ശാർക്കര കാളിയൂട്ട് തത്സമയ ദൃശ്യങ്ങൾ ഹൃദയപൂർവം ന്യൂസിൽ നാല് മണി മുതൽ

ശാർക്കര കാളിയൂട്ട് തത്സമയ ദൃശ്യങ്ങൾ ഹൃദയപൂർവം ന്യൂസിൽ നാല് മണി മുതൽ

ചിറയിൻകീഴ്: ഇന്ന് ശാർക്കര കാളിയൂട്ട്. പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ ഹൃദയപൂർവം ന്യൂസിൽ കാണാവുന്നതാണ്.

പത്ത് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം ; ശിക്ഷ വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി

പത്ത് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം ; ശിക്ഷ വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി

ആറ്റിങ്ങൽ : വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസുകാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും അൻപത്തിഅയ്യായിരം രൂപ പിഴയും.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റത്തിന് വിചാരണ നേരിട്ട മുട്ടപ്പലം ദേശത്തു കുക്കുടു ജയൻ എന്ന ബാബു (30) എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തിയ പ്രകാരം ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി.പി. പ്രഭാഷ് ലാൽ ശിക്ഷ വിധിച്ചത്.

2016 മെയ്‌ 16നാണു കേസിനാസ്‌പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞു മാതാവ് വോട്ടുചെയ്യുവാൻ പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കുവാൻ ശ്രമിച്ചു. പ്രതിയെ ചവിട്ടി മാറ്റിയശേഷം കുട്ടി ഓടി രക്ഷപെട്ടുവെന്നും, സംഭവശേഷം പ്രതി പോകുന്നത് അയൽക്കാരി കണ്ടിരുന്നുവെന്നതുമാണ് പ്രോസീക്യൂഷൻ കേസ്. വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും അയ്യായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവും , കുറ്റകരമായ ഭീഷണിപ്പെടുത്താൽ നടത്തിയതിന് അഞ്ചു മാസം കഠിനതടവും, പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴ തുകയും ആണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ ഇരുപത്തി അയ്യായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നൽകണണമെന്നും, തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്.

പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചു ബലാത്സംഗം നടത്തിയെന്ന കുറ്റം കൂടി തെളിയിക്കപ്പെട്ടുവെങ്കിലും പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത് കണക്കാക്കി ബലാത്സംഗം എന്നതിൽ പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്.

അയിരൂർ പോലീസ് രജിസ്റ്റർ ചെയ്തു പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ബി. എസ്. സജിമോൻ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ പതിനാല് സാക്ഷികളെ വിസ്തരിക്കുകയും പത്തൊൻപത് രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

ജന്തുക്ഷേമ ദ്വൈവാരാചരണം: ഫോട്ടോഗ്രാഫി മത്സര ജേതാവിനെ അനുമോദിച്ചു

ജന്തുക്ഷേമ ദ്വൈവാരാചരണം: ഫോട്ടോഗ്രാഫി മത്സര ജേതാവിനെ അനുമോദിച്ചു

ആറ്റിങ്ങൽ : ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി മൃഗ സംരക്ഷണവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങൽ ഗവ: മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ബി. എച്ച്. അഭിനവിന് ലീഡർ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എം.പി അടൂർ പ്രകാശ് പൊന്നാട അണിയിച്ചു ഉപഹാരം നൽകി.

ഡോ. വി. എസ് അജിത്‌ കുമാർ, അംബിരാജ്, എസ്. ശ്രീരംഗൻ, എ. കൃഷ്ണ മൂർത്തി, പ്രിൻസിപ്പൽ അനിൽകുമാർ, കെ. സുരേന്ദ്രൻ, എച്ച്. ബഷീർ, ഗ്രാമത്തും മുക്ക് രതീഷ്, വിജയൻ, ശാസ്താവട്ടം രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ശാസ്ത്ര സാക്ഷരത വളർത്താൻ ഡയറ്റിന്റെ ശാസ്ത്രപരിപോഷണ പരിപാടി

