by Midhun HP News | Feb 8, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ : ഹരിതാമൃതത്തിൻ്റെ അടുത്ത സംരംഭമായ കീഴാറ്റിങ്ങലിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മാംസ ഉൽപാദന കേന്ദ്രത്തിലേക്ക്, സ്റ്റാഫുകളെ ആവശ്യമുണ്ട്.
1.DRIVER COME SALESMAN
(Minimum qualification +2 with four wheeler driving license)
2. BUTCHER ( semiautomatic chicken feather plucking,cutting mechanics ഉപയോഗിക്കാൻ പ്രാവിണ്യമുളള്ളവർ ആയിരിക്കണം)
(ചിറയിൻകീഴ് താലൂക്കിൽ സ്ഥിര താമസക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു)
താൽപ്പര്യമുള്ളവർ harithamrutham2021@gmail.com എന്ന ഈ മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ അയയ്ക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നംമ്പർ 90724 71895
by Midhun HP News | Feb 5, 2022 | Latest News, Uncategorized
ഡൽഹി : ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ അഫ്ഗാനിസ്ഥാനിലെ അതിശക്തമായ ഭൂചലനത്തിനു ശേഷമായിരുന്നു ഇവിടെയും ചലനമനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. പ്രഭവകേന്ദ്രം അഫ്ഗാൻ-തജിക്കിസ്ഥാൻ അതിര്‍ത്തി പ്രദേശങ്ങളാണ്.
റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉത്തരകാശിയിലും അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റ് ചെയ്തു. 20 സെക്കൻഡ് നേരത്തേക്ക് ഭൂമി കുലുങ്ങിയതായി നോയിഡ സ്വദേശികളും, ഭൂചലനമുണ്ടായതായി ഡൽഹി നിവാസികളും ട്വീറ്റ് ചെയ്തു.
by Midhun HP News | Feb 4, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടർന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്.
by Midhun HP News | Feb 4, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
കോഴിക്കോട്: വന്യജീവിസംരക്ഷണനിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ പാമ്പിനെപിടിക്കുന്നത് കർശനമായി വിലക്കാൻ വനംവകുപ്പ്. പലപ്പോഴും നിബന്ധന പാലിക്കാതെ നാട്ടുകാരുടെ മുന്നിൽ പാമ്പിനെവെച്ച് പ്രദർശനം നടത്തുന്നതാണ് അപകടമുണ്ടാക്കുന്നത്.
വനംവകുപ്പ് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകിയവർ ഈ മാനദണ്ഡം പാലിക്കുന്നുണ്ട്. 2020-ൽ 1600 പേരെ പരിശീലിപ്പിച്ചതിൽ 928 പേർക്ക് സർട്ടിഫിക്കറ്റ് നൽകി. അഞ്ചുവർഷമാണ് ലൈസൻസ് കാലാവധിയെങ്കിലും ഇതിനിടയിൽ മാനദണ്ഡം പാലിക്കാതെ പാമ്പിനെ പിടിച്ചാൽ ലൈസൻസ് റദ്ദാക്കും.
വാവ സുരേഷ് വനംവകുപ്പ് നൽകിയ പരിശീലനത്തിൽ പങ്കെടുക്കുകയോ സർട്ടിഫിക്കറ്റ് നേടുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന് ആവശ്യമായ ചികിത്സയും സഹായധനവും നൽകാൻ വനംവകുപ്പ് തയ്യാറായിട്ടുണ്ട്. വാവ സുരേഷിനെ പോലുള്ളവർ അടിയന്തരമായി പരിശീലനപദ്ധതിയിൽ ചേർന്ന് സർട്ടിഫിക്കറ്റ് നേടണമെന്ന് വനംവകുപ്പ് കർശനമായി നിർദേശിക്കും.
സ്വന്തംനിലയിൽ പാമ്പുകളെ പിടികൂടിയതിന്റെ പരിചയമുണ്ടെങ്കിലും ശാസ്ത്രീയപരിശീലനം ഇല്ലാത്തതാണ് പാമ്പുകടിയേൽക്കാൻ കാരണമെന്ന് തിരുവനന്തപുരം അരിപ്പയിലെ വനം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറും പാമ്പുപിടിത്തപരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ സംസ്ഥാന നോഡൽ ഓഫീസറുമായ വൈ.മുഹമ്മദ് അൻവർ പറയുന്നു.
by Midhun HP News | Feb 3, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മുതൽ മീരാൻകടവ് വരെയുള്ള റോഡിൽ ഇന്ന് മുതൽ 30 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. റോഡ് നവീകരണത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങിനു സമീപത്തെ വൈടുകെ ജംഗ്ഷനിലെ കലുങ്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.
ഇന്ന് മുതൽ അഞ്ചുതെങ്ങിൽനിന്ന് കടയ്ക്കാവൂരിലേക്കും തിരിച്ചും യാത്രചെയ്യുന്ന വാഹനങ്ങൾ മുതലപ്പൊഴി മുഞ്ഞമൂട് പാലം വഴി തിരിഞ്ഞുപോകണമെന്ന് നിരത്ത് വിഭാഗം എ.എക്‌സ്.ഇ.അറിയിച്ചു.
by Midhun HP News | Feb 2, 2022 | Uncategorized
കേരള സർക്കാർ ആസൂത്രണം ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് സിൽവർ ലൈൻ പദ്ധതിക്ക് നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോവാണ് പദ്ധതിയിലെ കേന്ദ്രനിലപാട് വ്യക്തമാക്കിയത്.
സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്നതാണ് സിൽവർ ലൈൻ പദ്ധതി. കേരള റെയിൽ ഡെവലപ്മെൻ്റ കോർപ്പറേഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി. ഈ കമ്പനിയിൽ കേരള സർക്കാരിനും റെയിൽവേയ്ക്കും തുല്യപങ്കാളിത്തമാണ്. പദ്ധതിക്കായി സർക്കാർ ഭൂമിയും റെയിൽവേ ഭൂമിയും സ്വകാര്യഭൂമിയും ഉപയോഗിക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേയെ എങ്ങനെ ബാധിക്കും എന്നറിയണം. പദ്ധതിക്ക് അനുബന്ധമായി എത്ര റെയിൽവേ ക്രോസിംഗുകൾ വരുമെന്നും അറിയണം. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് തരണമെന്നും കെ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സിൽവർ ലൈൻ പദ്ധതിയെ കേന്ദ്രസർക്കാർ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എളമരം കരീം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ റെയിൽവേ മന്ത്രിയെ കണ്ടപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളും സംശയങ്ങളും റെയിൽവേ മന്ത്രി പങ്കുവച്ചിരുന്നു. അക്കാര്യങ്ങളിൽ വ്യക്തമായ മറുപടി വൈകാതെ സംസ്ഥാനം നൽകും. പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും കരീം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകണമെന്നും ബജറ്റിൽ പ്രഖ്യാപനം നടത്തണമെന്നും നേരത്തെ മുതൽ കേരള സർക്കാർ ആവശ്യപ്പെട്ടു വരികയാണ്. എന്നാൽ കേരളത്തിൽ മുഖ്യ പ്രതിപക്ഷമായ യുഡിഎഫ് പദ്ധതിയെ നഖശിഖാന്തം എതിർക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ധനമന്ത്രി വന്ദേഭാരത് അതിവേഗ തീവണ്ടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി സിൽവർ ലൈൻ വേണ്ട എന്നാണ് ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു.
Recent Comments