ്‍ ഹെറ്റ്‌മെയറിന് തിളങ്ങാനായതുമില്ല. പവലിനെ അര്‍ഷ്ദീപും തിരിച്ചയച്ചു. റൊമാരിയോ ഷെഫേര്‍ഡ് (4), ജേസണ്‍ ഹോള്‍ഡര്‍ (6) പുറത്താവാതെ നിന്നു. ഹാര്‍ദിക്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറാനുള്ള അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. മുകേഷ് കുമാര്‍, തിലക് വര്‍മ എന്നിവരാണ് പുത്തന്‍ താരങ്ങള്‍.