ശാസ്ത്ര സാക്ഷരത വളർത്താൻ ഡയറ്റിന്റെ ശാസ്ത്രപരിപോഷണ പരിപാടി

തിരുവനന്തപുരം : കുട്ടികളിൽ ശാസ്ത്ര സാക്ഷരതയും ശാസ്ത്രഭിമുഖ്യവും വളർത്തുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ഡയറ്റിന്റെ ശാസ്ത്ര പരിപോഷണ പരിപാടിക്ക്‌ ദേശീയ ശാസ്ത്ര ദിനം ആയ ഇന്ന് (ഫെബ്രുവരി 28) തുടക്കമായി. ഇന്നേ ദിവസം ഡയറ്റിലെ അധ്യാപകവിദ്യാർഥികളെയും ലാബ് സ്കൂൾ കുട്ടികളെയും ഒരുമിച്ച് ചേർത്ത് കൊണ്ടുള്ള ശാസ്ത്ര പരീക്ഷണ കളരി, അധ്യാപകവിദ്യാർഥികൾക്കുള്ള ശാസ്ത്ര ഉപന്യാസ രചനമത്സരം, ശാസ്ത്ര ക്വിസ് മത്സരം എന്നിവയോടെ അരങ്ങേറിയ ദേശിയ ശാസ്ത്ര ദിനഘോഷം ബഹുമാനപ്പെട്ട ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജ കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എച്ച് എം ഇൻ ചാർജ് അമ്പിളി ടീച്ചർ സ്വാഗതവും അധ്യാപക വിദ്യാർത്ഥികളായ ആഷിക്കും, അമൃതയും, സ്കൂൾ ലീഡർ നൗറിൻ.എ എന്നിവർ ആശംസകളും അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥിയായ സമ്പത്ത് നന്ദിയും പ്രകാശിപ്പിച്ചു.

പ്രസ്തുത ചടങ്ങിൽ, പരിസ്ഥിതി സംരക്ഷണത്തോടും ഭക്ഷ്യ സുരക്ഷയോടുമൊപ്പം ഉദ്യാന ചികിത്സയുടെ അംശങ്ങൾ ഉൾക്കൊണ്ട്‌ മാനസികവും ശരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ജില്ലയിലെ മുഴുവൻ ഐടിഇകളിലെയും അധ്യാപക വിദ്യാർഥികളുടെ വീടുകളിൽ ഭക്ഷ്യയോദ്യാനം നിർമിച്ചു കൊണ്ട് ഡയറ്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന “കിസാലയം “എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. പ്രസ്തുത പരിപാടിയുടെ ഭവന തല ഉദ്ഘാടനം അധ്യാപക വിദ്യാർത്ഥികളുടെ വീടുകളിൽ ഒരു സസ്യം നാട്ടുകൊണ്ട് നിർവഹിക്കുകയുണ്ടായി.

