ഇന്ത്യക്ക് ‘റെസ്റ്റ്’ ഇല്ല; സൂപ്പര്‍ ഫോര്‍ വിജയത്തിനു പിന്നാലെ ഇന്ന് ശ്രീലങ്കയോട് നേരിടും

ഇന്ത്യക്ക് ‘റെസ്റ്റ്’ ഇല്ല; സൂപ്പര്‍ ഫോര്‍ വിജയത്തിനു പിന്നാലെ ഇന്ന് ശ്രീലങ്കയോട് നേരിടും

കൊളംബോ: പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ വിജയത്തിനു പിന്നാലെ ഇന്ത്യക്ക് വിശ്രമിക്കാന്‍ സമയം ഇല്ല. ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടാനിറങ്ങും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഫലത്തില്‍ ഇന്ത്യ റെസ്റ്റ് ഇല്ലാതെ കളിക്കുന്നത്. വൈകീട്ട് മൂന്ന് മുതലാണ് പോരാട്ടം.

പാകിസ്ഥാനെതിരായ ഞായറാഴ്ചത്തെ മത്സരം കനത്ത മഴയെ തുടര്‍ന്നു മാറ്റി വച്ചിരുന്നു. റിസര്‍വ് ദിനമായ ഇന്നലെ കളി പുനരാരംഭിച്ചു. ഇന്നലെ ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും പിന്നീട് കളി നടന്നു. ഇന്ത്യ മികവോടെ മത്സരം ജയിച്ചു കയറുകയും ചെയ്തു.

ഇന്ന് ശ്രീലങ്കക്കെതിരായ പോരാട്ടം മഴയെ തുടര്‍ന്നു കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോയിന്റ് പങ്കിടുകയോ റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കുകയോ ആയിരിക്കും ചെയ്യുക. കാരണം ഈ മത്സരത്തില്‍ റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല.

കെഎല്‍ രാഹുലിന്റെ തിരിച്ചു വരവും ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചെത്തല്‍ സെഞ്ച്വറിയോടെ ആഘോഷിച്ചതും ഇന്ത്യക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല. വിരാട് കോഹ്‌ലി തന്റെ മികവ് ആവര്‍ത്തിച്ചതും ഇന്ത്യക്ക് കരുത്താണ്. കുല്‍ദീപ് യാദവിന്റെ മാരക ഫോമും ഇന്ത്യക്ക് സന്തുലിതത്വം നല്‍കുന്നു.

ഇന്ത്യ ടീമില്‍ രണ്ട് മാറ്റങ്ങള്‍ കൊണ്ടു വന്നേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ഇഷാന്‍ കിഷനെ മാറ്റി സൂര്യ കുമാര്‍ യാദവിനേയും രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലിനേയും കളിപ്പിച്ചേക്കും. മറുഭാഗത്ത് ശ്രീലങ്കയ്ക്ക് നിര്‍ണായക താരങ്ങളുടെ പരിക്ക് പ്രശ്‌നമാണ്. എങ്കിലും വിജയ തൃഷ്ണ വിടാതെയുള്ള അവരുടെ പോരാട്ടമാണ് ടീമിനെ നിലനിര്‍ത്തുന്നത്. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് അവര്‍ എത്തുന്നത്. ഇന്ത്യയെ പോലെ ശ്രീലങ്കയ്ക്കും സ്പിന്‍ വൈവിധ്യമുണ്ട്.

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് 357 റൺസ് വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് 357 റൺസ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് 357 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം. വിരാട് കോഹ്ലിയുടേയും കെഎല്‍ രാഹുലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ 50 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മികവിലാണ് ഇന്ത്യ 356 റണ്‍സിലെത്തിയത്. റിസര്‍വ്വ് ഡേയായ തിങ്കളാഴ്ച്ച പാകിസ്ഥാന ഇന്ത്യയുടെ ഒരു വിക്കറ്റ് പോലും നേടാനായില്ല.

ഇന്ത്യയ്ക്കായി വിരാട് കോഹ്ലി 94 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം വിരാട് കോഹ്ലി പുറത്താകാതെ 122 റണ്‍സ്് നേടി. കോഹ്ലിയും 47ാം ഏകദിന സെഞ്ച്വറിയും 77ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്.

സൂപ്പർ ഫോറിലെ ഇന്ത്യ – പാകിസ്താൻ മത്സരം ഇന്ന് പുഃനരാരംഭിക്കും

സൂപ്പർ ഫോറിലെ ഇന്ത്യ – പാകിസ്താൻ മത്സരം ഇന്ന് പുഃനരാരംഭിക്കും

കൊളംബോ: പാകിസ്താൻ നായകൻ ബാബർ അസം ലോകോത്തര താരമെന്ന് ഇന്ത്യൻ നായകൻ ശുഭ്മാൻ ​ഗിൽ. പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിന് മുമ്പായിരുന്നു ​ഗില്ലിന്റെ പ്രതികരണം. ബാബറിനെ ഇന്ത്യൻ ടീം ആദരവോടെയാണ് കാണുന്നത്. ഇന്ത്യൻ താരങ്ങൾ ബാബറിന്റെ മാതൃകയെ പിന്തുടരാറുണ്ട്. നന്നായി കളിക്കുന്ന താരങ്ങളെ ശ്രദ്ധിക്കുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യണമെന്നും ​ഇന്ത്യൻ ഓപ്പണർ പറഞ്ഞു.

പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യയുടെ പദ്ധതി എന്തെന്ന ചോദ്യത്തിനും ​ഗിൽ മറുപടി പറഞ്ഞു. ആദ്യ മത്സരത്തിലെ പ്ലാൻ തന്നെയാണ് വീണ്ടും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യ മത്സരത്തിൽ മുൻനിര തകർന്നുപോയി. എന്നിട്ടും 260 റൺസിൽ എത്താൻ സാധിച്ചു. 300ന് മുകളിൽ സ്കോർ ചെയ്യുകയായിരുന്നു ലക്ഷ്യം. അതുതന്നെ രണ്ടാം മത്സരത്തിലും നടപ്പാക്കാൻ ശ്രമിക്കുവെന്നും ​ഗിൽ വ്യക്തമാക്കി.

സുപ്പർ ഫോറിലെ ഇന്ത്യ – പാകിസ്താൻ മത്സരം ഇന്ന് പുഃനരാരംഭിക്കും. ആദ്യ ദിനം മഴമൂലം മത്സരം തടസപ്പെടുമ്പോൾ 24.1 ഓവറിൽ രണ്ട് വിക്കറ്റിന് 147 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. വിരാട് കോഹ്‌ലിയും കെ എൽ രാഹുലുമാണ് ക്രീസിൽ. ശുഭ്മാൻ ​ഗില്ലിന്റെയും നായകൻ രോഹിത് ശർമ്മയുടെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇന്ത്യയുടെ ‘മിന്നല്‍’ തുടക്കം; അര്‍ധ സെഞ്ച്വറിയടിച്ച് രോഹിതും ഗില്ലും മടങ്ങി

ഇന്ത്യയുടെ ‘മിന്നല്‍’ തുടക്കം; അര്‍ധ സെഞ്ച്വറിയടിച്ച് രോഹിതും ഗില്ലും മടങ്ങി

കൊളംബോ: ഇന്ത്യ- പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടം മഴയെ തുടര്‍ന്നു നിര്‍ത്തി. ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മഴയെത്തുമ്പോള്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍.

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കെഎല്‍ രാഹുല്‍ രണ്ട് ഫോറുകള്‍ സഹിതം 17 റണ്‍സെന്ന നിലയില്‍ ക്രീസില്‍. വിരാട് കോഹ്‌ലി എട്ട് റണ്‍സുമായും ക്രീസില്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗിലും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഇന്ത്യക്ക് മിന്നല്‍ തുടക്കം സമ്മാനിച്ചു. ഇരുവരും അര്‍ധ സെഞ്ച്വറി കുറിച്ചാണ് മടങ്ങിയത്. രോഹിത് ശര്‍മയാണ് ആദ്യം കീഴടങ്ങിയത്. നായകന്‍ 49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം താരം 56 റണ്‍സെടുത്തു.

രണ്ട് റണ്‍സ് പിന്നിട്ടപ്പോള്‍ ഗില്ലും മടങ്ങി. താരം 52 പന്തില്‍ 58 റണ്‍സുമായി പുറത്തായി. പത്ത് ഫോറുകള്‍ തൂക്കി. പാക് പേസ് ത്രയമായ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ സഖ്യത്തെ കരുതലോടെയാണ് ഇരുവരും നേരിട്ടത്. രോഹിത് തുടക്കത്തില്‍ പ്രതിരോധം തീര്‍ത്ത് പിന്നീട് മികവിലേക്ക് ഗിയര്‍ മാറ്റി. ഗില്‍ തുടക്കം മുതല്‍ കടന്നാക്രമിച്ചു.

ഷദബ് ഖാനാണ് ഓപ്പണിങ് കൂട്ടുകെട്ടു പൊളിച്ചത്. പിന്നാലെ ഷഹീന്‍ ഷാ അഫ്രീദി ശുഭ്മാന്‍ ഗിലിനേയും മടക്കി. ഇന്ത്യ ശ്രേയസ് അയ്യരേയും മുഹമ്മദ് ഷമിയേയും ഒഴിവാക്കി. കെഎല്‍ രാഹുല്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ സ്ഥാനം നിലനിര്‍ത്തി

യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കോക്കോ ഗഫിന്

യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കോക്കോ ഗഫിന്

ന്യുയോർക്ക്: യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കോക്കോ ഗഫിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ അറീന സബര്‍ലന്‍കെയെ തോല്‍പ്പിച്ചായിരുന്നു 19കാരി ആദ്യ ഗ്രാന്റ് സ്ലാം നേടിയത്. ആദ്യം സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു കോക്കോയുടെ മുന്നേറ്റം.2-6, 6-3, 6-2 എന്നിങ്ങനെയാണ് സ്കോർ നില.
ഇതോടെ ലോക മൂന്നാം നമ്പർ താരമായി കോക്കോയുടെ റാങ്കിങ് ഉയരും. ഈ ജയത്തോടെ സറീസ വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന കൗമാരക്കാരി എന്ന നേട്ടവും കോക്കോയ്ക്ക് സ്വന്തം.

ലോകകപ്പ് ടീം പ്രഖ്യാപിച്ചു; സഞ്ജു ഇല്ല

ലോകകപ്പ് ടീം പ്രഖ്യാപിച്ചു; സഞ്ജു ഇല്ല

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏഴു ബാറ്റര്‍മാരും നാല് ബൗളര്‍മാരും നാല് ഓള്‍ റൗണ്ടര്‍മാരുമാണ് പതിനഞ്ചംഗ ടീമില്‍ ഉള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചില്ല.

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമില്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍.

ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.