ശാസ്ത്രപഠനം വളരെ പ്രാധാന്യത്തോടെ സ്കൂൾതലത്തിൽ നിർവഹിക്കപ്പെടുന്നുണ്ടെങ്കിലും ശാസ്ത്ര മനോഭാവവും ശാസ്ത്രത്തോടുള്ള താല്പര്യവും കുട്ടികളിൽ മതിയായ രീതിയിൽ വികസിക്കുന്നില്ല എന്ന നിരീക്ഷണമാണ് ഇത്തരമൊരു ശാസ്ത്ര പരിപോഷണ പരിപാടി ഏറ്റെടുക്കുന്നതിന് ഡയറ്റിന് പ്രേരണയായത്. പാഠ്യപദ്ധതിയിലെ ശാസ്ത്രവും നിത്യജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്താനോ, അത്തരം അനുഭവങ്ങളുടെ പിന്നിലുള്ള ശാസ്ത്രതത്വം ചികഞ്ഞു നോക്കനോ ഉള്ള മനോഭാവം കുട്ടികൾക്ക് ശാസ്ത്ര പഠനത്തിലൂടെ ലഭ്യമാകുന്നില്ല. സൂക്ഷ്മവും ആസൂത്രിതവുമായ പ്രവത്തനങ്ങളിലൂടെ അധ്യാപകർക്ക് ഇതിന് പരിഹാരം കാണാനാകും എന്ന കാഴ്ചപ്പാടിലാണ് ഭാവിയിലെ അധ്യാപകരായ അധ്യാപകവിദ്യാർഥികളെയും ഒരുമിച്ച് ചേർത്ത് കൊണ്ട് ശാസ്ത്രത്തിന്റെ ആഴകാഴ്ചകളിലേക്ക് കുട്ടികളെ നയിക്കുന്ന അതി ബൃഹത്തായ ഒരു കർമ്മപരിപാടി ഡയറ്റ് ഏറ്റെടുത്തത്. ഇത്തവണത്തെ ദേശീ യശാസ്ത്ര ദിനത്തിന്റെ ആശയത്തെക്കുറിചച്ച് അധ്യാപകവിദ്യാർഥികളിൽ മതിയായ അവബോധം സൃഷ്ടിക്കുന്നതിനും ശാസ്ത്ര രചനയിലേക്ക് അവരെയും നയിക്കുന്നതിലേക്ക് വേണ്ടിയാണ് ജില്ലയിലെ മുഴുവൻ അധ്യാപകവിദ്യാർഥികളെയും ഉൾപ്പെടുത്തികൊണ്ട് ഒരു ശാസ്ത്രരചന മത്സരം സംഘടിപ്പിച്ചത്. ഇവ ഉൾകൊള്ളിച്ചു കൊണ്ടുള്ള മാഗസിനുകൾ എല്ലാ ITE കളിലും രൂപംകൊണ്ടിട്ടുണ്ട്. ലക്ഷ്യവേധികളായ കുറെയേറെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു പ്രവർത്തനപദ്ധതിയാണ് ഡയറ്റ് തയാറാക്കിയിട്ടുള്ളത്. ജില്ലയിലെ ശാസ്ത്രപഠനത്തിൽ കാതലായ മാറ്റം സൃഷ്ടിക്കപ്പെടുമെന്ന് ഇത് പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 65 രൂപ ഉയര്‍ന്ന് 4700 ആയി.

ഓഹരി വിണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്നുള്ള തകര്‍ച്ചയില്‍നിന്ന് വെള്ളിയാഴ്ച തിരിച്ചുകയറിയ വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്വര്‍ണ വില 720 രൂപ കുറഞ്ഞു.

137 രൂപ ചലഞ്ച്; തുക കൈമാറി

137 രൂപ ചലഞ്ച്; തുക കൈമാറി

ചിറയിൻകീഴ് : കിഴുവിലം ഗ്രാമപഞ്ചായത്തിലെ 72 നമ്പർ ബൂത്തിൽ നിന്നും കെപിസിസി നിർദ്ദേശപ്രകാരം കോൺഗ്രസ് ഭവനങ്ങളിൽ നിന്നും സമാഹരിച്ച 137രൂപ ചലഞ്ചിൻ വേണ്ടിയുള്ള തുക ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർക്കു കൈമാറി.
കെപിസിസി നിർദ്ദേശപ്രകാരം കിഴുവിലം ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന 20 വാർഡുകളിൽ നിന്നുള്ള എഴുപത്തിരണ്ടാം നമ്പർ ബൂത്തിൽ നിന്നും 63 കോൺഗ്രസ് ഭവനങ്ങളിൽ നിന്നും ഗൂഗിൾ പേയും, 50 കോൺഗ്രസ് ഭവനങ്ങളിൽ നിന്ന് നേരിട്ട് സമാഹരിച്ച് തുകയുമാണ് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ വിശ്വനാഥൻ നായർക്ക്‌ കൈമാറി.

യോഗത്തിൽ കോൺഗ്രസ് പാർട്ടി നേതാക്കളായ ഗോപകുമാർ, മോഹനൻ, പി വി ശശി, വിജയകുമാർ ബാലചന്ദ്രൻ നായർ, ദേവരാജൻ, പ്രദീപ് എം ജി, എൻജിഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹി പി ജി പ്രദീപ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ A S ശ്രീകണ്ഠൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ് എന്നിവർ പങ്കെടുത്തു